Home Viral പാസ്സ്പോർട്ടും വിസയുമില്ലാതെ മലയാളികൾക്ക് ഒരു സ്വിറ്റ്സർലണ്ട് യാത്ര..!!

പാസ്സ്പോർട്ടും വിസയുമില്ലാതെ മലയാളികൾക്ക് ഒരു സ്വിറ്റ്സർലണ്ട് യാത്ര..!!

0

[ad_1]

ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിൽ ഒന്നാണ് സ്വിറ്റ്‌സർലൻഡ്. യൂറോപ്യൻ സഞ്ചാരം എന്നാൽ ആദ്യം മനസിലെത്തുന്ന ചിത്രം സ്വിറ്റ്‌സർലണ്ടിനെ ചേതോഹര കാഴ്ചകൾ തന്നെയായിരിക്കും. പ്രകൃതി കനിഞ്ഞുനല്കിയ സ്വർഗീയ സൗന്ദര്യം കൊണ്ട് മനോഹരമായ ഭൂമിക . കാലാവസ്ഥകൊണ്ടും പ്രകൃതരമണീയതകൊണ്ടും ജീവിത സൗഖ്യം കൊണ്ടും സഞ്ചാരികളുടെ പറുദീസയായിത്തീർന്ന സ്വിറ്റ്‌സർലൻഡ് ഒരിക്കലെങ്കിലും സന്ദർശിക്കയെന്നത് ഏതൊരു സഞ്ചാരിയുടെയും സ്വപ്നമായിരിക്കും.പക്ഷെ അതിന് വേണ്ടി വരുന്ന ഭാരിച്ച സാമ്പത്തിക ചിലവാണ് തങ്ങളുടെ ചിരകാല സ്വപ്നത്തിൽ നിന്നും പലരെയും പിറകോട്ട് വലിക്കുന്നത് എന്നതാണ് സത്യം.എന്നാൽ നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം ആ സ്വപ്ന സാക്ഷാത്‍കാരത്തിന്റെ അടുത്തു തന്നെ നിൽക്കുന്ന ഒരു ലക്ഷ്യമാണ് ഇന്ത്യയിൽ സ്വിറ്റ്‌സർലൻഡ് എന്ന കോത്തഗിരി. മിതമായ ചിലവിൽ പാസ്സ്പോർട്ടോ വിസയോ ഇല്ലാതെ ഒരു സ്വിറ്റ്‌സർലൻഡ് യാത്ര. കേൾക്കുമ്പോൾ കൊതി തോന്നുന്നുണ്ടോ ? എങ്കിൽ ഒരുങ്ങിക്കോളൂ ഒട്ടും ചിലവില്ലാത്ത ഒരു സ്വിറ്റ്‌സർലൻഡ് യാത്രയ്ക്ക്.

ഊട്ടിപോലെ പ്രശസ്തമല്ലാത്ത, സഞ്ചാരികളുടെ തിരക്ക് വളരെക്കുറഞ്ഞ ഊട്ടിയുടെ ഇരട്ടി സൗന്ദര്യമുള്ള കോത്തഗിരി. ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിളിപ്പേര് വീണ സ്ഥലമാണ് കോത്തഗിരി. ഈ വിളിപ്പേര് വെറുതെയൊന്നുമല്ല കോത്തഗിരിക്ക് വന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിന് തുല്യമായ മനോഹരമായ കാലാവസ്ഥയാണ് കോത്തഗിരിയിലേതും. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത തന്റെ ഒഴിവുകാല വസതി നിർമ്മിച്ചത് ഇവിടെയാണ്.ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട് കോത്തഗിരിയിലേക്ക്. മസനഗുഡിയില്‍ നിന്നും ഗൂഡല്ലൂരില്‍ നിന്നും വരുന്നവര്‍ക്ക് ഊട്ടിയിലെത്താതെ തന്നെ കോത്തഗിരിയിലേക്ക് പോകാം. കൂനൂരില്‍ നിന്നാണെങ്കില്‍ 23 കിലോമീറ്റര്‍ ദൂരം. മഞ്ഞില്‍ പുതച്ചു കിടക്കുന്ന കോത്തഗിരി കാണുമ്പോള്‍ ഒരുവേള രാജ്യത്തെ ഏറ്റവും മനോഹരമെന്നും തോന്നിപ്പോകാം ആ കാഴ്ച . അത്രമേല്‍ മനോഹരമായ കുന്നിന്‍ നിരകളും വ്യൂപോയിന്റുകളുമാണ് കോത്തഗിരിയിലേത്. പിന്നെ നോക്കെത്താ ദൂരങ്ങളോളം തേയില തോട്ടങ്ങളും.

സമുദ്രനിരപ്പില്‍ നിന്ന് 1783 അടി ഉയരത്തിലാണ് കോത്തഗിരി. കോത്ത എന്ന ആദിവാസികളുടെ സ്ഥലമായതിനാല്‍ കോത്തഗിരി എന്ന വിളിപ്പേര് വീണു. കോത്തഗിരിയിലെ കോടനാടിന് ഈ പേര് വീഴാന്‍ തന്നെ കാരണം കോടമഞ്ഞിന്റെ നാടായതിനാലാണ്. കോടനാട് വ്യൂപോയിന്റ് കഴിഞ്ഞാല്‍ പിന്നെ കാതറിന്‍ വെള്ളച്ചാട്ടവും രംഗസ്വാമീ പീക്കുമാണ് കോത്തഗിരിയിലെ സഞ്ചാര കേന്ദ്രങ്ങള്‍. കാഴ്ചയെ ത്രസിപ്പിക്കുന്ന പ്രകൃതിയുടെ വിസ്മയം തന്നെയാണ് കോത്തഗിരിയിലെ പ്രധാന കാഴ്ചയായ കാതറിന്‍ വെള്ളച്ചാട്ടം. ഊട്ടിയിലേത് പോലെ ഹോട്ടലുകള്‍ കോത്തഗിരിയില്‍ ഉണ്ടാവില്ല എന്നാല്‍ റിസോട്ടുകള്‍ നിരവധിയുണ്ട് കോത്തഗിരിയില്‍. ഊട്ടിയേക്കാള്‍ എന്തുകൊണ്ടും ബജറ്റ് കുറവായിരിക്കും കോത്തഗിരിയില്‍ എന്നതും ഒരു പ്രത്യേകത തന്നെയാണ്.ഒരിക്കൽ സന്ദർശിച്ച സഞ്ചാരികളൊന്നും ജീവിതത്തിൽ മറക്കാനാവാത്ത കാഴ്ചകളും അനുഭവവും സ്വന്തമാക്കിയേ ഈ മലയിറങ്ങൂ. വീണ്ടും വീണ്ടും വരാം എന്ന ഉറച്ച വാഗ്ദാനം കോത്തഗിരിക്ക് നൽകിക്കൊണ്ട്.ആർട്ടിക്കിൾ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ…

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here