Home Varun Das M ആ ദൃശ്യങ്ങൾ കണ്ട ഞാൻ ഞെട്ടിപ്പോയി. ഒരു മുറിയിലേക്ക് വരുന്ന രണ്ടു പേർ… ഒരാണും ഒരു...

ആ ദൃശ്യങ്ങൾ കണ്ട ഞാൻ ഞെട്ടിപ്പോയി. ഒരു മുറിയിലേക്ക് വരുന്ന രണ്ടു പേർ… ഒരാണും ഒരു പെണ്ണും…

0

രചന : Varun Das M

എല്ലാവരും വായിച്ചിരിക്കേണ്ട ഒരു കഥ.
ദയവായി മിസ് ആക്കരുത്.

മോനെ ഇതൊന്ന് കണ്ടു നോക്ക് എന്നിട്ട് എന്റെ കഴിവിനെ ഒന്ന് അഭിനന്ദിക്ക്.
ഇവനെന്താ വട്ടുണ്ടോ എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ സിദ്ദിഖ് നീട്ടിപ്പിടിച്ച മൊബൈൽ വാങ്ങി.
വീഡിയോ പ്ലയെറിൽ പ്ലേ ചെയ്യാൻ സജ്ജമാക്കിയ ഒരു വീഡിയോ.
ഞാൻ ആ വീഡിയോ പ്ലേ ചെയ്തു.
ആ ദൃശ്യങ്ങൾ കണ്ട ഞാൻ ഞെട്ടിപ്പോയി.
ഒരു മുറിയിലേക്ക് വരുന്ന രണ്ടു പേർ.
ഒരാണും ഒരു പെണ്ണും.
മുറിയിൽ ലൈറ്റ് ഇട്ടിട്ടില്ലായിരുന്നതിനാൽ അവരുടെ മുഖം വ്യക്തമല്ല.
അവൻ മുറിയുടെ വാതിൽ അടച്ചു കുറ്റിയിട്ടു.
എന്നിട്ട് ഭിത്തിയിലെ സ്വിച്ച് ഓണാക്കി ലൈറ്റ് തെളിഞ്ഞു.
ഇപ്പോൾ അവരെ നന്നായി കാണാം.
എങ്കിലും ക്യാമറയ്ക് നേരെ തിരിയാത്തതിനാൽ മുഖം വ്യക്തമല്ല.
മടിച്ചു നിന്ന അവളെ അവൻ പിടിച്ചു കട്ടിലിൽ ഇരുത്തി.
ഇത്തവണ ഞാൻ ഞെട്ടി…
സിദ്ധിക്കും അസീനയും!
സിദ്ധിക്കിന്റെ കാമുകിയാണ് അസീന.

കട്ടിലിൽ ഇരുന്നശേഷം അവൻ അവളെ ചേർത്തുപിടിച്ചു.അവളുടെ കവിളിൽ ചുംബിച്ചു.അവന്റെ കൈ അവളുടെ ശരീരത്തെ തലോടിക്കൊണ്ടിരുന്നു.
വേണ്ട ഇക്കാ,നമുക്ക് തിരിച്ചു പോകാം എന്നൊക്കെ ആ പെണ്ണ് പറയുന്നുണ്ട്.
സാരമില്ല മുത്തേ എന്നായാലും ഇതൊക്കെ ഇക്കായ്ക്കുള്ളതല്ലേ,പിന്നെ എന്തിനാ പേടിക്കുന്നത്? എന്ന് അവൻ മറുപടി പറഞ്ഞു.
ഇക്കാ നിഖാഹിന് മുൻപ് ഇത് ചെയ്യുന്നത് പാപമാണ്…
അല്ല മോളെ,അതൊക്കെ ചെറുപ്പക്കാരോടുള്ള അസൂയ മൂത്ത് ആളുകൾ പറയുന്നതാണ്.
എന്നാലും ഇക്കാ…
ഒരെന്നാലും ഇല്ല ,ഞാനും മോളൂട്ടിയും ഒക്കെ എങ്ങനാ ജനിച്ചത്?
ഇത് പാപമാണെങ്കിൽ നമ്മൾ ഒക്കെ ജനിക്കുമോ?
ഇതും പറഞ്ഞിട്ട് അവൻ അവളുടെ ടോപ്പ് വിദഗ്ധമായി ഊരിയെടുത്തു.
ആർത്തിയോടെ അവളുടെ ശരീരത്തിലേക്ക് അവൻ നോക്കി.
അവന്റെ നോട്ടം നേരിടാനാകാതെ അവൾ മുഖം പൊത്തി.
അവൻ അവളെയും കൊണ്ട് കിടക്കയിലേക്ക് മറിഞ്ഞു.
അവന്റെ ചുംബനങ്ങൾക്കിടയിൽ പെട്ടെന്ന് അവളുടെ ഫോൺ ബെല്ലടിച്ചു.
അവൾ അവനെ തള്ളിമാറ്റിക്കൊണ്ട് ചാടിയെഴുന്നേറ്റു ബാഗിലിരുന്ന മൊബൈൽ എടുത്തു നോക്കി.
അള്ളോ… ഉമ്മാ!
ഞെട്ടലോടെ അവൾ കാൾ അറ്റൻഡ് ചെയ്തു.
………
ഹലോ, ഞാൻ കോളേജിലാ ഉമ്മാ .
…………
അത് സാരമില്ല ചോറിൽ ഒഴിച്ചു കുഴയ്ക്കുന്നത് കൊണ്ട് ഉപ്പ് കൂടിയാലും പ്രശ്നമില്ല.
ഉമ്മാ ദേ സാർ വരുന്നു ഞാൻ വെക്കട്ടേ എന്നും പറഞ്ഞ് അവൾ കാൾ കാട്ടാക്കി.

എന്തായിരുന്നു?അവൻ ചോദിച്ചു.
അത് ചോറിന്റെ കൂടെ തന്നുവിട്ട മട്ടണ് കറിയിൽ ഉപ്പ്‌ കൂടുതലാണെന്ന്.
ആഹാ ഉമ്മയ്ക്ക് എന്തൊരു കരുതലാണ് മോളോട് അവൻ കളിയാക്കി.
എന്താ?
അല്ല ഉമ്മയ്ക്ക് മോളോട് ഭയങ്കര സ്നേഹം ആണല്ലോ എന്ന് പറഞ്ഞതാ.
അവൾ ഞെട്ടലോടെ കട്ടിലിലേക്ക് ഇരുന്നു.
ഒരു നിമിഷത്തിന് ശേഷം തന്നെ തലോടാൻ വന്ന അവന്റെ കൈകൾ തട്ടിമാറ്റി എഴുന്നേറ്റു.
കസേരയിൽ കിടന്ന ടോപ്പ് എടുത്ത് ധരിച്ചു.
മോള് എവിടെ പോകുന്നു?
ഇക്കാ പറഞ്ഞത് ശരിയാണ്,എന്റെ ഉമ്മയുടെ കരുതലും സ്നേഹവും കൂടുതലാണ്.ഉമ്മയ്ക്ക് മാത്രമല്ല ബാപ്പയ്ക്കും.ഞാൻ അവരെ മറന്നു,അവരുടെ സ്നേഹം മറന്നു അല്ലെങ്കിൽ ഇക്കാ വിളിച്ചപ്പോൾ ഞാൻ ഇങ്ങോട്ട് വരില്ലായിരുന്നു.
ഞാൻ പോകുകയാണ് ഇക്കാ …
ഇതും പറഞ്ഞ് അവൾ തന്റെ ബാഗും എടുത്ത് പോകാനിറങ്ങി, വാതിൽ തുറന്നപ്പോൾ അവൻ പലതും പറഞ്ഞ് അവളെ തടയാൻ നോക്കി.
എന്നാൽ ഉറച്ച തീരുമാനത്തോടെ അവൾ പുറത്തിറങ്ങി.
അവൾ പോയിക്കഴിഞ്ഞപ്പോൾ അവൻ തിരികെ മുറിയിലേക്ക് കയറി.
ആ മൊബൈൽ ക്യാമറയുടെ അടുത്തേക്ക് നടന്നു
അത് കയ്യിലെടുത്ത അവൻ പൊട്ടിച്ചിരിക്കുന്നതോടെ വീഡിയോ അവസാനിച്ചു.

ഞാൻ ചിന്തിച്ചത് അസീനയെ പറ്റിയാണ്.
അവളുടെ വീട്ടുകാരോടുള്ള സ്നേഹത്തിൽ എനിക്ക് മതിപ്പുതോന്നി.
പക്ഷെ ഈ വീഡിയോ…
സിദ്ധിഖ് ആളത്ര നല്ലവനല്ല.
ഈ വീഡിയോ വെച്ച് അവൻ അവളെ ബ്ലാക്ക്‌ മെയിൽ ചെയ്യും എന്ന കാര്യം ഉറപ്പാണ്.
അവൻ ഒരുപക്ഷേ കാശിനുവേണ്ടി ഈ വീഡിയോ ഉപയോഗിച്ച് അവളെ കൂട്ടിക്കൊടുക്കാനും മടിക്കില്ല.
ഇത് എങ്ങാനും മറ്റൊരാളിന്റെ കയ്യിൽ എത്തിപ്പെട്ടാൽ…ഓർക്കാൻ കൂടി വയ്യ.
ഒരു തന്ത്രം പ്രയോഗിക്കണം ഞാൻ വിചാരിച്ചു.

ഇത് നീ വേറെ എവിടെയെങ്കിലും കോപ്പി ചെയ്തു വെച്ചിട്ടുണ്ടോ?
ഞാൻ ചോദിച്ചു.
ഇല്ലെടാ ഇന്ന് നടന്ന സംഭവമാണ്,ഉദ്ദേശിച്ച കാര്യം നടന്നില്ല,അവൾ പോയതും ഞാൻ നിന്റെ അടുത്തേക്ക് ഇങ്ങ് പോന്നു.
ങാ സാരമില്ല,ഇത് കാണിച്ചാൽ അവൾ എപ്പോൾ വേണമെങ്കിലും ഞാൻ വിളിക്കുന്നിടത്തേക്ക് വരും…
അവൻ ഉറപ്പോടെ പറഞ്ഞു.
നീ ആള് കൊള്ളാമല്ലോ,പക്ഷെ ഈ ഫോൺ വല്ലതും കേടായാൽ എന്ത് ചെയ്യും?
നോ പ്രോബ്ലെം,മെമ്മറിക്കാർഡിൽ ആണ് വീഡിയോ സേവ് ചെയ്തത്.
സിദ്ധിഖ്, ആമിന നിന്റെ പെങ്ങളല്ലേ, അവളെയും ആരെങ്കിലും ഇത് പോലെ കൊണ്ടുപോയി വീഡിയോ എടുത്താലോ?
അത് വെച്ച് ബ്ലാക്ക്‌ മെയിൽ ചെയ്താലോ?
പോ മൈ* എന്റെ പെങ്ങൾ അങ്ങനെ കണ്ടവന്റെ കൂടെ നടക്കുന്ന ഒരുത്തിയല്ല.
അത് നല്ല കാര്യം,പക്ഷെ ഈ വീഡിയോ പുറത്തായാൽ ആരെല്ലാം കാണും…ഒരു പക്ഷെ അവളെ ആത്മഹത്യയിലേക്ക് തന്നെ അത് തള്ളിവിടാം.
പോന്നെങ്കിൽ പോട്ടെ,നിന്റെ പെങ്ങളൊന്നും അല്ലല്ലോ ഇത്ര വിഷമിക്കാൻ, നീ ആ ഫോൺ ഇങ്ങ് തന്നേ നിന്നെയൊക്കെ കാണിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതി.
അവൻ എന്റെ നേരെ കൈനീട്ടി.
എന്നാൽ ഞാൻ ഫോൺ കൊടുത്തില്ല.
ബലമായി ഫോൺ പിടിച്ചുവാങ്ങാൻ അവൻ ശ്രമിച്ചു എന്നാൽ അവനെ നിഷ്പ്രയാസം തള്ളിമാറ്റി.
അവനേക്കാൾ ഇരട്ടി ശക്തിയുള്ളതിനാൽ അവന് എന്നെ തല്ലിതോല്പിക്കാൻ ഒരിക്കലും പറ്റുമായിരുന്നില്ല.
അതോടെ അവൻ അടവെടുത്തു.
ആ ഫോൺ ഇങ്ങു താടാ നിനക്കും വേണമെങ്കിൽ ഞാൻ അവളെ ഒപ്പിച്ചു തരാമെടാ.
പ്ഫാ പന്ന കഴുവേറീ ഒരു പെണ്ണിനെ ഇങ്ങനെ കാണാൻ നിനക്കെങ്ങനെ മനസു വന്നെടാ ? ഇതും ചോദിച്ചുകൊണ്ട് ഞാൻ
അവന്റെ മോന്തയ്ക്കിട്ട്(മുഖം) ഒരെണ്ണം പൊട്ടിച്ചു.
താഴെ വീണ അവനെ മറികടന്ന് ഞാൻ എന്റെ കാറിൽ കയറി …


****************
അടുത്ത ദിവസം:

അസീന ഒന്ന് നിന്നേ എന്റെ വിളി കേട്ട അവൾ നിന്നു.
സിദ്ധിക്കിനെ ഇനി നീ കാണരുത്,അവൻ വിളിച്ചാൽ എടുക്കരുത്.
അവൾ അത്ഭുതത്തോടെ എന്നെ നോക്കി.
നീ ഇത് കണ്ടോ ഞാൻ ആ ഫോണിലെ വീഡിയോ പ്ലേ ചെയ്തു അവളുടെ കയ്യിലേക്ക് കൊടുത്തു.
ആ വീഡിയോ കണ്ട അവൾ ഞെട്ടി.
പേടിക്കണ്ട ഇതിന്റെ കോപ്പി അവന്റെ കയ്യിൽ ഇല്ല. അവൻ റെക്കോര്ഡ് ചെയ്തത് മെമ്മറി കാർഡിലാണ് ഞാൻ ആ മെമ്മറി കാർഡ് ഊരി അവളുടെ കയ്യിൽ കൊടുത്തു.
അവളുടെ മുഖത്ത് ആശ്വാസഭാവം കണ്ടു.
ഇത് നശിപ്പിച്ചു കളയണം.
അവൾ തലയാട്ടി.
അല്ലെങ്കിൽ വേണ്ട ഇങ് തന്നേ, ഞാൻ ആ മെമ്മറി കാർഡ് വാങ്ങി രണ്ടായി ഒടിച്ചു കളഞ്ഞു.
ആ ഫോൺ അവളുടെ കയ്യിൽ കൊടുത്തു. ഇത് നീ തല്ലിപ്പൊട്ടിച്ചു കളഞ്ഞോളൂ.
ഇതിന് ഞാൻ എങ്ങനെയാ നന്ദി പറയുക?
നിറകണ്ണുകളോടെ അവൾ ചോദിച്ചു.
നന്ദി ഒന്നും വേണ്ട ഇതൊക്കെ എന്റെ കടമയായി കണ്ടാൽ മതി.
അവൾ പുഞ്ചിരിച്ചു.
ഇനി നീ സൂക്ഷിക്കണം,അവൻ നിന്നെ ശല്യം ചെയ്യാൻ സാധ്യത ഉണ്ട്.
ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ ഞാൻ കൂടെയുണ്ട്.അവൾ തലയാട്ടി ആ മുഖത്ത് ആത്മവിശ്വാസം ഞാൻ കണ്ടു.
********************************
6 മാസങ്ങൾക്ക് ശേഷം സിദ്ധിക്കിന്റെ വീട്.
ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ ഏതോ റെയിൽവേ സ്റ്റേഷനിൽ വെള്ളം വാങ്ങാൻ ഇറങ്ങിയ അവൻ ട്രെയിൻ ചലിച്ചപ്പോൾ ഓടിക്കയറാൻ ശ്രമിച്ചു.എന്നാൽ കാലുതെറ്റി പാളത്തിലേക്ക് വീണ അവന്റെ രണ്ടുകാലുകളും നഷ്ടപ്പെട്ടു.

ഞങ്ങൾ,ഞാനും അസീനയും അവന്റെ മുറിയിലേക്ക് കയറി.
കിടക്കയിൽ കണ്ണുകളടച്ച് കിടക്കുകയായിരുന്നു അവൻ.
കാൽപെരുമാറ്റം കേട്ട അവൻ കണ്ണുകൾ തുറന്നു.
ഞങ്ങളെ കണ്ടതും അവൻ ഞെട്ടലോടെ തുറിച്ചു നോക്കി.
പേടിക്കണ്ട ഒന്നും ചെയ്യാൻ വന്നതല്ല.
ഞങ്ങളുടെ കല്യാണം വിളിക്കാൻ വന്നതാ ഒരു കല്യാണക്കുറി അവന്റെ നെഞ്ചിലേക്കിട്ടുകൊണ്ട് അസീന പറഞ്ഞു.
അവൻ വീണ്ടും ഞെട്ടി.
സിദ്ധിഖ് ഞാൻ ഇവളെ ചതിയിൽ നിന്ന് രക്ഷിച്ചതിന്റെ അമർഷം മൂലം ഒളിച്ചിരുന്ന് ആക്രമിച്ച് എന്നെ കൊല്ലാൻ നോക്കി,
ഇവളെ വണ്ടിയിടിച്ചു കൊല്ലാനും നോക്കി പക്ഷെ നിന്റെ കര്മഫലം നിന്നെ തേടിയെത്തി.
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി
സാരമില്ല ഞങ്ങൾക്ക് ദേഷ്യമില്ല,കാരണം ഞങ്ങൾക്ക് വിവാഹം കഴിക്കാൻ ഉള്ള അവസരം ഉണ്ടാക്കിയത് നീയല്ലേ.
അസീനയെയും ചേർത്തുപിടിച്ചുകൊണ്ട് ആ മുറിയിൽ നിന്നിറങ്ങുമ്പോൾ സിദ്ധിക്കിന്റെ കാഴ്ച്ച കണ്ണുനീർ മറച്ചു.

(ശുഭം).

1.പലരും ചെയ്യുന്ന ഒന്നാണ് കിടപ്പറ രംഗങ്ങൾ ഷൂട് ചെയ്യുന്നത്.
ഒരു പക്ഷെ പിന്നീട് ഒറ്റയ്ക്ക് കണ്ടു രസിക്കാനാവും
പക്ഷെ ഇത് പലവിധത്തിൽ പുറംലോകം കാണാം. നിങ്ങളുടെ കേടായ മൊബൈൽ നന്നാക്കാൻ കൊടുക്കുന്ന കടയിലൂടെ,
മൊബൈൽ നഷ്ടമാകുന്നതിലൂടെ,മൊബൈൽ ഹാക്ക് ചെയ്യപ്പെടുന്നതിലൂടെ…
2.അനേകം ആത്മഹത്യക്ക് കാരണമായ ഒന്നാണ് ഇത്തരം വീഡിയോസ്.
3.കാമപൂരണം തെറ്റല്ല പക്ഷെ അതിന്റെ വീഡിയോ എടുക്കുന്നത് തെറ്റാണ്.
4.അനേകം വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നു, ഇതിലൂടെ ഇവർക്ക് എന്താണ് കിട്ടുന്നത്?
5.ആരുടെയെങ്കിലും നാശത്തിന് ഇത് കാരണമാകുന്നു എന്ന് ഇവർക്കറിയില്ലേ?
6.പിന്നെ ഇത്തരം വീഡിയോ കാണണം എന്നുണ്ടെങ്കിൽ പ്രൊഫഷണൽസ് ചെയ്ത 10000ക്കണക്കിന് വീഡിയോ നെറ്റിൽ ലഭ്യമാണ്.
7.ഇത്തരം വാട്‌സ്ആപ്പ്, fb ഗ്രൂപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ സൈബർ സെല്ലിൽ റിപ്പോർട്ട് ചെയ്യുന്നത് സമൂഹത്തിനോട് ചെയ്യുന്ന ഒരു നല്ല കാര്യമാണ്.

ലൈകും കമന്റും ഇടാൻ മറക്കരുതേ .

LEAVE A REPLY

Please enter your comment!
Please enter your name here