Home Health  പഴങ്ങളിലെ സ്റ്റിക്കറിനു പിന്നിലെ രഹസ്യം…?

 പഴങ്ങളിലെ സ്റ്റിക്കറിനു പിന്നിലെ രഹസ്യം…?

0

പച്ചക്കറികളും പഴങ്ങളുമെല്ലാം ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇക്കാലത്ത് രാസവസ്തുക്കള്‍ അടിച്ച് വിപണിയിലെത്തുന്ന പച്ചക്കറികളും പഴങ്ങളുമെല്ലാം ആരോഗ്യത്തിനു ദോഷമാണുണ്ടാക്കുക. ജനിതകപ്രക്രിയകളിലൂടെ ഉത്പാദിപ്പിക്കുന്നവയും ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടാക്കാം.

പഴങ്ങളോ പച്ചക്കറികളോ വാങ്ങുമ്പോള്‍ അതിനുമുകളില്‍ കുറേ അക്കങ്ങള്‍ എഴുതിയ സ്റ്റിക്കര്‍ എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇത് എന്താണെന്ന കാര്യത്തില്‍ പലര്‍ക്കും ഒരു പിടിയുമുണ്ടാകില്ല. ഇത്തരം സ്റ്റിക്കറുകള്‍ ഇവയുടെ ഗുണനിലവാരമാണ് സൂചിപ്പിക്കുന്നത്.

സ്റ്റിക്കറുകള്‍ ഒട്ടിച്ചിരിയ്ക്കുന്നതു പ്രധാനമായും പഴ വര്‍ഗങ്ങളിലാണ്. പിഎല്‍യു കോഡ് അഥവാ പ്രൈസ് ലുക്ക്അപ്പ് നമ്പര്‍ എന്നാണ് ഇത് അറിയപ്പെടാറുള്ളത്. പഴങ്ങളും പച്ചക്കറികളും എങ്ങനെ ഉത്പാദിപ്പിച്ചുവെന്ന് പറയുന്നതാണ് ഈ കോഡ്.

പിഎല്‍യു കോഡിനെക്കുറിച്ച് അറിഞ്ഞാല്‍ പഴങ്ങള്‍ ജനിതക വിളകളാണോ, രാസവളങ്ങള്‍ ഉപയോഗിച്ച് ഉത്പാദിപ്പിച്ചതാണോ, ജൈവികമായി വിളവെടുത്തതാണോ എന്നീ കാര്യങ്ങള്‍ മനസ്സിലാക്കാം. വിഷമുള്ള പഴം തിരിച്ചറിയാം.
ജിഎംഒ അഥവാ ജെനറ്റിക്കലി മോഡിഫൈഡ് ഓര്‍ഗാനിസംസ് എന്നാണ് ജനിതക മാറ്റം വരുത്തിയവയുടെ പേര്. ജനിതക ഘടനയില്‍ മാറ്റങ്ങള്‍ വരുത്തി കൃത്രിമമായി ഉല്‍പാദിപ്പിയ്ക്കുന്ന ഇത്തരം പഴങ്ങള്‍ ക്യാന്‍സറടക്കമുള്ള പല മാരകരോഗങ്ങള്‍ക്കും കാരണമാകുന്നത്. സ്റ്റിക്കറിലെ പിഎല്‍യു കോഡ് നാലക്കമാണെങ്കില്‍ പഴങ്ങള്‍ കീടനാശിനി ഉപയോഗിച്ച് വിളവെടുത്തതാണെന്ന് മനസ്സിലാക്കാം.

പലപ്പോഴും നാലക്കത്തില്‍ അവസാനിക്കുന്ന പിഎല്‍യു കോഡിലൂടെ പച്ചക്കറി അല്ലെങ്കില്‍ പഴം ഏതാണെന്ന് അറിയാന്‍ സാധിക്കും. ഉദാഹരണത്തിന് 4011 ആയിരിക്കും വാഴപ്പഴത്തിന്റെ പിഎല്‍യു കോഡ്. 8 അക്ക നമ്പറില്‍ തുടങ്ങുന്ന സ്റ്റിക്കര്‍ ഒട്ടിച്ചിരിയ്ക്കുന്നതു പഴങ്ങളിലും പച്ചക്കറികളിലും ജനിതക മാറ്റം വരുത്തിയ ആണ്. ഇത് ആളെ ‘കൊല്ലും’ എന്ന മുന്നറിയിപ്പായും വായിക്കാം. എട്ടില്‍ ആരംഭിക്കുന്ന അഞ്ചക്ക പിഎല്‍യു കോഡുള്ള പഴങ്ങളും പച്ചക്കറികളും ജനിതക വിളകളായിരിക്കും. 84011 ആണ് ജനിതക മാറ്റം വരുത്തിയ വാഴപ്പഴത്തിന്റെ പിഎല്‍യു കോഡ്.

LEAVE A REPLY

Please enter your comment!
Please enter your name here