Home മനു ശങ്കർ പാതാമ്പുഴ “അതേ നിന്റെ കാമുകി കിടന്നുകരയുന്നു..വേഗം ചെല്ലു”

“അതേ നിന്റെ കാമുകി കിടന്നുകരയുന്നു..വേഗം ചെല്ലു”

0

രചന : മനു ശങ്കർ പാതാമ്പുഴ

ഒരു തുളസിക്കതിർ

“ഏട്ടാ… ഉണ്ണിയേട്ടാ…വേഗം വാ…ബസ്സിപ്പോൾ വരും..”

ഓഫിസിൽ പോകാൻ റെഡിയായി കാപ്പി കുടിക്കുമ്പോഴാണാ
വിളികേട്ടത് .അമ്മയും പെങ്ങളും മുഖത്തോടു മുഖംനോക്കി.അമ്മ പിറുപിറുത്തു

“അതേ നിന്റെ കാമുകി
കിടന്നുകരയുന്നു..വേഗം ചെല്ലു”

പെങ്ങൾ പറഞ്ഞു

“അവൾക്കു എന്തിന്റെ കേടാണ് എന്റെ ഏട്ടനെ വിളിക്കാൻ പോണേൽ പോയാൽ പോരെ….”

ഞാൻ ബാഗ് തോളത്തിടുമ്പോൾ അമ്മ പറഞ്ഞു

“അധികം തിടുക്കം വേണ്ട ബസ്സ് വരാൻ ടൈം ഉണ്ട്”

പടിയിറങ്ങിചെല്ലുമ്പോൾ .ശാലു പടി കയറിവന്നു തുളസിക്കതിർ നുള്ളിമുടിയിൽ ചൂടുന്നുണ്ടായിരുന്നു..

“ഉണ്ണിയേട്ട വേഗം പോകാം..”

അവൾ കൊഞ്ചിപ്പറഞ്ഞു അമ്മയുടെയും പെങ്ങളുടെയും കാഴ്ച്ചയിൽ നിന്ന് മറയുന്നതുവരെ അവളോട്‌ ഒന്നും മിണ്ടാതെ നടന്നു..

മെയിൻ റോഡിൽ കയറുമ്പോൾ ഞാൻ ചോദിച്ചു

“നിനക്കു ഇന്ന് എക്സാം അല്ലെ പഠിച്ചോ..”

അവൾ ചിരിച്ചു

“ഏട്ടന് എന്താ അവരുടെ മുന്നിൽ വെച്ചു എന്നോട് മിണ്ടാൻ മടി എന്താണ്..,ഏട്ടാ പറയു..”

ശാലു എന്റെ കളികൂട്ടുകരിയാണ് അവളുടെ അമ്മ ഞങ്ങളുടെ വീട്ടിൽ വേലക്കാരിയായിരുന്നു .അമ്മയുടെ ഒപ്പം അവളും വീട്ടിൽ വരാറുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ ഒളിച്ചുകളിച്ചും മണ്ണപ്പം ചുട്ടും നല്ല കൂട്ടുകാരായി.

അവളുടെ അച്ഛൻ കള്ളുകുടിയനായിരുന്നു.ഒരിക്കൽ കുടിച്ചുവരുമ്പോൾ കാവിന്റെ അടുത്തുള്ള പൊട്ടക്കിണറ്റിൽ വീണു മരിച്ചു.ശാലുവുന്റെയും അവളുടെ അമ്മയുടെയും അന്നത്തെ നിലവിളി ഇപ്പോളും കാതിലുണ്ട്.

ശാലു പത്തിൽ പഠിക്കുമ്പോളാണ് അമ്മ വേറെ കല്യാണം കഴിക്കുന്നത്.ശാലുവും അമ്മയോടൊപ്പം അയാളുടെ വീട്ടിലായിരുന്നു താമസം…

കുറേക്കഴിഞ്ഞു അമ്മയുടെ പുതിയ ഭർത്താവിന്റെ പെരുമാറ്റത്തിൽ മാറ്റം വന്നു തുടങ്ങിയപ്പോൾ അവൾ അവിടുന്ന് ഇറങ്ങിപ്പോന്നു..ഇപ്പോൾ മുത്തച്ഛന്റെ കൂടെയാണ്…

പഠിക്കാൻ മിടുക്കിയാണവൾ ഇപ്പോൾ ഡിഗ്രിക്കായി.എനിക്ക് ജോലികിട്ടി കഴിഞ്ഞപ്പോൾ മുതൽ ആരും അറിയാതെ അവക്കുള്ള ഡ്രസ്സ് ഫീസ് ഒക്കെ കൊടുക്കുന്നത് ഞാനാണ്. അതിന്റെ സ്നേഹമാണ് അവൾക്കു.

നേരത്തെ അപ്പുറത്തെ സ്റ്റോപ്പിൽ നിന്ന് ബസ്സ് കയറിയിരുന്നവൾ എന്നെ കണ്ട് ഇങ്ങോട്ടു വന്നു തുടങ്ങിയതാണ്. നാട്ടുകാർ പലരും ഞങ്ങളുടെ സംസാരത്തെ ഒളികണ്ണോടെ നോക്കുന്നത് സ്ഥിരമായി ഞാൻ കാണാറുണ്ട്..അവൾ അതു നോക്കി ആസ്വദിച്ചു ചിരിക്കും.എന്നിട്ട് എന്നോട് ചോദിക്കും

“,ഉണ്ണിയേട്ടൻ എന്നെ എന്നാണ് കെട്ടുന്നത്? ”

ഞാൻ കണ്ണുരുട്ടി നോക്കും അപ്പോൾ അവൾ മുഖം വെട്ടിച്ചു കളയും

പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിലും എപ്പോളും ചിരിച്ചു കളിച്ചു നടക്കുന്ന അവൾ എന്നെ പലപ്പോഴും അതിശയിപ്പിച്ചു.

അന്ന് രാവിലെ പനിപിടിച്ചുകിടക്കുകയായിരുന്നു

“ഉണ്ണിയേട്ടാ….”

എന്നുള്ള തുടർച്ചയായ വിളികേട്ട് മടുത്താവണം പെങ്ങൾ വിളിച്ചു പറഞ്ഞതു

“ഏട്ടൻ ഇന്ന് പോണില്ല ,പനിപിടിച്ചു കിടക്കുവാ…”

കുറച്ചു നേരം ഒച്ചയൊന്നും കേട്ടില്ല.. വാതിൽക്കൽ ഒരു പാദസരകിലുക്കം അതാ ശാലു..അവൾ ഓടി വന്നു എന്റെ നെറ്റിയിൽ കൈവെച്ചു പറഞ്ഞു

“നല്ല പനിയുണ്ടല്ലോ..മരുന്നു വാങ്ങിയോ”

“ഇല്ല പാരസെറ്റമോൾ കഴിച്ചു”

“എന്താ ഏട്ടാ ഹോസ്പിറ്റലിൽ പോകു…”

അപ്പോളേക്കും അമ്മയും പെങ്ങളും റൂമിലേക്കെത്തി അവരുടെ മുഖം വല്ലാതെ ഇരുണ്ടിരുന്നു…അതു കണ്ടിട്ടാവണം അവൾ പറഞ്ഞു..

“അമ്മയും മീനുവും പേടിക്കേണ്ട ട്ടോ..ഉണ്ണിയേട്ടൻ എന്റെ നല്ല കൂട്ടുകാരനാണ്..,ഇവിടുത്തെ വേലക്കാരിയുടെ മകൾ അദ്ദേഹത്തെ..പ്രേമിക്കുവോന്നുമില്ല കേട്ടോ….”

അവരുടെ മുഖത്തു ഒരു ആശ്വാസത്തിന്റെ തിളക്കമുണ്ടായി..പക്ഷെ എന്റെ മനസിൽ എന്തോ ഒരു വിഷമം നിറഞ്ഞു പറയാൻ അറിയാത്ത ഒരു നോവ്‌…

“ഹോസ്പിറ്റലിൽ പോണേ ഉണ്ണിയേട്ട ”

എന്നു പറഞ്ഞു അവൾ ഇറങ്ങി നടന്നു..

എനിക്ക് പിന്നീട് കമ്പനിമാറേണ്ടി വന്നതിനാൽ ശാലുവിനെ കാണുന്നത് കുറഞ്ഞു.എങ്കിലും അവളുടെ പഠനച്ചിലവ് ഞാൻ തന്നെ നോക്കി..

അവൾ പഠനം കഴിഞ്ഞു പി എ സ്സി കോച്ചിംഗിനു
പോയിത്തുടങ്ങി. വല്ലപ്പോഴും അവൾ വിളിക്കാറുണ്ടായിരുന്നു.അവളുടെ എല്ലാവരേയും അന്വേഷിക്കുന്നതിൽ എന്തോ സങ്കടം മറിച്ചു വച്ചിരുന്നപോലെ..തോന്നി.

ഞാൻ ഇപ്പോൾ കമ്പനി ഹെഡ്ഓഫിസിൽ ആണ് ജോബ്. അവിടെ നഗരത്തിരക്കിൽ മാസത്തിൽ ഒരു തവണയായിരിക്കും നാട്ടിൽ വന്നുനിന്നു പോവുക.ഞാൻ വരുമ്പോഴൊക്കെ തുളസിക്കതിർ ഓടിക്കാൻ ശാലു വന്നിരുന്നേൽ എന്നുകൊതിക്കും.

അങ്ങനെ ഒരിക്കൽ വീട്ടിൽ ഇരിക്കുമ്പോളാണ് അവളുടെ കോൾ വന്നത്

“ഉണ്ണിയേട്ടൻ നന്നായിട്ട് ഞെട്ടിയിട്ടുണ്ടോ..”

“ഇല്ലെടി എന്താ പെണ്ണേ..പറ..”

“എന്നാൽ നാളെ ഒന്നു ഞെട്ടാൻ റേഡിയായിക്കോ..ട്ടോ..”

“ഭ്രാന്താക്കതേ കാര്യം പറയെടി…”

“അപ്പോൾ നാളെ കാണാം ട്ടോ ”

ഇവൾ എന്താണ് ഒപ്പിച്ചത്‌ ആവോ മനസിന്‌ ഒരു പുകച്ചിൽ അവളോട്‌ അങ്ങനെ ഒരു രീതിൽ അല്ല ഇത്ര നാളും പെരുമാറിയത് എങ്കിലും എന്റെ മനസ്സിന് ഒരു പിടച്ചിൽ. അറിയില്ല..നാളെ അവൾ ആരെയെങ്കിലും വിളിച്ചു മുന്നിൽ കൊണ്ടു വന്നു നിർത്തിയാൽ…ഞാനാകെ തകർന്നു പോകുമല്ലോ ചിന്തകൾ വല്ലാതെ കാടുകയറി…

രാവിലെ നന്നായിപ്പുതച്ചു ഉറങ്ങുകയായിരുന്നു വാതിലിൽ മുട്ടുന്നു മീനുവിന്റെ ഒച്ചയാണല്ലോ

” വാതിൽ തുറക്ക് ഏട്ട…”

“എന്താടി കാര്യം പറ ..”

“ഒരു സൂത്രം ഉണ്ട്. വാതിൽ തുറക്ക്”

അമ്മയും വിളിക്കുന്നുണ്ട് മനസിൽ ഇന്നലെ ശാലു പറഞ്ഞ കാര്യങ്ങൾ മിന്നി മറഞ്ഞു .കട്ടിലിൽ നിന്ന് ഊർന്നു താഴെ കിടന്ന മുണ്ടുടുത്തു ഞാൻ വാതിൽ തുറക്കുമ്പോൾ അമ്മക്കും മീനുനും നല്ല സന്തോഷം എന്താണോ … ആവോ..

അവരുടെ പുറകിൽ പിൻതിരിഞ്ഞു നില്കുന്ന തുളസിക്കതിർ ചൂടിയ തലമുടി അതേ ശാലു.. ഇവൾ വന്നപ്പോൾ ഇവർക്കു എന്താ..ഇത്ര സന്തോഷം.. അവൾ മുന്നോട്ടു വന്നു..ഞാൻ ഷർട്ടിടാത്ത എന്റെ നെഞ്ചിലെ രോമങ്ങൾ മറച്ചു പിടിച്ചു.. എന്റെ അടുത്തു വന്നു ഒരു പത്രം കയ്യിൽ തന്നു..ഇത് ഇന്നത്തെ പത്രമാണല്ലോ..
ഞാൻ അലസമായി കണ്ണോടിച്ചു ആദ്യപേജിൽ ഒരു വശത്തു ഒരു ചെറിയ ഫോട്ടോ താഴെ പേരു ശാലു ഇ. എസ്. എന്നെഴുതിയിരുന്നു..

സെക്രെട്ടറിയേറ്റ് അസിസ്റ്റന്റ് ടെസ്റ്റിൽ ഒന്നാം റാങ്ക് അവൾക്കാണ് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.

“എടി കൂട്ടുകാരി..നീ തകർത്തല്ലോ..”

ഞാൻ പരിസരം മറന്നു പറഞ്ഞപ്പോൾ അവൾ ചിരിച്ചു

“ഇതാണ് എന്റെ സ്ത്രീധനം വേഗം എന്നെ കെട്ടിക്കോ…”

ഞാൻ ഞെട്ടി അമ്മയുടെയും മീനുന്റെയും മുഖങ്ങളിലേക്ക് നോക്കി. അവർ സന്തോഷത്തിലാണ്. അമ്മ പറഞ്ഞു

“എടാ അച്ഛൻ മരിച്ചിട്ട് നീ ഇവിടെ എത്രയായി കഷ്ടപ്പെടുന്നു, കല്യാണക്കാര്യം പറഞ്ഞാൽ ഒഴിഞ്ഞുമാറുമ്പഴേ എനിക്കറിയാമായിരുന്നു ന നിനക്കു ഇവളെ ഉള്ളിൽ വലിയ ഇഷ്ടമാണെന്ന്..”

“അതേ അമ്മേ സത്യമാണ്..”

അമ്മ തുടർന്നു

“ഞാൻ ഇവളോടും ഡിഗ്രി കഴിഞ്ഞതെ ചോദിച്ചതാണ്..എന്റെ മോനെ ഇഷ്ടമാണോ എന്നു അവൾ കണ്ണ് നിറച്ചുകൊണ്ടാണ് പറഞ്ഞത് നീയാണ് അവളെ ഇത്രയും പഠിപ്പിച്ചത് അതിനു പകരമായി ഈ ജീവിതം കൊടുക്കാൻ കൊതിയാണ് എന്നു…”

മനസു നിറഞ്ഞു നിൽക്കുമ്പോൾ മീനുവാണ് പറഞ്ഞത്

“അമ്മേ നമുക്കു പോകാം”

അവർ പോകുമ്പോൾ വാതിൽ ചാരികൊണ്ടു ശാലു എന്നെ ഇറുകെ പുണർന്നു കവിളിൽ നൽകിയ ചുടുമുത്തം.മതിയാരുന്നു.. എന്റെ എല്ലാ വിഷമവും…മാറാൻ..

രചന : മനു ശങ്കർ പാതാമ്പുഴ

LEAVE A REPLY

Please enter your comment!
Please enter your name here