Home Viral സീത സീരിയലിനെതിരെ ഡിസ് ലൈക്ക് പ്രതിഷേധവുമായി പ്രേക്ഷകര്‍; ഇതൊക്കെ കണ്ടാല്‍ പ്രതിഷേധിക്കാതിരിക്കുന്നതെങ്ങനെ

സീത സീരിയലിനെതിരെ ഡിസ് ലൈക്ക് പ്രതിഷേധവുമായി പ്രേക്ഷകര്‍; ഇതൊക്കെ കണ്ടാല്‍ പ്രതിഷേധിക്കാതിരിക്കുന്നതെങ്ങനെ

0

കൂടുതൽ രുചികരമായ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ

Subscribe this channel

പ്രേക്ഷകരുടെ ഇഷ്ട സീരിയല്‍ ആണ് ഫ്‌ളവേഴ്‌സ് ചാനലിലെ സീത. ഇന്ദ്രന്‍, സീത എന്നീ കഥാപാത്രങ്ങളാണ് സീരിയലിനെ മുന്നോട്ട് നയിക്കുന്നത്. സീതയായി സ്വാസിക വിജയും ഇന്ദ്രനായി ഷാനവാസ് ഷാനുവും അഭിനയിച്ചിരിക്കുന്നു. ആദ്യ എപ്പിസോഡുകളില്‍ വില്ലനായെത്തിയ ഇന്ദ്രന്‍ നായക കഥാപാത്രമായതോടെ ഷാനവാസിന് ആരാധകരും കൂടി. ഇന്ദ്രനോടുള്ള ഇഷ്ടം സോഷ്യല്‍മീഡിയയില്‍ ഫാന്‍സ് പേജുകളായി രൂപം കൊണ്ടു. എന്നാല്‍, ഇപ്പോള്‍ സീത സീരിയല്‍ അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്ന് സൂചനയുണ്ട്. ഇന്ദ്രനെ കൊന്ന് കഥ അവസാനിപ്പിക്കാനാണ് തീരുമാനം. ഇക്കാര്യം നേരത്തെ തന്നെ ആരാധകര്‍ സൂചിപ്പിച്ചിരുന്നു. ഇന്ദ്രനെ കൊല്ലരുതെന്നാണ് എല്ലാ പ്രേക്ഷകരും ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ദ്രനെ കൊന്നാല്‍ സീരിയല്‍ കാണില്ലെന്നാണ് പറയുന്നത്. സീതയുടെ യൂട്യൂബ് എപ്പിസോഡില്‍ കമന്റുകള്‍ നിറഞ്ഞതോടെ കമന്റ് ബോക്‌സ് ചാനല്‍ പൂട്ടി. ഇതോടെ മറ്റ് പരിപാടികളുടെ വീഡിയോയ്ക്ക് താഴെ സീത സീരിയലിനെതിരെ കാമ്പെയിന്‍ ആരംഭിച്ചിരിക്കുകയാണ്. സീതയുടെ എപ്പിസോഡുകള്‍ക്ക് ഡിസ് ലൈക്ക് അടിച്ച് പ്രതിഷേധിക്കുകയാണ് ഇന്ദ്രന്‍ ഫാന്‍സ്.

LEAVE A REPLY

Please enter your comment!
Please enter your name here