Home Hari Krishnan ആദ്യരാത്രിയിൽ തന്നെ പങ്കുവെയ്ക്കപ്പെട്ടത് നിങ്ങൾ ഉദേശിച്ചത് ഒന്നും അല്ലായിരുന്നു….

ആദ്യരാത്രിയിൽ തന്നെ പങ്കുവെയ്ക്കപ്പെട്ടത് നിങ്ങൾ ഉദേശിച്ചത് ഒന്നും അല്ലായിരുന്നു….

0

ആദ്യരാത്രി

വിവാഹം ഉറപ്പിച്ച് കഴിഞ്ഞാൽ പഴയ ഫേസ്‌ബുക് പ്രൊഫൈലുകൾ അപ്രത്യക്ഷമാവും .എന്നിട് പുതിയവ പിറവികൊള്ളും.

ആദ്യരാത്രിയിൽ തന്നെ പങ്കുവെയ്ക്കപ്പെട്ടത് നിങ്ങൾ ഉദേശിച്ചത് ഒന്നും അല്ലായിരുന്നു. ഫേസ് ബുക്ക് പാസ് വേർഡ് ആയിരുന്നു. സുതാര്യത ആയിരുന്നുവല്ലോ ഒരു നല്ല ജീവിതത്തിനടിസ്ഥാനം.

അനിഷേട്ടന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പരതി നടന്ന അനുവിന് സംശയിക്കത്തക്ക രീതിയിൽ ഒന്നും കിട്ടിയില്ല. എങ്കിലും അവസാന വട്ടം എന്ന നിലയിൽ ബ്ലോക്ക് ലിസ്റ്റ് കൂടി നോക്കിക്കളയാം എന്നൊരു തോന്നൽ.

നോക്കിയപ്പോളല്ലേ…നാട്ടിൽ ഉള്ള പെൺപിള്ളേരെല്ലാം അതിൽ ഉണ്ട്.

എന്തിനാണാവോ ഇങ്ങേര് ഇത്രേം പെൺപിള്ളേരെ ബ്ലോക്ക് ചെയ്തിരിക്കുന്നെ? എന്തോ എന്നോട് ഒളിക്കുന്നുണ്ട്. കണ്ടുപിടിക്കാൻ ഏക വഴി അവരോട് തന്നെ ചോദിക്കുക എന്നതാണ്.

അൺബ്ലോക്ക് ചെയ്തു ഒരു മെസ്സേജ് അങ്ങ് അയച്ചു എല്ലാവർക്കും

“അവസാനം പറഞ്ഞ കാര്യം എന്തായിരുന്നു എന്ന് ഓർമ്മയുണ്ടോ ?”

എല്ലാവരും മറുപടി അയച്ചു “ഇഷ്ടമാണ് നൂറു വട്ടം എന്ന് ”

അമ്പട..എന്നോട് ഈ ചതി വേണ്ടായിരുന്നു. ഇത്ര നാളും നാട്ടിലുള്ള പെൺപിള്ളേരോട് ഒക്കെ ഓടി നടന്നു ഇഷ്ടമാണെന്നു പറഞ്ഞിട്ട് പെണ്ണ് കാണാൻ വന്നപ്പോ ഞാൻ ആദ്യം സംസാരിക്കുന്ന കുട്ടി നീയാണെന്നു പറഞ്ഞു. ദുഷ്ടൻ.

ജോലി കഴിഞ്ഞു തിരിച്ച് എത്തിയപ്പോൾ മുഖം വീർപ്പിച്ച് ഇരിക്കുന്ന അനുവിനെ കണ്ടു അയാൾ അമ്പരന്നു.

കാര്യം അറിഞ്ഞപ്പോൾ ചിരിച്ചു.

നിങ്ങൾക്ക് എല്ലാം തമാശ ആണല്ലേ…നിങ്ങൾ എന്നോട് നുണ പറഞ്ഞില്ലേ ? അനു വിട്ടു കൊടുത്തില്ല.

നീ എല്ലാവരോടും ചോദിച്ചത് എന്താ എല്ലാവരോടും ? അവസാനം പറഞ്ഞ കാര്യം എന്താണെന്നല്ലേ?

ആ..അതിനു

അതിനു ഒന്നുമില്ല. ഇനി മറുപടി തന്ന എല്ലാവരോടും ചോദിക്ക് അതിനു ഞാൻ തന്ന മറുപടി എന്താണെന്നു ഓർമ്മയുണ്ടോ എന്ന് ..എന്നിട് മതി വഴക്ക്

എല്ലാവരോടും ചോദിച്ചു….പറഞ്ഞ പ്രകാരം.

എല്ലാവരും മറുപടി പറഞ്ഞു “അതിനു മറുപടി ഒന്നും തന്നില്ലാരുന്നല്ലോ..അപ്പോഴേ ബ്ലോക്ക് ചെയ്ത് കളഞ്ഞില്ലേ എന്ന്”

പാവം അനിഷേട്ടൻ. ഞാൻ വെറുതെ സംശയിച്ചു!!

രചന : Hari Krishnan

LEAVE A REPLY

Please enter your comment!
Please enter your name here