Home Viral ദരിദ്രനായ കാമുകനെ പൈലറ്റാക്കാൻ പഠിപ്പിക്കണം 20 ലക്ഷം ഫീസ് കെട്ടാന്‍ കാമുകി കൊള്ളയടിച്ചത് സ്വന്തം...

ദരിദ്രനായ കാമുകനെ പൈലറ്റാക്കാൻ പഠിപ്പിക്കണം 20 ലക്ഷം ഫീസ് കെട്ടാന്‍ കാമുകി കൊള്ളയടിച്ചത് സ്വന്തം വീട്

0

[ad_1]

കാമുകനെ പൈലറ്റാക്കാന്‍ വേണ്ടി കാമുകി കൊള്ളയടിച്ചത് സ്വന്തം വീട് തന്നെ. പണവും പണ്ടങ്ങളുമായി ഒരുകോടിയുടെ മുതലാണ് പിന്നീട് പോലീസ് കാമുകന്റെ വീട്ടില്‍ നിന്നും കണ്ടെത്തി. 20 കാരന്‍ ഹെറ്റ് ഷായെ പൈലറ്റാക്കാന്‍ വേണ്ടി 20 കാരി പ്രിയങ്കാ പര്‍സാനയാണ് വന്‍കിട മോഷണം നടത്തിയത്. ബംഗലുരുവിലെ പൈലറ്റ് അക്കാദമിയില്‍ പഠിക്കുകയാണ് കാമുകന്‍.

കാമുകന്റെ ഫീസ് അടയ്ക്കാന്‍ കൊള്ള നടന്നെന്ന പ്രതീതിയിലുള്ള ഒരു മോഷണമാണ് പ്രിയങ്ക പദ്ധതിയിട്ടത്. വീട്ടിലെ സാധനസാമഗ്രികള്‍ തച്ചുടച്ചും തല്ലിത്തകര്‍ത്തുമായിരുന്നു മോഷണം. ശനിയാഴ്ച പ്രിയങ്കയെയും ഹേറ്റിനെയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേരില്‍ നിന്നും പണവും സ്വര്‍ണ്ണാഭരണങ്ങളും പോലീസ് കണ്ടെത്തി. നവംബര്‍ 29 ന് നടന്ന മോഷണത്തിന് പിന്നില്‍ മകള്‍ തന്നെയാണെന്നും കാമുകന് വേണ്ടിയാണ് ഇത് നടത്തിയതെന്നും അറിഞ്ഞപ്പോള്‍ പ്രിയങ്കയുടെ മാതാപിതാക്കള്‍ തകര്‍ന്നുപോയി.

നവംബര്‍ 29 ന് നടന്ന മോഷണത്തിന്റെ നിഗൂഡത പോലീസ് പൊളിച്ചത് 17 ദിവസത്തിന് ശേഷം വെള്ളിയാഴ്ച സായാഹ്നത്തിലായിരുന്നു. സംഭവം നടന്നതിന് പിന്നാലെ വ്യവസായിയായ പിതാവ് കിഷോര്‍ പര്‍സാന ഭക്തിനഗര്‍ പോലീസില്‍ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം നടന്നത്.

അന്വേഷണത്തില്‍ ഭക്തിനഗറിലെ ഗീതാഞ്ജലി പാര്‍ക്ക് നിവാസിയായ പ്രിയങ്കയും എയര്‍പോര്‍ട്ട് റോഡിലെ ഗീത്ത് ഗുജറാത്തി റോഡിലെ ഹേറ്റും തമ്മില്‍ രണ്ടു വര്‍ഷമായി പ്രണയത്തിലാണെന്ന് കണ്ടെത്തി. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് പഠിക്കുന്ന രണ്ടുപേരും ട്യൂഷന്‍ ക്‌ളാസ്സിലാണ് കണ്ടുമുട്ടിയിരുന്നതും പ്രണയത്തിലായതും.

ഏകദേശം 90 ലക്ഷം രൂപ മൂല്യം വരുന്ന മൂന്ന് കിലോ സ്വര്‍ണ്ണം, 64,000 രൂപ വിലമതിക്കുന്ന രണ്ടു കിലോ വെള്ളി ആഭരണങ്ങള്‍, കപ്‌ബോര്‍ഡില്‍ വെച്ചിരുന്ന പണം എന്നിവയായിരുന്നു പ്രിയങ്ക മോഷ്ടിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെ മാതാവും സഹോദരിയും ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു കൃത്യം നടത്തിയത്. 1.45 ന് വീട് പൂട്ടിയിട്ട് പോകും മുമ്പ് കൊള്ള നടന്നതായി വരുത്തി തീര്‍ക്കാന്‍ വീട്ടിലെ സാധനങ്ങള്‍ വലിച്ചുവാരിയിടുകയും ചെയ്തു. ഉച്ചഭക്ഷണം കഴിക്കാന്‍ പിതാവ് വന്നപ്പോള്‍ വീട് അലങ്കോലമാക്കിയിരിക്കുന്നത് കണ്ടു.

രണ്ടു ദിവസം കഴിഞ്ഞ് പ്രിയങ്കയുടെ മാതാവ് വന്നപ്പോഴാണ് വീട്ടിലെ ആഭരണവും കപ്‌ബോര്‍ഡിലെ പണവും മോഷണം പോയത് മനസ്സിലാക്കി. അതേസമയം കബോര്‍ഡ് തകര്‍ത്തിരുന്നില്ല. പകരം ഡ്യൂപ്‌ളിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചാണ് തുറന്നത്. ഡ്യൂപ്‌ളിക്കേറ്റ് താക്കോലിനെ കുറിച്ച് അറിയാവുന്നയാളാണ് മോഷ്ടാവ് എന്ന് മനസ്സിലാക്കാന്‍ പോലീസിന് ഇത് സഹായകരമായി.

ഇതോടെ കുടുംബത്തില്‍ തന്നെയുള്ള ആളാണ് മോഷ്ടാവ് എന്ന് മനസ്സിലാക്കിയ പോലീസ് പ്രിയങ്കയുടെ മൊഴി പരിശോധിച്ചു. കൂടാതെ ഹൗസിംഗ് സൊസൈറ്റിയിലെ ടെലിവിഷന്‍ ദൃശ്യങ്ങളും പരിശോധിച്ചു. പിന്നീട് പ്രിയങ്കയുടെ കഴിഞ്ഞകാല ജീവിതം കൂടി പരിശോധന നടത്തിയ പോലീസ് ഹേറ്റുമായുള്ള അവളുടെ പ്രണയവും കണ്ടെത്തി.

പിന്നീട് അന്വേഷണം ഹേറ്റിലേക്ക് പോലീസ് മാറ്റി. ഇയാളുടെ താമസ സ്ഥലത്തു നിന്നും മോഷണം പോയ പണവും വിലപ്പെട്ട വസ്തുവകകളും കണ്ടെത്തി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഹേറ്റ് എല്ലാം തുറന്നു പറഞ്ഞു. പൈലറ്റാകാന്‍ കൊതിച്ചിരുന്ന ഹേറ്റിന് കോഴ്‌സ് പഠിക്കുന്നതിനായി 20 ലക്ഷം രൂപ ആവശ്യം ഉണ്ടായിരുന്നു.

കാമുന്റെ സ്വപ്ന പൂര്‍ത്തീകരണത്തിനായി പ്രിയങ്ക പ്രതിജ്ഞാ ബദ്ധമാകുകയും വീട്ടില്‍ മോഷണനാടകം നടത്തുകയുമായിരുന്നു. മോര്‍ബിയില്‍ സെഹാമിക് നിര്‍മ്മാണ കമ്പനിയിലെ ജോലിക്കാരന്റെ മകനായ ഹേറ്റ് ദരിദ്രനാണ്. സമ്പന്ന കുടുംബത്തില്‍ നിന്നുമാണ് പ്രിയങ്ക വരുന്നത്. പ്രിയങ്കയാണ് മോഷ്ടാവെന്ന് മനസ്സിലാക്കിയതോടെ വീട്ടുകാര്‍ കേസ് പിന്‍വലിച്ചിരിക്കുകയാണ്.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here