Home Viral പുറത്ത് വിട്ടാലും ലഹരിയില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല സാറേ

പുറത്ത് വിട്ടാലും ലഹരിയില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല സാറേ

0

[ad_1]

സിനിമ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു നടി അശ്വതിയുടെ അറസ്റ്റ്. തിരുവനന്തപുരം സ്വദേശിയും 22കാരിയുമായ അശ്വതി എന്ന നടി തന്റെ സീരിയല്‍ പശ്ചാത്തലം വെച്ച്‌ കൊച്ചിയില്‍ മയക്കു മരുന്ന് കച്ചവടം പൊടിപൊടിക്കുകയായിരുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും പൊടിപൊടിക്കുന്നതിനായി സീരിയല്‍ അഭിനേതാക്കള്‍ എന്ന വ്യാജേന പെൺകുട്ടികളെ ഫ്ലാറ്റിൽ എത്തിക്കുകയായിരുന്നു. വമ്പന്മാരുമായിട്ടാണ് നടി ബിസിനസ്സ് നടത്തിയിരുന്നത്. നിരവധി പെണ്‍കുട്ടികളെ ബാംഗ്ലൂര്‍, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നും കൊച്ചിയിലെത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അശ്വതിയുടെ അറസ്‌റ്റോടുകൂടി പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. നടിയുടെ മയക്ക് മരുന്ന് കച്ചവടവും വമ്പന്മാരുമായുള്ള ബിസിനസ് ഇടപാടുകളും പെൺവാണിഭവും വിരൽചൂണ്ടുന്നത് സിനിമ മേഖലയിലേക്കാണ്. നടിയുടെ ഫോണില്‍ നിന്നും പ്രമുഖരായ പലരുടെയും വിരങ്ങള്‍ ലഭിച്ചിട്ടിട്ടുണ്ട്. സിനിമാ രംഗത്തും വ്യവസായ രംഗത്തും രാഷ്ട്രീയ രംഗത്തുമുള്ളവരാണ് ആ വമ്പന്മാർ എന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ചില ഉന്നത ബന്ധവും ഇവര്‍ വെളിപ്പെടുത്തിയതായും പറയപ്പെടുന്നു. ഇവര്‍ ആരെന്ന് പ്രാഥമിക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. അതുകൊണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറല്ല. അതേസമയം അശ്വതി പിടിയിലായതോടെ എങ്ങനെയും പേര് പുറത്തുവരാതിരിക്കാനുള്ള ശ്രമങ്ങളുമായി ഇവര്‍ രംഗത്തുണ്ട്. നിരവധിപേര്‍ സംഭവത്തില്‍ കുടുങ്ങുമെന്ന് ഇതോടെ ഉറപ്പാണ്.

അശ്വതി എല്ലാദിവസവും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പുറത്തു വിട്ടാലും ലഹരിമരുന്നില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നു നടി പൊലീസിനോട് പറഞ്ഞതായാണ് വിവരം. ലഹരിക്ക് അത്ര അടിമപ്പെട്ട അവസ്ഥയിലാണ് അവരെന്നു പൊലീസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.ഒരു ദിവസം പോലും ഇവര്‍ക്ക് ലഹരി ഉപയോഗിക്കാതിരിക്കാന്‍ കഴിയില്ല.

അതിനാല്‍ സ്വന്തം ഡ്രൈവറെ ബാംഗ്ലൂരില്‍ വിട്ട് സാധനം വാങ്ങുകയാണ് പതിവ്. നടിയുടെ ഡ്രൈവര്‍ക്ക് മയക്കുമരുന്നു കടത്തിനെക്കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നുമാണ് പൊലീസ് വിലയിരുത്തുന്നത്. അടിമയെപോലെയാണ് അശ്വതി ഡ്രൈവറെ പരിഗണിച്ചിരുന്നത്. പാക്കറ്റിനുള്ളിലെ സാധനം എന്താണെന്ന് അറിയാതെയാണ് ഡ്രൈവര്‍ ഓരോ തവണയും പാക്കറ്റുകളെത്തിച്ചിരുന്നത്.

നടി അശ്വതിയുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതില്‍നിന്നും പുറത്ത് വന്നത് അന്തര്‍ സംസ്ഥാന സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ്. ഇടപാടുകാര്‍ക്കും സ്വന്തം ആവശ്യത്തിനും വേണ്ടിയാണ് ഇവർ ലഹരിമരുന്നുകള്‍ എത്തിച്ചിരുന്നത്. ആഡംബര കാറുകളിലായിരുന്നു ലഹരിമരുന്നുകള്‍ കൊണ്ടുവന്നിരുന്നത്. സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍ക്കായി ഡ്രഗ് പാര്‍ട്ടികള്‍ നടത്തുന്നതിലും അശ്വതിക്ക് പങ്കുണ്ട്. വാടകക്ക് താമസിച്ചിരുന്ന പാലച്ചുവട് ഡി.ഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്‌ളാറ്റ് കേന്ദ്രീകരിച്ചായിരുന്നു പാര്‍ട്ടികള്‍.

ഫ്‌ളാറ്റിന്റെ പാര്‍ക്കിങ് സ്ഥലത്തു നിന്നാണ് ഇവരെ പിടികൂടുന്നതും ലഹരി മരുന്നു കണ്ടെടുത്തതും. തുടര്‍ന്ന് ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ അളവില്‍ മരുന്ന് കണ്ടെത്താനായിട്ടില്ല. ലഹരിമരുന്നു പാര്‍ട്ടി നടത്തുന്നതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് ഏതാനും ദിവസമായി ഫ്‌ളാറ്റും പരിസരവും പൊലിസ് നിരീക്ഷണത്തിലായിരുന്നു. അതുകൂടാതെ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് യുവതികളെ കാഴ്ചവെച്ചിട്ടുള്ള രേഖകകളും അശ്വതിയുടെ ഫോണിൽ നിന്നും ലഭിച്ചു. കൂടാതെ കോളേജ് പെണ്‍കുട്ടികളുടെ വിവരങ്ങളും അവരുടെ ചിത്രങ്ങളും കണ്ടെടുത്തു. ചില ഉന്നത ബന്ധങ്ങളും ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തിയെന്നാണ് സൂചന.

ഇതു സംബന്ധിച്ച വിശദ വിവരങ്ങള്‍ പുറത്തു വിടാന്‍ പൊലീസ് തയാറായിട്ടില്ല. പ്രായപൂര്‍ത്തിയാകും മുന്‍പു തന്നെ സമാനമായ ചില കേസുകളില്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ ചരിത്രവും ഇവര്‍ക്കുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചതിന് 2016 ല്‍ അശ്വതി ദുബായില്‍ പിടിയിലായിട്ടുണ്ട്. പാലച്ചുവടിലെ ഫളാറ്റില്‍ താമസത്തിനെത്തിയത് ഭര്‍ത്താവും കുടുംബവുമൊത്ത് എന്ന വ്യാജേനയാണ്. ഭര്‍ത്താവില്ലാതെ എത്തിയപ്പോള്‍ ഗള്‍ഫിലാണ് ജോലി എന്ന് പറഞ്ഞു.

അമ്മയ്ക്കും ആങ്ങളയ്ക്കും ഒപ്പം താമസം തുടങ്ങിയ ശേഷം ഡ്രൈവറെ കൂടെ ഫ്‌ളാറ്റില്‍ താമസിപ്പിച്ചു. അടുത്ത് താമസിക്കുന്നവരോടൊന്നും മിണ്ടാറില്ലാത്തതിനാല്‍ ആരും അവിടേക്കും പോയിട്ടുമില്ല, വിശേഷങ്ങള്‍ ഒന്നും അറിയിക്കുകയുമില്ല. പാലച്ചുവടുള്ള ഡി.ഡി ഗോള്‍ഡന്‍ ഗേറ്റിലെ അസോസിയേഷന്‍ അംഗങ്ങള്‍ ഇന്നലെ നിരോധിത മയക്കുമരുന്നായ എ.ഡി.എം എയുമായി പൊലീസ് പിടിയിലായ സിനിമാ സീരിയല്‍ താരം അശ്വതി ബാബുവിനെ പറ്റി പറഞ്ഞതാണ് ഇക്കാര്യം.

കൊച്ചിയിലെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച്‌ ഡി.ജെ. മയക്കുമരുന്ന് പാര്‍ട്ടികള്‍ പതിവാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഞ്ചാവില്‍ നിന്നെല്ലാം വിഭിന്നമായി മണിക്കൂറുകളോളം ലഹരിനല്‍കുന്ന എല്‍.എസ്.ഡി സ്റ്റാമ്ബും എം.ഡി.എം.എയും വിവിധ ആംപ്യൂളുകളുമായിരുന്നു പാര്‍ട്ടികളില്‍ ഉപയോഗിച്ചിരുന്നത്. മാരകരോഗങ്ങള്‍ക്ക് വേദനസംഹാരിയായി നല്‍കുന്ന ഗുളികളിലൂടെയും യുവാക്കള്‍ ലഹരിനുണഞ്ഞിരുന്നു. ഇത്തരം ലഹരികള്‍ ഉപയോഗിച്ചാല്‍ മണിക്കൂറുകളോളം ലഹരി നിലനില്‍ക്കുമെന്നതും ഉന്മാദവസ്ഥയില്‍ കഴിയാമെന്നതും ഇവയോടുള്ള പ്രിയം വര്‍ധിക്കാന്‍ കാരണമായി.

രഹസ്യ വിവരത്തെ തുടര്‍ന്ന് തൃക്കാക്കരയിലെ നടിയുടെ ഫ്‌ളാറ്റില്‍ ഞായറാഴ്ച വൈകിട്ടോടെ പൊലീസ് സംഘം പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന പൊലീസ് കണ്ടെടുത്തത്. ലോകവ്യാപകമായി നിരോധിക്കപ്പെട്ട ലഹരി മരുന്നായ എം.ഡി.എം.എ( മെതലീന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍)യാണ് പൊലീസ് ഇവിടെനിന്ന് പിടികൂടിയത്. ബാംഗ്‌ളൂരിൽ നിന്ന്‌ കാറിലെത്തിച്ച മയക്കുമരുന്ന് കൊച്ചിയിലെ ക്രിസ്‌മസ്- പുതുവൽസര ആഘോഷങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ്.

വൈദ്യശാസ്ത്രം ‘എം.ഡി.എം.എ.’ എന്ന് വിളിക്കുന്ന അതിഭീകരനാണ് ഈ മയക്കുമരുന്ന്. പൊതുവെ അറിയപ്പെടുന്നത് ’പാർട്ടി ഡ്രഗ്’ എന്നാണ്. തരികൾക്ക് പതിനായിരങ്ങളാണ് വില. ഇതോടെ, ക്രിസ്‌മസ് – പുതുവൽസര ആഘോഷങ്ങൾക്ക് ജില്ലയിലേക്ക് പുതുതലമുറ മയക്കുമരുന്നുകളുടെ കടത്ത് വർധിച്ചുവെന്ന നിഗമനത്തിലാണ് പോലീസ്. ചെറിയ അളവിൽപോലും ഈ മയക്കുമരുന്ന് ശരീത്തിൽ ചെന്നാൽ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുക.

ആറ് മുതൽ 12 മണിക്കൂർ വരെ ആണ് ഇതിന്റെ ‘എഫക്ട്’ അനുഭവപ്പെടുക എന്നാണ് റിപ്പോർട്ടുകൾ. രണ്ട് മില്ലി ഗ്രാം കൈവശം വയ്ക്കുന്നത് തന്നെ ജാമ്യമില്ലാത്ത കുറ്റമാണ്. സംഭവത്തില്‍ നടിയുടെ ഡ്രൈവറും സഹായിയുമായ ബിനോയിയെയും പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റിലായ നടിയേയും ഡ്രൈവറേയും തൃക്കാക്കര പൊലീസ് പറവൂര്‍ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here