Home Viral മഞ്ജു വാര്യരെ ഞാന്‍ എന്ന് സഹായിക്കാന്‍ തുടങ്ങിയോ അന്ന് മുതലാണ് ഇതൊക്കെ രൂക്ഷമായത്

മഞ്ജു വാര്യരെ ഞാന്‍ എന്ന് സഹായിക്കാന്‍ തുടങ്ങിയോ അന്ന് മുതലാണ് ഇതൊക്കെ രൂക്ഷമായത്

0

[ad_1]

മഞ്ജു വാര്യരോട് ചില ആളുകൾക്കുള്ള ശത്രുതയാണ് തന്റെ സിനിമയുടെ ഡീഗ്രേഡിങ് ആയി മാറുന്നത് എന്ന് ശ്രീകുമാർ മേനോൻ. തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളുടെ ഉറവിടത്തെ പറ്റി മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ശ്രീകുമാർ മേനോൻ.

തന്റെ സിനിമയെ നശിപ്പിക്കാൻ പി ആർ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്നും, ഈ ആക്രമണങ്ങൾക്ക് എതിരെ മഞ്ജു മറുപടി പറയണമെന്നും. ഇങ്ങനെ തുടർന്നാൽ സ്ഥിതി വളരെ മോശമാകും കാരണം മോഹൻലാൽ ആരാധകർ പോലും അവരുടെ കെണിയിൽ വീണു എന്നും ശ്രീകുമാർ മേനോൻ പറയുന്നു. “മഞ്ജു വാര്യരെ ഞാന്‍ എന്ന് സഹായിക്കാന്‍ തുടങ്ങിയോ അന്ന് മുതലാണ് ഇതൊക്കെ രൂക്ഷമായതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന വിഷയമാണ്.

അതു കൊണ്ട് ഇക്കാര്യത്തില്‍ മഞ്ജു പ്രതികരിക്കുമെന്നാണ് എന്റെ വിശ്വാസം, വിവാദങ്ങളോട് അഭിപ്രായം പറയാന്‍ മഞ്ജു വാര്യര്‍ ബാധ്യസ്ഥയാണ്. കാരണം ഇങ്ങനെയുള്ള പേഴ്സണല്‍ അറ്റാക്കിന് അവര്‍ കൂടി കാരണമാണ്. അവരുടെ ബ്രാന്‍ഡിങ്ങിനും വളര്‍ച്ചയ്ക്കും പ്രൊഫഷണലായി കൂടെ നിന്നൊരാളാണ് ഞാന്‍. അവര്‍ ഇപ്പോള്‍ കാണുന്ന ബ്രാന്‍ഡഡ് മഞ്ജു വാര്യര്‍ എന്ന പരിവര്‍ത്തനം നടത്തിയത് എന്നില്‍ കൂടെയാണ്”

കൂലിയെഴുത്തുകാരെ വാടകക്ക് എടുത്താണ് തനിക് എതിരെ എഴുതിപ്പിക്കുന്നത് എന്നും ശ്രീകുമാർ മേനോൻ പറയുകയുണ്ടായി. സിനിമയുടെ ആദ്യ ഷോ കഴിയുന്നതിനു മുന്നേ തന്നെ ക്ലൈമാക്സ് മോശം എന്ന് എഴുതിയാവരുണ്ട് എന്നും ശ്രീകുമാർ മേനോൻ അഭിമുഖത്തിൽ പറഞ്ഞു…

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here