Home Latest “മോനേ.. അവനെ അങ്ങനെയൊന്നും പറയരുത്‌. അവനൊരു പാവ്വാൺ , അവൻ കള്ളനൊന്നുമല്ല.”

“മോനേ.. അവനെ അങ്ങനെയൊന്നും പറയരുത്‌. അവനൊരു പാവ്വാൺ , അവൻ കള്ളനൊന്നുമല്ല.”

0

രചന : Raheem mlp

“ടീച്ചറേ നിങ്ങൾക്ക്‌ എന്നെ ഓർമ്മയുണ്ടോ?”
വഴിയരുകിലൂടെ നടന്നുപോകുന്ന ഭവാനി ടീച്ചറോട്‌ പിന്നിൽ നിന്നും ഒരാൾ വിളിച്ചു ചോദിച്ചു.

“ആരാ മനസ്സിലായില്ല”

“ടീച്ചർ ഈ മുഖത്തേക്കൊന്ന് ശ്രദ്ധിച്ചു നോക്കിയേ”

“നീ കളിക്കാതെ പറയെടാ, എനിക്കിപ്പോ പണ്ടത്തെപ്പോലെയല്ല ഒട്ടും കാഴ്ച്ച ശക്തിയില്ല.”

“ടീച്ചർക്ക്‌ ഈ ശബ്ദം കേട്ടിട്ടും മനസ്സിലാകുന്നില്ലേ”

“ഇല്ലെടാ.. ഇത്രയും കാലത്തിനടക്ക്‌ എത്ര തലമുറയെ ഞാൻ പഠിപ്പിച്ചു. എല്ലാവരേയും എങ്ങെനെ തിരിച്ചറിയാൻ കഴിയും.”

“96th ബാച്ചിൽ പഠിച്ച ജാഫറിനേയും, വിഷ്ണുവിനേയും, ജേക്കബിനേയുമൊക്കെ ടീച്ചർ ഓർക്കുന്നുണ്ടോ?”

“പിന്നേ… ആ ബേച്ചിനെ മറക്കാൻ പറ്റ്വോ? എന്റെ അദ്യാപന ജീവിതത്തിൽ ഞാൻ അത്രക്കും ആസ്വധിച്ച ഒരു ബേച്ച്‌ വേറെ ഇല്ല. ആട്ടെ മോൻ ആ ബേച്ചിലെ ആരാന്നാ പറഞ്ഞേ.”

“ടീച്ചർക്ക്‌ ആ ബേച്ചിലെ കള്ളൻ ജേക്കബിനെ അറിയോ?”

“മോനേ.. അവനെ അങ്ങനെയൊന്നും പറയരുത്‌. അവനൊരു പാവ്വാൺ , അവൻ കള്ളനൊന്നുമല്ല.”

“ടീച്ചർ ഇന്നും അവന്റെ കൂടെയാണോ? ഞങ്ങളെല്ലാം അത്‌ നേരിട്ട്‌ കണ്ടതല്ലേ. അന്നും ടീച്ചർ തന്നെയാ അവനെ രക്ഷപ്പെടുത്തിയത്‌.”

“അതേ മക്കളെ ഞാനവരെ രക്ഷപ്പെടുത്തിയത്‌ തന്നെയാൺ.കാരണം അവനെക്കുറുച്ച്‌ നിങ്ങൾക്കറിയാത്ത ഒരുപാട്‌ കാര്യങ്ങൾ എനിക്കറിയാം.”

“അതെന്താ ടീച്ചറേ?”

“അവന്റെ ജീവിത സാഹചര്യം അന്ന് അങ്ങനെയായിരുന്നു. വീട്ടിൽ ഒരു നേരത്തെ ബക്ഷണം പോലും ഇല്ലാത്ത കുടുംബം.” ടീച്ചർക്ക്‌ അവനെക്കുറിച്ചുള്ള ഓർമ്മകൾ അയവിറക്കാൻ കഴിഞ്ഞില്ല. അവർ വിങ്ങിപ്പോട്ടിക്കരഞ്ഞു

“ടീചർ കരയരുത്‌. ടീച്ചറുടെ പ്രാർത്തനകളൊന്നും വെറുതെയായിട്ടില്ല.”

“നീ എന്താ അങ്ങനെ പറഞ്ഞേ. നീ അവനെ പിന്നീട്‌ കണ്ടായിരുന്നോ?”

“ടീച്ചറേ അന്ന് ആ നാലാം ബെഞ്ചിലിരുന്ന് ടീച്ചറെ ശല്യം ചെയ്തിരുന്ന ആ കള്ളൻ ജേക്കബ്‌ ഞാൻ തന്നെയാൺ”
ഇത്‌ കേട്ടതും ടീച്ചർ അവനെ കെട്ടിപ്പുണർന്നു. സന്തോഷത്തിന്റെ അടങ്ങാനാവത്ത കണ്ണീർ അവരുടെ കണ്ണിൽ നിന്നും ധാര ധാരയായ്‌ ഉറ്റ്‌ വീണു.

“പിന്നെന്താ കുട്ട്യേ ഇജ്ജ്ന്നോട്‌ ഇത്രേം നേരം അത്‌ പറയാതിരുന്നേ?”

“ടീച്ചർക്ക്‌ എന്നോടുള്ള ആ പഴയ സ്നേഹം ടീച്ചർ ഓർക്കുന്നുണ്ടോന്ന് അറിയാനാ.”

“ഒഹൊ.. അല്ല നീ എന്താ ഈ നാടക വേഷം ഇട്ടോണ്ട്‌ നിൽക്കുന്നേ? നിനക്കിപ്പോ എന്താ ജോലി?”

“ഇത്‌ നാടക വേഷം അല്ല. ഞാനിപ്പോ ഈ സ്റ്റേഷനിലെ എസ്‌ ഐ ആൺ.”

“സത്യാണോ മോനേ ഞാനീ കേൾക്കുന്നേ.”
ടീച്ചർക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല

“അതേ ടീച്ചറേ ഞാനിപ്പോ ഒരു പോലീസാൺ. ഒരു മിട്ടായി വാങ്ങാനായി ഞാൻ അന്നെടുത്ത ആ 5രൂപ എന്നെ മറ്റുള്ളവരുടെ മുംബിൽ കള്ളനാക്കി അന്നു ഞാൻ മനസ്സിൽ വെച്ച മോഹമായിരുന്നു ടീച്ചറേ എന്നെ കളിയാക്കിയവരുടെ മുംബിൽ ഒരു പോലീസുകാരനായി തിരിച്ചു വരണമെന്ന്.”

“ദൈവം കൂടെയുണ്ട്‌ എന്ന് പറയുന്നത്‌ എത്ര വലിയ സത്യം ആൺ അല്ലേ ഡാ…”

“അതേ ടീച്ചറേ. അന്ന് ടീച്ചർ നൽകിയ ആ അത്മ വിശ്വാസമാൺ എന്നെ ഊ നിലയിൽ എത്തിച്ചത്‌.”

“ദൈവമേ എന്റെ അധ്യാപന ജീവിതം ഒരിക്കലുൻ വെറുതെയായിട്ടില്ലെന്ന് നീ എന്റെ മുംബിൽ തന്നെ തെളിയിച്ചിരിക്കുന്നു.”അവർ സ്വയം മനസ്സിൽ പറഞ്ഞു

അധ്യാപകരെ ബഹിമാനിക്കുന്നതും നന്ദിയോടെ ഓർക്കുന്നതും അവർക്കുനൽകാവുന്ന ഏറ്റവും വലിയ സന്തോഷമാണ് 😊😊

LEAVE A REPLY

Please enter your comment!
Please enter your name here