ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്നു ; പ്രതിയെ പോലീസുകാര്‍ ലോക്കപ്പിലിട്ട് തല്ലിക്കൊന്നു
ഷിംല: ആറു വയസ്സുകാരി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ അറസ്റ്റിലായ ആറു പ്രതികളില്‍ പ്രധാന പ്രതികളായ രണ്ടു പേരെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചു കൊന്ന കേസില്‍ ഒരു ഐജി ഉള്‍പ്പെടെ എട്ടു പേരെ സിബിഐ അറസ്റ്റ് ചെയ്തു. ജൂലൈ നാലിന് ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ കോട്ട്ഖൈ യില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നേപ്പാളി സ്വദേശി സൂരജ് സിംഗിന്റെ ലോക്കപ്പ് മരണവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.
സംഭവത്തില്‍ അനേകം പോലീസുകാരെ അറസ്റ്റ് ചെയ്തിട്ടുള്ളതായിട്ടാണ് വിവരം. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഐപിഎസ് ഓഫീസര്‍ സഹൂര്‍ സെയ്ദിയും ഡിഎസ്പി മനോജ് ജോഷിയും ഉള്‍പ്പെട്ടിട്ടുണ്ട്. ജൂലൈ 18 നാണ് കോട്ട്ഖൈ പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ സൂരജ് സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷിംലയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കി ജൂലൈ 6 വനത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സൂരജിനെയും കൂട്ടു പ്രതിയായ രാജേന്ദര്‍ സിംഗിനെയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ സൂരജിനെ ക്രൂരമായി മര്‍ദ്ദിച്ചത് രാജേന്ദര്‍ സിംഗാണെന്നാണ് പോലീസ് ആരോപിച്ചത്.
സംഭവത്തില്‍ കേസിന്റെ ചുമതല ഐപിഎസ് ഉദ്യോഗസ്ഥന് സെയ്ദിക്കായിരുന്നു. കേസ് പിന്നീട് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറി. കുട്ടി മരിച്ചതിന് പിന്നാലെ കസ്റ്റഡി മരണം കൂടി വന്‍ വിവാദം വിളിച്ചു വരുത്തിയതോടെ സെയ്ദിയെ ചുമതലയില്‍ നിന്നും നീക്കി. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംഭവം വന്‍ വിവാദമായി മാറിയിട്ടുണ്ട്. കേസില്‍ തെളിവ് നശിപ്പിക്കാനും പ്രതികളെ രക്ഷിക്കാനും ശ്രദ്ധതിരിക്കാനുമുള്ള സംഭവങ്ങളാണ് നടക്കുന്നതെന്നാണ് പലരും ആലോചിക്കുന്നത്.
ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ജൂലൈ 22 ന് റജിസ്റ്റര്‍ ചെയ്ത കേസില്‍ നടത്തിയ അന്വേഷണത്തില്‍ ജൂലൈ 18 ന് സൂരജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് ദിനേശ് ശര്‍മ്മ പറഞ്ഞു. അന്ന് താന്‍ ലോക്കപ്പില്‍ നിന്നും ശബ്ദമൊന്നും കേട്ടിരുന്നില്ലെന്ന് ഇയാള്‍ പറഞ്ഞു. ലോക്കപ്പില്‍ രാജേന്ദറും സൂരജും തമ്മില്‍ അടിയുണ്ടാക്കിയെന്ന വാദവും ഇയാള്‍ നിഷേധിച്ചു. അതേസമയം പെണ്‍കുട്ടി കൊല്ലപ്പെട്ടതും സൂരജ് ലോക്കപ്പില്‍ മരിച്ചതും വലിയ വിവാദമായിട്ടുണ്ട്. പ്രതിപക്ഷം സഭയ്ക്ക് പുറത്ത് ശക്തമാ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഗുഡിയാ ന്യായ് മഞ്ച് ആഗസ്റ്റ് 23 ന് നിയമസഭാ മന്ദിരത്തിന് മുന്നില്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു. സൂരജിനെക്കൊണ്ട് മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്കിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.