Home Viral ലഹരിയ്ക്കടിമയായി മാറിയ അശ്വതി ബാബുവിന്റെ ജീവിത കഥ ഇങ്ങനെ

ലഹരിയ്ക്കടിമയായി മാറിയ അശ്വതി ബാബുവിന്റെ ജീവിത കഥ ഇങ്ങനെ

0

[ad_1]

ലോകവ്യാപകമായി നിരോധിക്കപ്പെട്ട അതി ഭീകര മയക്കു മരുന്നുമായി അശ്വതിബാബുവും ഡ്രൈവറും ഇക്കഴിഞ്ഞ ദിവസം കൊച്ചിയിൽ പിടിയിലായത് സിനിമ ലോകത്തെ ഞെട്ടിച്ചു. പെൺവാണിഭവും, ലഹരിമരുന്ന് കച്ചവടവും പൊടിപൊടിക്കുന്ന കണ്ണിയിൽ മുഖ്യ സൂത്രധാരകയായി വളർന്ന അശ്വതിയുടെ പിന്നാമ്പുറക്കഥകളിലേക്ക്.

തിരുവനന്തപുരം സ്വദേശിയും 22കാരിയുമായ അശ്വതി എന്ന നടി തന്റെ സീരിയല്‍ പശ്ചാത്തലം വെച്ച്‌ കൊച്ചിയില്‍ മയക്കു മരുന്ന് കച്ചവടം പൊടിപൊടിക്കുകയായിരുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സാധരണ പെൺകുട്ടിയായി ബീനയുടെയും ബാബുവിന്റെയും മകളായി ജനിച്ച അശ്വതി പ്രാരാബ്‌ധങ്ങൾക്കിടയിൽ നിന്നും ആഡംബര ജീവിതം നയിക്കാൻ കണ്ടെത്തിയവഴിയായിരുന്നു മയക്ക് മരുന്ന് കച്ചവടവും വമ്പന്മാരുമായുള്ള ബിസിനസ് ഇടപാടുകളും പെൺവാണിഭവും.

ഭർത്താവുപേക്ഷിച്ച് പോയതോടെ അശ്വതിയുടെ ‘അമ്മയും തിരുവനന്തപുരം സ്വദേശിനിയുമായ ബീന മക്കളെ വളർത്താനായി വട്ടി പലിശയ്ക്ക് പണം കൊടുത്ത് ഉപജീവന മാർഗം കണ്ടെത്തി. ഒടുവിൽ അമ്മയുടെയും മകളുടെയും സംരക്ഷണത്തിനായി മകനെ ഗുണ്ടയായി വളർത്തി. പിന്നെ പലിശക്കാരുടെ കയ്യിൽ നിന്നും പണംപിരിക്കുന്നതിനായി മകന്റെ കൈക്കരുത്തും ഗുണ്ടായിസവും ആയുധമാക്കി. മോഷണവും പിടിച്ച്പറിയും സ്ഥിരമാക്കി പോലീസുകാരുടെ നോട്ടപ്പുള്ളിയായി ഗുണ്ടാ ലിസ്റ്റിൽ ഇടം പിടിച്ച അശ്വതിയുടെ സഹോദരൻ പലതവണ അഴിക്കുള്ളിലായി. ശിക്ഷ കഴിഞ്ഞെത്തിയ സഹോദരൻ വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയതിനെ ചൊല്ലി വീണ്ടും ജയിലിലേക്ക്.

ഇതിനിടയിൽ അശ്വതി വിദ്യാഭ്യാസം പാതിവഴിയിലുപേക്ഷിച്ച് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ചേക്കേറി. ലുലു മാളിൽ സെയിൽസ് ഗേളായി ജോലി ആരംഭിച്ചു. അവിടെ വച്ച്കണ്ടുമുട്ടിയ സുഹൃത്ത്ബന്ധങ്ങളിലും നിന്നും വൻകിടക്കാരുമായുള്ള കൂട്ടുകെട്ടിലൂടെ മോഡലിംഗ് രംഗത്ത് ചേക്കേറി. പിന്നെ പരസ്യരംഗത്തും ചുവട് വെച്ചതോടെ താൻ അനുഭവിച്ച പ്രാരബ്‌ധങ്ങളിലേക്ക് തിരിഞ്ഞു നോക്കേണ്ടി വരാത്തവിധം അശ്വതി വളർന്നിരുന്നു.

സിനിമ മേഖലയിലെ പ്രമുഖർക്കിടയിൽ ആ ബന്ധം വളർന്നപ്പോൾ അശ്വതിയുടെ അഭിനയ മോഹം സാക്ഷാത്കരിക്കാനുള്ള വഴിതെളിഞ്ഞു. മഴവിൽ മനോരമയിലെ ഭാഗ്യദേവത എന്ന സീരിയലിലൂടെ അഭിനയത്തിന് തുടക്കം കുറിച്ച അശ്വതി സുവര്‍ണ്ണ പുരുഷന്‍ എന്നീ സിനിമയിലും മുഖം കാണിച്ചു. അതിനു ശേഷം മോഹന്‍ലാലിന്റെ ‘വെളിപാടിന്റെ പുസ്തകത്തിലും അഭിനയിച്ചു.

മയക്ക് മരുന്നിന്റെയും സെക്സ്റാക്കറ്റിന്റെയും കണ്ണിയായതോടെ ആരെയും അസൂയപ്പെടുത്തും പോലെയായിരുന്നു അശ്വതിയുടെ വളർച്ച. ഇതിനിടയിലായിരുന്നു നിരോധിത മയക്കുമരുന്നുമായി നടിയും ഡ്രൈവറും പിടിയിലായാതോടുകൂടിയാണ് കൊച്ചി പാലച്ചുവടിലെ ഡി.ഡി ഗോള്‍ഡന്‍ ഗേറ്റ് എന്ന ഫ്ലാറ്റിലെ നടിയുടെ അപ്പാര്‍ട്ട്മെന്റിലെ പെൺ വാണിഭ കഥകളും പുറത്ത് വന്നത്. അറസ്റ്റിലായ നടിയുടെ ഫോണ്‍ പരിശോധിച്ചപ്പോൾ അന്വേഷണ സംഘം പോലും ഞെട്ടി.

നടിയുയും നിരവധി യുവതികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങളും മൊബൈലില്‍ നിന്നും കണ്ടെടുക്കാനായി. ഇത് സംബന്ധിച്ച വാട്ട്സാപ്പ് ശബ്ദസന്ദേശങ്ങള്‍ പരിശോദിച്ചു വരികയാണ്. ശബ്ദ സന്ദേശങ്ങള്‍ക്കൊപ്പം യുവതികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നിരക്കും അറിയിച്ച സന്ദേശങ്ങളും പൊലീസ് കണ്ടെത്തി. മയക്കുമരുന്ന് കേസിന് പിന്നാലെ പെണ്‍വാണിഭം നടത്തി എന്ന കേസും ഇതോടെ പൊലീസ് ചുമത്തും. അശ്വതിയെ അറസ്റ്റ് ചെയ്യുമ്ബോള്‍ മുംബൈ സ്വദേശിനിയായ 22 കാരിയെ പൊലീസ് ഫ്ളാറ്റില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.

നിരവധി പെണ്‍കുട്ടികളെ ബാംഗ്ലൂര്‍, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നും കൊച്ചിയിലെത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ണ്‍െവാണിഭത്തിനായി പ്രത്യേക വാട്ട്സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. ഇതുവഴിയാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. ഫ്ളാറ്റില്‍ താമസിച്ചിരുന്നവരെ ചോദ്യം ചെയ്തപ്പോള്‍ നിരവധി പെണ്‍കുട്ടികളെ കൊണ്ടുവന്നിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്.

നടിയുടെ ഫോണില്‍ നിന്നും പ്രമുഖരായ പലരുടെയും വിരങ്ങള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. സിനിമാ രംഗത്തും വ്യവസായ രംഗത്തും രാഷ്ട്രീയ രംഗത്തുമുള്ളവരാണ് എന്നാണ് പൊലീസ് നല്‍കുന്ന സൂചന. നിലവധിപേര്‍ സംഭവത്തില്‍ കുടുങ്ങുമെന്ന് ഇതോടെ ഉറപ്പാണ്. അശ്വതി എല്ലാദിവസവും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണ് എന്നാണ് പൊലീസ് പറയുന്നത്.

ഒരു ദിവസം പോലും ഇവര്‍ക്ക് ഉപയോഗിക്കാതിരിക്കാന്‍ കഴിയില്ല. അതിനാല്‍ സ്വന്തം ഡ്രൈവറെ ബാംഗ്ലൂരില്‍ വിട്ട് സാധനം വാങ്ങുകയാണ് പതിവ്. മിക്ക ദിവസങ്ങളിലും ഡ്രൈവര്‍ ബിനോയ് എബ്രഹാം ബാംഗ്ലൂരില്‍ പോകുന്നത് പതിവായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസിലാണ് യാത്രചെയ്തിരുന്നത്.

ഇങ്ങനെ കൊണ്ടു വരുന്നതിനിടയിലാണ് പൊലീസ് ഇയാളെ പിന്‍തുടര്‍ന്ന് നടിയുടെ ഫ്ളാറ്റിലെത്തി അറസ്റ്റ് ചെയ്തത്. നടി സ്വന്തം വാഹനമായ ഹ്യൂണ്ടായി ക്രീറ്റയില്‍ കറങ്ങി നടന്നായിരുന്നു മയക്കു മരുന്ന് കട്ടവടവും വാണിഭവും നടത്തിയിരുന്നത്. ഇതിനെല്ലാം ചുക്കാന്‍ പിടിച്ച്‌ കൂടെ നിന്നത് ബിനോയിയും. കോളേജ് കുട്ടികളടക്കം നിരവിധിപേരെ ഇവര്‍ മയക്കു മരുന്ന് നല്‍കി വശീകരിക്കുകയും പലര്‍ക്കും കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. പെണ്‍വാണിഭത്തിന്റെ കൂടുതല്‍ വിരങ്ങള്‍ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

കൊച്ചിയിലെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച്‌ ഡി.ജെ. മയക്കുമരുന്ന് പാര്‍ട്ടികള്‍ പതിവാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഞ്ചാവില്‍ നിന്നെല്ലാം വിഭിന്നമായി മണിക്കൂറുകളോളം ലഹരിനല്‍കുന്ന എല്‍.എസ്.ഡി സ്റ്റാമ്ബും എം.ഡി.എം.എയും വിവിധ ആംപ്യൂളുകളുമായിരുന്നു പാര്‍ട്ടികളില്‍ ഉപയോഗിച്ചിരുന്നത്. മാരകരോഗങ്ങള്‍ക്ക് വേദനസംഹാരിയായി നല്‍കുന്ന ഗുളികളിലൂടെയും യുവാക്കള്‍ ലഹരിനുണഞ്ഞിരുന്നു. ഇത്തരം ലഹരികള്‍ ഉപയോഗിച്ചാല്‍ മണിക്കൂറുകളോളം ലഹരി നിലനില്‍ക്കുമെന്നതും ഉന്മാദവസ്ഥയില്‍ കഴിയാമെന്നതും ഇവയോടുള്ള പ്രിയം വര്‍ധിക്കാന്‍ കാരണമായി.

രഹസ്യ വിവരത്തെ തുടര്‍ന്ന് തൃക്കാക്കരയിലെ നടിയുടെ ഫ്‌ളാറ്റില്‍ ഞായറാഴ്ച വൈകിട്ടോടെ പൊലീസ് സംഘം പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന പൊലീസ് കണ്ടെടുത്തത്. ലോകവ്യാപകമായി നിരോധിക്കപ്പെട്ട ലഹരി മരുന്നായ എം.ഡി.എം.എ( മെതലീന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍)യാണ് പൊലീസ് ഇവിടെനിന്ന് പിടികൂടിയത്. ബാംഗ്‌ളൂരിൽ നിന്ന്‌ കാറിലെത്തിച്ച മയക്കുമരുന്ന് കൊച്ചിയിലെ ക്രിസ്‌മസ്- പുതുവൽസര ആഘോഷങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ്. വൈദ്യശാസ്ത്രം ‘എം.ഡി.എം.എ.’ എന്ന് വിളിക്കുന്ന അതിഭീകരനാണ് ഈ മയക്കുമരുന്ന്.

പൊതുവെ അറിയപ്പെടുന്നത് ’പാർട്ടി ഡ്രഗ്’ എന്നാണ്. തരികൾക്ക് പതിനായിരങ്ങളാണ് വില. ഇതോടെ, ക്രിസ്‌മസ് – പുതുവൽസര ആഘോഷങ്ങൾക്ക് ജില്ലയിലേക്ക് പുതുതലമുറ മയക്കുമരുന്നുകളുടെ കടത്ത് വർധിച്ചുവെന്ന നിഗമനത്തിലാണ് പോലീസ്. ചെറിയ അളവിൽപോലും ഈ മയക്കുമരുന്ന് ശരീത്തിൽ ചെന്നാൽ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുക.

ആറ് മുതൽ 12 മണിക്കൂർ വരെ ആണ് ഇതിന്റെ ‘എഫക്ട്’ അനുഭവപ്പെടുക എന്നാണ് റിപ്പോർട്ടുകൾ. രണ്ട് മില്ലി ഗ്രാം കൈവശം വയ്ക്കുന്നത് തന്നെ ജാമ്യമില്ലാത്ത കുറ്റമാണ്. സംഭവത്തില്‍ നടിയുടെ ഡ്രൈവറും സഹായിയുമായ ബിനോയിയെയും പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റിലായ നടിയേയും ഡ്രൈവറേയും തൃക്കാക്കര പൊലീസ് പറവൂര്‍ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here