Home Viral ആദ്യം കണ്ടപ്പോ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ രണ്ടു കൈകളും കരിഞ്ഞ രൂപത്തിലാണ് സമദ്

ആദ്യം കണ്ടപ്പോ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ രണ്ടു കൈകളും കരിഞ്ഞ രൂപത്തിലാണ് സമദ്

0

സമദിനെ ആദ്യം കാണുമ്പോള്‍ അവന് പത്തുവയസില്‍ താഴെയായിരുന്നു പ്രായം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാര്‍ഡില്‍ രണ്ടു കൈകളും കരിഞ്ഞ രൂപത്തിലായിരുന്നു സമദ്.
സമദിന്റെ ചിത്രമെടുക്കുമ്പോള്‍ ഹാഷിം(ഇപ്പോള്‍ കോഴിക്കോട് മനോരമ ഫോട്ടോഗ്രാഫര്‍) ഹാഷിം കരയുന്നുണ്ടായിരുന്നു. അപ്പോഴും സമദിന്റെ കണ്ണുകളില്‍ കുസൃതി മാഞ്ഞിരുന്നില്ല.

പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് മുകളില്‍നിന്ന് കോണ്‍ക്രീറ്റ് കമ്പിയെടുത്ത് മുകളിലേക്ക് ഉയര്‍ത്തിയത് വൈദ്യുതി ലൈനില്‍ തട്ടിയാണ് സമദിന്റെ രണ്ടുകൈകളും കരിഞ്ഞുപോയത്. കോഴിക്കോട് വര്‍ത്തമാനം ദിനപത്രത്തിന്റെ റിപോര്‍ട്ടറായിരുന്നു അക്കാലത്ത്. ആര്‍ക്കും കിട്ടാത്ത വാര്‍ത്ത ലഭിച്ചപ്പോഴും മനസില്‍ സങ്കടം പെയ്യുന്നുണ്ടായിരുന്നു.

ഇതൊക്കെ എന്നാ ന്യൂസാണെടോ, ഒരുത്തന്‍ കമ്പിയെടുത്ത് കളിച്ചതുകൊണ്ടല്ലേ എന്ന് പറഞ്ഞ് ന്യൂസ് എഡിറ്റര്‍ ആ വാര്‍ത്തയെടുത്ത് കുട്ടയിലേക്കിട്ടു. അന്നാദ്യമായി ഞാന്‍ ന്യൂസ് എഡിറ്ററോട് തര്‍ക്കിച്ചു. കലഹം മൂര്‍ച്ഛിച്ചപ്പോള്‍ രാജീവ് ശങ്കര്‍(ഇപ്പോള്‍ മീഡിയ വണ്‍) എന്നെ സ്വകാര്യമായി വിളിച്ചു പറഞ്ഞു.
ഡാ ഇന്നലെ നിന്റെ കൂടെ ഇതായിരുന്നു ആ പെണ്ണ്?

നീ കാര്യമാക്കണ്ട, നാളെ ന്യൂസ് എഡിറ്റര്‍ ലീവാണ്. ഞാന്‍ കൊടുക്കാമെന്ന്.പിറ്റേന്ന് ഈ വാര്‍ത്ത വലിയ പ്രാധാന്യത്തോടെ ബാക്ക് പേജില്‍ വന്നു.സമദിന് കുറെ സഹായങ്ങള്‍ ലഭിച്ചു. സര്‍ജറിക്കാവശ്യമായ സാമ്പത്തിക സഹായം ഉള്‍പ്പെടെ.അക്കാലം മുതല്‍ സമദ് നെഞ്ചിലുണ്ട്. കാണുമ്പോഴെല്ലാം സമദ് ഓടിയെത്തി നെഞ്ചില്‍ ചേര്‍ന്നുനില്‍ക്കും.പരിഭവങ്ങളേതുമില്ലാതെ കവിളില്‍ മുഖമമര്‍ത്തും.

പിന്നെയും പലര്‍ക്കും വാര്‍ത്തയായി.പിന്നിടൊരിക്കല്‍ പോലും സമദിന് വേണ്ടി ഞാന്‍ പേനയെടുത്തിട്ടില്ല.കാരണം സമദ് എനിക്ക് ജീവിതമായിരുന്നു. പ്രതിസന്ധികളില്‍ പതറാത്ത ജീവിതത്തിന്റെ മാതൃക.സമദ് ഓട്ടോ ഓടിക്കും. മനോഹരമായി പാട്ടുപാടും.ചിത്രം വരക്കും.അങ്ങിനെ മനുഷ്യസാധ്യമായതെല്ലാം അത്യത്ഭുതകരമായി സമദ് ചെയ്തുകൊണ്ടേയിരിക്കുന്നു.ഇപ്പോള്‍ സമദിന് കൂട്ടായി ഒരു കുട്ടിയെത്തിയിരിക്കുന്നു.ഉമ്മ മാത്രമായിരുന്നു സമദിന് കൂട്ടുണ്ടായിരുന്നത്.ഇപ്പോള്‍ പുതുമണവാട്ടിയും.പ്രിയ സമദൂ.നിന്റെ ആകാശം വിശാലമാണ്.നീ ഇനിയും ഉയര്‍ന്നേ പറക്കൂ.
Subscribe to this channel

LEAVE A REPLY

Please enter your comment!
Please enter your name here