സിസേറിയന് ചിലര്‍ ഭയപ്പെടുന്നത് വയര്‍ ചാടുമെന്നുള്ള ഭയം കൊണ്ടു കൂടിയാണ്. സാധാരണ ഗതിയില്‍ തന്നെ വയര്‍ ചാടിയാല്‍ കുറയാന്‍ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് പ്രസവശേഷം. അപ്പോള്‍ സിസേറിയന്റെ കാര്യം പറയേണ്ടതുണ്ടോ.
സിസേറിയനെ തുടര്‍ന്ന് വയര്‍ ചാടുന്നത് സ്വാഭാവികമാണ്. ഈ വയര്‍ കുറയ്ക്കാന്‍ അത്ര എളുപ്പമല്ല. എന്നാല്‍ നടക്കില്ലെന്നു പറയാനുമാവില്ല.
സിസേറിയന് ശേഷം വയര്‍ കുറയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,
കുഞ്ഞിനെ മുലയൂട്ടുന്നത് വയര്‍ കുറയാനുള്ള ഒരു വഴിയാണ്. ഇത് ശരീരത്തിലെ കൊഴുപ്പു കുറയ്ക്കും.
ആദ്യ ആറുമാസം തടി കുറയ്ക്കാന്‍ ശ്രമിയ്ക്കേണ്ടത് പ്രധാനം. കാരണം ഈ സമയത്ത് ശരീരത്തിലെ മസിലുകള്‍ അയവുള്ളതായിരിയ്ക്കും. തടി കുറയ്ക്കാനുള്ള പരിശ്രമങ്ങള്‍ ഫലം കാണും. എന്നാല്‍ ആറു മാസത്തിനു ശേഷം മസിലുകള്‍ ഉറയ്ക്കുന്നതു കൊണ്ട് തടി കുറയ്ക്കാന്‍ ബുദ്ധിമുട്ടു കൂടും.
വയറ്റില്‍ ധരിയ്ക്കുന്ന ബെല്‍റ്റ് ലഭിയ്ക്കും. അല്പം ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും ഇത് ധരിയ്ക്കുക. വയറ്റിലെ മസിലുകള്‍ മുറുകാന്‍ ഇത് സഹായിക്കും.
പഴയകാലത്ത് പ്രസവം കഴിഞ്ഞ് തുണി കൊണ്ട് വയര്‍ മുറുകെ കെട്ടുന്ന ശീലമുണ്ടായിരുന്നു. വയര്‍ ചാടാതിരിയ്ക്കാനാണ് ഇത് ചെയ്തിരുന്നത്. ഈ രീതി സിസേറിയന് കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷം പരീക്ഷിയ്ക്കാം.
വയര്‍ കുറയ്ക്കാനുള്ള പ്രധാന വഴിയാണ് യോഗ ചെയ്യുന്നത്. സിസേറിയന് മുറിവുകള്‍ ഉണങ്ങിയ ശേഷം മാത്രം ഇത് ചെയ്യുക.
കെഗെല്‍ വ്യായാമങ്ങള്‍ വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതും സിസേറിയന് മുറിവുകള്‍ ഉണങ്ങിയ ശേഷം ചെയ്യുന്നതായിരിയ്ക്കും നല്ലത്.
വെള്ളം ധാരാളം കുടിയ്ക്കുക. ഇത് ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല, കൊഴുപ്പു പുറന്തള്ളാനും സഹായി്ക്കും.
ആയുര്‍വേദത്തില്‍ ചില മസാജുകളുണ്ട്. വയര്‍ കുറയാന്‍ ഇത് സഹായിക്കും.
കൊഴുപ്പു കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുത്തു കഴിയ്ക്കുക. ഇതും വളരെ പ്രധാനം.
നടക്കുക. വയര്‍ കുറയാന്‍ ചെയ്യാവുന്ന ഏറ്റവും ലഘുവായ വ്യായാമമാണിത്.