Home Latest ആദ്യരാത്രി മണിയറയിൽ നാണിച്ചു മുഖം താഴ്ത്തി കയ്യിൽ പാലുമായി വന്ന കൃപയെ കാത്തിരുന്നത്ത്‌ തന്റെ ക്രൂരമായ...

ആദ്യരാത്രി മണിയറയിൽ നാണിച്ചു മുഖം താഴ്ത്തി കയ്യിൽ പാലുമായി വന്ന കൃപയെ കാത്തിരുന്നത്ത്‌ തന്റെ ക്രൂരമായ വാക്കുകൾ ആയിരുന്നു…

0

രചന: Anjitha Sindhu Saji

ബോധം വന്നു ബെഡ്റൂമിൽ ചെന്ന ഹരി കണ്ടത് പൂർണ്ണനഗ്നയായി കൈകൾ കട്ടിലിന്റെ ക്രാസിയിൽ ബന്ധിച്ചു ബോധമറ്റ് കിടക്കുന്ന തന്റെ ഭാര്യയെയും അവളുടെ മേൽ അധികാരം സ്ഥാപിച്ചു കിടക്കുന്ന തന്റെ സുഹൃത്ത്‌ ജിനുവിനെയും ആണ്…. ഒരു നിമിഷം എന്തു ചെയ്യണമെന്ന് അറിയാതെ ഹരി തരിച്ചു നിന്നു പോയി, അവൻ പോലും അറിയാതെ അടർന്നു വീഴുന്ന കണ്ണുനീർ തുള്ളികൾ തുടച്ചുകൊണ്ട്, അവൻ കൃപയെ ബെഡ്ഷീറ്റിൽ പൊതിഞ്ഞു കൈകളിൽ വാരിയെടുത്ത്‌ നേരെ വണ്ടിയിൽ കയറ്റി ഹോസ്പിറ്റൽ ലക്ഷ്യമാക്കി നീങ്ങി.. ഹോസ്പിറ്റൽ സ്ട്രെച്ചറിൽ അവളെ ഐ സി യു വിലേക്ക് കൊണ്ടുപോകുമ്പോൾ ഹരിയുടെ കണ്ണിൽ കുറ്റബോധം അലതല്ലുന്നുണ്ടായിരുന്നു…

ഐ സി യുവിനു മുൻപിൽ ജീവശവം പോലെ ഇരുന്ന ഹരിയുടെ ചിന്തകൾ 2 മാസം പുറകിലേക്ക് നീങ്ങി… ആദ്യരാത്രി മണിയറയിൽ നാണിച്ചു മുഖം താഴ്ത്തി കയ്യിൽ പാലുമായി വന്ന കൃപയെ കാത്തിരുന്നത്ത്‌ തന്റെ ക്രൂരമായ വാക്കുകൾ ആയിരുന്നു… പാലും കൊണ്ട് വന്നിരിക്കുന്നു.. എന്റെ അടുത്തേക്ക് പോലും വന്നു പോവരുത്.. എനിക്ക് നിന്നെ കാണുമ്പോൾ തന്നെ അറക്കുന്നു… കറുത്തു തടിച്ചു ചീമപന്നി പോലെ ഇരിക്കണ നീ എന്തിനാ എന്റെ ജീവിതത്തിലേക്ക് കയറി വന്നേ… ഒരു വലിയ സുഹുർത്ത്‌ ബന്ധമായി വന്നിരിക്കുന്നു..നിനക്ക് കെട്ടാൻ ചെക്കനെ കിട്ടിയില്ലെങ്കിൽ വെല്ലോ പൊട്ടകിണറ്റിലും ചാടി ചാവാണാർന്നു…. നിന്റെ പന്ന കെളവന് ഒണ്ടാക്കിയപ്പോ വെല്ലോ കാണാൻ മെനയുള്ളതിനെ ഉണ്ടാക്കികൂടെ… മനുഷ്യന് ഭാരമാവാൻ വന്നിരിക്കുന്നു… 4 ആൾക്കാരുടെ കാൺകേ നിന്നെ കാണിക്കാൻ കൊള്ളുമോ… ഇന്ന് കല്യാണപന്തലിൽ വെച്ച് ഞാൻ എല്ലാർക്കും മുൻപിൽ ഒരു പരിഹാസപാത്രമായിരുന്നു… ഭർത്താവ് ഭാര്യ എന്നുള്ള ബന്ധം ഒകെ നാട്ടുകാരെ കാണിക്കാൻ മതി.. ഇവിടെ നിനക്ക് എന്റെ കാലിൽ കിടക്കണ ചെരുപ്പിന്റെ വിലപോലും ഇല്ലാ.. ഇപ്പോ ഇറങ്ങിക്കോണം എന്റെ മുറിയിൽ നിന്ന്… കരഞ്ഞുകലങ്ങിയ കൃപയുടെ ദയനീയാമായ ആ നോട്ടം ഇന്ന് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.. കൃപയുടെ അച്ഛനും എന്റെ അച്ഛനും തമ്മിൽ വർഷങ്ങളുടെ സുഹൃത്ത്‌ ബന്ധമാണ് ഉള്ളത്… കൃപയുടെ കല്യാണ തലേന്ന് ചെക്കൻ ഒളിച്ചോടി പോയെന്ന് അറിഞ്ഞു തല കുനിച്ചു ഇരുന്ന കൃപയുടെ അച്ഛന് നേരേ എന്റെ അച്ഛൻ നീട്ടിയ സ്നേഹസമ്മാനമാണ് ഞാൻ…

എന്നോടൊരു വാക്കുപോലും ചോദിക്കാതെ കെട്ടിച്ചതിനേക്കാൾ എനിക്ക് ദേഷ്യം കറുത്ത് തടിച്ചു ഉരുണ്ട് ഇരിക്കണ ഒരു പെണ്ണിനെ എനിക്ക് തന്നു എന്നതിലാണ്….. വെറുപ്പോടെയാണ് ഞാൻ ദാമ്പത്യജീവിതത്തിലേക്ക് കാല് വെച്ചത്.. ഞങ്ങൾ കല്യാണം കഴിഞ്ഞു ഒരു വീട്ടിൽ പോലും വിരുന്നിനു പോയിട്ടില്ല.. എന്തിനേറെ പറയുന്നു അവളെ കൂട്ടി പുറത്ത് ഇറങ്ങിയിട്ട് കൂടി ഇല്ലാ….കല്യാണം കഴിഞ്ഞത്തോടെ ഞങ്ങൾ പുതിയ ഫ്ലാറ്റ്ലേക്ക് മാറിയത് എനിക്ക് അവളോട്‌ ഉള്ള അവഹേളനയുടെ ആഴം കൂട്ടി… അവൾ എന്നും എനിക്ക് ഭക്ഷണം പാകം ചെയ്തു തരുന്ന വീട്ടുജോലി ചെയ്യുന്ന ഒരു വേലക്കാരിയായിരുന്നു… പല രാത്രികളിലും ഞാൻ പൂർവ്വകാമുകി രമ്യയുമായി വീട്ടിൽ വരുമ്പോൾ അവൾ രമ്യക്ക് മുൻപിൽ എന്റെ വേലക്കാരിയായിരുന്നു…പല പ്രഭാതത്തിലും അർദ്ധനഗ്നയായി രമ്യ എന്റെ ബെഡിൽ നിന്ന് എണീറ്റു പോകുന്നത് അവൾ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും എന്നെ ചോദ്യം ചെയ്തിട്ടില്ല…

അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ ഞാൻ ഒരിക്കലും വകവെച്ചിട്ടില്ല…. ഒരിക്കൽ ബ്ലേഡ് കൊണ്ട് എന്റെ കൈ മുറിഞ്ഞപ്പോൾ ഓടി വന്നു കയ്യിൽ പിടിച്ച അവളെ ശക്തിയിൽ തള്ളി മാറ്റുകയെ ചെയ്തിട്ടുള്ളു… തള്ളലിന്റെ ശക്തിയിൽ തല ഇടിച്ചു വീണു ചോര വന്നിട്ടും ഞാൻ കണ്ട ഭാവം നടിച്ചില്ല… പലപ്പോളും ഞങ്ങളുടെ വീടുകളിൽ നിന്ന് വിളിച്ചു സുഖം അന്വേഷിക്കുമ്പോൾ ഇല്ലാത്ത പുഞ്ചിരി മുഖത്ത് വിരിയിച്ചു സുഖമാണ് എന്ന് അവൾ കള്ളം പറയാറുണ്ടായിരുന്നു…. ഫോൺ വെച്ച ശേഷം ശബ്ദം പുറത്ത് വരാതെ അടുക്കളയിലേ മൂലയിലിരുന്നുന്നവൾ കരയുമായിരുന്നു….

അവളുടെ കറുത്തു തടിച്ച ശരീരത്തെ എന്നും അറപ്പും വെറുപ്പോടും കൂടിയേ ഞാൻ നോക്കിയിട്ടുള്ളു… ഒരു മനുഷ്യജീവി എന്ന മാനുഷിക പരിഗണനപോലും അവൾക്കു കൊടുത്തിട്ടില്ല.. തടി കുറയാൻ വേണ്ടി പല ദിവസങ്ങളിലും അവൾ പട്ടിണി കിടന്നപ്പോൾ ഞാൻ വയറ് നിറയെ വെട്ടി വിഴുങ്ങിയിരുന്നു… അവളെ സ്നേഹത്തോടെ ഒന്ന് നോക്കിയിട്ട് പോലുമില്ല ഈ രണ്ടുമാസത്തിന് ഇടയിൽ… അവളുടെ കണ്ണുനീരിൽ ഞാൻ ആനന്ദം കണ്ടിരുന്നു…

ഇന്നലെ ഫ്ലാറ്റിൽ ജിനുവിനോടൊപ്പം കുടിച്ച് ലെക്ക് കെട്ട് വീണ എന്നെ എണീപ്പിക്കാൻ ശ്രമിച്ച അവളെ ഞാൻ അറപ്പോടെ തള്ളി മാറ്റി…കരഞ്ഞു കലങ്ങിയ അവളെ ചൂണ്ടി കാണിച്ചു അവളോട്‌ എന്താ ഇത്ര അറപ്പ് അവളും ഒരു മനുഷ്യാ ജീവിയാല്ലേ അവൾക്കും കാണില്ലേ വികാരങ്ങളും വിചാരങ്ങളും എന്ന് പറഞ്ഞ ജിനുവിനോട് മിന്നിമായുന്ന മദ്യത്തിന്റെ ലഹരിയിൽ എന്നാ നീ പോയി തീർത്തു കൊടുക്ക് വികാരങ്ങളും വിചാരങ്ങളും എന്ന് പറഞ്ഞു ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു… കൃപയുടെ ബന്ധുക്കൾ ആരെങ്കിലുമുണ്ടോ എന്നാ സിസ്റ്റർന്റെ ചോദ്യം കേട്ടാണ് ഞാൻ കണ്ണു തുറന്നത്… എന്നെ നോക്കി അർജന്റ് ആയി കുറച്ച് ബ്ലഡ്‌ വേണം… ശരീരത്തിൽ നിന്ന് ഒരുപാട് രക്തം പോയിട്ടുണ്ട്.. ഒന്നും പറയാൻ പറ്റില്ലാത്ത അവസ്ഥയാണെന്ന് പറഞ്ഞു സിസ്റ്റർ നേരേ അകത്തേക്ക് കയറി പോയി… അന്നാദ്യമായി അവൾക്കു വേണ്ടി ഞാൻ ദൈവത്തോട് പ്രാർഥിച്ചു…

കുറച്ച് കഴിഞ്ഞു ഡോക്ടർ എന്നെ ക്യാബിനിലേക്ക് വിളിപ്പിച്ചു.. താങ്കൾ കൃപയുടെ ഭർത്താവ് ആണോ.. ആ കുട്ടിയുടെ അവസ്ഥവളരെ മോശമാണ്… അവളുടെ ശരീരമാസകലം സിഗരറ്റ് കൊണ്ട് പൊള്ളിച്ചിരിക്കുന്നു… മുഖത് ഇരുമ്പ് വെച്ച് അടിച്ചത് കൊണ്ട് തലയിലെ ബ്ലഡ്‌ മുഴുവൻ ക്ലോട്ടായിരിക്കുന്നു… നട്ടെല്ല് ചവിട്ടി ഒടിച്ചിരിക്കുന്നു… മുഖത്തും ശരീരതും നിറയെ പല്ലുകളുടെ പാടാണ്… രക്തസ്രാവം ഉണ്ടായിട്ടുണ്ടു…. എല്ലാം കേട്ട് മരവിച്ച ശരീരവുമായി പുറത്ത് ഇറങ്ങിയപ്പോൾ എന്റെ കണ്ണുകളെ എനിക്ക് നിയന്ത്രക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല…ഇത്രയും നീചനായ എന്റെ ജനനത്തെയോർത്ത് ഞാൻ സ്വയം ലജ്ജിച്ചു.. വെളുത്ത ശരീരത്തിലെ കറുത്ത ഹൃദയതേതക്കാൾ ഭംഗിയുണ്ടായിരുന്നു അവളുടെ കറുത്ത ശരീരത്തിലെ വെളുത്ത മനസ്സിന്….

മനസ്സ് കൊണ്ട് ഒരു ആയിരം തവണ അവളോട്‌ ഞാൻ മാപ്പ് പറഞ്ഞിരുന്നു..കണ്ണ് തുറക്കുന്ന ഉടനെ അവളുടെ കാലിൽ വീണു മാപ്പ് ചോദിക്കണം… ഇനി ഒരിക്കലും അവളെ ഒരു നോട്ടം കൊണ്ടുപോലും വേദനിപ്പിക്കില്ല എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു…. പക്ഷെ എന്നിലും നേരത്തെ അവളെ ഇനി ഒരിക്കലും വേദനിപ്പിക്കില്ലാ എന്ന് ദൈവം മനസ്സിൽ ഉറപ്പിച്ചിരുന്നു… വേദനകളില്ലാത്ത ലോകത്തേക്ക് അവളെ എന്റെയൊരു ക്ഷമാപണം പോലും കേൾക്കുന്നത്തിനു മുൻപേ ദൈവം കൂട്ടികൊണ്ട് പോയിരുന്നു….

LEAVE A REPLY

Please enter your comment!
Please enter your name here