Home Viral സഹായത്തിനു ദൈവം മനുഷ്യരൂപത്തിൽ എത്തിയത് പോലെ പൃഥ്വിരാജ്

സഹായത്തിനു ദൈവം മനുഷ്യരൂപത്തിൽ എത്തിയത് പോലെ പൃഥ്വിരാജ്

0

[ad_1]

യാത്രകൾ ഹരമായ സിനിമ സെലിബ്രിറ്റികൾ ഒത്തിരി പേരുണ്ട്. അവരിൽ ഒരാളാണ് ലെന. യാത്രകളിലൂടെ അവധിക്കാലം ആഘോഷിക്കുന്ന ലെന അത്തരമൊരു യാത്രയിൽ തന്റെ ജീവിതത്തിൽ ഉണ്ടായ സംഭവത്തെ പറ്റി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കു വചു. ജീവൻ രക്ഷിക്കാൻ പാടുപെട്ട സമയത് ദൈവത്തിനെ പോലെ തന്നെ രക്ഷിക്കാൻ ശ്രമിച്ചയാളിനെ പറ്റി ലെന പറയുന്നതിങ്ങനെ.

ഡൽഹി വഴി സ്പിറ്റ് വാലിയിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. ലെനയും കൂട്ടരും യാത്ര ചെയ്തിരുന്ന കാർ മഞ്ഞൊഴുക്കിൽ പെട്ട്. എന്ത് ചെയ്യണം എന്നറിയാതെ പകച്ചു പോയ നിമിഷങ്ങൾ. സ്ഥലത്തെ പറ്റിയും സഹായത്തിനു ഉതകുന്ന വഴികളെ പറ്റിയും ഒന്നും വ്യക്തതയില്ല. എന്നാൽ സഹായ ഹസ്തവും ആയി അപ്പോൾ ഒരാൾ എത്തി. വേറാരുമല്ല പൃഥ്വിരാജ്. ദൈവം ചിലപ്പോൾ മനുഷ്യരുടെ രൂപത്തിൽ വരുമെന്ന് കേട്ടിട്ടില്ലേ അതുപോലെ ആണ് പ്രിത്വി അന്ന് എത്തിയതെന്ന് ലെന പറയുന്നു.

“വളരെക്കുറിച്ച് ആൾ സഞ്ചാരമുള്ള വഴിയാണത്. രക്ഷിക്കാൻ ആരും വരുമെന്ന് പ്രതീക്ഷിക്കേണ്ട. വിന്റോയിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.പെട്ടന്ന് പൃഥ്വിരാജിന്റെ മുഖം. എന്താണ് നടക്കുന്നത് എന്ന് മനസ്സിലായില്ല. ചില സമയത്ത് ദൈവം മനുഷ്യ രൂപത്തിൽ എത്താറുണ്ടല്ലോ. പൃഥ്വിരാജ് എങ്ങനെ അവിടെയെത്തി? മനസ്സിൽ അങ്ങനെ നൂറ് ചോദ്യങ്ങൾ.

നയൻ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് മടങ്ങുകയായിരുന്നു പൃഥ്വിരാജ്. ആരോ അപകടത്തിൽ കുടുങ്ങിക്കിടക്കുന്നത് കണ്ട് വന്ന് നോക്കിയതായിരുന്നു. അങ്ങനെ എല്ലാവരും ചേർന്ന് വണ്ടി വലിച്ച് പുറത്തെത്തിച്ചു. പിന്നീട് അവരോടൊപ്പം മണാലിയിലേക്ക് മടങ്ങി. അവർ ആ സമയം അതുവഴി വന്നില്ലായിരുന്നുവെങ്കിലോ? അതോർക്കുമ്പോൾ ഭയമാണ്”ലെനയുടെ വാക്കുകൾ ഇങ്ങനെ…

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here