Home Viral പിണറായി വിജയനോട് ഫേസ്ബുക്ക് ലൈവിലെത്തി മുഖ്യമന്ത്രി കസേര ഒരു മാസത്തേക്ക് കടമായി ചോദിച്ച ആ മിടുക്കിയെ...

പിണറായി വിജയനോട് ഫേസ്ബുക്ക് ലൈവിലെത്തി മുഖ്യമന്ത്രി കസേര ഒരു മാസത്തേക്ക് കടമായി ചോദിച്ച ആ മിടുക്കിയെ ഓര്‍ക്കുന്നുണ്ടോ ഓട്ടോറിക്ഷാ ഡ്രൈവറായ നിഷയെ.

0

[ad_1]

ഓര്‍ക്കുന്നുണ്ടോ ഓട്ടോറിക്ഷാ ഡ്രൈവറായ നിഷയെ. മുഖ്യമന്ത്രി പിണറായി വിജയനോട് ഫേസ്ബുക്ക് ലൈവിലെത്തി മുഖ്യമന്ത്രി കസേര ഒരു മാസത്തേക്ക് കടമായി ചോദിച്ച ആ മിടുക്കിയെ. സംസ്ഥാനത്ത് ആയിരങ്ങള്‍ സ്വന്തമായി ഒരു തുണ്ട് ഭൂമിയിയോ, പട്ടയമോ ഇല്ലാതെ കഷ്ടപ്പെടുന്നത് ശ്രദ്ധയില്‍ പെടുത്താനായിരുന്നു അന്ന് നിഷ ലൈവിലെത്തിയത്. എന്നാല്‍ തുടര്‍ന്ന് ഇവര്‍ക്ക് സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നു.

എന്നാല്‍ ആ ലൈവ് വീഡിയോയും സൈബര്‍ ആക്രമണവും നിഷയുടെ ജീവിതം തന്നെ മാറ്റി മറിച്ചെന്നു പറയാം. ഇന്ന് ഒരു സന്തോഷ വാര്‍ത്തയാണ് നിഷ ഫേസ്ബുക്കില്‍ പങ്ക് വച്ചിരിക്കുന്നത്, താന്‍ വിവാഹിതയാകാന്‍ പോകുന്നു. കഴിഞ്ഞ ദിവസം തൃശൂര്‍ സ്വദേശിയുമായി തന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ഫോട്ടോയും നിഷ പങ്കുവയ്ക്കുന്നു.

തന്റെ ആ വീഡിയോയില്‍ കമന്റിട്ട സൈബര്‍ പോരാളികളില്‍ ഒരു പോരാളിയെയാണ് നിഷയ്ക്ക് മിന്ന് ചാര്‍ത്തുന്നത്. ഫേസ്ബുക്കിലൂടെയുള്ള പരിചയം ഒടുവില്‍ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

നിഷയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

ഹായ് ഫ്രണ്ട്‌സ് എല്ലാവരോടും ഒരു സന്തോഷ വാർത്ത അറിയിക്കാനുണ്ട് 16/12/18 (ഇന്നലെ ) എന്റെ വിവാഹ നിച്ഛയം ആയിരുന്നു. ഒരു വിവാഹമേ ജീവിതത്തിൽ വേണ്ടെന്നു വെച്ചാ എനിക്ക് ഒരു ജീവിതം ഉണ്ടാകണം എന്നതായിരിക്കാം ദൈവ വിധി. നിങ്ങൾക്കെല്ലാവർക്കും അറിയാം എന്റെ ഫസ്റ്റ് വീഡിയോ മുഖ്യമന്ത്രിയുടെ കസേര ചോദിച്ചുള്ള വീഡിയോ അതായിരുന്നു ഇതിനൊക്കെ വഴിത്തിരിവായത് .

ആ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വയറൽ ആയി പ്രത്യേകിച്ച് അതിലെ കുറേ കമെന്റ്സ് , സൈബർ പോരാളികളുടെ ആക്രമണം എന്നതായിരുന്നു പിന്നീടതെ ന്യൂസ്‌… അതിലെ ഒരു പോരാളിയാണ് ഇനി എന്റെ ജീവിതത്തിലെ പോരാളി ആകാൻ പോകുന്നത്. ഇതൊക്കെ ഒരു നിമിത്തമായിരിക്കാം അല്ലെ… ? അങ്ങനൊരു വീഡിയോ ഇടാനും അതിൽ cmt ഇടാനും പിന്നീട് പോരാളിയാക്കിയതിന്റെ വിഷമത്തിൽ പരിചയപ്പെട്ടതും ആ പരിജയം ഒരു വിവാഹ അഭ്യർത്ഥനയിൽ കൊണ്ടെത്താനും വീട്ടിൽ വന്നു പെണ്ണുകണ്ട്‌ താല്പര്യം വീട്ടുകാരെ അറിയിച്ച് ഒടുവിൽ താ ഇന്നലെ വിവാഹ നിച്ചയവും കഴിഞ്ഞു….

എല്ലാം ഒരു സ്വപ്നം പോലെ… എന്റെ സുഹൃത്താകളോട് ഒരിക്കൽ ഞാൻ പറഞ്ഞിരുന്നു ഞാൻ വിവാഹം കഴിക്കുന്നില്ല എന്ന് അതിന് കാരണം ഞാൻ ഒരു സാമൂഹിക സ്‌നേഹി ആയതുകൊണ്ട് സമൂഹത്തെ സേവിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടും ആയിരുന്നു , എന്റെ ഇഷ്ട്ടങ്ങൾക്കോ താല്പര്യങ്ങൾക്കോ ഒരു രീതിലും തടസം നിൽകാത്തൊരാളെയും എന്തിനും സപ്പോർട്ട് ചെയ്യുന്നൊരാളെയും ആണ് ദൈവം എനിക്ക് തന്നത് .ആളുടെ പേര് രതീഷ് , തൃശൂർ വരവൂർ ആണ് സ്ഥലം അമ്മ മാത്രേ ഉള്ളൂ . മുന്നോട്ട് എന്ത് എന്നറിയില്ല ഈ നിമിഷം വരെ എല്ലാം നല്ലത് തന്നെ . ഞങ്ങളുടെ വിവാഹം മാർച്ച്‌ 31 ന് ആണ് എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം

സന്തോഷത്തോടെ നിങ്ങളുടെ നിഷ………

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here