Home Latest അയാൾ എന്നെ തേടി വന്നിരിക്കുന്നു അതും എന്റെയും അയാളുടെയും മോളുടെ കല്യാണത്തലേന്ന്…

അയാൾ എന്നെ തേടി വന്നിരിക്കുന്നു അതും എന്റെയും അയാളുടെയും മോളുടെ കല്യാണത്തലേന്ന്…

0

താഴെ കാണുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ… കൂടുതൽ രുചികരമായ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ

Subscribe this channel

രചന : Maya Shenthil Kumar

വർഷങ്ങൾക്കു ശേഷം, കൃത്യമായി പറഞ്ഞാൽ ഇരുപത്തിമൂന്നു വർഷങ്ങൾക്കു ശേഷം അയാൾ എന്നെ തേടി വന്നിരിക്കുന്നു അതും എന്റെയും അയാളുടെയും മോളുടെ കല്യാണത്തലേന്ന്…പക്ഷെ എനിക്ക് കഴിയില്ല , നിന്റെ അച്ഛനാണിതെന്നു പറഞ്ഞ് ചൂണ്ടി കാണിക്കാൻ ഇന്നേദിവസം എനിക്ക് കഴിയില്ല…അവളെ വേദനിപ്പിക്കുന്ന ഒന്നും എനിക്കിന്ന് കഴിയില്ല …. അയാളിൽ ജരാനരകൾ ബാധിചിരിക്കുന്നു.. കാലത്തിനു മുന്നിൽ കീഴടങ്ങിയിരുന്നു… തോറ്റുപോയവന്റെ വെപ്രാളം അയാളുടെ ഓരോ ചുവടിലുമുണ്ട്… അവളെ കാണാൻ പറ്റില്ലെന്ന് തീർത്തുപറഞ്ഞപ്പോൾ ഈറനണിഞ്ഞ കണ്ണുകൾ തുടച്ച്‌ അയാൾ തിരിച്ചു നടന്നു…..

***** ***** ***** ***** ***** ****

ഇരുപത്തിരണ്ടാം വയസ്സിൽ വീട്ടുകാരെ ധിക്കരിച്ചു ദേവേട്ടന്റെ കൂടെ ഇറങ്ങി പോരുമ്പോൾ, അതാണ് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം എന്ന് തോന്നിയിട്ടുണ്ട്… കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോ തന്നെ മനസ്സിലായി സിനിമാമോഹവും, നാടകവുമായി നടക്കുന്ന ദേവേട്ടന്റെ വീട് പുലരണമെങ്കിൽ വയസ്സായ അമ്മ വീട്ടുജോലിക്ക് പോകണമെന്ന്. എങ്കിലും സിനിമയിൽ ചാൻസ് അന്വേഷിച്ചു കൊച്ചിയിലും, മദ്രാസിലും പോകാൻ കയ്യിലും, കാതിലും ആകെ ഉണ്ടായിരുന്നതൊക്കെ ഊരി കൊടുക്കാൻ എനിക്ക് സന്തോഷമായിരുന്നു… എന്നെങ്കിലും രക്ഷപെടാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു….

അങ്ങനെ ഒരിക്കൽ മദ്രാസിൽ പോയ ആൾ പിന്നെ തിരിച്ചു വന്നില്ല. അന്ന് എന്റെ മോൾ അമ്മുവിന് മൂന്നു വയസ്സയുണ്ടായിരുന്നുള്ളൂ…
ഇടയ്ക്കുള്ള ഫോൺ വിളികൾ പോലും കുറഞ്ഞു.. ആളെ വലിയ സ്‌ക്രീനിൽ കണ്ടുതുടങ്ങി… തീർത്തും ഫോൺ വിളി പോലും ഇല്ലാണ്ടായപ്പോഴാണ് ഞാൻ ദേവേട്ടനെ അന്വേഷിച്ചു മദ്രാസിൽ പോയത്.. നടന്മാരെ അന്വേഷിച്ചു അങ്ങനെ പലരും വരും, എല്ലാരേം ഇങ്ങോട്ട് കടത്തിവിടണ്ട.. എന്ന് ദേവേട്ടൻ പറഞ്ഞത് കേട്ടു അപമാനഭാരത്തോടെ ഇറങ്ങിയതാണ് അവിടെ നിന്നും മോളുടെ കയ്യും പിടിച്ച്… പിന്നെ സ്‌ക്രീനിൽ കാണുന്നതുപോലും ഒരു തരം വെറുപ്പായിരുന്നു… ആ വെറുപ്പിലാണ് ജോലി നേടാനും, തനിച്ചു ജീവിക്കാനുമുള്ള ആർജവം ഞാൻ ഉണ്ടാക്കിയെടുത്തത്.. പിന്നീടെപ്പോഴോ കേട്ടു ഒരു പ്രൊഡ്യൂസറിന്റെ മകളെ അയാൾ കല്യാണം കഴിച്ചെന്നു… നിരാലംബയായ എനിക്ക് പിന്നീടിങ്ങോട്ടുള്ള ഇരുപത്തിമൂന്നുവര്ഷങ്ങള് എന്നത് ചെറിയ യാത്ര ആയിരുന്നില്ല…

***** ***** ***** ***** ****** *****

ജയിക്കാൻ വേണ്ടിയാണു അയാൾ എല്ലാം ഉപേക്ഷിച്ചു പോയത് പക്ഷെ തോറ്റുപോയിരിക്കുന്നു… നാടുവിട്ടു പോയ മകനെ ഓർത്തോർത്തു നെഞ്ചുപൊട്ടി മരിച്ച അമ്മയുടെ മുന്നിൽ, ആരുമില്ലാത്തതു കൊണ്ട് ഒരു മുഴുകുടിയനു മുൻപിൽ ജീവിതം ഹോമിച്ചു സഹിക്കാനാവാതെ ആത്മഹത്യ ചെയ്ത സഹോദരിയുടെ മുന്നിൽ, തൊട്ടുമുന്നിൽ വന്നുനിന്നാൽ പോലും ഇതെന്റ അച്ഛനാണെന്നു തിരിച്ചറിയാത്ത മകൾക്കു മുന്നിൽ…
ഒരു ദിവസം ചേർത്തു നിർത്തുകയും പിന്നെ തള്ളിപ്പറയുകയും ചെയ്ത വെള്ളിത്തിരയ്ക്കു മുന്നിൽ… ഒരിക്കൽ ആരാധിക്കുകയും, ഇപ്പോൾ കണ്ടാൽ പോലും തിരിച്ചറിയാത്ത പ്രേക്ഷകർക്ക് മുന്നിൽ…. തോറ്റുപോയിരിക്കുന്നു എല്ലാ അർത്ഥത്തിലും…

****** ****** ****** ***** ***** ****

താലികെട്ടിനു മോളുടെ കൂടെ മണ്ഡപത്തിൽ കയറിയപ്പോഴാണ്, എല്ലാവർക്കും പിന്നിലായി കണ്ണുകളടച്ചു തൊഴുതു നിൽക്കുന്ന അയാളെ വീണ്ടും കണ്ടത്…
സദ്യയുടെ പന്തിയിൽ ഏറ്റവും അവസാനം ജോലിക്കാരുടെ കൂടെ കൂടെ ഇരുന്നു മകളുടെ കല്യാണചോറുണ്ണുന്ന അച്ഛനെ കണ്ടില്ലെന്നു വയ്ക്കാൻ എന്റെ ഹൃദയത്തിനായില്ല… മോളോട് എല്ലാം പറഞ്ഞ് അയാളെ ചൂണ്ടി കാണിക്കുമ്പോൾ താങ്ങായിട്ടു മരുമകനും കൂടെ ഉണ്ടായിരുന്നു… രണ്ടുപേരെയും അനുഗ്രഹിച്ചു മോളുടെ നെറ്റിയിൽ ചുംബിക്കുമ്പോൾ അയാളുടെ കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു..

എല്ലാം കഴിഞ്ഞു എല്ലാരും പിരിഞ്ഞുപോയി.. ഞാനും അയാളും മാത്രമായി എന്നിട്ടും വീടിനകത്തേക്ക് ക്ഷണിച്ചിരുത്താനോ ഒന്ന് സംസാരിക്കാനോ കഴിഞ്ഞില്ല… ഒന്നും മിണ്ടാതെ, പരസ്പരം നോക്കാൻ പോലും കഴിയാതെ ഞങ്ങളിരുന്നു.. നേരമേറെ കഴിഞ്ഞപ്പോൾ അയാൾ പോകുവാനായി എഴുന്നേറ്റു, ഇടയ്ക്കൊന്നു വന്ന് കാണുവാനുള്ള അനുവാദവും ചോദിച്ച് എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ നടന്നു നീങ്ങി… അപ്പോഴും എന്റെ നെഞ്ചിൽ തിളങ്ങുന്നുണ്ടായിരുന്നു മഞ്ഞചരടിൽ കോർത്ത ഒരു താലി…

LEAVE A REPLY

Please enter your comment!
Please enter your name here