Home Beauty തൂങ്ങിയ മാറിടങ്ങൾ ഉറപ്പുള്ളതാക്കാൻ ചില വഴികൾ

തൂങ്ങിയ മാറിടങ്ങൾ ഉറപ്പുള്ളതാക്കാൻ ചില വഴികൾ

0

തൂങ്ങിയ മാറിടങ്ങൾ ഉറപ്പുള്ളതാക്കാൻ ചില വഴികൾ

ഇടിഞ്ഞു തൂങ്ങിയ സ്തനങ്ങള്‍ സ്ത്രീ സൗന്ദര്യത്തിന് വെല്ലുവിളി തന്നെയെന്നു പറയാം. മുലയൂട്ടല്‍, സ്തനങ്ങള്‍ക്കുതകുന്ന വിധത്തില്‍ ബ്രാ ധരിയ്ക്കാതിരിയ്ക്കുക, അമിത വണ്ണം, തടി പെട്ടെന്നു കുറയുന്നത് തുടങ്ങിയ പല കാരണങ്ങളുണ്ട്, മാറിടങ്ങള്‍ തൂങ്ങുന്നതിനു പുറകില്‍. ഇവ പഴയ പടിയാക്കാന്‍ സഹായിക്കുന്ന പല ലേപനങ്ങളുമുണ്ട്. നമുക്കു തയ്യാറാക്കാവുന്ന, തികച്ചും പ്രകൃതിദത്തമായവ. ഇവയെക്കുറിച്ചു കൂടുലറിയൂ,

കുക്കുമ്പര്‍, മുട്ടവെള്ള, ഒരു ടീസ്പൂണ്‍ ബട്ടര്‍ എന്നിവ മിക്‌സിയിലടിച്ചു മിശ്രിതമാക്കുക. ഇവ മാറിടങ്ങളില്‍ പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. തണുത്ത വെള്ളം കൊണ്ടുവേണം കഴുകാന്‍.

മുട്ടവെള്ള നല്ലപോലെ അടിച്ചുപതപ്പിച്ച് മാറിടങ്ങളില്‍ പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് സവാള നീരോ കുക്കുമ്പര്‍ ജ്യൂസോ ഇതിനു മുകളില്‍ പുരട്ടി തടവുക. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ച് ഒരാഴ്ച ചെയ്താല്‍ ഗുണം ലഭിയ്ക്കും.

പോംഗ്രനേറ്റിലെ ഫൈറ്റോന്യൂട്രിയന്റുകള്‍ മാറിടങ്ങള്‍ക്ക ഉറപ്പു നല്‍കാന്‍ ഏറെ നല്ലതാണ്. മാതളനാരങ്ങയുടെ തോടും ചൂടാക്കിയ കടുകെണ്ണയും ചേര്‍ത്തു പേസ്റ്റാക്കുക. ഇത് മാറിടത്തില്‍ പുരട്ടി മുകളിലേയ്ക്കു മസാജ് ചെയ്യാം. ദിവസവും രണ്ടുമൂന്നു തവണ ചെയ്യുന്നത് നല്ലതാണ്.

നാലു ടീസ്പൂണ്‍ ആര്യവേപ്പ് ഓയില്‍ (നീം ഓയില്‍), ഉണക്കിപ്പൊടിച്ച മാതളനാരകത്തോടിന്റെ പൊടി എന്നിവ കലക്കി മാറിടത്തില്‍ പുരട്ടുന്നതും നല്ലതാണ്. ഇത് ദിവസം രണ്ടുതവണ വീതം അടുപ്പിച്ചു ചെയ്യുക.

Also Read : സെക്സിൽ പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട സ്ത്രീ രഹസ്യങ്ങൾ ….. 

കറ്റാര്‍ വാഴയുടെ ജെല്‍ കൊണ്ട് മാറിടത്തില്‍ 10 മിനിറ്റു വട്ടത്തില്‍ മസാജ് ചെയ്യുക. പിന്നീട് 10 മിനിറ്റു കൂടി വച്ചശേഷം കഴുകിക്കളയാം.

കറ്റാര്‍വാഴ ജെല്‍ ഒരു ടേബിള്‍ സ്പൂണ്‍, മയോണൈസ്, തേന്‍ എന്നിവ വീതം ഒരു ടീസ്പൂണ്‍ എന്നിവ കലര്‍ത്തി പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകി്ക്കളയാം.

വൈറ്റമിന്‍ ഇ അടങ്ങിയ ഷിയ ബട്ടര്‍ മാറിടങ്ങള്‍ക്ക ഉറപ്പു നല്‍കാന്‍ ഏറെ നല്ലതാണ്. ഇത് പുരട്ടി മസാജ് ചെയ്യാം.

Also Read : ലൈംഗിക ബന്ധത്തിന്‌ ഏറ്റവും ഉത്തമമായ സമയം ഗവേഷകര്‍ കണ്ടെത്തി 

ഒലീവ് ഓയിലിലെ ഫാറ്റി ആസിഡ്, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ മാറിടങ്ങള്‍ക്ക് ഉറപ്പേകാന്‍ നല്ലതാണ്. ഒലീവ് ഓയില്‍ കയ്യിലെടുത്തു കൂട്ടിത്തിരുമ്മി ചൂടാക്കുക. ഇത് മാറിടത്തില്‍ പുരട്ടി മസാജ് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here