Home Viral ദിവസവും ഒരു ഗ്ലാസ്‌ മല്ലിയിട്ടു തിളപിച്ച വെള്ളം കുടിക്കണം എന്ന് പറയുന്നതിന് കാരണം

ദിവസവും ഒരു ഗ്ലാസ്‌ മല്ലിയിട്ടു തിളപിച്ച വെള്ളം കുടിക്കണം എന്ന് പറയുന്നതിന് കാരണം

0

[ad_1]

നമ്മള്‍ എല്ലാവരും തന്നെ പതിമുകം ,ജീരകം ,മല്ലി എന്നിങ്ങനെ പലതും ഇട്ടു വെള്ളം തിളപിച്ചു കുടിക്കുന്ന പതിവുള്ളവര്‍ ആണ് .പലപ്പോഴും ഇതിന്റെ ആരോഗ്യ ഗുണങ്ങളെക്കാള്‍ ഉപരി നമ്മുടെ വായുടെ രുചിക്ക് അനുസരിച്ചാണ് ഈ വെള്ളങ്ങള്‍ ഒക്കെ തയാറാക്കി നമ്മള്‍ കുടിക്കാരുള്ളത്‌.ഇവയില്‍ ഒക്കെ ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്ന് നമുക്ക് അറിയുകയും ചെയാം .പണ്ടുകാലത്ത് ഉള്ളവര്‍ ഏറ്റവും അധികം തയാറാക്കി കുടിച്ചിരുന്ന ഒരു വെള്ളം ആയിരുന്നു മല്ലിയിട്ടു തിളപിച്ച വെള്ളം .എന്നാല്‍ പുതു തലമുറയില്‍ ആരും തന്നെ ഇപ്പോള്‍ ഈ വെള്ളം തയാറാക്കി കുടിക്കാറില്ല .ഇന്ന് നമുക്ക് എന്തുകൊണ്ടാണ് പഴമക്കാര്‍ മല്ലിവെള്ളം കുടിക്കണം എന്ന് പറയുന്നത്തിന്റെ ആരോഗ്യ വശങ്ങള്‍ എന്തൊക്കെ എന്ന് പരിശോധിക്കാം .

പൊട്ടാസ്യം, അയേണ്‍, വൈറ്റമിന്‍, എ, കെ, സി, ഫോളിക് ആസിഡ്, മഗ്നീഷ്യം, കാല്‍സ്യം എന്നിവയുടെ കലവറയാണ് മല്ലി അതുകൊണ്ട് തന്നെ ഇത് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളും ഒരുപാടുണ്ട് . മല്ലിയില്‍ ധാരാളമായി ധാതുക്കളും വിടമിനുകളും അടങ്ങിയിട്ടുണ്ട് അതുകൊണ്ട് തന്നെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നല്ലൊരു വഴിയാണ് മല്ലിയിട്ടു തിളപിച്ച വെള്ളം സ്ഥിരമായി കുടിക്കുന്നത് .ജലദോഷം മൂക്കടപ്പ് എന്നിവ വരാതെ തടയുന്നതിനുള്ള നല്ലൊരു വഴിയാണ് മല്ലിയില വെള്ളം .വയറ്റിലെ ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം ആണ് മല്ലിവെള്ളം കുടിക്കുന്നത് അതുപോലെ ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ കരളിന്റെയും കുടലിന്റെയും പ്രവര്‍ത്തനങ്ങളെ ഉദ്ധീപിപിക്കും. കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. മുഴുവന്‍ മല്ലിയിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നതും തലേന്ന് മല്ലി വെള്ളത്തിലിട്ടു കുതിര്‍ത്തി രാവിലെ ഈ വെള്ളം കുടിയ്ക്കുന്നതുമെല്ലാം നല്ലൊരു മരുന്നു കൂടിയാണ്. ഇ്ത് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ സഹായിക്കും. ദോഷകരമായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറച്ച് നല്ല എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കും.

അണുബാധകള്‍ അഥവാ ഇന്‍ഫെക്ഷന്‍ തടയുന്നതിനുള്ള നല്ലൊരു വഴിയാണ് പതിവായി മല്ലി അല്ലങ്കില്‍ മല്ലിയില ഇട്ടു തിളപിച്ച വെള്ളം കുടിക്കുന്നത് .വയറിളക്കം അതുപോലെ തന്നെ മൂത്രത്തില്‍ പഴുപ്പ് ഇവയൊക്കെ വരുന്നതിനെ പ്രതിരോധിക്കാന്‍ ഇതിനു കഴിയും .ഇതിലെ ഡോഡിസിനെല്‍ എന്ന ഘടകമാണ്സാല്‍മൊണെല്ല പോലെ വയറിനെ ബാധിയ്ക്കുന്ന ബാക്ടീരിയകളെ തടയുന്നത്. മല്ലിയില്‍ അയന്‍ അടങ്ങിയിട്ടുണ്ട് എന്നതുകൊണ്ട് തന്നെ മല്ലിയിട്ടു തിളപിച്ച വെള്ളം സ്ഥിരമായി കുടിക്കുന്നത് അനീമിയെ തടയും .അതുപോലെ തന്നെ നല്ല വിശപ്പും ദഹനവും ഉണ്ടാകുന്നതിനുള്ള നല്ലൊരു വഴിയാണ് മല്ലിവെള്ളം കുടിക്കുന്നത് .

സ്ത്രീകളിലെ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ അതുപോലെ മാസമുറ സംബന്ധമായ പ്രശ്നങ്ങള്‍ ഇവക്കൊക്കെ നല്ലൊരു മരുന്നാണ് മല്ലി അല്ലങ്കില്‍ മല്ലിയില ഇട്ടു തിളപിച്ച വെള്ളം .സ്ത്രീകളുടെ മാസമുറ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ആറു ഗ്രാം മല്ലി അരലിറ്റര്‍ വെള്ളത്തില്‍ തിളപിച്ച ശേഷം ഇളംചൂടോടെ പഞ്ചസാര ചേര്‍ത്ത് ദിവസത്തില്‍ മൂന്നു നേരം കുടിച്ചാല്‍ മതി . ശരീരത്തിലെ കൊഴുപ്പ് ,തടി ഇവ കുറക്കുന്നതിനുള്ള നല്ലൊരു വഴിയാണ് മല്ലിവെള്ളം .മല്ലി അല്ലങ്കില്‍ മല്ലിയില ഇട്ടു തിളപിച്ച വെള്ളം ഇളം ചൂടോടെ നാരങ്ങ നീരും അല്‍പ്പം തേനും ചേര്‍ത്ത് വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ കളയുന്നതിനും തടി കുറക്കുന്നതിനും സഹായിക്കും . മല്ലിയിട്ടു തിളപിച്ച വെള്ളം ഉപയോഗിച്ച് കണ്ണും മുഖവും കഴുകുന്നത് മുഖ കാന്തിക്കും കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണു .

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here