Home Family നിറഞ്ഞ മിഴികളാൽ ആ വീടിന്റെ പടി ഇറങ്ങുമ്പോൾ ഇളയച്ഛൻനോട് ദേഷ്യവും വെറുപ്പ് മാത്രമായിരുന്നു എന്റെ മനസ്സിൽ…

നിറഞ്ഞ മിഴികളാൽ ആ വീടിന്റെ പടി ഇറങ്ങുമ്പോൾ ഇളയച്ഛൻനോട് ദേഷ്യവും വെറുപ്പ് മാത്രമായിരുന്നു എന്റെ മനസ്സിൽ…

0

രചന : മനു മാധവ്

#വിധിയുടെ വിളയാട്ടം

“അച്ഛന്റെ മരണ ശേഷം ആ വലിയ വീട്ടിൽ നിന്നും ഞങ്ങളെ ഇളയച്ചൻ ഇറക്കി വിടുമ്പോൾ എനിക്ക് അന്ന് 15വയസ്സ്‌.

“എന്നെയും എന്റെ പെങ്ങളുട്ടിയെയും കൂട്ടി അമ്മ നിറഞ്ഞ മിഴികളാൽ ആ വീടിന്റെ പാടി ഇറങ്ങുമ്പോൾ ഇളയച്ഛൻനോട് ദേഷ്യവും വെറുപ്പ് മാത്രമായിരുന്നു എന്റെ മനസ്സിൽ.

“എന്റെ അമ്മക്ക് ബന്തുക്കളായിട്ടു പേര് എടുത്തു പറയാൻ പോലും ആരോരുമില്ല . അച്ഛനും അമ്മയും ആരാണെന്നു പോലും അറിയാതെ ഒരു അനാഥാലയത്തിൽ വളർന്നതാണ് എന്റെ അമ്മ.

” ഉറ്റവരോ ഉടയവരോ ഇല്ലാത്ത എന്റെ അമ്മേ.. സ്നേഹിച്ചു വിവാഹം കഴിച്ചതാണ് എന്റെ അച്ഛൻ.

“അച്ഛന്റെ വീട്ടുകാർക്ക് ഇഷ്ട്ടം അല്ലായിരുന്നു ഈ വിവാഹം . കുത്ത് വാക്കുകളും പരിഹാസങ്ങളും കേട്ട് എല്ലാം സഹിച്ചു ആ വീട്ടിൽ കഴിയുമ്പോൾ അച്ഛൻ അല്ലാതെ ആരും ഇല്ലായിരുന്നു ഒന്ന് സ്നേഹം കാണിക്കാൻ പോലും എന്റെ അമ്മയോട്.

“അച്ഛന്റെ പെട്ടന്ന് ഉള്ള മരണം അമ്മേ ആകെ തളർത്തി.

“എന്റെ അച്ഛന് സ്നേഹികന്നെ അറിയൂ ആരെയും അത് കുടുംബം ആയാലും കുട്ടുക്കാരായാലും. അതിനു ഉദാഹരണം ആണ് കുമാരേട്ടൻ.

“കുമാരേട്ടനും ശാന്തേടത്തിക്കും മക്കൾ ഇല്ലാത്ത വിഷമം അറിയാത്തതു എന്നെയും എന്റെ പെങ്ങളുട്ടിയും ഉള്ളത് കൊണ്ട് മാത്രമാണ് . അത്രക്ക് ഞങ്ങളെ ഇഷ്ട്ടം ആണ്

“ആ വീട്ടിൽ നിന്നും ഇറക്കി വിടുമ്പോൾ എങ്ങോട്ട് പോകണമെന്ന് അറിയാതെ നിൽക്കുന്ന ഞങ്ങൾക്ക് ആശ്രയമായി വന്നത് കുമാരേട്ടൻ മാത്രമായിരുന്നു.

“കുമാരേട്ടന്റെ വീട്ടിൽ അന്ന് രാത്രിയിൽ
ഉറങ്ങാതെ നീർ മിഴിയോട് ഇരിക്കുന്ന അമ്മ. അമ്മയുടെ മടിത്തട്ടിൽ വിശപ്പിന്റെ വിളി അറിഞ്ഞിട്ടും അതിനു വാശിപിടിക്കാതെ തല ചായ്ച്ചു ഉറങ്ങുന്ന എന്റെ പെങ്ങൾ രശ്മി

എല്ലാം വിഷമങ്ങളും ഉള്ളിൽ ഒതുക്കി ഞാൻ ആ രാത്രി എങ്ങനെയോ വെളുപ്പിച്ചു.

“ദിവസങ്ങൾ കഴിയുംതോറും അമ്മയുടെ മനസ്സിൽ സങ്കടം കൂടുന്നത് അല്ലാതെ കുറയുന്നതായി ഞാൻ കണ്ടിരുന്നില്ല.

“എത്ര നാൾ അവരുടെ തണലിൽ കഴുയുമെന്നു കരുതി അമ്മയുടെ നിർബന്ധം മുഖേന ഒരു വാടക വീട്ടിലേക്ക് കുമാരേട്ടന്റെ സഹായത്തോടെ ഞങ്ങൾ മാറി താമസിച്ചു.

“അച്ഛൻ ഇല്ലാത്ത വിഷമം അറിഞ്ഞു തുടങ്ങി എല്ലാം ചുമതലയേയും ഞാൻ നെഞ്ചിൽ ഏറ്റി.

“ജീവിതം എന്ന പാഠം പഠിക്കുമ്പോൾ എനിക്ക് എന്റെ പഠിപ്പ് നിർത്തേണ്ടി വന്നു. അമ്മയ്ക്കും അനിയത്തി കുട്ടിക്കും വേണ്ടി ജീവിക്കാൻ തുടങ്ങി.നഷ്ട്ട പെട്ടത് എല്ലാം എനിക്ക് നേടാൻ കഴിയണമെന്ന ഉറച്ച തീരുമാനത്തിൽ എന്റെ ജീവിതത്തെ ഞാൻ ഒരു വെല്ലുവിളിയായി ഏറ്റുടുത്തു.

“രാപകൽ ഇല്ലാതെ ഞാൻ കഷ്ടപ്പെട്ടു എന്റെ വീടിനു വേണ്ടി.

“പെങ്ങളെ പഠിപ്പിച്ചു.സ്വന്തമായി 5സെന്റ് ഭൂമി വാങ്ങി അതിൽ ഒരു കൊച്ചു വീട് വച്ചും.

അങ്ങനെ എന്റെ ജീവിതത്തിൽ പല നല്ല കാര്യങ്ങളും സംഭവിച്ചു.

കാലങ്ങൾ കടന്ന് പോകുമ്പോഴും എനിക്ക് വയസ്സ്‌ കൂടുന്നു എന്ന കാര്യം എന്റെ വിവാഹത്തെ പറ്റി അമ്മ പറയുമ്പോൾ ആണ് ഞാൻ ഓർക്കുന്നത് എനിക്ക് എത്ര വയസ്സ്‌ ആയി എന്ന് പോലും.

“എന്റെ വിവാഹത്തെ കുറിച്ച് പറയുമ്പോഴെല്ലാം ഞാൻ അമ്മയോട് പറയുമായിരുന്നു രശ്മിയുടെ വിവാഹം ആദ്യം നടക്കട്ടെ അത് കഴിഞ്ഞിട്ട് എന്റെ വിവാഹത്തെ കുറച്ചു ചിന്തിച്ചാൽ മതിയെന്ന്.

ഒട്ടും താമസിക്കാതെ തന്നെ എന്റെ പെങ്ങളുട്ടിക്ക് ഞാൻ ചെറുക്കനെ കണ്ടെത്തി.

” ഇന്ന് അവളുടെ വിവാഹ ദിനമാണ്. കൊട്ടും കുരവയുടെയും അകമ്പടിയോടെ അവളെ കതിർ മണ്ഡപത്തിലേക്ക് ആനയിക്കുമ്പോൾ എന്റെ കണ്ണുകളിൽ ആനന്ദാശ്രു പൊഴിച്ചിരുന്നു.

വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിൽ പോകുന്നതിനു തൊട്ട് മുൻപ് അവൾ അടുത്ത് വന്ന് കാൽ തൊട്ട് അനുഗ്രഹം മേടിക്കുമ്പോൾ എന്റെ ഹൃദയം വല്ലാതെ തേങ്ങി.

“ഏട്ടാ!….ഞാൻ പോകുകയാണ് അമ്മേ നോക്കണേ എന്ന് അവൾ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ എനിക്ക് അതുവരെ മനസ്സിൽ ഉണ്ടായിരുന്ന ധൈര്യം ഒരുനിമിഷം കൊണ്ട് ഇല്ലാതായി.

“ഏട്ടനായിട്ടല്ല അച്ഛന്റെ സ്ഥാനത്തു നിന്ന് തന്നെ എന്നില്ലേ കടമകൾ എല്ലാം നിറവേറ്റി ഞാൻ സന്തോഷത്തോടെ അവളെ യാത്രയാക്കി.

“മാസങ്ങൾ ശേഷം പെങ്ങളൂട്ടിക്ക് വിശേഷം ഉണ്ടന്ന് അമ്മയുടെ നാവിൽ തുമ്പിൽ നിന്നും പറഞ്ഞത് കേട്ടപ്പോൾ എന്തെന്ന് ഇല്ലാത്ത സന്തോഷം എനിക്ക് ഉണ്ടായി.

“പിറ്റേന്ന് ഞാനും അമ്മയും രാവിലെ തന്നെ രശ്മിയെ കാണാൻ പോകാൻ ഇറങ്ങുമ്പോളാണ് വീടിന്റെ പടിക്കൽ ഒരു കാർ വന്നു നിന്നത്.

“ആ കാറിന്റെ ഉള്ളിൽ നിന്നും പരിചയമില്ലാത്ത ഒരാൾ ഇറങ്ങി വന്നു എന്നോട് പറഞ്ഞു

“ഇളയച്ഛന് സുഖം ഇല്ലാത് കിടപ്പിലാണ് നിങ്ങളെ കാണണമെന്ന് അദ്ദേഹം പറഞ്ഞു അതിനു വേണ്ടി കൂട്ടികൊണ്ട് പോകാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ.

“ഇളയച്ഛൻനോട് മനസ്സിൽ ഉള്ള പകയും ദേഷ്യവും മറന്ന് ഞാനും അമ്മയും അദ്ദേഹത്തോട് ഒപ്പം ഇളയച്ഛനെ കാണാൻ വേണ്ടി ആ വീട്ടിലേക്ക് പോയി.

“വർഷങ്ങൾ ശേഷം ആ വീടിന്റെ മുറ്റത് കാൽ ചവുട്ടുമ്പോൾ ഒരു ഇളം കാറ്റ് വന്നു വീശി എന്റെ ശരീരത്തെ തഴുകുന്ന പോലെ ഓർമ്മകൾ എല്ലാം എന്നില്ലേക്ക് വന്നു.

” തെക്കേ തൊടിയിലെ ആറടി മണ്ണിൽ ഉറങ്ങുന്ന അച്ഛന്റെ കുഴിമാടത്തിന്റ മുൻപിൽ പോയി ഒരു തിരി കത്തിച്ചു പ്രാർത്ഥിക്കുമ്പോൾ മനസ്സിൽ അപ്പോഴും സന്തോഷം മാത്രമായിരുന്നു. അച്ഛന്റെ ആത്മാവ് ഞങ്ങളോടൊപ്പം കൂട്ടായി ഉണ്ടല്ലോന്നുള്ള.

“ഇളയച്ഛനെ കാണുമ്പോൾ എവിടെ തുടങ്ങണം എന്ത് പറയണം എന്നുള്ള ചിന്ത ഗതി എന്നിൽ ഉണർത്തി.

“ഇരുട്ട് മുടിയാ ഇടനാഴിലൂടെ നടന്ന് ഞാൻ ഇളയച്ഛൻ കിടക്കുന്ന മുറിയിൽ എത്തിയപ്പോൾ കണ്ട കാഴ്ച എന്റെ മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തുന്നതായിരുന്നു.

“ക്യാൻസർ എന്ന രോഗത്തിൽ അകപ്പെട്ട് എല്ലും തോലുമായി കിടക്കുന്ന വികൃതമായ രൂപം.

“പരസഹായത്തിനും പോലും ആരും ഇല്ലാതെ കട്ടിലിൽ കിടക്കുന്ന ഇളയച്ഛനെ കാണുമ്പോൾ ഒരു നിമിഷം ഞാൻ ദൈവത്തെ വിളിച്ചു പോയി.

“ദൈവമേ ഇങ്ങനെ ഒരു അവസ്ഥ ഒരാളിലും ഉണ്ടാകരുതെ .

“എന്റെ അമ്മയുടെ കണ്ണുനീരിന്റെ ഫലം ദൈവം ഇളയച്ഛന് കൊടുത്ത ശിക്ഷ.

സ്നേഹപൂർവ്വം

രചന : മനു മാധവ്

LEAVE A REPLY

Please enter your comment!
Please enter your name here