Home Latest “ഛീ…കടക്കടീ നായെ പുറത്ത്…നിന്നെപ്പോലുളളവളുമാർക്കൊന്നും താമസിക്കാൻ പറ്റിയ വീടിവിടില്ല…

“ഛീ…കടക്കടീ നായെ പുറത്ത്…നിന്നെപ്പോലുളളവളുമാർക്കൊന്നും താമസിക്കാൻ പറ്റിയ വീടിവിടില്ല…

0

താഴെ കാണുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ… കൂടുതൽ രുചികരമായ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ

Subscribe this channel

അഴിഞ്ഞാട്ടക്കാരി

രചന : തേൻ മൊഴി

“ഛീ…കടക്കടീ നായെ പുറത്ത്…നിന്നെപ്പോലുളളവളുമാർക്കൊന്നും താമസിക്കാൻ പറ്റിയ വീടിവിടില്ല….

ജോലി കഴിഞ്ഞു വീട്ടിലെത്തിയതും ഭർത്താവെന്റെ കഴുത്തിനു പിടിച്ചു വെളിയിലേക്ക് തള്ളിയത്.തളളലിന്റെ ആഘാതത്തിൽ വെട്ടിയിട്ട വാഴപോലെ നടുവടിച്ച് മിറ്റത്തേക്കു ഞാൻ വീണു.എന്നിട്ടും കലിയടങ്ങാതെ അയാളെന്നെ പുലഭ്യം പറഞ്ഞു കൊണ്ടിരുന്നു….

സാധാരണ കുടുംബത്തിലാണ് ജനിച്ചതെങ്കിലും അച്ഛനും അമ്മക്കും ഏക മകളായിരുന്നു ഞാൻ.അതിനാലൊരുപാട് ലാളിച്ചു തന്നെയാണ് വീട്ടുകാരെന്നെ വളർത്തിയതും….

അച്ഛൻ എന്റെ പഠനത്തോടുളളയെന്റെ ആഗ്രഹം മൂലം അദ്ദേഹത്തിന്റെ കഴിവിൽ കവിഞ്ഞെനിക്ക് നല്ല വിദ്യാഭ്യാസം നൽകി.എന്റെ ഏറ്റവും വലിയ ആഗ്രഹവുമായിരുന്നു നല്ലൊരു ജോലി ലഭിച്ചു കഴിഞ്ഞാൽ അച്ഛന്റെയും അമ്മയുടെയും കൂടെ അടിച്ചു പൊളിച്ചു ജീവിക്കണമെന്ന്….

” എന്നെയിത്രയും വളർത്തി പഠിപ്പിച്ചു വലുതാക്കിയവർക്ക് ഞാനെന്തെങ്കിലും ചെയ്യണ്ടേ….

അങ്ങനെയെന്റെ സകല പ്രതീക്ഷകളും തകിടം മറിച്ചാണ് ദിനുവിന്റെ ആലോചനയെനിക്ക് വരുന്നത്.വിവാഹം ഉടനെയൊന്നും വേണ്ട നല്ലൊരു ജോലി കിട്ടീട്ടും മതിയെന്ന് പറഞ്ഞെങ്കിലും അച്ഛനു വ്യക്തമായ മറുപടി ഉണ്ടായിരുന്നു…

“ഏതൊരു അച്ഛന്റെയും അമ്മയുടെയും നെഞ്ചിലെ തീയാണ് പെണ്മക്കളുടെ വിവാഹം. ആണൊരുത്തന്റെ കയ്യിലേൽപ്പിച്ചാലാണൊന്ന് സമാനമാകുന്നത്.ഞങ്ങൾ ചെറുപ്പമാവുകയല്ല വയസ്സായി വരികയാണ്….

അച്ഛന്റെ മറുപടിക്ക് ഞാൻ മറുത്തൊന്നും പറഞ്ഞില്ല…

” എനിക്കങ്ങനെ വലിയ സ്വപ്നങ്ങളൊന്നുമില്ല.സർക്കാർ ജോലികിട്ടിയാൽ അതിനു വിടുന്ന ആളാകണം.അച്ഛനെയും അമ്മയെയും നോക്കാൻ സമ്മതിക്കണം ഭർത്താവാകുന്നയാൾ…

ഞാൻ പറഞ്ഞ വ്യവസ്ഥകളെല്ലാം ദിനു തലകുലുക്കി സമ്മതിച്ചതിനാലാണു വിവാഹം നടന്നത് തന്നെ….

“ചെറുക്കൻ ഗൾഫിലാണെന്ന് ബ്രോക്കർ പറഞ്ഞതിനാൽ കൂടുതലൊന്നും തിരക്കീതുമില്ല.ബ്രോക്കർ ഞങ്ങളുടെയൊരു കസിൻ കൂടിയാണ്…

വിവാഹം കഴിഞ്ഞു കുറച്ചു നാൾ സന്തോഷമായി തന്നെ ജീവിച്ചു.ദിനു ഗൾഫിലേക്ക് തിരിച്ച് പോകാത്തത് ചോദിച്ചതു മുതലാണ് വീട്ടിൽ വഴക്ക് ആരംഭിക്കുന്നത്. ആദ്യമൊക്കെ ചീത്തവിളി ആയിരുന്നെങ്കിൽ പിന്നീടത് മർദ്ദത്തിലെത്തി നിന്നു….

വിസിറ്റിങ് വിസയിൽ കുറച്ചു നാൾ ഗൾഫിൽ പോയെന്നാണു പിന്നീട് അറിയാൻ കഴിഞ്ഞത്.ബ്രോക്കർക്ക് നല്ലൊരു തുക ഓഫർ ദിനു നൽകിയതോടെ ബന്ധു ഞങ്ങളെ ചതിക്കുകയായിരുന്നു…

എന്റെ വീട്ടുകാരെയോർത്ത് ഞാനെല്ലാം സഹിച്ചു പിടിച്ചു നിന്നത്.ആഴ്ചയിൽ മൂന്നു ദിവസം ദിനു കൂലിപ്പണിക്കു പോകും.ആ പൈസ അയാൾക്ക് ചീട്ടുകളിക്കാനും കുടിക്കാനുമായിരുന്നു…

വീട്ടുകാർ നല്ലരീതിയിൽ സ്വർണ്ണവും പണവും നൽകി തന്നെയാണ് എന്നെ വിവാഹം കഴിപ്പിച്ചു അയച്ചത്.ദിനുവിന്റെ വീട്ടുകാർ ഒന്നും ആവശ്യപ്പെട്ടിരുന്നില്ലെങ്കിൽ കൂടി.

ഭർത്താവിന്റെ മദ്യപാനം മൂലം സ്വർണ്ണവും പൈസയുമെല്ലാം നഷ്ടമായി…..

എല്ലാം നഷ്ടപ്പെട്ട അവസ്ഥയിരിക്കുമ്പഴാണു വിവാഹത്തിന് ഒരുവർഷം മുമ്പെഴുതിയ പി എസ്സ് സി പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ എന്റെ പേര് വരുന്നതും ജോലി ലഭിക്കുന്നതും…

എനിക്ക് ജോലി കിട്ടിയതോടെ ദിനുവൊരു പണിക്കും പോകാതെയായി.ശമ്പളം മുഴുവനും കണക്ക് പറഞ്ഞു എല്ലാമാസവും എന്നിൽ നിന്ന് വാങ്ങും.പിന്നെ ധൂർത്തടിയാണ്.എന്റെ വീട്ടുകാർക്കും ഒരു രൂപ പോലും അയാൾ കൊടുക്കില്ല…

ജോലി കഴിഞ്ഞു വീട്ടിൽ വന്നാലൊ ആക്ഷേപംവും പരിഹാസവും.കുറച്ചു താമസിച്ചാലൊ ചീത്തവിളിയും തല്ലും…

ചില പെൻഡിംഗ് ഫയൽ തീർക്കാനുണ്ടാകും ചിലപ്പോൾ.. ചില ദിവസങ്ങൾ ബസ് കൃത്യസമയത്ത് ലഭിക്കില്ല.അങ്ങനെ പല കാരണങ്ങളാൽ താമസിക്കാറുണ്ട്….

ഇന്നും അങ്ങനെ വന്നപ്പോഴാണു ഈ സംഭവ വികാസങ്ങൾ അരങ്ങേറുന്നത്…

മിറ്റത്ത് നിന്ന് പതിയെ ഞാൻ എഴുന്നേറ്റു. എനിക്ക് കലശലായ ദേഷ്യം വന്നു…

“അതേടൊ എനിക്ക് ഇഷ്ടമുള്ളവന്റെ കൂടെ കിടന്നട്ട് വരുവാ.ഭർത്താവ് നന്നല്ലെങ്കിൽ ഭാര്യ മറ്റ് പുരുഷന്മാരെ തേടിയെന്നിരിക്കും….

എന്റെയുള്ളിലെ ദേഷ്യവും സങ്കടവും പുറത്തേക്കൊഴുകി…

” എന്തു പറഞ്ഞെടീ നായെ നീ…. അലറിക്കൊണ്ട് ദിനു കൈവീശിയതും ഞാനതിൽ കയറിപ്പിടിച്ചു..

“താലിയുടെ ബലത്തിലാണു താനിത് ചെയ്യുന്നെങ്കിൽ വലിച്ചു പൊട്ടിച്ചു തന്റെ മുഖത്തേക്കെറിഞ്ഞു തരും…

എന്റെ ഭാവമാറ്റം അയാളെ അമ്പരപ്പിച്ചു…

” ഇനിയിവിടെ നിൽക്കാൻ കഴിയില്ല… ചിന്തിച്ചു ഉറപ്പിച്ചു എന്റെ സാധനങ്ങളുമെടുത്ത് ഞാൻ വീട്ടിലേക്ക് വന്നു…

“എല്ലാം അച്ഛന്റെ തെറ്റാ എന്റെ മോൾ ക്ഷമിക്ക്..സ്വന്തക്കാരനാണു പറയുന്നതെങ്കിലും നമ്മളെല്ലാം തിരക്കണമായിരുന്നു…

അച്ഛന്റെ സങ്കടം എന്നിൽ ദുഖത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു…

” അതൊന്നും സാരമില്ല അച്ഛാ.ഞാൻ അനുഭവിക്കണമായിരുന്നു ഇതൊക്കെ.. വിധി.ദൈവം സഹായിച്ച് നല്ലൊരു ജോലിയുണ്ട്.എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ കഴിയുന്ന സന്തോഷത്തെക്കാൾ എനിക്ക് മറ്റൊന്നും വേണ്ട.എന്തായാലും അയാളുടെ കൂടെയൊരു ജീവിതം എനിക്ക് വേണ്ട….

“മോളെ നീ ചെറുപ്പമാണു.ഡിവോഴ്സ് ചെയ്യുന്നെങ്കിൽ മറ്റൊരു കല്യാണം പതിയെ നമുക്ക് നടത്താം.എല്ലാവരും ഒരുപോലെയല്ല….

” എല്ലാവരും ഒരുപോലെ അല്ലെങ്കിലും ഇനിയൊരു പരീക്ഷണം വയ്യച്ഛാ…ഒരു പെൺകുട്ടിക്ക് ഇന്നാട്ടിൽ ജീവിക്കാനിന്ന് ഒരാൺതുണ വേണമെന്നില്ല.നല്ലൊരു ജോലിയും ചങ്കുറപ്പും മതിയെനിക്ക് ജീവിക്കാൻ…

അതോടെ അച്ഛൻ നിശബ്ദനായി….

“നിങ്ങളുടെ കാലം കഴിഞ്ഞാൽ ഏതെങ്കിലും അനാഥലയത്തിൽ അവിടുത്തെ കുട്ടികളുടെ അമ്മയായിട്ടെങ്കിലും ഞാൻ ജീവിക്കും.അന്തസ്സോടെ അഭിമാനത്തോടെ..ഒരിക്കലും അച്ഛന്റെ മകൾ ആത്മഹത്യ ചെയ്യില്ല…..

ദിവസങ്ങൾ പതിയെ കടന്നു പൊയ്ക്കൊണ്ടിരുന്നു.ഒരുദിവസം ഭർത്താവ് എന്നെ തേടിയെത്തി.. ഒരുപാട് കരഞ്ഞു ക്ഷമ പറഞ്ഞുമൊക്കെ എന്നെ സ്വാധീനിക്കാൻ ശ്രമിച്ചു…

” ഇല്ല ദിനു..ഞാൻ നിങ്ങളുടെ കൂടെ.അത്രത്തോളം അനുഭവിച്ചു കഴിഞ്ഞു. വിവാഹമോചനക്കേസ് ഫയൽ ചെയ്യുവാ.തന്ന സ്ത്രീധനവും ഒട്ടും കുറയാതെ കിട്ടുക്സ്യും വേണം. കാരണം അതൊക്കെ എന്റെ അച്ഛന്റെ വിയർപ്പ് തുള്ളികളാണ്….

അനുനയവും ക്ഷമ പറച്ചിലും ട്രൈ ചെയ്തയാൾ കൂടെ വന്നില്ലെങ്കിൽ കൊല്ലുമെന്ന് അയാൾ ഭീക്ഷണിപ്പെടുത്തി..,

താലിയഴിച്ച് അയാളുടെ കയ്യിൽ വെച്ചു കൊടുത്തു…

“താലിക്കൊരു പവിത്രതയുണ്ട്.അല്ലെങ്കിൽ തന്റെ മുഖത്തേക്ക് ഞാനത് വലിച്ചെറിയുമായിരുന്നു…..

ഇളിഭ്യനായി അയാൾ തിരിച്ച് നടക്കുമ്പോൾ ഞാൻ വിളിച്ചു പറഞ്ഞു..

” ഇനിയും വേഷം കെട്ടലുമായി ഇറങ്ങിയാൽ കാശ് കൊടുത്താൽ എന്തും ചെയ്യുന്നവരുണ്ട്.അതുകൊണ്ട് ഇനിയീ വീടിന്റെ പടി ചവുട്ടിയാൽ, തന്റെ കാലും കയ്യും തല്ലിയൊടിച്ചേ വിടൂ….

അയാൾ അകന്നു പോകുന്തോറും അവൾ കൂടുതൽ സന്തോഷവതിയായി കാണപ്പെട്ടു…

“കാരണം ഇനിയൊരിക്കലും ദിനുവിന്റെ ശല്യമുണ്ടാകില്ലെന്ന്……

NB:- ഇഷ്ടമായാലൊരു വാക്ക് ഇല്ലെങ്കിലും

Written by തേൻ മൊഴി

LEAVE A REPLY

Please enter your comment!
Please enter your name here