Home Viral ചതിച്ചവർ കരുതിയില്ല ഞാൻ രക്ഷപ്പെടുമെന്ന് ജോജു ജോർജ് പറയുന്നു

ചതിച്ചവർ കരുതിയില്ല ഞാൻ രക്ഷപ്പെടുമെന്ന് ജോജു ജോർജ് പറയുന്നു

0

[ad_1]

ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തി പതിയെ സഹ താരമായും ഇപ്പോൾ ജോസഫ് എന്ന ചിത്രത്തിലൂടെ നായകനായും മാറിയ താരമാണ് ജോജു. കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും ഒരുപാട് കഥകൾ അദ്ദേഹത്തിന്റെ നാൾവഴികൾക്ക് പറയാനുണ്ട്. സിനിമ നടനാകാൻ വേണ്ടി പിന്നിട്ട കഷ്ടപ്പാടുകൾ മനോരമയുടെ നേരെ ചൊവ്വേയിൽ അദ്ദേഹം പങ്കു വച്ചിരുന്നു. പഠനത്തിനായി ഗോവക്ക് പോകാൻ നിന്ന അദ്ദേഹം മദ്രാസ് മെയിലിൽ ചാടിക്കയറി ചെന്നൈയിൽ എത്തിയ കഥ അദ്ദേഹം പറഞ്ഞതിങ്ങനെ…

“പത്തു വർഷത്തോളം ജൂനിയർ ആര്ടിസ്റ് ആയിരുന്നു ഞാൻ. കഷ്ടപ്പാട് ഉണ്ടായിരുന്നു പക്ഷെ കഠിനാധ്വാനം എന്നൊന്നും പറയാൻ പറ്റില്ല. കാരണം കഴിഞ്ഞ 8 കൊല്ലമായി തടി കുറക്കാൻ നോക്കിയിട്ട് നടക്കാത്ത ഒരാളാണ്. അപ്പൊ എന്റെ ഒപ്പം വേറെന്തോ ഒന്നുണ്ട്. ഭാഗ്യമാണെന്ന് ഞാൻ പറയും കാരണം എന്നേക്കാൾ കഴിവും കഠിനാധ്വാനവുമുള്ള ഒരുപാട് പേർ പുറത്തുണ്ട്..

പഠിച്ചു കൊണ്ടിരുന്നപ്പോൾ എക്സാമിന്റെ സമയത്താണ് മഴവിൽ കൂടാരത്തിൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്. ഞാൻ പരീക്ഷക്ക് പോകാതെ അതിൽ അഭിനയിച്ചു. വീട്ടുകാർ കാശ് തന്നു ഹോട്ടൽ മാനേജ്‌മെന്റിന് പഠിപ്പിക്കാൻ വീട്ടു, ഞാൻ പക്ഷെ ക്ലാസ്സിലൊന്നും പോയില്ല സിനിമക്ക് പിന്നാലെ നടന്നു. ഒടുവിൽ കോഴ്സ് കഴിഞ്ഞു 6 മാസത്തെ ട്രൈനിങ്ങിനു വേണ്ടി ഗോവക് പോകാൻ റെയിൽവേ സ്റ്റേഷനിൽ ഇരുന്ന എന്റെ മുന്നിൽ മദ്രാസ് മെയിൽ വന്നു നിന്നു.

അപ്പൊ എന്റെ മനസിലെ ചിന്ത സിനിമാക്കാർ എല്ലാം യാത്ര ചെയുന്ന ട്രെയിൻ ആണ്, ചെന്നൈയിൽ ചെന്നാൽ സിനിമയിൽ കയറിപ്പറ്റാം. വണ്ടി നീങ്ങാൻ തുടങ്ങി, ഞാൻ അതിൽ ചാടിക്കയറി എന്റെ കൈയിൽ അന്ന് 6000 രൂപ ഉണ്ടായിരുന്നു. ഒടുവിൽ ചെന്നൈയിൽ എത്തി, കുറച്ചു നാൾ അലഞ്ഞെങ്കിലും ഒന്നും നടന്നില്ല…”

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here