Home Solo-man ഇപ്പൊഴും തേച്ചിട്ടു പോയ പൂർവ്വ ഗാമുകി അന്ന ജോണിനേം ഓർത്ത് രോദിച്ച് നടക്കുവാണു…

ഇപ്പൊഴും തേച്ചിട്ടു പോയ പൂർവ്വ ഗാമുകി അന്ന ജോണിനേം ഓർത്ത് രോദിച്ച് നടക്കുവാണു…

0

രചന : Solo – Man

“ഡീ..ഈ ഷർട്ടൊന്ന് തേച്ചു താടി..ഇച്ചായനൊരു കല്ല്യാണത്തിനു പോകാനുള്ളതാ..”

“അയ്യട..എനിക്കെങ്ങും മേലാ തേക്കാൻ..ഞാനെന്താ തേപ്പുകാരിയൊ,

അതിനൊക്കെയേ പെണ്ണൊരുത്തിയെ കെട്ടിയേച്ചും കൊണ്ടുവാ..അല്ല പിന്നെ..”

നല്ലൊരു ഞായറാഴ്ച ദിവസായിട്ട് ബെടക്ക് പറയണ വർത്താനം കേട്ടൊ..

പെങ്ങളായിപ്പോയി..

വയസ്സ് പതിനഞ്ച് മുഴുക്കെ ആയില്ല..അതിനു മുന്നെ അഞ്ച് ചെക്കന്മാരെ നൈസ് ആയിട്ട് തേച്ചവളാ..

എന്നിട്ടും പാവപ്പെട്ട കല്ല്യാണം പോലും കഴിക്കാത്ത എനിക്കൊരു ഷർട്ട് തേച്ചു തരാൻ വയ്യാന്ന്..

അവളു പറഞ്ഞതിലും കാര്യമില്ലാതില്ല..

വയസ്സ് ഇരുപത്തിയഞ്ചായി,,ഇപ്പൊഴും തേച്ചിട്ടു പോയ പൂർവ്വ ഗാമുകി അന്ന ജോണിനേം ഓർത്ത് രോദിച്ച് നടക്കുവാണു..

പത്താം ക്ലാസിൽ പത്തിൽ പത്തു സബ്ജക്ടും വമ്പിച്ച മാർജിനിൽ പൊട്ടിയ അന്നു നിർത്തീതാ പഠിപ്പ്..

നല്ലൊരു പൂവനായത് കൊണ്ടും,ചൊട്ടയിലേ കോഴിത്തരം കൈമുതലായ് കിട്ടിയത് കൊണ്ടും, കോഴി കളിക്കാൻ ഏറ്റം സ്കോപ്പുള്ള ജോലി തന്നെയാണു തിരഞ്ഞെടുത്തതും..

ബസ്സിലെ ക്ലീനറു പണി..

പണ്ട് സ്കൂളിൽ പോകുമ്പൊ തൊട്ടേ ഉള്ള ആഗ്രഹമാണു ബസ്സിൽ ഒരു കിളിയാകണമെന്നത്..

അതിനൊരു കാരണോം ഉണ്ട്..

അന്ന് കൂടെ പഠിക്കണ കിളികളെ ബസ്സിലെ ക്ലീനറു ചേട്ടൻ കൂളായിട്ട് മടക്കുന്നതു കാണുമ്പൊ കൊതിച്ചു പോയിട്ടുണ്ട്..

ഒരേ സ്കൂളിൽ,ഒരേ ക്ലാസിൽ,ഒരുമിച്ചിരുന്നിട്ടും ഞങ്ങക്ക് വീഴാത്ത രേഷ്മയെയും,മെർലിനേയ മൊക്കെ ആ ചേട്ടൻ ഇടത്തും വലത്തും നിർത്തിയാ വീഴ്ത്തീത്..

അയാൾക്കെപ്പൊഴും ബസ്സിന്റെ സ്റ്റെപ്പിനി വീലു പോലെ മാറ്റി മാറ്റി പുഷ്പിക്കാൻ രണ്ടു മൂന്ന് കിളികൾ എന്നും ഉണ്ടാകും..

അല്ലേലും കേരളത്തിലെ ഓട്ടോ ചേട്ടന്മാർക്കും,ബസ്സിലെ ക്ലീനറു ചേട്ടന്മാർക്കും ഈ കാര്യത്തിൽ വല്ലാത്തൊരു സ്കില്ലാണു..

മൂന്ന് കുട്ട്യോളുള്ള തള്ളാരെ വരെ വീഴ്ത്താനും,മയ്ലു ചാടാനും ഇവരെ കഴിച്ചെ വേറെ ആളുള്ളു..

തള്ളക്ക് വിളിക്കരുത് ബ്ലീസ്.. എല്ലാരും അല്ല ട്ടൊ..

എന്തായാലും ആശ പോലെ ഞാനും ഒരു കിളിയായി..

രാവിലെ ഒമ്പതിന്റെ ട്രിപ്പിനും,വൈകീട്ട് അഞ്ചിന്റെ ട്രിപ്പിനും പിടുത്തം വിട്ട് ബെല്ലു മുട്ടാൻ മറന്നു പോകും..

ബസ് സ്റ്റോപ്പായ ബസ് സ്റ്റോപ്പ് മുഴുവനും ഒരുജ്ജായി വസന്തമായിരിക്കും..പിടക്കോഴികളുടെ പട..

അതിന്റെടേൽ എപ്പൊഴൊ ഇമ്മളെ തന്നെ നോക്കി നിക്കണ സുന്ദരിക്കുട്ടീടെ കണ്ണുമായി എന്റെ കണ്ണുകൾ ഉടക്കി..

അവളാണു എന്റെ ആദ്യ കാമുകി അന്നാ ജോൺ..

പയ്യെ പയ്യെ ഞങ്ങളു രണ്ടാളും കണ്ണുകൾ കൊണ്ട് കഥയെഴുതി..ഹൃദയം കൊണ്ടടുത്തു..

എന്റെ വക ഓൾക്ക് ബസ്സിനു ഫ്രീ പാസാണു എന്നും..

എന്നാലും വൈകീട്ട് ഓടിപ്പിടിച്ച് തിക്കിത്തിരക്കി ബസ്സിലേയ്ക്ക് കേറുമ്പൊ കൈവള്ളയ്ക്കുള്ളിൽ ചുരുട്ടിപ്പിടിച്ച് വിയർപ്പു കണങ്ങൾ ചേർന്ന ഒറ്റരൂപാ നാണയം ഇമ്മടെ കൈയ്യിലോട്ട് വച്ചു തരും..

അവളുടെ കൈവള്ളയുടെ ചൂടേറ്റ ആ നാണയത്തുട്ട് എന്റെ കൈയ്യിലേയ്ക്ക് ചേർത്തു പിടിക്കുമ്പൊ…ന്റെ സാറേ..

കണ്ടാ..രോമാഞ്ച കഞ്ചുകിതമാകുന്നത് കണ്ടാാ..

അങ്ങനെ കൊല്ലം രണ്ടു മൂന്ന് കഴിഞ്ഞു..ഓൾടെ പഠിപ്പും തീർന്നു..

ഞാൻ അങ്ങനെ സ്വപ്ന ലോകത്ത് ബെല്ലും മുട്ടി നടക്കുമ്പൊ,ആ സമയത്ത് അവളെ പെണ്ണ് കാണാൻ വന്ന ദുബായീക്കാരനേം കെട്ടി ഓളങ്ങ് പോയി..

കൊറേ കാലം അണ്ടി പോയ അണ്ണാനെ പോലെ ഞാൻ ശോകമടിച്ച് നടന്നു…

സത്യം പറഞ്ഞാ ഇപ്പൊഴും..( പാവം ഞാൻ..ല്ലെ..)

ആകെയൊരു നേട്ടമെന്ന് പറയണത് ഓളു തന്ന ഒറ്റരൂപാ തുട്ടാണു..

ഓൾക്ക് വാങ്ങിച്ചു കൊടുത്ത മിഠായീടേം,സ്ഥാപന ജംഗമ വസ്തുക്കൾടേം കണക്കൊക്കെ കൂട്ടീം കിഴിച്ചും നോക്കിയപ്പൊ ഭണ്ഠാരം പൊളിച്ച വകയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടായില്ല..

ഇന്നിപ്പൊ കൂട്ടുകാരൻ തെണ്ടീടെ കല്ല്യാണമാണു..അതിനു പോകാൻ ഒരുങ്ങുമ്പൊഴാ പെങ്ങളു വരെ ട്രോൾ..

കാലും കയ്യും പിടിച്ച് ഒടുക്കം അവൾ ഷർട്ട് തേച്ചു തന്നു..

പരിചയമുള്ള തൊഴിലായത് കൊണ്ടും,തേക്കാൻ ഇവളുമാർക്കുള്ള അപാരമായ വൈദഗ്ദ്യം കൊണ്ടും സംഗതി പെട്ടെന്ന് നടന്നു..

കല്ല്യാണ വീട്ടീന്ന് കോയീന്റെ കാലു കടിക്കുമ്പൊഴും ഇമ്മടെ കണ്ണ് ചുറ്റിലുമുള്ള പിടക്കോഴികളുടെ കൂട്ടിലായിരുന്നു..

കിട്ടാത്ത മുന്തിരി പുളിക്കൂന്ന് പറഞ്ഞ കുറുക്കന്റെ മാതിരി വായീന്നാകെ നുരയും പതയും വേറെയും..

ഈശോയേ..എന്നെ നീ തന്നെ കാത്തോണേ..

നോക്കി നോക്കി വായീലെ വെള്ളം മുഴുവൻ വറ്റി നിക്കണ നേരത്താണു ഒരുത്തീടെ കണ്ണീന്നൊരു സ്പാർക്ക് കിട്ടീത്..

ഒരു നിമിഷം തേപ്പും കോപ്പുമൊക്കെ മറന്ന് ഞാൻ പഴയ കോഴിയായി..

പിന്നാലെ തന്നെ കൂവി നടന്ന് ചിറകടിച്ച് ഒടുക്കം അവക്കടെ മൊബീലു നമ്പരും വാങ്ങി..

പിന്നീടങ്ങോട്ട് പുഷ്പിക്കലോടു പുഷ്പിക്കൽ തന്നെ..

ഇനിയുമൊരു തേപ്പിനു ആയുസ്സ് ബാക്കിയില്ലാന്ന് തോന്നീതും അമ്മച്ചിയേം കൂട്ടി ഓൾടെ വീട്ടീൽക്കങ്ങ് പോയി..

സർക്കാരു ജോലീം,ദുഫായ്ക്കാരനും ആയിരുന്നു അവൾടെ അപ്പന്റെ പൂതി..

പക്ഷെ എന്തൊ,അയാളും സമ്മതം മൂളി..

പിന്നീടെല്ലാം പെട്ടെന്നായിരുന്നു..

മനസ്സമ്മതം,മിന്നുകെട്ട്,ബാന്റടി മേളം…

ആദ്യ രാത്രീൽ ഓളു കൊണ്ടു വന്ന പശൂന്റെ പാൽ പാതി കൊടുക്കാതെ വലിച്ച് കുടിച്ചപ്പൊഴാ മനസ്സിനും,പള്ളയ്ക്കും ആശ്വാസം കിട്ടീത്..

ഓളെ ചേർത്ത് പിടിച്ച് കിടക്കുമ്പൊ കാതിൽ എന്റെയുള്ളിൽ പൊങ്ങി വന്ന ആ സംശയം ഞാനങ്ങ് ചോദിച്ചു..

“ഡീ പെണ്ണെ..എന്നാലും ഇത്ര വേഗം നിന്റെ അപ്പൻ എന്താ കല്ല്യാണത്തിനു സമ്മതിച്ചത്..?”

“അതില്ലെ ചേട്ടായീ..എനിക്കൊരു ചേച്ചീണ്ടാർന്നു..അന്ന ജോൺ..

അച്ചന്റെ ഇഷ്ടം പോലെ ഒരു ദുബായ്ക്കാരനെ കൊണ്ട് കെട്ടിച്ചു..

കെട്ടു കഴിഞ്ഞ് ഒരു കൊല്ലം തികയും മുന്നെ ഓളൊരു ഓട്ടോക്കാരനൊപ്പം ഒളിച്ചോടിപ്പോയി..

അതൊക്കെ അറിഞ്ഞാലും,പിന്നെ ഞാൻ ഓൾടെ അനിയത്തിയായത് കൊണ്ടും ഉള്ള പേടിയിലാ പെട്ടെന്ന് സമ്മതിച്ചത്..”

അതും പറഞ്ഞ അവൾ മൊബൈലിൽ അന്ന ജോണിന്റെ ഫോട്ടോയും കാട്ടി..

ഈശോയെ ഇവളോ..

ഞാനൊന്ന് ഞെട്ടി..

“എന്നാ ചേട്ടായീ..”

“ഇവളാടീ എന്നെ തേച്ചൊട്ടിച്ചു പോയ അന്ന ജോൺ..,

ഡീ കൊച്ചെ..ഇയ്യും ഓളെ പോലെ ചേട്ടനെ ഇട്ടേച്ച് ചാടരുത് ട്ടൊ..”

അതും പറഞ്ഞ് അവളേം നെഞ്ചിൽ ചേർത്ത് പിടിച്ച് കിടക്കുമ്പൊ ഞാൻ മനസ്സാൽ അന്ന ജോണിനെ ഓർത്തു..

; ഉയ്യെന്റെ അന്നാ ജോണെ,,നിനക്കാ ചാട്ടം എന്റെ കൂടെ ചാടാർന്നില്ലെ.. ശവം..ഓൾക്കങ്ങനെ തന്നെ വേണം…;

അല്ലേലും പെങ്കുട്ട്യോൾക്ക് കെട്ടാൻ നേരം സർക്കാരു ജോലിക്കാരനൊ,എൻ ആർ ഐ കാരനൊ ഒക്കെയാണു ഡിമാന്റ്..

ഒളിച്ചോടുമ്പൊ പക്ഷെ അങ്ങനൊന്നുല്ല..ബംഗാളിയെങ്കിൽ ബംഗാളി…

എന്താ കഥ..ല്ലെ…ല്ലെ..

അപ്പൊ പറഞ്ഞു വന്നത്..

*ഓളു പോയാൽ,ഓൾടെ അനിയത്തി..*😉

*ശുഭം*

* ലെവൽ കാ ബാപ് *

*സോളോ-മാൻ*

LEAVE A REPLY

Please enter your comment!
Please enter your name here