Home Latest കരയുന്ന ആൺകുട്ടികളെ കാണാൻ ട്രെയിനിങ് ക്യാമ്പുകൾ നോക്കിയാൽ മതി…

കരയുന്ന ആൺകുട്ടികളെ കാണാൻ ട്രെയിനിങ് ക്യാമ്പുകൾ നോക്കിയാൽ മതി…

0

ഡിഗ്രിക്കു പഠിക്കുന്നത് വരെ പട്ടാളക്കാരെ പറ്റി എനിക്ക് ആകെ ഉണ്ടായിരുന്ന അറിവ് ചായക്കടയിൽ ഇരുന്നു വീരവാദം പറയുന്ന ശങ്കരാടിയുടെ പട്ടളക്കാരൻ കഥാപാത്രം മാത്രമായിരുന്നു.. എന്നാൽ അന്ന് കൂടെ പഠിച്ചിരുന്ന ഒരു പയ്യൻ പ്രേമം തലയ്ക്കു പിടിച്ചു എന്നെ കെട്ടാനായി പെട്ടെന്നൊരു ജോലിക്ക് വേണ്ടി എയർ ഫോസിൽ ചേർന്നതോടെ കഥ മാറി…

അന്നൊക്കെ ആഴ്ചയിൽ ഒരിക്കൽ വരുന്ന 5മിനിറ്റ് ഫോൺ കോളുകൾക്കു ശേഷം ഞാൻ ദിവസം മുഴുവൻ കരഞ്ഞിരുന്നു…

കാരണം പതിനെട്ടോ പത്തൊൻപതോ വയസ്സുള്ള സ്വാതന്ത്ര്യം അറിഞ്ഞു തുടങ്ങുന്ന പ്രായത്തിലുള്ള ആൺകുട്ടികളെ അനുസരണയുള്ള പട്ടളക്കാർ ആക്കുന്ന രീതി ഒട്ടും ദയയില്ലാത്ത ഒരു പ്രോസസ്സ് ആണ് എന്നു ഞാൻ അന്നാണ് അറിയുന്നത്… കരയുന്ന ആൺകുട്ടികളെ കാണാൻ ട്രെയിനിങ് ക്യാമ്പുകൾ നോക്കിയാൽ മതി എന്നും..

നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും ഇത്ര ചെറുപ്പത്തിലേ സർക്കാർ ജോലികിട്ടിയത് പറഞ്ഞു സന്തോഷിക്കുമ്പോൾ ഈ ടെസ്റ്റ്‌ എഴുതാൻ തോന്നിയ സമയത്തെയും ജോലി കിട്ടിയ ഭാഗ്യത്തെയും മനസ്സിൽ ചീത്ത പറയും കുഞ്ഞു പട്ടാളക്കാർ..

നാട്… വീട്ടുകാർ.. കൂട്ടുകാർ…എല്ലാ ഓർമകളും അവരെ വിഷമിപ്പിക്കും..

ട്രെയിനിങ് കഴിഞ്ഞു വരുന്ന അവരെ കണ്ടാൽ പോലും മനസ്സിലാവില്ല…

തല മൊട്ടയടിച്ചിരിക്കും…
വല്ലാതെ കറുത്തു കരുവാളിച്ചിരിക്കും..
ആകെ മെലിഞ്ഞു കോലം കെട്ടു പോയിട്ടുണ്ടാവും ..

ജീവിതത്തിൽ അന്നേ വരെ അങ്ങിനെ ഒരു രൂപത്തിൽ അവരെ ആരും കണ്ടുകാണില്ല… അത്രയും പരിതാപകരമായ ഒരു രൂപം ആയിരിക്കും അത്…

എന്നാലും കൊച്ചു പട്ടാളക്കരന്റെ കയ്യിൽ കാശ് ഉണ്ടായിരിക്കും… അമ്മാവൻമാർക്കും അച്ഛന്റെ കൂട്ടുകാർക്കും കൊടുക്കാൻ കുപ്പിയും കാണും..

പിന്നെ രണ്ടോ മൂന്നോ വർഷങ്ങൾകു ശേഷം
മറ്റുള്ള ആൺകുട്ടികൾ ഒരു ജോലിയെ പറ്റി ചിന്തിച്ചു തുടങ്ങുന്ന പ്രായത്തിൽ നമ്മുടെ ഈ കൊച്ചു പട്ടാളക്കാരൻ
മണികൂറുകളോളം പരാതിയില്ലാതെ ഭാരമേറിയ തോക്കുമേന്തി നിൽക്കാൻ പഠിച്ചിരിക്കും..

45 46 ഡിഗ്രി ചൂടിലും ഉച്ചക്ക് റൺ വേ യിൽ തല കറങ്ങി വീഴാതെ ജോലി ചെയ്യാൻ ശീലിച്ചിരിക്കും…

കൊടും തണുപ്പത്തു രാത്രി രണ്ടു മണിക്കും മൂന്നു മണിക്കും എഴുന്നേറ്റു തന്റെ ഷിഫ്റ്റ്‌ ചെയ്യും..

ആയിരത്തിൽ കൂടുതൽ കിലോമീറ്ററുകൾഫട്,സ്സ് ട്രെയിനിൽ സീറ്റ് ഇല്ലാതെ പരാതി ഇല്ലാതെ യാത്ര ചെയ്യും.

ഇവർ എന്താ ഇങ്ങനെ… ഒരു പരാതിയും ഇല്ലാതെ. ഒരുപാട് തവണ മനസ്സിൽ തോന്നിയതാണ്….

ദിവസത്തിൽ പകുതിയിൽ കൂടുതൽ സമയം ജോലി ചെയ്യുന്നതിനും അവധിയില്ലാതെ പത്തും പന്ത്രണ്ടും ദിവസങ്ങൾ അടുപ്പിച്ചു ജോലി ചെയ്യുന്നതിനും ജോലി സ്ഥലത്തു നിന്നും കിട്ടുന്ന അവഗണനക്കും ഒന്നും പരാതി ഇല്ല..

എന്നാൽ നാട്ടിൽ അതെ സമയം അവൻ തന്റെ ചെറിയ വീടുമാറ്റി പുതിയത് വെച്ചിട്ടുണ്ടാകും .. അവന്റെ പെങ്ങളെ പെണ്ണുകാണാൻ ബാങ്ക് ജീവനക്കാരും സർക്കാർ ജോലിക്കാരും വരും.. അച്ഛന്റെ ചെറിയ ജോലിയൊ വീട്ടിലെ ആസ്തി കുറവോ ഒന്നും പറയാതെ കല്യാണ ബ്രോക്കർ ആങ്ങള പയ്യനെ പറ്റി വാചാലനാകും..

ആ പയ്യൻ പട്ടാളത്തിൽ പോയതോടെ ആ കുടുംബം രക്ഷപെട്ടു എന്ന് നാട്ടുകാരും ബന്ധുക്കളും പറയും… അങ്ങിനെ പറയുമ്പോൾ ഇനി മുതൽ ദയവായി ഇത് കൂടി പറയണം.. ഇതിനൊക്കെ വേണ്ടി അവൻ കുറെ അനുഭവിച്ചിട്ടുണ്ട് എന്ന്.. ആത്മാഭിമാനം പൊതിഞ്ഞു ദൂരെ കളയേണ്ടി വന്നിട്ടുണ്ട് എന്നു… വീടുവെക്കാനും പെങ്ങളെ കെട്ടിക്കാനും കുറെ വെയിലും തണുപ്പും കൊണ്ടിട്ടുണ്ട് എന്ന്…കാരണം പോലും അറിയാത്ത കാര്യങ്ങൾക്കു ചീത്തയും പണിഷ്മെന്റ് ഉം വാങ്ങിയിട്ടുണ്ട് എന്ന്….അതും കുഞ്ഞു പ്രായത്തിൽ..

ഒരു പട്ടാളക്കാരൻ വീടിനും നാടിനും വേണ്ടി കളയുന്നത് അവന്റെ യൗവനം മാത്രമല്ല… നിറങ്ങൾ നിറഞ്ഞിരിക്കേണ്ട കൗമാരം കൂടി ആണ്…

Nb:ഇനിയും ഉണ്ട് കുറെ പറയാൻ… എന്നാലും നിർത്തുന്നു… കാരണം പട്ടാളക്കാരന്റെ കഥകൾ കേൾക്കുന്നവർക് എന്നും ബഡായിയും വീരവാദവും ആയെ തോന്നുകയുള്ളൂ .. അവനു മാത്രമാണ് അത് തന്റെ ജീവിതവും അനുഭവങ്ങളും 🙁 🙁

തങ്കം അനിൽ ദാസ്

 

An English translation for my non-keralite friends those who asked me for the same is also given with this post. Thank u very much Tess Boby for helping me to translate this.

Until i join the college, the only notion I had about soldiers was the boisterous character portrayed by Sankaradi in a certain malayalam movie, who boasts about his heroic around the people in teashops..

The scenario however changed when young love blossomed during the graduation days. A classmate who ascertained his desire to marry me, joined the Air Force in order to get a job and get settled soon.

After those precious five minute phone calls, which happened only once a week in those training days, I used to be in tears for a whole day. Such were the tales shared.

That’s when I came to know how the young 18-19yr old boys who were just stepping out in to the world of freedom were disciplined in such a rigorous or rather ruthless manner. Also that the training camps were the places where one could easily spot boys crying.

When the kith and kin rejoice the fact that the boys were well placed with government jobs in their early ages, they actually curse themselves for taking the decision to join the force.

Home… family…. friends…. All memories are painful for them.

They seem to have changed beyond recognition when they return after training.

Tonsured heads… tanned complexion… lean bodies… Nobody would have ever seen them like that ever before. It was such an awful sight.

But then the young soldiers would be having money… and liqour bottles as gifts for their uncles and father’s friends.

By the time their friends start thinking about a job, these young soldiers will have learnt to carry a heavy gun and stand for hours without making any fuss. They’ll be able to work in the runway in the 45-46° heat. They’ll be working shift in the freezing early morning hours. They’ll travel thousands of miles on a train without complaining about not having a seat.

I’ve always wondered why they are so!!

No complaints about working more than half of the day or working up to 12 days without a break, or even about the negligence faced at the workplace.

By the time, they would have had a better house for their families. Good alliances would be coming for their young sisters. The marriage brokers would talk about the well placed young soldier brother of the bride to be. The boy who saved the family by joining the force. The friends and relatives who say this should add this too…

The pride that he forsake for the sake of his family’s well-being…

the hardships he underwent to build a new house and get his sister married…

the punishments and admonitions he took without a reason.

A soldier sacrifices not only his youth… but also his adolescence…

Nb: Though there’s much to tell, I wind up here because a soldier’s story will always sound boisterous to the listeners..

രചന : Thankam Anil Das

LEAVE A REPLY

Please enter your comment!
Please enter your name here