Home Latest നിന്നോട് ഒരു ആയിരം തവണ പറഞ്ഞിട്ടുണ്ട്… പിറകിന്ന് വിളിക്കല്ലെന്ന്…

നിന്നോട് ഒരു ആയിരം തവണ പറഞ്ഞിട്ടുണ്ട്… പിറകിന്ന് വിളിക്കല്ലെന്ന്…

0

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

“ഹരിയെട്ടാ…. ഹരിയെട്ടാ… ഒന്നു നിന്നെ..” ” നിന്നോട് ഒരു ആയിരം തവണ പറഞ്ഞിട്ടുണ്ട്… പിറകിന്ന് വിളിക്കല്ലെന്ന്… എന്താ ടീ..” വാതിൽപടിയോളം വന്ന്…. എത്തി നോക്കി സാരി തുമ്പ് കൊണ്ട് മുഖം മറച്ച് നിൽപ്പാണ്… അവൾ മൗനമായി… “എന്താടീ വേഗം പറയെടീ…. ബസ് പോകുട്ടോ ‘..” “അതെ ഇന്നലെ പറഞ്ഞ് സാധനം വങ്ങനെ പ്ലീസ്…. മറക്കരുത്.” തിരിഞ്ഞു നിന്ന് എന്നെ ചേർത്തണച്ചു… നെറുകയിൽ ഉമ്മ തന്നു…. കൊലുസിന്റെ കൊട്ടഷെൻനായി… കൂടെ ഇറങ്ങി പോരുമ്പോൾ പറഞ്ഞത് കഷ്ടപ്പെടും എന്ന്…. പക്ഷെ ഇത്രയ്ക്ക് അനുഭവിച്ചിട്ടും ഒരു വാക്ക് പോലും മറിച്ച് പറയാതെ തളരുമ്പോൾ എല്ലാം ധൈര്യമായി കൂടെ ഉണ്ട് എന്നിൽ പാതിയായി..യാത്ര പറഞ്ഞ് ഇറങ്ങി നടക്കുമ്പോൾ എനിക്കി കാണാം വഴിമറിയും നേരം വരെ നോക്കി നിൽക്കുന്നത്… “ടീ അച്ചു…. അച്ചു…” വിളികേട്ടതും ഓടിവരുന്നുണ്ട്…സ്ന്തേഷത്തോടെ വന്ന് കൈകളിൽ തിരയുന്നുണ്ട്.. “ഇന്നും മറന്നു അല്ലെ… ഏട്ടാ…” “നീ പോയി വെള്ളം എടുത്ത് വച്ചെ കുളിക്കാൻ…”

വെയിലേറ്റു വീണാ ഇലകൾ പോലെ വാടി തുടങ്ങിയ മുഖവുമായി…. നടന്നു അടുക്കളിയിലെക്ക്…. കുളി കഴിഞ്ഞ് ഭക്ഷണവും കഴിച്ച് കിടക്കും നേരംവരെ ആ മുഖത്തിന് ഒരു മാറ്റവും ഇല്ലായിരുന്നു.. പതിയെ ഒന്നു തൊട്ടതും.. അവൾ അകന്ന് മാറുന്നുണ്ടായിരുന്നു.. “എന്താടീ പിണക്കമാണോ… അച്ചു…” ” ഞാൻ പിണങ്ങിയിട്ട് എന്തിനാ…. എന്റെ വാക്കിന് ഒന്നും ഇവിടെ ഒരു വിലയും ഇല്ലാല്ലോ….. സ്വർണ്ണം ഒന്നും അല്ലാല്ലോ… ഒരു കുഞ്ഞ പാദസ്വരം എത്ര നാളയായ് ഞാൻ കൂടെ നടക്കുന്നു…” “എന്നെക്കാൾ വലുതാണോ നിനക്ക് ആ കൊലുസ്…” മാറിയിരുന്നുവൾ നെഞ്ചോട് ചേർന്ന് കവിളിൽ കടിച്ച് കീറുന്നുണ്ട്… “ദെ മനുഷ്യനാ തോന്നിവാസം പറഞ്ഞാൽ കൊന്ന് കളയും ഞാൻ… എനിക്ക് ഒരു കൊലുസും വേണ്ടാ കേട്ടോ… ഞാൻ ദേഷ്യം കൊണ്ട് പറയുന്നത് ഒക്കെ അങ്ങ് കാര്യമായിട്ട് എടുത്തെക്കണെ…. ദേഷ്യം കാണിക്കാനും…. ഇങ്ങനെ ചേർന്ന് ഇരുന്ന് പിണക്കങ്ങൾ തീർക്കാനും ഏട്ടനല്ലെ ഉള്ളു എനിക്കി….” ഇഷ്ടങ്ങൾ നേടിയെടുക്കാതെ പോയാ നിരാശതെളിയുന്നുണ്ട് വാക്കുകളിൽ….. പതിയെ മാറോട് ചേർത്തണച്ചു…. “അടുത്തമാസം ഉറപ്പായിയും കൊലുസ് വാങ്ങിയിട്ടെ ബാക്കി എന്തും…. ഇന്നത്തെ ബാക്കി രൂപ ഉണ്ടായിരുന്നുത് ലോൺ അടിച്ച ടീ പെണ്ണെ അതാട്ടോ.. മം’..” “ഏട്ടനു ദേഷ്യം ഉണ്ടോ എന്നോട് ഇങ്ങനെ…. ഇത്തിരിവാശികൾ കാണിക്കുന്നുത് കൊണ്ട്…” “നിന്നോട് ദേഷ്യം കാണിച്ചാൽ ദൈവം പോലും ക്ഷമിക്കില്ലാ ടീ… അമ്മയും അപ്പനെയും വിട്ട് എന്റെ കൂടെ ഇറങ്ങിപ്പോന്ന് ഈ നാലു ചുവരുകൾക്ക് ഉള്ളിൽ എനിക്കായ് ഒതുങ്ങി നിൽക്കുന്നാ നിന്നോട് എന്തിനാ ദേഷ്യം…..

ഈ ലോൺ ഓക്കെ കഴിയുമ്പോൾ നമ്മുടെ പഠിത്തം വീണ്ടും തുടങ്ങണം ട്ടോ അച്ചു….” വിരൽത്തുമ്പുകൾ കൊണ്ട് എന്റെ മാറിൽ ചിത്രങ്ങൾ വരയ്ക്കുന്നുണ്ട്… ഈറൻ മുടിയിലെ കാച്ചിയാ എണ്ണ് മൂക്കിന് ലഹരി പടർത്തുന്നുണ്ട്. “ഹോ… ഞാൻ ടച്ച് ഓകെ പോയി… നാളെ ഓഫീസിലെ പോവൻ ഉള്ളത് അല്ലെ.. മോൻ ഉറങ്ങിക്കെ കിടന്ന്….” “ടച്ച് ഒക്കെ നമ്മുക്ക് വരുത്താം കേട്ടോ….അച്ചു… അച്ചു…” അവളിൽ ക്ഷീണം മിഴികളിൽ കാണം പാവം ഉറങ്ങിയിരുന്നു വാർത്തനത്തിനടയിൽ….. പതിയെ അവൾ കാണാതെ ഒളിച്ച്വച്ച കൊലുസടുത്ത് ആ കാലുകളിൽ അണിയിച്ചു… ഒന്നും ചുംബിച്ചു പതിരാത്രിയോളം കാലിലെ കൊലുസിനെ ആസ്വാദിച്ചിരുന്നു…. “ഹരിയെട്ടാ……. ഹരിയെട്ടാ….” നിലവിളിക്കുന്നുണ്ട് പിശാശ് അരികിൽ കിടന്ന് ചീവിട് പോലെ.. “ദെ കൊലുസ്….. എന്നെ കാണാതെ ഒളിച്ച്വച്ചതാണ്ല്ലെ…. മനുഷ്യാ…” “മം…. മം ചോദിച്ചതും വാങ്ങി തരുന്നാ സാധനത്തിനു ഒരു വിലകാണില്ലാ.. പക്ഷെ അത് ഇതുപോലെ ഉള്ളാ നിമിഷങ്ങളിലൂടെ കിട്ടുമ്പോൾ കിട്ടിയത് ഒരു മിട്ടായിയാണ് എങ്കിൽ പോലും ഓർക്കും…. മറക്കാതെ മോള് പോയി ഏട്ടനു ഒരു ചായ കൊണ്ടുവന്നെ…” പറഞ്ഞ് തീരുമുമ്പ് കവിൾത്തടങ്ങളിൽ … അവളുടെ ചുണ്ടുകൾ പതിഞ്ഞിരിരുന്നു.. കണ്ണുകൾക്ക് തിളിക്കം കൂടിയിരുന്നു കാലിലെ കൊലുസിന് സ്വരത്തിനാൽ… നാലുചുവരിൽ ഒതുങ്ങി കൂടിയ ജന്മങ്ങൾക്ക് ഇതുപോലെ ചെറിയ ചെറിയ ആഗ്രഹങ്ങളെ കാണു… ആഗ്രഹം നിറവേറ്റി ആ മുഖത്തെക്ക് ഒന്ന് നോക്കണം… അപ്പോൾ കാണാം…… നീയെന്ന് ലോകം കീഴടക്കിയ സന്തോഷം ആ മിഴികളിൽ..

LEAVE A REPLY

Please enter your comment!
Please enter your name here