[ad_1]
വഴിയിൽ ഒരു അപകടം കണ്ടാൽ വലിയ പുലിവാൽ ആകും എന്ന് കരുതി വണ്ടി നിർത്താതെ പോകുന്നവർ ആണ് അധികവും എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഗുരുതര പരുക്കേറ്റ് ബോധരഹിതരായി റോഡിൽക്കിടന്ന 2 യുവാക്കളുടെ ജീവൻ രക്ഷിച്ചത് വീട്ടമ്മയുടെ ഇടപെടൽ. പന്തളം–മാവേലിക്കര റോഡിൽ ഇടപ്പോൺ ഐരാണിക്കുടി പാലത്തിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചു ഗുരുതരമായി പരുക്കേറ്റ ഇടപ്പോൺ സ്വദേശികളായ പ്രദീപിനെയും പ്രകാശിനെയും ആശുപത്രിയിലെത്തിച്ചത് ഗീത സന്തോഷ് എന്ന വീട്ടമ്മ.
ബന്ധുവിന്റെ മകനെ സ്കൂളിൽ അയച്ച ശേഷം മകനുമായി കാർ ഡ്രൈവ് ചെയ്തു വീട്ടിലേക്കു മടങ്ങവേ ആൾക്കൂട്ടം കണ്ടാണ് ഗീത വണ്ടി നിർത്തിയത്. തലയ്ക്കു പരുക്കേറ്റ് രക്തം വാർന്ന അവസ്ഥയിലായിരുന്നു യുവാക്കൾ. ഒട്ടേറപ്പേർ കാഴ്ചക്കാരായി മാത്രം നിൽക്കെയാണ്, ഗീത ഇവരെ വേഗം ആശുപത്രിയിൽ എത്തിച്ചത്. ബന്ധുക്കളെ വിവരമറിച്ചതും ഗീതയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പാക്കിയിട്ടാണ് ഗീത മടങ്ങിയത്.
ഇടപ്പോൺ സംഗീതയിൽ എസ്.സന്തോഷിന്റെ ഭാര്യയായ ഗീത ഭർത്താവിനോടൊപ്പം സൗദിയിൽ ആയിരുന്നു. 8 മാസമായി ഇടപ്പോണിലുള്ള വീട്ടിൽ താമസമാക്കിയിട്ട്. പത്തിലും, എട്ടിലും പഠിക്കുന്ന സംഗീത, സംഗീത് എന്നിവർ മക്കളാണ്. പരുക്കേറ്റ പ്രകാശ് ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിലും പ്രദീപ് ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിലുമാണ്.
[ad_2]