Home Latest ദേഷ്യപ്പെടാത്ത മാതാപിതാക്കളാകാം

ദേഷ്യപ്പെടാത്ത മാതാപിതാക്കളാകാം

0

ദേഷ്യപ്പെടാത്ത മാതാപിതാക്കളാകാം

നിങ്ങളിൽ എത്ര പേർ കുട്ടികളോട് ദേഷ്യപ്പെടാറുണ്ടെന്ന് ചോദിക്കുകയാണെന്നിരിക്കട്ടെ, എനിക്കുറപ്പാണ് നിങ്ങളിൽ ഭൂരിഭാഗം പേരും ഞാനും ഉൾപ്പെട്ടതായിരിക്കും ആ പട്ടിക. ദേഷ്യം വന്ന സമയത്ത് കുട്ടികളോട് പെരുമാറിയ രീതിയെക്കുറിച്ച് പിന്നീട് ആലോചിച്ചപ്പോൾ മോശമായി എന്നു തോന്നിയവരോ? നിങ്ങളിൽ കൂടുതൽ ആളുകളും അങ്ങനെ വിചാരിച്ചിട്ടുണ്ടാവും. പലപ്പോഴും ദേഷ്യത്തിന്റെ കാരണക്കാർ കുഞ്ഞുങ്ങളായിരിക്കില്ല. കാരണം മറ്റു പലതും ആയിരിക്കും.

മറ്റൊരിടത്തും പ്രകടിപ്പിക്കാൻ സാധിക്കാത്ത ദേഷ്യവും അമർഷവുമാണ് പലപ്പോഴും മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ നേർക്ക് പ്രകടിപ്പിക്കുന്നത്. രക്ഷിതാക്കളെന്ന നിലയിലുള്ള ദേഷ്യപ്പെടലുകൾ തീർത്തും സ്വാഭാവികവും സാധാരണവുമായ ഒന്നാണ്.  എന്നാൽ, മനസ്സിലാക്കേണ്ട ഒരു പ്രധാനകാര്യം ദേഷ്യം എന്ന വികാരത്തെ നാം എങ്ങനെ കൈകാര്യം ചെയ്യണം എന്നതാണ്.

കുട്ടികളിലെ ദേഷ്യത്തെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഉപദേശം ആരാഞ്ഞുകൊണ്ട് പല മാതാപിതാക്കളും എന്റെ അടുത്ത് വരാറുണ്ട്. സാഹചര്യത്തിന് അനുസൃതമായി ഞാൻ അവർക്ക് നിർദേശങ്ങൾ കൊടുക്കാറുമുണ്ട്. കുട്ടികൾക്കുമുന്നിൽെവച്ച് അമിതമായി ദേഷ്യപ്പെടുന്ന, പൊട്ടിത്തെറിക്കുന്ന മാതാപിതാക്കളുടെ കുഞ്ഞുങ്ങൾ വളരെ ചെറുപ്പത്തിൽത്തന്നെ അമിതദേഷ്യം കാണിക്കാറുണ്ട് എന്നത് ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ്.

നമ്മുടെ (മാതാപിതാക്കൾ) ഭാഗം ശരിയാക്കിയശേഷം കുട്ടികളുടെ ശീലം നന്നാക്കുന്നതാകും ഗുണകരമെന്നാണ് ഞാൻ ചിന്തിക്കുന്നത്. ദേഷ്യത്തെ നിയന്ത്രിക്കാൻ സാധിക്കാത്ത നമുക്കെങ്ങനെ കുട്ടികളെ ദേഷ്യം നിയന്ത്രിക്കാൻ പഠിപ്പിക്കാൻ സാധിക്കും? ഇതാ അതിനുള്ള ചില മാർഗങ്ങൾ.

Also Read : സെക്സിൽ പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട സ്ത്രീ രഹസ്യങ്ങൾ ….. 

ഭൂതകാലത്തിൽ നിങ്ങൾ ദേഷ്യക്കാരായിരുന്നോ?

രക്ഷാകർത്തൃത്വത്തിന് നിങ്ങൾക്ക് ആശ്വാസം പകരാൻ സാധിക്കും. എവിടെയാണ് നിങ്ങളുടെ പ്രശ്നങ്ങളെന്നും അവയെ എങ്ങനെ പരിഹരിക്കാമെന്നും കാണിച്ചുതരാൻ രക്ഷാകർത്തൃത്വത്തിന് സാധിക്കും. ദേഷ്യംനിറഞ്ഞ ഭൂതകാലത്തിന് ഉടമയായിരുന്നു നിങ്ങളെങ്കിൽ, അവ കുഞ്ഞിനെ വേദനിപ്പിക്കും മുമ്പേ മോചിതരാകുക.

അമിതദേഷ്യം പ്രകടിപ്പിക്കുന്ന അമ്മമാരുടെ കുഞ്ഞുങ്ങൾ അനുസരണക്കേട് കാണിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. നിങ്ങളിൽ ദേഷ്യം ജനിപ്പിക്കാൻ സാധ്യതയുള്ള കാരണങ്ങളെ തിരിച്ചറിയുക. കുട്ടികളായിരിക്കെ ക്രൂരമായ രീതിയിലെങ്ങാൻ നിങ്ങൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ? പീഡനങ്ങൾ സഹിക്കേണ്ടതായി വന്നിട്ടുണ്ടോ? ദേഷ്യം നിയന്ത്രിക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരാറുണ്ടോ? മനഃസമാധാനം ഇല്ലെന്ന തോന്നലുണ്ടാകാറുണ്ടോ? നിലവിൽ നിങ്ങളെ ദേഷ്യംപിടിപ്പിക്കുന്ന സാഹചര്യങ്ങൾ എന്തൊക്കെയെന്നും തിരിച്ചറിയുക.

ഉദാഹരണത്തിന് ജോലിയിലെ അസംതൃപ്തി, ജീവിതപങ്കാളിയുമായുള്ള അസ്വാരസ്യങ്ങൾ തുടങ്ങിയവ. ഓർക്കുക നിങ്ങളുടെ വികാരങ്ങളാണ് നിങ്ങളെ പ്രതിഫലിപ്പിക്കുന്നത്. ക്രോധംനിറഞ്ഞ മുഖവും കോപംനിറഞ്ഞ സ്വരവുമാണ് കുഞ്ഞുങ്ങൾ സ്ഥിരമായി കാണുന്നതെന്നിരിക്കട്ടെ, നിങ്ങളുടെ കുഞ്ഞിന്റെ വ്യക്തിത്വവും അങ്ങനെയാകാൻ സാധ്യത കൂടുതലാണ്.

എല്ലാവർക്കും ദേഷ്യം വരും. രക്ഷാകർത്തൃത്വത്തിന്റെ ഭാഗമായി ചില മാതാപിതാക്കൾ ദേഷ്യപ്പെടുമ്പോൾ കുടുംബമാകെ ഞെട്ടിവിറയ്ക്കാറുമുണ്ട്. ഇതിന് ഒരു പരിഹാരമുണ്ട്. കുട്ടികളുടെ അനുസരണക്കേടുകളെ ചെറുതെന്നും(അനുസരണക്കേടുകൾ, ഒച്ചപ്പാടുകൾ), വലുത്(സ്വയമോ മറ്റുള്ളവരെയോ മുറിവേൽപ്പിക്കുകയോ വസ്തുക്കൾ നശിപ്പിക്കുക) എന്നിങ്ങനെ തരംതിരിക്കുക. ഓരോന്നിനും അനുസരിച്ച് പ്രതികരിക്കുക. വലിയ തെറ്റുകളെ അതിന്റേതായ ഗൗരവത്തിൽ കാണുക.

കുഞ്ഞുങ്ങളുടെ അനുസരണക്കേടുകൾ നിങ്ങളെ ബാധിക്കാതിരിക്കാൻ ചില മാർഗങ്ങൾ സ്വായത്തമാക്കാം. ഇതാ മനസ്സിലോർക്കാൻ ചില കാര്യങ്ങൾ

  • എനിക്ക് ദേഷ്യം വരുന്നുണ്ട്. പക്ഷേ, എനിക്കതിനെ നിയന്ത്രിക്കാൻ സാധിക്കും.
  • തെറ്റുകൾ സംഭവിക്കാം അത് സ്വാഭാവികമാണ്.
  • ഞാനാണ് ഇവിടെ മുതിർന്നയാൾ ആ കാര്യം മറക്കരുത്.
  • നല്ല ദേഷ്യം വരുന്നുണ്ട്. പക്ഷേ, പ്രകടിപ്പിക്കേണ്ടത് കുട്ടിയോടല്ല.
  •  ഞാൻ തീർച്ചയായും ശാന്തത പാലിക്കും.

Also Read : ലൈംഗിക ബന്ധത്തിന്‌ ഏറ്റവും ഉത്തമമായ സമയം ഗവേഷകര്‍ കണ്ടെത്തി 

രക്ഷാകർത്താവെന്ന നിലയിലുള്ള ദേഷ്യത്തെ ചങ്ങാതിയാക്കുക

മാതാപിതാക്കളെന്ന നിലയിൽ നിങ്ങൾ ദേഷ്യപ്പെടുന്നത് ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ്. കുട്ടികളിലെ തെറ്റായ പെരുമാറ്റം തിരുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നതും കുട്ടികളുടെ അലോസര​െപ്പടുത്തുന്ന പെരുമാറ്റം നിങ്ങൾ ആഗ്രഹിക്കുന്നില്ല എന്നതും ഈ ദേഷ്യപ്പെടലിന്റെ കാരണങ്ങളാണ്.

എന്നാൽ, പ്രശ്നപരിഹാരത്തിലേക്ക് നയിക്കാത്ത ദേഷ്യം കുഴപ്പം പിടിച്ചതാണ്. ആരാണോ നിങ്ങൾക്ക് ദേഷ്യം വരുത്തിയത് അയാളോടും നിങ്ങളോടു തന്നെയും ഇഷ്ടക്കേട് ജനിപ്പിക്കാൻ ഈ ദേഷ്യത്തിന് സാധിക്കും. നിങ്ങൾക്ക് ഒഴിവാക്കാമായിരുന്ന ചെറിയപ്രശ്നങ്ങളും പരിഹരിക്കാവുന്ന വലിയപ്രശ്നങ്ങളും തമ്മിലുള്ള വടംവലിയായി നിങ്ങളുടെ ജീവിതം മാറുകയും ചെയ്യും. താത്പര്യമില്ലാത്ത ചിലകാര്യങ്ങൾ കാണുമ്പോൾ ദേഷ്യം പുറത്തേക്കു വരുന്നതുപോലെ തന്നെ മനസ്സിലുള്ളിലും തോന്നാം. ഇത്തരം സാഹചര്യങ്ങളിൽ എല്ലാം തികഞ്ഞവരായി ആരുമില്ല എന്ന കാര്യം മനസ്സിൽ ഓർക്കുക.

ദേഷ്യംവരാൻ സാധ്യതയുള്ള സാഹചര്യങ്ങളെ മനസ്സിലാക്കുക

ദേഷ്യംപിടിപ്പിക്കുന്ന ജീവിതസാഹചര്യത്തിലാണോ ഇപ്പോൾ നിങ്ങൾ ഉള്ളത്? ആണെങ്കിൽ കുട്ടികൾക്കു മേൽ നിങ്ങൾ ദേഷ്യംതീർക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. ജോലി നഷ്ടമാകുന്നത്, ആത്മാഭിമാനത്തിന് ക്ഷതമേൽക്കുന്നതു പോലുള്ള സംഭവങ്ങൾ തുടങ്ങിയവ നിങ്ങളെ ദേഷ്യംപിടിപ്പിക്കുക സാധാരണമാണ്.

ഇത്തരം സാഹചര്യങ്ങളിൽ ആയിരിക്കുമ്പോൾ, കുട്ടികളുടെ നിങ്ങൾ ക്ഷമിക്കുമായിരുന്ന അല്ലെങ്കിൽ ക്ഷമിച്ചിരുന്ന തെറ്റുകളെ പോലും അതിഗൗരവത്തോടെ സമീപിക്കാനിടയുണ്ട്. നിങ്ങൾ ദേഷ്യത്തിലായിരിക്കുമ്പോൾ കുഞ്ഞുങ്ങളുടെ ചെറിയ തെറ്റുകളെപ്പോലും ഗുരുതരമായ തെറ്റായി പരിഗണിച്ചേക്കാം.

ദേഷ്യംതോന്നാവുന്ന ഒരു സാഹചര്യത്തിലേക്ക് നിങ്ങൾ വളരെപ്പെട്ടെന്നാണ് എത്തിച്ചേരുന്നതെന്ന് കരുതുക. അതേക്കുറിച്ച് കുടുംബത്തിൽ മുന്നറിയിപ്പു കൊടുക്കാം. ഉദാഹരണത്തിന് അച്ഛൻ കുറച്ചുകാലത്തേക്ക് അത്ര നല്ല മാനസികാവസ്ഥയിലായിരിക്കില്ല എന്നു നിങ്ങൾ മനസ്സിലാക്കണമെന്നു പറയാം. അല്ലെങ്കിൽ എനിക്ക് ജോലി നഷ്ടപ്പെട്ടു. അതേക്കുറിച്ച് ഏറെ ആശങ്കയുണ്ടെനിക്ക്. ഞാൻ മറ്റൊരു ജോലി തീർച്ചയായും കണ്ടുപിടിക്കും. ഇനി ഞാൻ നിങ്ങളോട് ദേഷ്യപ്പെട്ടു എന്നിരിക്കട്ടെ, അത് സ്നേഹമില്ലാഞ്ഞിട്ടല്ല. ഇപ്പോഴത്തെ എന്റെ മാനസികാവസ്ഥ കൊണ്ടാണെന്നും പറയാം.  ഇനി നിങ്ങൾ കുട്ടികളോട് ദേഷ്യപ്പെട്ടു എന്നു തന്നെയിരിക്കട്ടെ, അവരോട് ക്ഷമ ചോദിക്കുകയും ആവാം. ദേഷ്യപ്പെടാനുണ്ടായ കാര്യത്തെക്കുറിച്ച് അവരോട് വ്യക്തമാക്കുകയും ചെയ്യാം. സാഹചര്യമാണ് നിങ്ങളെ രോഷാകുലരാക്കിയതെന്നും പറയാം.

ദേഷ്യത്തെ നിയന്ത്രിക്കുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളോടുതന്നെ സത്യസന്ധത പാലിക്കാനാവും. എന്താണ് നിങ്ങളുടെ പോരായ്മയെന്നു മനസ്സിലാക്കാനും സഹായിക്കും. നിങ്ങൾക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത പല പ്രശ്നങ്ങളും ജീവിതത്തിൽ ഉണ്ടായെന്നു വരും. എന്നാൽ, കൂടുതൽ പരിചയസമ്പത്തുള്ള രക്ഷിതാവാകുന്നതിലൂടെ, വ്യക്തിയാകുന്നതിലൂടെ ഒരു കാര്യം നിങ്ങൾക്ക് മനസ്സിലാകും ജീവിതത്തിൽ നിങ്ങൾക്ക് നിയന്ത്രിക്കാൻ സാധിക്കുന്നത് നിങ്ങളുടെ പ്രവൃത്തികളെ മാത്രമാണെന്ന്. ദേഷ്യത്തെ നിങ്ങൾ എങ്ങനെയാണോ കൈകാര്യം ചെയ്യുന്നത് അതിന് അുസരിച്ചാവും അത് നിങ്ങളെയും കുഞ്ഞിനെയും ബാധിക്കുന്നതെന്നും ഓർമിക്കുക.

(ഓണ്‍ലൈന്‍ അധ്യയന സ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)

LEAVE A REPLY

Please enter your comment!
Please enter your name here