Home Viral മൂന്നുവയസ്സുകാരൻ അനിയനെ രക്ഷിച്ച ഒരു നാല് വയസ്സുകാരൻ

മൂന്നുവയസ്സുകാരൻ അനിയനെ രക്ഷിച്ച ഒരു നാല് വയസ്സുകാരൻ

0

[ad_1]

തന്റെ അനിയന്റെ ജീവൻ കുളത്തിന്റെ ആഴത്തിലേക്ക് വിട്ടു കൊടുക്കാൻ ആ ജേഷ്ഠൻ തയ്യാറായിരുന്നില്ല .അനുജന്റെ ജീവന്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ചു ഇ നാലുവയസ്സുകാരൻ. മൂന്ന് വയസുകാരന്‍ അനുജനെ രക്ഷിച്ച നാല് വയസുകാരനാണ് ഇപ്പോള്‍ വള്ള്യാടിന്റെ താരം.

ചുവാംവെള്ളി ഷൗക്കത്തലിയുടെയും സബീലയുടെയും മകന്‍ മുഹമ്മദ് റഹാന്റെ ഒരു നിമിഷത്തെ ധൈര്യമാണ് മൂന്ന് വയസ്സുകാരന്‍ മുഹമ്മദ് ഹിറാഷിന്റെ ജീവന്‍ രക്ഷിച്ചത്. റഹാന്റെ ഉപ്പയുടെ ജ്യേഷ്ഠന്‍ അന്‍വര്‍ സാദത്തിന്റെയും സജിനയുടെയും മകനാണ് മുഹമ്മദ് ഹിറാഷ്.

ബുധാനാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്കാണ് സംഭവം ഉണ്ടായത്. ഒരേ പറമ്പിലാണ് ഷൗക്കത്തലിയുടെയും അന്‍വര്‍ സാദത്തിന്റെയും വീടുകള്‍. ഇതേപറമ്പില്‍ തന്നെയുള്ള ശ്രീധരന്‍ നമ്പ്യാരുടെ വീട്ടിലേക്ക് കളിക്കാന്‍ പോയതായിരുന്നു കുട്ടികള്‍. കളിക്കിടെ മുഹമ്മദ് ഹിറാഷ് പറമ്പിലെ കുളത്തില്‍ വീണു. ഈ നിമിഷം പതറുകയോ കരഞ്ഞിരിക്കുകയോ ചെയ്യാതെ മുഹമ്മദ് റഹാന്‍ ഉടന്‍ തന്നെ ശ്രീധരന്‍ നായരുടെ വീട്ടിലേക്ക് ഓടിപ്പോയി വിവരം അറിയിക്കുകയായിരുന്നു.

കേള്‍വിക്കുറവുള്ള ശ്രീധരന്‍ നായര്‍ മയക്കത്തിലായിരുന്നു. വീട്ടിലേക്ക് ഓടിക്കയറിയ റഹാന്‍ ശ്രീധരന്‍ നായരെ തട്ടിവിളിച്ച് കൈപിടിച്ച് വലിച്ച് കൊണ്ടുപോകുകയായിരുന്നു. ഓടി കുളക്കരയിലെത്തിയ ശ്രീധരന്‍നായര്‍ മുങ്ങിത്താണ കുട്ടിയെയാണ് കണ്ടത്. ശ്രീധരന്‍ നായര്‍തന്റെ കുളത്തില്‍ ചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here