Home Viral രക്തബന്ധത്തിലുള്ളവര്‍ വിവാഹിതരാകാമോ മൂന്നുമക്കളെ നഷ്ടമായ അമ്മ പറയുന്നു

രക്തബന്ധത്തിലുള്ളവര്‍ വിവാഹിതരാകാമോ മൂന്നുമക്കളെ നഷ്ടമായ അമ്മ പറയുന്നു

0

[ad_1]

അടുത്തബന്ധുക്കള്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ അവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ചില വൈകല്യങ്ങള്‍ ഉണ്ടാകും എന്ന് പഴമക്കാര്‍ പറയാണുണ്ട്. എന്നിരുന്നാലും പലരും അതൊന്നും വകവെക്കാതെ സ്വത്ത് കൈവിട്ട് പോകാതിരിക്കാനും മറ്റും രക്തബന്ധത്തില്‍ നിന്ന് തന്നെ കെട്ടാറുണ്ട്. ഇപ്പോള്‍ ഇതാ റൂബ ബിബിയും സാദിക്ക് മെഹ്മൂദും തങ്ങളുടെ ജീവിതാനുഭവം തുറന്ന് പറയുകയാണ്. ഇത് വെറും കെട്ടുകഥയല്ല, ശാസ്ത്ര സത്യമാണ്.

റൂബയും സാദിക്കും അടുത്ത ബന്ധുക്കളാണ്. റൂബയ്ക്ക് 17വയസ്സുള്ളപ്പോഴായിരുന്നു സാദിക്കുമായുള്ള വിവാഹം വീട്ടുകാര്‍ തീരുമാനിച്ചത്. എന്നാല്‍ തനിക്ക് തുടര്‍ന്ന് പഠിക്കണമെന്ന് റൂബ വീട്ടുകാരോട് പറഞ്ഞെങ്കിലും സ്‌കൂള്‍ പഠനം മാത്രം മതിയെന്ന് പിതാവ് പറഞ്ഞു. അങ്ങനെ ഇരുവരും വിവാഹിതരായി. രണ്ടു മാസങ്ങള്‍ക്ക് ശേഷം റൂബ ഗര്‍ഭിണിയാകുകയും ചെയ്തു.

അങ്ങനെ 2007 ല്‍ റൂബ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ സാധാരണ മക്കളെക്കാള്‍ ഹാസിമിന് ഭയങ്കര വാശി, ഭക്ഷം കഴിക്കില്ല, ഉറക്കമില്ല.. പക്ഷെ വീട്ടുകാര്‍ ഇതൊന്നും കാര്യമാക്കിയില്ല, എന്നാല്‍ ഓരോ ദിവസം ചെല്ലും തോറും കുഞ്ഞിന്റെ വളര്‍ച്ച മുരടിക്കുന്നതായി കണ്ടു. വൈകാതെ കുട്ടിക്ക് ചില ജനതികപ്രശ്‌നങ്ങള്‍ ഉണ്ടെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി.

ഒരേ കുടുംബത്തിലെ അടുത്ത രക്തബന്ധമുള്ള ആളുകള്‍ തമ്മില്‍ വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് ഉണ്ടാകുന്ന കുട്ടിക്ക് ലഭിക്കുന്ന ജനിതകരോഗമായിരുന്നു ഹാസിമിനെന്ന് ഡോക്ടര്‍ വ്യക്തമാക്കി. കുട്ടിയുടെ തലയുടെ വലിപ്പം കൂടുകയും തുടര്‍ച്ചയായി ചെസ്റ്റ് ഇന്‍ഫെക്ഷന്‍ കൂടുകയും ചെയ്യുന്നത് സ്ഥിതിഗതികള്‍ രൂക്ഷമാക്കി. വൈകാതെ കുഞ്ഞ് മരണത്തിനു കീഴടങ്ങി. റൂബ യുകെയിലും ഭര്‍ത്താവ് പാക്കിസ്ഥാനിലുമായിരുന്നു അപ്പോള്‍. വൈകാതെ അദ്ദേഹം റൂബയ്ക്ക് അരികിലെത്തി.

ശേഷം 2010 ല്‍ ഇവര്‍ക്ക് ഒരു മകള്‍ കൂടി ജനിച്ചു. പക്ഷെ വിധി അവിടേയും വില്ലനായി ഈ കുട്ടിക്കും മൂത്തകുട്ടിയുടെ പോലെ തന്നെ I-cell രോഗം ഉണ്ടെന്നു സ്ഥിരീകരിച്ചു. മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം ഈ കുട്ടിയും മരണത്തിനു കീഴടങ്ങി.

ശേഷം ഡോക്ടര്‍മാര്‍ ഉപദേശിച്ചു ഇനിയൊരു കുട്ടി ഉണ്ടായാലും ആ കുഞ്ഞിനും മറ്റു കുട്ടികളുടേതു പോലെ സമാനരോഗങ്ങള്‍ ഉണ്ടായേക്കാം. പക്ഷെ അവര്‍ തയായറായില്ല റൂബ മൂന്നാമതും ഗര്‍ഭിണിയായി. ഡോക്ടര്‍മാര്‍ പലവട്ടം പറഞ്ഞിട്ടും റൂബ കൂടുതല്‍ പരിശോധനകള്‍ക്ക് ഇക്കുറി വിധേയയായില്ല. എന്നാല്‍ അടുത്ത പെണ്‍കുഞ്ഞും രോഗിയായാണ് ജനിച്ചത്. ഒരു വര്‍ഷത്തിനു ശേഷം ഈ കുഞ്ഞും മരിച്ചു. തന്റെ 3 മക്കളുടെ മരണം ഈ ദമ്പതികളെ മാനസീകമായി തളര്‍ത്തി. കൂടാതെ റൂബയ്ക്ക് 6 തവണ ഗര്‍ഭം അലസി.

അതിനുശേഷം അടുത്ത ബന്ധുവുമായുള്ള വിവാഹവും കുട്ടികളുടെ രോഗവും തമ്മില്‍ ബന്ധമുണ്ട് എന്ന് റൂബ തിരിച്ചറിഞ്ഞു. ബന്ധുക്കള്‍ പലരും റൂബയും സാദിക്കും വിവാഹമോചിതരാകാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ അതിനു സാധ്യമല്ല എന്ന് ഇരുവരും പറഞ്ഞു. ഇപ്പോള്‍ പത്തുവര്‍ഷം കഴിയുമ്പോള്‍ മറ്റൊരു കുഞ്ഞ് ജനിക്കാന്‍ കാത്തിരിക്കുകയാണ് ഈ ദമ്പതികള്‍.

മാത്രമല്ല തങ്ങളുടെ കുടുംബത്തിലെ അടുത്ത ബന്ധുക്കള്‍ തമ്മില്‍ വിവാഹിതരാകാന്‍ ഇവര്‍ സമ്മതിക്കാറില്ല. ഇനി IVF ചികിത്സ നടത്തിയാലോ എന്ന ആലോചനയിലാണ് ഇവര്‍. അതും എത്രത്തോളം വിജയകരമാകും എന്ന് ഇവര്‍ക്ക് അറിയില്ല.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here