Home Manu Madhav അച്ഛൻ ജനൽ പാളി തുറന്നു അകത്തേക്ക് നോക്കിയപ്പോൾ ഏതൊരു ഭർത്താവിനും താങ്ങാൻ കഴിയാവുന്നതിലും അപ്പുറം ആയിരുന്നു...

അച്ഛൻ ജനൽ പാളി തുറന്നു അകത്തേക്ക് നോക്കിയപ്പോൾ ഏതൊരു ഭർത്താവിനും താങ്ങാൻ കഴിയാവുന്നതിലും അപ്പുറം ആയിരുന്നു ആ കാഴ്ച…

0

രചന : മനു മാധവ്

ആത്മസംതൃപ്തി

“എന്നും നാല് കാലിൽ വരുന്ന അച്ഛനെ കാണുമ്പോൾ അമ്മ പറയുമായിരുന്നു.

“കാലൻ വരുന്നുണ്ട് ഇന്നും കുടിച്ചിട്ട് !! ഇയാളുടെ തല കെട്ടിയെടുത്തു പോയാൽ മതിയായിരുന്നു എങ്കിലെ എനിക്ക് ഈ വീട്ടിൽ സമാധാനം കിട്ടു.

“അച്ഛനെ പറ്റി അങ്ങനെ പാറയുംപ്പോഴും അമ്മ ഫോണിൽ മറ്റാരാടോ സംസാരിക്കുന്നുണ്ടായിരുന്നു .

“അച്ഛനോടുള്ള സ്നേഹം അമ്മക്ക് ഒരു നേരമ്പോക്കായി മാത്രമേ അമ്മക്ക് ഉള്ളായിരുന്നു.

“എത്ര കുടിച്ചാലും വീട്ടിൽ എന്നെയോ അമ്മയോ പട്ടിണിക്കിടാൻ അച്ഛന്റെ മനസ്സ് ഒരിക്കലും അനുവദിച്ചിരുന്നില്ല.

“അച്ഛൻ വീട്ടിൽ ഇല്ലാത്തപ്പോൾ ഫോണിൽ സംസാരിക്കുന്ന അമ്മയുടെ മുഖത്ത് സന്തോഷം ഞാൻ പലപ്പോഴും കണ്ടിരുന്നു.

“പതിവായി കുടിച്ചിട്ട് വരുന്ന അച്ഛനെ കാണുമ്പോൾ അച്ഛനോട് എനിക്ക് ഒരു ഇഷ്ട്ടം കുറവും തോന്നിയിരുന്നില്ല.

” എന്താണന്നു കാരണമെന്ന് അറിയില്ല ഒരു ദിവസം അച്ഛൻ കുടിക്കാതെ ആയിരുന്നു വീട്ടിൽ വന്നുകഴറിയത് .

“പതിവിലും നേരത്തെയായിരുന്നു അച്ഛൻ അന്ന് വീട്ടിൽ വന്നിരുന്നത് .

” കുടിക്കാതെ വന്ന അച്ഛനെ കണ്ടപ്പോൾ എന്റെ മനസ്സിൽ സന്തോഷവും സ്നേഹവും നിറഞ്ഞിരുന്നു.

“അന്ന് എന്നെ പുറത്തേക്ക് കൂട്ടി അച്ഛൻ ഗോവിന്ദേട്ടന്റെ ചായക്കടിൽ കൊണ്ടുപോയി എനിക്ക് ചില്ലുകൂട്ടിന്റെ ഉള്ളിൽ ഇരിക്കുന്ന മധുരം നിറഞ്ഞ പലഹാരം മേടിച്ച് തരുമ്പോൾ അച്ഛന്റെ വാത്സല്യം നന്നായി ഞാൻ അറിഞ്ഞിരുന്നു.

“അന്ന് ഒരുപാട് സ്നേഹം അച്ഛനിൽ നിന്നും എനിക്ക് കിട്ടിയിരുന്നു.

“ഞാൻ ആവിശ്യം പെട്ടത് എല്ലാം മേടിച്ചുതന്നു എന്നിൽ സ്നേഹം ചെരിഞ്ഞ ആ അച്ഛൻ എനിക്ക് അപ്പോൾ ഒരു ഹീറോ ആയി .

“ഇനിയും മുതൽ അച്ഛൻ കുടിക്കില്ല മോളെ എന്നുപറഞ്ഞു എന്റെ തലയിൽ തൊട്ട് സത്യം ചെയ്യുംപ്പോഴും അച്ഛന്റെ കണ്ണ് നിറഞ്ഞിരുന്നു .

“എന്റെ മോളെ ഇന്ന് വരെ ഈ അച്ഛന് സ്നേഹിക്കാൻ കഴിഞ്ഞിരുന്നില്ല. മോൾക്ക്‌ ഈ അച്ഛനോട് ദേഷ്യം ഉണ്ടെന്നറിയാം.

“അച്ഛന്റെ ആ മനസ്സ് എന്നോട് അങ്ങനെ പറയുമ്പോഴും എനിക്ക് എന്ത് തിരിച്ചു പറയണമെന്ന് അറിയില്ലായിരുന്നു.

“അച്ഛൻ എന്നെ അന്ന് ഒരുപാട് സ്ഥലത്ത് കറങ്ങാൻ കൊണ്ടുപോയി ഒരുപാട് ഉടുപ്പുകൾ മേടിച്ച് തന്നു ഒരുപാട് സന്തോഷം എനിക്ക് കിട്ടിരുന്നു.

തിരിച്ചു ഞങ്ങൾ വീട്ടിൽ വരുമ്പോൾ ഏറെ വൈകിരുന്നു.

“അച്ഛന്റെ കൈയും പിടിച്ചു അമ്മേ എന്ന് ഉറക്കെ വിളിച്ചു സന്തോഷത്തോടെ ഞാൻ വീടിന്റെ പടികൾ കയറിച്ചെല്ലുമ്പോൾ വാതിൽ കുറ്റീട്ടിരിക്കുവായിരുന്നു .

“വാതിൽ ഒരുപാട് തവണ അച്ഛൻ മുട്ടിയിട്ടും തുറക്കാതെ വന്നപ്പോൾ എന്നെ അവിടെ നിർത്തിട്ടു എന്നോടായി അച്ഛൻ പറഞ്ഞു….

“മോളെ ഗൗരി… നീ ഇവിടെ നില്ക്കു അച്ഛൻ ഇപ്പോൾ വരാം കേട്ടോ.

“അങ്ങനെ എന്നോട് പറഞ്ഞു അച്ഛൻ ഉമ്മറത്തിന്റെ പാടി ഇറങ്ങി തെക്കേ പുറത്തെ വാതിൽ ലക്ഷ്യമാക്കി നടന്നു.

“അച്ഛൻ കിടക്കാറുള്ള ബെഡ് റൂമിൽ നിന്നും ആരോടോ പതുങ്ങിയ സ്വരത്തിൽ അമ്മയുടെ ശബ്ദം ഉണർന്നിരുന്നു അപ്പോൾ.

“അച്ഛൻ ജനൽ പാളി തുറന്നു അകത്തേക്ക് നോക്കിയപ്പോൾ ഏതൊരു ഭർത്താവിനും താങ്ങാൻ കഴിയാവുന്നതിലും അപ്പുറം ആയിരുന്നു ആ കാഴ്ച.

“പരിസരം മറന്ന് മെയ്യും മനസ്സും ഒന്നായി ഇണ ചേർന്ന് കിടക്കുന്ന അമ്മേ കണ്ടപ്പോൾ അച്ഛന്റെ മനസ്സിൽ അപ്പോൾ വെള്ളിടി വെട്ടിയത് പോലെയായിരുന്നു.

” അമ്മയെടുള്ള ദേഷ്യം മനസ്സിൽ നിറച്ചു പക പൂണ്ട് കൊല്ലണം എന്ന വാശിയോടെ ഉമ്മറത്തെ വാതിൽ ചവിട്ടി തുറന്നു അകത്തേക്ക് ചെന്ന അച്ഛൻ .

“അമ്മേ അപ്പോൾ ഒരുപാട് ഉപദ്രവിച്ച അച്ഛനെ പിന്നിൽ നിന്നും അമ്മയുടെ രഹസ്യകാരനായ അയാൾ അച്ഛന്റെ തലക്ക് അടിച്ചു വീഴ്ത്തി.

ഒരു നിലവിളിയോട് അച്ഛൻ താഴേക്ക് വീണു.

വിറ കൊണ്ട അച്ഛന്റെ ശരീരം നിശ്ചലമാകുന്നത് കണ്ടപ്പോൾ ഒന്ന് തേങ്ങിക്കരയനെ എനിക്ക് അപ്പോൾ കഴിഞ്ഞിരുന്നുള്ളൂ.

നിശ്ചലം ആയ അച്ഛന്റെ ശരീരം അമ്മയും അയാളും കൂടി ചേർന്ന് ആത്മഹത്യ ആക്കി മാറ്റി.

“അച്ഛൻ! എന്റെ കണ്ണ് മുൻപിൽ കിടന്ന് പിടഞ്ഞു മരിക്കുമ്പ്പോഴും എല്ലാം സത്യങ്ങളും നേർക്ക് നേരെ കണ്ട ആ 10വയസുകാരിയായ എനിക്ക് അപ്പോൾ എല്ലാം കണ്ടു നോക്കി നിൽക്കാനേ കഴിഞ്ഞരുന്നുള്ളു.

അച്ഛന്റെ വേർപാട് ഞാൻ നല്ലത് പോലെ അറിഞ്ഞിരുന്നു പിന്നീട് അങ്ങോട്ടുള്ള എന്റെ ജീവിതത്തിൽ .

അച്ഛന്റെ മരണം അമ്മക്ക് സന്തോഷം ആയെങ്കിലും എന്റെ മനസ്സിൽ അമ്മയോട് ദേഷ്യവും വെറുപ്പും മാത്രമായി ഞാൻ വളർന്നു.

പെയ്തു തോരാത്ത മഴപോലെ എന്നിലെ സങ്കടങ്ങൾ എല്ലാം നെഞ്ചിലേറ്റി ഞാൻ വീട്ടിൽ അവരോടൊപ്പം കഴിയുമ്പോഴും അമ്മ എന്ന വാക്കിലെ പുണ്യം എനിക്ക് അന്യമാവുകയായിരുന്നു.

അമ്മയോടപ്പം അയാൾ വീട്ടിൽ ഒരു സ്ഥാനം പിടിച്ചു പറ്റിയത് അച്ഛന്റെ മരണ ശേഷം അത് രണ്ടാനച്ഛൻ എന്ന സ്ഥാനം ആയി മാറിയിരുന്നു അയാൾ എനിക്ക് അപ്പോൾ .

അയാളുടെ കഴുകൻ കണ്ണുകൾ എന്നെ പലപ്പോഴും ലക്ഷ്യമാക്കിരുന്നു.

അച്ഛനെ തലയ്ക്കു അടിച്ചു കൊന്ന അയാളെ എനിക്ക് എങ്ങനെയെങ്കിലും കൊല്ലണം എന്ന വാശിയായി എന്റെ മനസ്സിൽ മുളച്ചു.

മകളുടെ ചാരിത്ര്യം നശിപ്പിക്കാൻ അയാൾക്കൊപ്പം കൂട്ടുനിൽക്കുന്ന അമ്മയെന്ന ആ സ്ത്രീയും ഇനി ഈ ഭൂമിക്ക് മുകളിൽ വേണ്ട .

രണ്ടും പേരെയും കൊല്ലണം അച്ഛനോട് ഉള്ള എന്റെ സ്നേഹത്തിന്റെ മുൻപിൽ അച്ഛന് വേണ്ടി തനിക്ക് ചെയ്യാൻ ഉള്ള കർമ്മം ഇത് മാത്രമാണ്.

ഓരോ രാവും അതിനായി ഉറങ്ങാതെ അവസരത്തിന്നായി അവൾ കാത്തിരുന്നു.

ആ കാത്തിരുപ്പ് ഇന്ന് സഫലമാകാൻ രാത്രിയുടെ ഏഴാം യമങ്ങൾ വരെ അവൾ ഉറങ്ങാതെ ഇരുന്നു.

“കിടക്കയിൽ താൻ കരുതി വച്ച കത്തിയും എടുത്തു അവൾ അയാളും അമ്മയും കിടക്കുന്ന മുറിയെ ലക്ഷ്യമാക്കി നടന്നു.

“മദ്യപിച്ചു ബോധമില്ലാതെ കിടക്കുന്ന അയാളുടെ നെഞ്ചിലേക്ക് അവൾ കത്തി ആഞ്ഞു താഴ്ത്തി. തന്റെ വാശി തിരുന്നത് വരെ അയാളിൽ കത്തി മാറി മാറി താഴ്ത്തിരുന്നു അപ്പോഴും.

അയാളുടെ നിലവിളിയിൽ അവൾ ആനന്ദം കണ്ടിരുന്നു .

ഒരു വിറയലോടെ അയാളുടെ ശരീരം ഉടൻതന്നെ നിശ്ചലമായി..

അവൾ അയാളുടെ നെഞ്ചിൽ നിന്നും കത്തി വലിച്ച് ഊരിട്ട്.

അച്ഛനെ കൊല്ലാൻ കൂട്ട് നിന്ന അമ്മയും ഇനി വേണ്ട മനസ്സിൽ വിചാരിച്ചു അവൾ അമ്മയുടെ അടുത്തേക്ക് ചെന്നു.

ഭ്രാന്തിയെ പോലെ പേടിച്ചു വിറച്ചു ഒരു മുലയിൽ ഇരിക്കുന്ന അമ്മയെ കണ്ടപ്പോൾ.

അച്ഛനോട് അമ്മ ചെയ്ത തെറ്റുകൾ എനിക്ക് പൊറുക്കാൻ ഒക്കില്ല അമ്മേ എന്ന് പറഞ്ഞു അവൾ സ്വന്തം അമ്മയുടെ നെഞ്ചിലേക്ക് കത്തി താഴ്ത്തി.

മോളെ എന്നൊരു അമ്മയുടെ അവസാന വിളിയിൽ അമ്മയുടെ മിഴികൾ അടയുമ്പോഴും.

“അച്ഛന് വേണ്ടി തനിക്ക് ചെയ്യാൻ പറ്റുന്നത് അവസാന കർമ്മം ഇത് മാത്രമാണന്നുള്ള ആത്മസംതൃപ്തിയിൽ ഗൗരിയുടെ മനസ്സിൽ സന്തോഷം ഉളവാക്കിയിരുന്നു അപ്പോഴും…… (ശുഭം )

സ്നേഹപൂർവം

രചന : മനു മാധവ്

 

LEAVE A REPLY

Please enter your comment!
Please enter your name here