Home Filza Mehar നാട്ടുകാരുടെ കുടുബക്കാര്ടേം മുമ്പില് ഞങ്ങളെയൊക്കെ നാണം കെടുത്തിയപ്പൊ സമാധാനായില്ലെ നിനക്ക്

നാട്ടുകാരുടെ കുടുബക്കാര്ടേം മുമ്പില് ഞങ്ങളെയൊക്കെ നാണം കെടുത്തിയപ്പൊ സമാധാനായില്ലെ നിനക്ക്

1

രചന : Filza Mehar

“മച്ചിയില്‍ നിന്നും ഗർഭിണിയിലേക്ക് ”
(The real story)

” ഇതിനായിരുന്നല്ലോ പടച്ചോനെ ഞാനീ വിവാഹ നിശ്ചയം ഇത്രയും ആഘോഷമാക്കിയത്

ഇത്രയൊക്കെ ചെയ്ത് വച്ചിട്ട് നില്‍ക്കുന്ന നില്‍പ്പ് കണ്ടോ

നാട്ടുകാരുടെ കുടുബക്കാര്ടേം മുമ്പില് ഞങ്ങളെയൊക്കെ നാണം കെടുത്തിയപ്പൊ സമാധാനായില്ലെ നിനക്ക് ”

ഇതെല്ലാം കേട്ട് കണ്ണ് നിറച്ച് മറുത്തൊന്നും പറയാനാവാതെ പാച്ചുവും അവിടെ നില്‍പ്പുണ്ട്

അവള്‍ ഉള്ളില്‍ ആർത്തലച്ച് കരയുകയാണെന്ന് എനിക്കറിയാം കാരണം ഇതവളുടെ തെറ്റ്കൊണ്ടല്ലല്ലോ സംഭവിച്ചത്

ഡിഗ്രിക്ക് പഠിച്ച് കൊണ്ടിരിക്കുമ്പഴാണ് പാച്ചുവിന് ആ വിവാഹാലോചന വന്നത്

നല്ല കുടുംബം പണത്തിലും കുടുംബ മഹിമയിലും ഞങ്ങള്‍ക്കൊപ്പം തന്നെ
ഉയർന്ന ജോലിയും സ്വഭാവത്തിലും കുറ്റം പറയാനൊന്നുമില്ല
ഇതൊക്കെ തന്നെയല്ലെ ഏതൊരു പിതാവും സ്വപ്നം കാണുന്ന മരുമകന്‍

മൂത്തുപ്പ പിന്നീടൊന്നും ചിന്തിച്ചില്ല പയ്യനോട് പെണ്ണ് കാണാന്‍ വരാനായി പറഞ്ഞു

വന്നു പാച്ചുവിനെ കണ്ട് രണ്ടാള്‍ക്കും പരസ്പരം ഇഷ്ടപ്പെടുകയും ചെയ്തതോടെ പിന്നീട് കാരണവന്മാരുടെ ഊഴമായിരുന്നു
പറഞ്ഞ പോലെ തന്നെ എല്ലം സംസാരിച്ചുറപ്പിച്ചു

നിശ്ചയത്തിനും സ്വർണ്ണമിടലിനുമായി വരാനുള്ള ദിവസവും കുറിച്ച് അതവരെ അറിയിക്കുകയും ചെയ്തു

പിന്നീട്ഒരാഴ്ച വിവാഹനിശ്ചയത്തിന്റെ
ആഘോഷമായിരുന്നു
നാടും വീടും കുടുംബവും അറിയിച്ച് ഒരു ഉത്സവം പോലെ തന്നെയായിയിരുന്നു അവസാനത്തെ മകളായ പാച്ചുവിന്റെ വിവാഹ നിശ്ചയം

കല്യാണത്തിന്റെ പ്രതീതി തന്നെ ആയിരുന്നു ഈ നിശ്ചയത്തിനും
അങ്ങിനെ കാത്തിരുന്ന ആ ദിവസം വന്നെത്തി

പുതുമണവാട്ടിയായി അണിഞൊരുങ്ങി പാച്ചുവും അവർക്ക് മുൻമ്പിലെത്തി

പയ്യനോടൊപ്പം വന്നവരോരോരുത്തരായി പാച്ചുവിനെ ശ്രദ്ധിച്ച് തുടങ്ങിയിരുന്നു

മുഖവും കണ്ണും വണ്ണവും നീളവും അങ്ങനങ്ങനെ എല്ലാം
അവസാനം പെണ്ണിനെ അവർക്കിഷ്ടായി എന്നതിനുള്ള ഉത്തരമായി വന്നവരില്‍ വയസ്സായ ഒരു ഉമ്മൂമ പാച്ചുവിനെ അടുത്ത് വിളിച്ച് കയ്യില്‍ കരുതിയിരുന്ന ആ മിഠായി കവർ അവള്‍ടെ കയ്യില്‍ വെച്ച്

“ഇനി മോള് ഇതെല്ലാവർക്കും കൊടുത്തേക്ക് ” എന്നും പറഞ്ഞ് അവരത് അവള്‍ക്ക് നല്‍കി

നിറഞ്ഞ ചിരിയോടെ പാച്ചു അത് വാങ്ങിക്കമ്പോ ഞങ്ങളും ആ സന്തോഷത്തില്‍ ലയിച്ചിരുന്നു

എല്ലാവർക്കും മിഠായി നല്‍കുമ്പോഴും ചുണ്ടില്‍ സദാസമയവും നിറഞ്ഞ് നില്‍ക്കുന്ന ആ ചിരി
കുട്ടിത്തം വിടാത്ത നിശ്കളങ്കമായ ആ ചിരി അതാണ് അവള്‍ടെ പ്രത്യേകതയും

വന്നവർക്കെല്ലം മിഠായി കൊടുത്ത് അവസാനം വരനായ നിസാറിന്റെ അടുത്തെത്തിയപ്പോഴാണവള്‍ അത് ശ്രദ്ധിക്കുന്നത് കയ്യിലൊരു ഗോള്‍ഡിന്റെ കവറും പിടിച്ച് അവളേയും കാൽത്ത് നില്‍ക്കുവായിരുന്നവന്‍
എല്ലാവരുടെയും സമ്മതത്തോടെ അവന്‍ ആ സ്വർണ്ണം മുഴുവൻ അവളെ അണിയിച്ചപ്പൊ പെണ്ണ് ഒന്ന്കൂടി മൊഞ്ചായിരുന്നു

എല്ലാ ചടങ്ങുകളും കഴിഞ്ഞ് വന്നവരോരുത്തരായി ഭക്ഷണം കഴിച്ച് പിരിയാന്‍ സമയം ഉമ്മ അവളെ ചേർത്ത് പിടിച്ച് യാത്ര പറയുമ്പോ കണ്ട് നിന്ന ഞങ്ങളിലും സന്തോഷം നിറച്ചു

പിന്നീടങ്ങോട്ട് പാച്ചുവിന്റെയും റിയാസിന്റേയും ദിവസങ്ങളായിരുന്നു
ഫോണ്‍ വിളി കൊണ്ട് നേരാവണ്ണം ഭക്ഷണം കഴിക്കാന്‍ പോലുമവള്‍ക്ക് സമയമില്ല
നികാഹിന് മുൻമ്പുള്ള ഫോണ്‍വിളികള്‍ വീട്ടില്‍ സ്വീകാര്യമല്ലങ്കിലും ഭർത്താവായി അവനാണെന്ന് വീട്ട്കാരുറപ്പിച്ചത് കൊണ്ട് അധികമാരും എതിര് പറഞ്ഞതുമില്ല

ഭാര്യ ഭർത്താവെന്നത് കൊണ്ട് തന്നെ
ജീവിതം ,സ്നേഹം ,അഡ്ജസ്റ്റ്മെന്‍റ് ,കുടുംബം ,ലൈംഗീകത ,ആർത്തവം എല്ലാവിഷയങ്ങളും അവർക്കിടയില്‍ ചർച്ച ചെയ്യപ്പെട്ടിരുന്നു

ദിവസങ്ങള്‍ പിന്നിട്ടപ്പൊ റിയാസിന്റെ സംസാരത്തിലും മാറ്റങ്ങള്‍ വന്ന് തുടങ്ങി
പതിയെ പതിയെ വിളികളുടെ എണ്ണവും കുറയാന്‍ തുടങ്ങി

പിന്നീട് ഒരു ദിവസം രാവിലെ
അകന്ന ഒരു ബന്ധുവഴി ഈ വിവാഹത്തിനവർക്ക് താല്‍പര്യമില്ലെന്നറിയിച്ചപ്പൊ തകർന്ന് പോയത് അവള് മാത്രമല്ല ഞങ്ങള്‍ടെ കുടുംബം തന്നെ ആയിരുന്നു
കാര്യം തിരക്കിപ്പോയ കാരണവന്മാർക്കവിടന്ന് കിട്ടിയ മറുപടി ഞങ്ങളോരോരുത്തരേയും ചൊടിപ്പിക്കുന്നത് തന്നെയായിരുന്നു

റിയാസ് പറഞ്ഞ മറുപടി
“അവള്‍ മച്ചിയാണ് അവള്‍ക്ക് പ്രസവിക്കാനാവില്ല ആർത്തവം കൃത്യമല്ലാത്തവർ പ്രസവിക്കാനും ബുദ്ധിമുട്ടാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്
എനിക്ക് അനിയത്തിമാരില്ലങ്കിലും എന്റെ കുടുംബത്തിലൊരുപാട് പേരുണ്ട് ഈ അവസ്ഥയിൽ ഒര് കുഞ്ഞികാലിന് വേണ്ടി ദിവസവും പ്രാർഥിക്കുന്നവർ പലപ്പോഴൊക്കെ അവരെ ഞാനാണ് ഹോസ്പിറ്റലില്‍ കൊണ്ട് പോകാറ് അത് കൊണ്ട് മച്ചിയായ അവളെ കെട്ടാന്‍ എനിക്ക് താല്‍പര്യമില്ല ” എന്ന് പറഞ്ഞവന്‍ ഇതില്‍ നിന്നും പിന്മാറിയപ്പോള്‍
കൂടുതലായും അവന്റെ സംസാരം ചെന്ന് നിന്നിരുന്നത് ആർത്തവവും അതില്‍ കൃത്യത ഇല്ലായ്മയിലുമാണെന്നുള്ള കാര്യം പിന്നീടാണവള്‍ ഞങ്ങളോട് പറയുന്നത്
വെറുമൊരു ആർത്തവത്തിന്റെ പേരില്‍ മച്ചിയെന്ന് മുദ്ര കുത്തിയ അവനോടൊപ്പം ജീവിക്കാന്‍ പിന്നീട് പാച്ചുവിനും സമ്മതമില്ലായിരുന്നു

ഏറേ നാള്‍ ഈ സങ്കടത്തിലായിരുന്നു പാച്ചു

കാരണം അവളവനെ സ്നേഹിച്ചിരുന്നത് ആത്മാർത്തമായിട്ടായിരുന്നു

പതിയെ പതിയെ എല്ലാം മറക്കാന്‍ തുടങ്ങുമ്പഴാണ് വീണ്ടുമൊരു വിവാഹാലോചന അവളെ തേടി എത്തിയത്

ഇതില്‍ നിന്നും പൂർണ്ണമായി റിക്കവറാകുന്നതിന് മുൻമ്പേ വീണ്ടുമൊരു ആലോചന അവളെ അലോസരപ്പെടുത്തിയെങ്കിലും
ഏക ആശ്വാസം പുതിയ ആലോചനക്കാരോട് എല്ലാ കാര്യംങ്ങളും തുറന്ന് പറഞ്ഞിട്ടും കേട്ട അവർക്കിതിന് സമ്മതമായിരുന്നെന്നുള്ളതാണ്

വീണ്ടും ഞങ്ങളുടെ വീട്ടില്‍ സന്തോഷങ്ങള്‍ അലയടിച്ചു തുടങ്ങി പാച്ചു സങ്കടങ്ങളെല്ലാം മറന്നു മണവാട്ടിയായി അണിഞ്ഞൊരുങ്ങി

പുതിയ വീടും വീട്ട്കാരും
സന്തോഷവും സ്നേഹവും നിറഞ്ഞ് പോകുന്നതിനിടക്കാണ്

ഒരു ദിവസം ഞാന്‍ വീട്ടില്‍ വന്നപ്പൊ പാച്ചുവിന്റെ ആ വിളി വന്നത്

എടുത്തപ്പഴേ മറുതലക്കല്‍
“ഇത്താ ഒരു സന്തോഷ വാർത്തയുണ്ട് ട്ടോ ..”

അതെന്നാടി ഇത്രേം വലിയ സന്തോഷ വാർത്ത ?

ത്താ നീ ഇങ്ങോട്ട് വരോ എനിക്ക് ഇത്തിരി പച്ച മാങ്ങ വേണം തിന്നാന്‍ പൂതി ആയിക്ണ് ”

‘ ങേ ‘
പാച്ചോ നീ ഹോസ്പിറ്റലീ പോയായിരുന്നോ ?
ഞാനിത് ചോദിക്കാന്‍ കാരണം ഒരാഴ്ച മുൻമ്പെന്നെ വിളിച്ച് പിരീഡ് തെറ്റിയെന്നും പോസ്റ്റീവാകാന്‍ പ്രാർഥിക്കണേന്നും പറഞ്ഞ് പോയ ആളാണ്

റിസള്‍ട്ട് പോസ്റ്റീവാണിത്താ …” എന്നും പറഞ്ഞ് ആ നിശ്കളങ്കമായ ചിരി ചിരിക്കുമ്പോ
മച്ചി എന്ന വാക്കിനാല്‍ വേദനിച്ച് പോയ അവള്‍ടെ കരഞ്ഞ് കലങ്ങിയ കണ്ണുകളായിരുന്നു എന്റോർമ്മയില്‍ വന്നത്

പാച്ചൂ…നീ ഭാഗ്യം ചെയ്തവളാണ്
മച്ചിയെന്ന് വിളിച്ച് നിന്നെ അവഹേളിച്ചവരുടെ മുൻമ്പില്‍ തല ഉയർത്തിപ്പിടിച്ച് നീ ഇനി നടക്കണം

കൃത്യമല്ലാത്ത ആർത്തവത്തിന്റെ പേരില്‍ ഒരു പെണ്ണും ഗർഭിണിയാകില്ലന്നുള്ള അന്തവിശ്വാസങ്ങള്‍ക്ക് മുൻമ്പില്‍ പാച്ചു ഇന്നൊരു ഉദാഹരണമാണ്

Nb:നിനക്ക് റിയല്‍ സ്റ്റോറികളേ ഉള്ളൂ എന്ന് ചോദിക്കുന്നവരോട്
ആലോചിച്ച് ഇരുന്ന് ഉണ്ടാക്കി എഴുതുന്ന കഥകളേക്കാള്‍ എനിക്കെളുപ്പം കണ്‍മുന്നില്‍ സംഭവിച്ചവ എഴുതാനാണ് 😍

താഴെ കാണുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ… കൂടുതൽ രുചികരമായ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ

Subscribe this channel

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here