Home Latest “കഴിഞ്ഞതൊക്കെ കഴിഞ്ഞു.. നി എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു തന്നെ പറ്റു… “

“കഴിഞ്ഞതൊക്കെ കഴിഞ്ഞു.. നി എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു തന്നെ പറ്റു… “

0

രചന : വൈദേഹി വൈഗ

“നിന്നെ എനിക്ക് വേണ്ട.. എല്ലാം.. എല്ലാം ഇവിടെ വച്ചു നിർത്താം… ”

“കണ്ണേട്ടാ അങ്ങനെ പറയല്ലേ.. അതിനാണോ ഇത്രേം കാലം നമ്മള് സ്നേഹച്ചത്… ”

“കഴിഞ്ഞതൊക്കെ കഴിഞ്ഞു.. നി എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു തന്നെ പറ്റു… ”

“ഇല്ല.. കണ്ണേട്ടനെ പിരിഞ്ഞൊരു ജീവിതം.. അതെനിക്ക് ചിന്തിക്കാൻ കൂടി വയ്യ… നമ്മളെത്ര സ്വപ്നം കണ്ടതാ കണ്ണേട്ടാ അതൊക്കെ… ”

“അതൊക്കെ മുന്നേ ആണെന്ന് ഞാൻ പറഞ്ഞില്ലേ…. എനിക്ക്.. എനിക്കിപ്പോ നിന്നെ വെറുപ്പാ… ”

” ഇങ്ങനെ വെറുക്കാനും മാത്രം ഞാൻ ന്ത് തെറ്റാ കണ്ണേട്ടനോട് ചെയ്തത്.. മറ്റാരേക്കാളും സ്നേഹിച്ചു പോയതോ… ഞാൻ അല്ലാലോ അങ്ങോട്ട്‌ വന്നു ഇഷ്ട്ടം ആണെന്ന് പറഞ്ഞത്.. ഒക്കെയും കണ്ണേട്ടൻ ആരുന്നില്ലേ… ന്നിട്ടിപ്പോ ”

ആമിടെ മിഴികൾ നിറഞ്ഞൊഴുകി.. കണ്ണൻ അത് കണ്ടില്ലെന്നു നടിച്ചതെ ഉള്ളു…

“അതേ.. എന്റെ തെറ്റായിരുന്നു.. എന്റെ മാത്രം തെറ്റായിരുന്നു നിന്റെ പുറകെ വന്നത്… അന്നത്തെ നി അല്ലല്ലോ നി ഇപ്പോൾ… ”

“പിന്നെ.. അന്നത്തെ ഞാൻ അല്ലേ ഇത്.. എനിക്ക് എന്ത് മാറ്റാ വന്നേ.. കൊറച്ചു നാളായി ഞാൻ ശ്രദ്ധിക്കുന്നു… എന്നിൽ നിന്ന് കണ്ണേട്ടൻ വല്ലാതെ അകൽച്ച കാട്ടുന്നു.. വിളിച്ചാൽ ഫോൺ എടുക്കില്ല.. കണ്ടാൽ ഒഴിഞ്ഞു നടക്കും… ഇനിയെങ്കിലും എനിക്കറിയണം.. അറിഞേ പറ്റു…. ”

“നി.. നി ശരിയല്ല.. നല്ലോണം മാറി പോയി.. അത്രന്നെ.. ഈ ബന്ധം അവസാനിപ്പിക്കാം… ”

“ഞാൻ എന്ത് മാറിയെന്ന്.. കണ്ണേട്ടന് ഇഷ്ടമില്ലാത്തതൊന്നും ഞാൻ ഇത് വരെ ചെയ്തിട്ടില്ല.. പിന്നെന്താ.. പറ എനിക്കറിയണം… ”

ആമി കണ്ണന്റെ കോളറിൽ പിടിച്ചു അലറി….

“നിന്റെ തടി.. അത്‌ തന്നെയാ പ്രശ്നം…. ”

“തടിയോ.. എന്താ കണ്ണേട്ടൻ പറഞ്ഞെ… ”

“അതേ നിന്റെ ഈ തടി എനിക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ല… എന്റെ സങ്കൽപ്പത്തിലെ പെൺകുട്ടിക്ക് സീറോ സൈസ് ആണു.. അല്ലാതെ നിന്നെ പോലെ കുടം കമഴ്ത്തിയാ പോലെ അല്ല … ”

“ഓഹോ.. ഇപ്പൊ ഞാൻ അങ്ങനെ ആയി അല്ലേ.. എന്തെ മുന്നേ പ്രേമിക്കുമ്പോ ഇതൊന്നും തോന്നിയില്ലേ… ”

“അന്ന് നി ഇങ്ങനെ തടി ഇല്ലായിരുന്നല്ലോ.. നാട്ടിലെ സകല ആൺപിള്ളേർടേം ഇഷ്ട്ടം ആയിരുന്നല്ലോ.. അന്ന് പ്രേമിക്കുമ്പോ ആരേലും അറിഞ്ഞോ ഇങ്ങനെ കടല വെള്ളത്തിൽ ഇട്ടത് പോലെ ആകും ന്ന് ”

“മതി നിർത്ത്.. നിർത്താൻ… ”

“ഇപ്പൊ ഞാൻ പറഞ്ഞതായോ കുറ്റം.. എന്തായാലും നിന്നെ പോലെ ഉരുണ്ടു തടിച്ച ഒരുത്തിയെ ഭാര്യ ആയി കൂടെ കൊണ്ട് നടക്കുന്നത് ആലോചിക്കുമ്പോൾ തന്നെ അറപ്പ് തോന്നുന്നു ”

“അതേടോ.. ഇനി തനിക്കു എന്നേ അറക്കും… ”

“നി എന്താ എന്നേ വിളിച്ചേ ഡോ ന്നോ.. ”

“അതേ.. ഡോ ന്ന് തന്നെ.. ഇതു വരെ കണ്ണേട്ടാ എന്നേ വിളിച്ചുള്ളൂ.. എന്നാൽ മനസാക്ഷി ഏഴകലത്ത് ഇല്ലാത്ത നിങ്ങളെ ഞാൻ ഇനി അങ്ങനെ വിളിക്കില്ല… ”

“അതികം ഡയലോഗ് അടിക്കാതെ പോടീ ”

“ഇല്ല.. പറയേണ്ടതൊക്കെ പറഞ്ഞിട്ടേ പോകു… തടി എന്നും പറഞ്ഞു നിങ്ങളൊക്കെ കളിയാക്കുന്ന ഞങ്ങളില്ലേ.. ഞങ്ങളും മനുഷ്യരാടോ… ഞങ്ങൾക്കും ഉണ്ട് വികാരവും വിചാരവുമൊക്കെ.. നിങ്ങളുടെ ഇത്തരം സംസാരം കാരണം കണ്ണു നനയാറും ഉണ്ട്… ”

“ഹ്മ്മ്.. ”

“താൻ അതികം പുച്ഛിക്കണ്ട.. തടിക്കലും മെലിയലും.. സൗന്ദര്യം ഉള്ളതും ഇല്ലാത്തതും ഒക്കെ താൽക്കാലികം മാത്രമാണ്.. ആർക്ക് എപ്പൊ വേണമെങ്കിലും മാറാം…
പിന്നെ ഈ തടിച്ചവരുടെ സങ്കടം അറിഞ്ഞിട്ടുണ്ടെൽ നിങ്ങളൊന്നും ഒരിക്കലും അവരെ ഇങ്ങനെ അവഗണിക്കുകയും കുത്തി നോവിക്കുകയും ചെയ്യില്ല..
എന്താ മോളേ തീറ്റ അൽപ്പം കുറച്ചൂടെ.. കുറച്ചൊക്കെ പണി എടുക്കണം.. വീട്ടിൽ ഇരുന്നു ഒരേ തീറ്റ ആവും അതാ ഇങ്ങനെ.. എന്തൊക്കെ സംസാരങ്ങൾ ആണു.. വീടിനു പുറത്തിറങ്ങിയാൽ തുടങ്ങും.. അടുത്തൊരു ബന്ധുവിന്റെ കല്യാണത്തിന് പോവാൻ കൂടി പറ്റില്ല.. വീട്ടുകാർക്ക് ഇല്ലാത്ത സങ്കടം ആണ് നാട്ടുകാർക്ക്‌.. ”

“നി വലിയ വായിൽ വർത്തമാനം ഒന്നും പറയണ്ട…. നിന്നെ ആണുങ്ങൾ ആരും നോക്കില്ല ന്തായാലും… ”

“അത് നി നട്ടെല്ലുള്ള ആണുങ്ങളെ കാണാത്തത് കൊണ്ടാണ്.. മനസ്സ് നോക്കി സ്നേഹിക്കുന്ന ആൺപിള്ളേരും ഉണ്ട് ഡോ ഇവിടെ.. സൗന്ദര്യം നോക്കി സ്നേഹിക്കുന്ന നിന്നെ പോലെ ഒരുത്തനെ സ്നേഹിക്കുന്നതിലും ബേധം ചാവുന്നതാ.. മെലിഞ്ഞ ഞാൻ തടിച്ചതിൽ എനിക്കിപ്പോ സന്തോഷം മാത്രമേ ഉള്ളു.. നിന്നെ പോലെയൊരു വിഷജന്തുവിനെ മനസിലാക്കാൻ പറ്റിയല്ലോ.. ഇത്രയും നാൾ സ്നേഹിച്ചു പോയതിൽ സങ്കടവും… ”

“നിന്നോട് കൂടുതൽ സംസാരിച്ചോണ്ട് നിൽക്കാൻ താല്പര്യം ഇല്ല എനിക്ക്.. ശരി .. ”

“ഒക്കെ .. ഭൂമി ഉരുണ്ടതല്ലേ നമുക്ക് കാണാം…”

“ഡോ… ”

“ആഹ്..”

കണ്ണന്റെ വിളിയിൽ ആമി ഓർമകളിൽ നിന്ന് തിരിച്ചു വന്നു…

“തന്നോട് ചെയ്തതിനും കാണിച്ചതിനും ഒകെ ദൈവം എന്നേ ശിക്ഷിച്ചു..”

“ന്താ.. ”

“സൗന്ദര്യം നോക്കി കെട്ടിയ എനിക്ക് എട്ടിന്റെ പണി കിട്ടി.. അച്ഛനാവാൻ കഴിവ് ഇല്ലാത്തതിനാൽ അവള് ഇട്ടിട്ടു പോയി.. ഇവിടെ ഹോസ്പിറ്റലിൽ ചെറിയൊരു ചെക്കപ്പിന് വന്നതാ ഞാൻ.. ”

“മ്മ്.. ”

“തന്റെ ആദ്യത്തെ ആണോ.. ”

“അല്ല.. ഇരട്ടക്കുട്ടികൾ ഉണ്ട്.. ഇതിപ്പോ ഏഴാം മാസം.. ”

“മ്മ്.. തന്റെ കൂടെ ആരാ വന്നേ.. ”

“എന്റെ കുട്ടേട്ടൻ വന്നിട്ടുണ്ട്.. ”

“മ്മ്… ”

അപ്പോഴേക്കും കുട്ടേട്ടൻ വന്നു.. എന്നേ ചേർത്ത് പിടിച്ച പറഞ്ഞു..

“ആമി.. പോവാം.. ”

ആമി കണ്ണന്റെ അരികിലേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു..

“എന്റെ തടി കണ്ട് അറിഞ്ഞിട്ടു തന്നെ എന്നേ സ്വീകരിച്ച ആളാ ന്റെ കുട്ടേട്ടൻ.. ഇപ്പൊ നിങ്ങള് കണ്ടില്ലേ തടിയുള്ള പെണ്ണിനേയും കെട്ടുന്ന ആണൊരുത്തനെ.. അല്ലാതെ നട്ടെലിനു പകരം വാഴപ്പിണ്ടി ഉള്ളവർ മാത്രം അല്ലെന്നു മനസിലായില്ലേ.. ”

ആമിടെ വാക്കുകൾക്ക് മുന്നിൽ കണ്ണന്റെ തല താണിട്ടുണ്ടായിരുന്നു..

“അതേയ് ഇപ്പൊ ഞാൻ പഴയ ആ തടിച്ചി അല്ല… സൗന്ദര്യവും തടിയുമൊക്കെ പെര്മനെന്റ് അല്ലെന്നു മനസിലായില്ലേ.. ”

“ആമി.. ”

കണ്ണൻ ദയനീയനായി അവളെ വിളിച്ചു..

“വാ കുട്ടേട്ടാ .. പൂവാം.. ”

കുട്ടൻ ആമിയെ ചേർത്ത് പിടിച്ചു നടന്നു.. അതിനിടയിൽ ആമി ഒന്ന് തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.. ഒരു വിജയിയുടെ ചിരി

🖋 വൈദേഹി വൈഗ

LEAVE A REPLY

Please enter your comment!
Please enter your name here