Home സിറിൾ കുണ്ടൂർ ചെറുപ്പം മുതലേ കേൾക്കുന്നതാ എന്റെ അമ്മ മോശം സ്ത്രീ ആണെന്നു…

ചെറുപ്പം മുതലേ കേൾക്കുന്നതാ എന്റെ അമ്മ മോശം സ്ത്രീ ആണെന്നു…

0

താഴെ കാണുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ… കൂടുതൽ രുചികരമായ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ

Subscribe this channel

രചന : സിറിൾ കുണ്ടൂർ

നിന്റെ അമ്മ ഒരു കൊള്ളില്ലാത്ത സ്ത്രീ ആണു മോനെ എന്നും പറഞ്ഞു അച്ഛൻ പല തവണ വീടുവിട്ടു ഇറങ്ങി പോകുമായിരുന്നു’

അപ്പോഴെല്ലാം അച്ഛനെ കുറിച്ചൊർത്ത് വിഷമം തോന്നിയിരുന്നു. ഒരു ദിവസം

,,ചെറുപ്പം മുതലേ കേൾക്കുന്നതാ എന്റെ അമ്മ മോശം സ്ത്രീ ആണെന്നു. എന്തു മോശം പ്രവൃത്തിയാണ് അച്ഛാ അമ്മ ചെയ്തത്.

“നിന്റെ അമ്മ എന്നു പറയുന്നവളുണ്ടല്ലോ എന്നെ ചതിച്ചവളാ’ രാവിലെ പണിക്കെന്നും പറഞ്ഞു ഒരുങ്ങിപ്പോകും തിരിച്ചു വരുന്നത് എപ്പോഴാ മോനും കാണുന്നതല്ലേ

ശരിയ പാവം അച്ഛൻ, അച്ഛൻ പറയുന്നതിലും കാര്യം ഉണ്ട്. അമ്മ പലരുടേയും ബൈക്കിനു പുറകിലിരുന്നു പോകുന്നതു കണ്ടിട്ടുണ്ട്.
ചില രാത്രികളിൽ അമ്മ ആരുടെയൊക്കെയോ കാറിലും വന്നിറങ്ങുന്നതും നേരിട്ട് കണ്ടകാര്യമാണ് ഓർമ്മയിൽ വന്നത്.

ഒരു പക്ഷേ ഇതെല്ലാം കണ്ടു മടുത്തിട്ടാകും അച്ഛൻ
കള്ളുകുടി തുടങ്ങിയത്.

പതുക്കെ പതുക്കെ അമ്മയിൽ നിന്നും അകലാൻ തുടങ്ങി, മുഖത്തു പോലും നോക്കാതെ ദിവസങ്ങൾ തള്ളി നീക്കുമ്പോഴും അമ്മ എന്ന വിളി തന്നെ ഞങ്ങൾക്കിടയിൽ നഷ്ടമായിരുന്നു.

പലപ്പോഴും കൂട്ടുകാരുടെ ഇടയിൽ അത്തരം സംസാരങ്ങൾ വരുമ്പോൾ അമ്മയുടെ മുഖമായിരുന്നു തെളിഞ്ഞു വന്നത്. വല്ലാത്തൊരു വെറുപ്പ് തോന്നി.

പലപ്പോഴും സംസാരിക്കാൻ വരുന്ന അമ്മയോട് തട്ടിക്കയറുമ്പോഴും ഒരു തരത്തിലും എനിക്ക് വിഷമം തോന്നിയിരുന്നില്ല .

അമ്മ വെച്ചുണ്ടാക്കുന്ന ഭക്ഷണത്തോട് തന്നെ വെല്ലാത്ത ഒരു ദേഷ്യം തോന്നി തുടങ്ങിയപ്പോൾ

,,നിങ്ങൾ ഇനി ഇവിടെ ഒന്നും വെച്ചുണ്ടാക്കി ആരേയും ഊട്ടാൻ നിൽക്കണ്ട. എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോ

,,നീ എന്താടാ പറഞ്ഞെ ?എവിടന്നടാ ഈ ഭാഷയൊക്കെ പഠിച്ചത്.?

തല്ലാനായി കൈയ്യും കൊണ്ടു വന്നപ്പോൾ

തൊട്ടു പോകരുത് ഇപ്പോ ഞാൻ പഴയ കൊച്ചു കുട്ടിയൊന്നുമല്ല. കാര്യങ്ങൾ തിരിച്ചറിയാനുള്ള പാകം എനിക്കും ആയി. അതു മനസിലാക്കി ജീവിച്ചാൽ നിങ്ങക്കു കൊള്ളാം.

ദേഷ്യം അടങ്ങാതെ കൈയ്യിൽ കിട്ടിയ ചില്ലുപാത്രം എറിഞ്ഞുടച്ചു വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അവരുടെ കണ്ണുനീരൊന്നും എന്റെ ഹൃദയത്തെ സ്പർശിച്ചിരുന്നില്ല.

ആദ്യമായി കിട്ടിയ ശമ്പളത്തിൽ നിന്നും അച്ഛനൊരു മുണ്ടും ഷർട്ടും കൂട്ടത്തിൽ ഒരു കുപ്പിയും വാങ്ങി കൊടുക്കുമ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി.
അമ്മ എന്നൊരാളെക്കുറിച്ച് ഓർത്തുപോലും ഇല്ലന്നതാണ് സത്യം .ശരിക്കും അവരെ അകറ്റി തന്നെ നിർത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പഠിച്ചു അതാണ് ശരി.

ഒരു മോശം സ്ത്രീയുടെ മകനാണെന്നു ഓർക്കുമ്പോൾ എന്നോടു തന്നെ വെറുപ്പു തോന്നി തുടങ്ങിയപ്പോൾ

ഒരു ദിവസം രാത്രി കയറി വന്ന അമ്മയെന്ന സ്ത്രീയോടായി

,,ഇനി ഈ പടി ചവിട്ടി പോകരുത് എങ്ങോട്ടന്നു വെച്ചാൽ പൊക്കോ. ഈ കൂത്തും കാട്ടി ഇനി ഇവിടെ കഴിയാമെന്നു കരുതേണ്ട.

ശക്തിയായി വാതിലടച്ച് കുറ്റിയിടുമ്പോൾ ജനാലിലൂടെ അവർ നടന്നു നീങ്ങുന്നത് സന്തോഷത്തോടെ നോക്കി നിന്നു. അപ്പോഴും
അച്ഛൻ മുറിയിൽ നന്നായി മദ്യപിച്ചു കിടക്കുന്നുണ്ടായിരുന്നു.

ആദ്യമെല്ലാം പുറത്തു നിന്നും ഭക്ഷണം വാങ്ങി കഴിച്ചു തുടങ്ങിയെങ്കിലും പിന്നീട് ചിലവു താങ്ങാൻ കഴിയാതെ വന്നപ്പോൾ വീട്ടിലെ അടുക്കളയിലേക്ക് കയറി, അറിയാവുന്ന രീതിയിൽ ഭക്ഷണം പാകം ചെയ്തു കഴിക്കും നേരം മദ്യലഹരിയിൽ അച്ഛൻ

,,എന്തു കുന്തമാണ് ഉണ്ടാക്കി വെച്ചിരിക്കുന്നത്. വായിൽ വെക്കാൻ കൊള്ളില്ലല്ലോ?

ആദ്യമാദ്യം കേട്ടപ്പോൾ തമാശയിൽ അവസാനിച്ചത് വീണ്ടും ആവർത്തിച്ചപ്പോൾ വല്ലാതെ ദേഷ്യം വന്നു. ഒരിക്കൽ കറി കലം അടക്കം വലിച്ചെറിഞ്ഞാണ് ദേഷ്യം തീർത്തത് ‘

ജോലിക്കായിവീട്ടിൽ നിന്നും ഇറങ്ങിയപ്പോഴാണ് ഒരു ചേച്ചി വീട്ടിലേക്ക് വന്നത്.

,,ഷീബയുടെ വീടല്ലേ?

,അതെ.

,, ഷീബക്കെന്തു പറ്റി കുറച്ചു ദിവസായി ഒരു വിവരവും ഇല്ല.

അമ്മ അതിന് ….പൂർത്തിയാക്കാനാകാതെ ഞാൻ ഒന്നു പതറി.

കുറെ നേരം അമ്മയെ പറ്റി സംസാരിച്ച ശേഷം ആ ചേച്ചി പറഞ്ഞു.

മോനെ എടുത്താൽ തീരാത്ത ബുദ്ധിമുട്ടുകൾ എടുത്ത് തലേൽ വെക്കും. അവിടെ എടുക്കാവുന്നതിന്റെ ഇരട്ടി ജോലി എടുക്കും

എന്തിനാ ഷീബേച്ചി ഇങ്ങനെ കഷ്ടപ്പെടുന്നതെന്നു ചോദിച്ചാൽ പറയും.

എടുത്താൽ പൊങ്ങാത്ത കടമാണ് കുടിയനായഭർത്താവ് ഉണ്ടാക്കി വെച്ചെക്കുന്നതു അതെല്ലാം തീർത്ത് മോനെ പഠിപ്പിച്ചു നല്ലൊരു ജോലി വാങ്ങി കൊടുക്കണമെന്ന് അമ്മ പറയാറുണ്ടെന്നു
ചേച്ചി പറഞ്ഞിട്ടു പോകുമ്പോൾ

ഒരിക്കൽ കൂടി ചേച്ചി ഓർമ്മിപ്പിച്ചു.

ആ പാവത്തിനു മോനൊള്ളു അധികം കഷ്ടപ്പെടുത്താതെ നന്നായി നോക്കണോട്ടാ.

എന്തു ചെയ്യണമെന്നറിയാതെ മരവിച്ചു നിന്നു പോയതല്ലാതെ ഒരടി മുന്നോട്ടുവെക്കാനാകാതെ അമ്മയെ വിളിച്ചു കരഞ്ഞു.

ഓടിറോഡിലേക്ക് ചെന്നു. എങ്ങോട്ടു പോകണമെന്നറിയാതെ നാലുദിക്കും നോക്കിയപ്പോൾ ഒരു തലചുറ്റൽ പോല കണ്ണുകൾ നിറഞ്ഞൊഴുകി.

അമ്മേ. അമ്മേ,

,കുറച്ചു നാളായിട്ട് ഞങ്ങൾക്ക് നല്ല ഓട്ടമാണ്. അതിനിടയിൽ മോന്റെ അമ്മ എത്ര ഗ്രൂപ്പുകളുണ്ടാക്കാമോ അത്രയും ഉണ്ടാക്കും, അതിനനുസരിച്ച് കമ്മീഷൻ കൂടും പക്ഷേ നല്ല കഷ്ടപാടാണ് , ചില സ്ഥലങ്ങളിലോ കളക്ഷൻ കിട്ടും വരെ ഓരേ വീടുകളിൽ കുത്തിയിരിക്കേണ്ടി വരും, ഒരു അംഗത്തിന്റെ പൈസ ആയാൽ പോലും,
കളക്ഷൻ പിരിയാതെ ഓഫീസിലേക്ക് വരണ്ടന്നാ പുതിയ നിയമം. അതു കൊണ്ടാണത്രേ രാത്രി ഏറെയും വൈകിയിരുന്നത്.അങ്ങനെ വരുമ്പോൾ ഓഫീസിലെ കാറിൽ കൊണ്ടു വിടാറാണ്ടു.

ബസ്സ് പോലും പോകാത്ത സ്ഥലങ്ങളിൽ ഗ്രൂപ്പുണ്ടാക്കി പിരിവിനു പോകുമ്പോൾ സഹപ്രവർത്തകരുടെ ബൈക്കിൽ പലപ്പോഴും ഞങ്ങൾക്ക് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നു ചേച്ചി പറഞ്ഞത് ചെവിയിൽ മുഴങ്ങികൊണ്ടിരുന്നു.

അപ്പോൾ മനസിലായി അതിരാവിലെ എഴുന്നേറ്റുള്ള അടുക്കള പണിയും മുറ്റമടിയും, പാത്രം കഴുകലും തുണികഴുകലുമായി ചില്ലറ പണിയല്ല വീട്ടിലുള്ളതെന്നും പോരത്തതിനു ജോലി കഴിഞ്ഞു വീണ്ടും പിടിപ്പതു പണികൾ ഒന്നു രണ്ടു ദിവസം കൊണ്ടു മടുത്തു പോയ കാര്യങ്ങൾ ഓർത്തപ്പോൾ ഒരു വിശ്രമം ഇല്ലാത്ത ജീവിതമായിരുന്നു അമ്മയുടേതെന്നു അപ്പോഴാണ് അറിഞ്ഞത്.ഒരു നിമിഷം എന്റെ അമ്മ എന്റെ മുന്നിൽ വന്നിരുന്നെങ്കിൽ ഒന്നു കണ്ടിരുന്നെങ്കിൽ എന്നു ഓർത്തു കരഞ്ഞു മാപ്പപേക്ഷിച്ചു.ഒരു പരാധിയുമില്ലാതെ കഷ്ടപ്പെട്ട എന്റെ അമ്മയെ ആണല്ലോ ദൈവമേ,ഞാൻ മോശക്കാരി എന്നു മുഖത്തു നോക്കി വിളിച്ചത്.

“ശരീരം വിറ്റു കിട്ടുന്നതു കൊണ്ടു ജീവിക്കേണ്ട ഗതികേടില്ല തള്ളേ എന്നു പറയുമ്പോഴും എന്റെ അമ്മ എങ്ങനെ സഹിച്ചു കാണും

കണ്ണീരുകൊണ്ടു കാൽ കഴുകി കുടിച്ചാലും തീരാത്ത പാപിയാണു ഞാൻ.

മാപ്പ് അപേക്ഷിക്കുമ്പോഴും അമ്മ ഏറെ ദൂരെ ആയി കഴിഞ്ഞിരുന്നു എന്ന തോന്നലിൽ ഞാനാകെ തളർന്നു പോയി. തളർന്നു വീഴുമ്പോഴും അമ്മ വന്നു താങ്ങുന്ന പോലെ തോന്നിയപ്പോൾ ഒരു ആശ്വാസം തോന്നി.

“എത്രയെക്കെ ആയാലും അമ്മക്കുകിഴപ്പോലെ മക്കളെ മനസിലാക്കാൻ മറ്റാർക്കാണ് കഴിയുക. തീർച്ചയായും അമ്മ വരും പ്രതീക്ഷയുടെ കാഴ്ചപാടുകൾ നമ്മളിൽ നിറം പകരട്ടെ.

സിറിൾ കുണ്ടൂർ

LEAVE A REPLY

Please enter your comment!
Please enter your name here