Home Arun Nair അമ്മു നിനക്ക് ഒന്നു സഹകരിച്ചാൽ എന്താ ? ഞാനുമൊരു ആണല്ലേ….? എനിക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ..?

അമ്മു നിനക്ക് ഒന്നു സഹകരിച്ചാൽ എന്താ ? ഞാനുമൊരു ആണല്ലേ….? എനിക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ..?

0

രചന : Arun Nair

“”അമ്മു നിനക്ക് ഒന്നു സഹകരിച്ചാൽ എന്താണ് ഇത്രയ്ക്കും കുഴപ്പം…?
ഞാനുമൊരു ആണല്ലേ….?
എനിക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ…..? “”

ഞാൻ കേറി പിടിച്ചപ്പോൾ ഇന്ന് ഒന്നിനും വയ്യ ഏട്ടാ എന്നു പറഞ്ഞ അമ്മുവിനോട് അല്പം ദേഷ്യത്തോടെ തന്നെ ഞാൻ എന്റെ മനസ്സ് അറിയിച്ചു…..

“”വയ്യാത്തോണ്ട് അല്ലേ ഏട്ടാ……
അല്ലങ്കിൽ ഞാൻ ഒന്നിനും എതിരൊന്നും പറയാറില്ലല്ലോ…. . ഇതിപ്പോൾ മെൻസസ് ആകേണ്ട സമയമായിട്ടും ആകുന്നില്ല അതുകൊണ്ട് ഒട്ടും വയ്യ ശരീരത്തിന്….. നല്ല വേദനയും ഉണ്ട്……””

“”നീ ഒന്നു പോടീ അമ്മു…..
എല്ലാം നിന്റെ വെറും തോന്നലുകളാണ്…. നിനക്കിപ്പോൾ എന്നോട് പഴയ താല്പര്യം ഇല്ല,,,, അതിനു ഓരോ കാരണങ്ങൾ ചുമ്മാ ഉണ്ടാക്കുക ആണെന്ന് മനസ്സിലാക്കാനുള്ള കഴിവൊക്കെ എനിക്കു ഉണ്ട്……””

“”നല്ല വേദനയുണ്ട് ഏട്ടാ….. എന്നാലും കുഴപ്പമില്ല ഏട്ടന്റെ ആഗ്രഹം നടക്കട്ടെ……
എനിക്കു എന്റെ മരണം വരെ ഏട്ടനോടുള്ള താല്പര്യം പോകത്തുമില്ല…..
അതോർത്തു വിഷമിക്കണ്ട…. “”

“”അങ്ങനെ ചത്ത ശവത്തെ പോലെയൊരു ഭാര്യയെ എനിക്കു ആവശ്യമില്ല…. എന്റെ ഇഷ്ടങ്ങളും മോഹങ്ങളും അറിഞ്ഞു നിൽക്കുന്ന ഭാര്യയെ ആണ് എനിക്കു വേണ്ടത്…..””

“”എന്റെ പൊന്നരുണേട്ടാ ഇങ്ങനെ ഒന്നും പറയാതെ….. ഏട്ടനും പെങ്ങൾമാർ ഉള്ളതല്ലേ എന്നിട്ടും ഇതൊന്നും അറിയില്ലേ ……
അതും പോട്ടെ വർഷം എട്ടു കഴിഞ്ഞില്ലേ ഞാനുമായി ഒരുമിച്ചു ജീവിക്കുന്നു…..
എന്നിട്ടും ഒന്നും മനസ്സിലാക്കുന്നില്ലല്ലോ ഏട്ടാ,,,,
ഈ സമയത്ത് അല്ലേ എനിക്കു ഏട്ടന്റെ കൂടുതൽ സ്നേഹവും പരിചരണവും ആവശ്യം…….
അതെങ്ങനെയാ ഒരു വിസ്‌പർ മേടിച്ചു തരാൻ പറഞ്ഞാൽ പോലും എന്നെ നോക്കിയൊന്നു പുച്ഛിക്കത്തല്ലെയുള്ളൂ….. എത്ര വേദനയാണെങ്കിലും ഞാൻ തന്നെ പോയി മേടിക്കണ്ടേ…. എന്റെയൊരു വിധി അല്ലാതെയെന്തു പറയാൻ…….””

‘”എനിക്കു നിന്നോട് കൂടുതലൊന്നും സംസാരിക്കാൻ താല്പര്യമില്ല…… പറഞ്ഞിട്ടും കാര്യമില്ലെന്നും അറിയാം……. ലോകത്ത് ആകെ മെൻസസ് ഉള്ളത് നിനക്ക് മാത്രം ആണല്ലോ,,,,, നിന്റെ സംസാരം കേട്ടാൽ….. ഇപ്പോൾ തന്നെ രണ്ടു ദിവസമായി ഈ കള്ള വേദന ഇനി ഇതു കഴിഞ്ഞു ഏഴു ദിവസം തൊടാൻ മേല……. ഇങ്ങനെ ആണെങ്കിൽ ഞാൻ വല്ല ഒളിസേവക്കും പോകേണ്ടി വരും…….””

“”അരുണേട്ടാ മതി,, എനിക്കു ഒന്നാമത് ശരീരം മുഴുവൻ വേദനയാണ് അതിന്റെ കൂടെ എന്റെ മനസ്സും ഇങ്ങനെ വേദനിപ്പിക്കാതെ……. പ്ലീസ്….
നമുക്കും ഒരു പെൺകൊച്ചു ആണ് അതു മറക്കല്ലേ,,,,, അവൾക്കു എങ്കിലും പറഞ്ഞാൽ മനസിലാകുന്ന ഒരു ഭർത്താവിനെ കൊടുക്കണേ ദൈവമേ……..
ഒരു പത്തു ദിവസം പോലും ഒന്നും സഹിക്കാൻ വയ്യാത്ത ഭർത്താവ്…… ഇതാണോ അരുണേട്ടാ ദാമ്പത്യം……. എല്ലാം പരസ്പരം അറിഞ്ഞു പങ്കുവെച്ചുള്ള ജീവിതം അതല്ലേ നല്ലതു…. “”

“”എടി നീ നിർത്തു കേട്ടോ…. നിന്റെ കള്ളത്തരം ഞാൻ അനുവദിക്കുന്നില്ല പറഞ്ഞു എന്റെ കുഞ്ഞിനെ വച്ചു നീ ആളാകാൻ നോക്കണ്ട എന്റെ മുൻപിൽ…….
എന്തായാലും നീ പട്ടിണിക്ക് ഇട്ടാലും അരുണിന് ഉള്ള വകുപ്പ് അരുൺ ഗൂഗിളിൽ സെർച്ച്‌ ചെയ്തു ഉണ്ടാക്കും……””

“”മതി എന്റെ പൊന്നെ…. എന്തേലും കാണിച്ചോ…. ഞാൻ വേണ്ട പറഞ്ഞാലും കേൾക്കില്ലല്ലോ…. വല്ല പെണ്ണുങ്ങളുടെയും കാണു…. എന്നിട്ടു കിട്ടുന്ന സംതൃപ്തിക്കു ഉറങ്ങു…. ഞാൻ ഒന്നും പറയുന്നില്ല…. പക്ഷെ എന്റെയുള്ളു ഇങ്ങനെ വേദനിപ്പിക്കുന്നതിനു ഈശ്വരൻ അരുണേട്ടനോട് ചോദിക്കും കണ്ടോ…. “”

“”അതേടി നിന്റെ കള്ളത്തരം ഞാൻ നിന്നോട് തന്നെ പറഞ്ഞതിന് നീ എന്നെ പ്രാകി കൊല്ല്……. എന്നിട്ടു വേണ്ടേ നിനക്ക് കണ്ടവന്മാരുടെ കൂടി അഴിഞ്ഞാടി നടക്കാൻ……
അതും പറഞ്ഞു ഞാൻ മൊബൈൽ കൈകളിലോട്ടു എടുത്തു…… ഗൂഗിളിൽ ഇന്ന് സണ്ണി ലിയോണിനെ കണ്ടു തകർക്കണം…. “”

“”അരുണേട്ടാ ഇനിയും ഞാൻ കള്ളത്തരം പറയുകയാണെന്ന് പറയരുതേ……. എനിക്കു തീർത്തും വയ്യാത്തതുകൊണ്ടാണ്……. പിന്നെ ഏട്ടനോട് ഈശ്വരൻ ചോദിക്കും പറഞ്ഞിട്ട് അപ്പോൾ തന്നെ മനസ്സിൽ പറഞ്ഞതും ദൈവമേ എന്റെ ഏട്ടന് ഒന്നും വരുത്തരുതേ…… എന്തെങ്കിലും വേദന തരാൻ ഉണ്ടെങ്കിൽ അതും കൂടി എനിക്കു തരണമേ എന്നാണ്……
മതി അരുണേട്ടാ,,, അരുണേട്ടന് ഇപ്പോൾ ചീത്ത വീഡിയോ കാണണം അത്രയുമല്ലേയുള്ളു,,, കണ്ടോ എന്റെ ഏട്ടൻ….. സങ്കടം ഉണ്ടെങ്കിലും ഞാനതു സഹിച്ചോളാം…. എന്റെ ശരീരത്തിന് ഉള്ള വേദന കൊണ്ടല്ലേ,,, എന്റെ തെറ്റു കൊണ്ടല്ലേ…. എനിക്കു കുഴപ്പമില്ല…..””

അതു പറഞ്ഞപ്പോൾ അമ്മുവിന്റെ കണ്ണിൽ കൂടി കണ്ണുനീർ ഒരു ധാരയായി ഒഴുകി പുറത്തേക്കു വരുന്നുണ്ടായിരുന്നു…..
എന്നെ കാണിക്കാനുള്ള കള്ളക്കരച്ചിൽ

കരഞ്ഞുകൊണ്ട് അവൾ മോളെയും കെട്ടിപിടിച്ചു കിടന്നു…… കിട്ടിയ തക്കത്തിന് ഞാൻ ഗൂഗിളിൽ കയറി എനിക്കു വേണ്ടതെടുത്തു സന്തോഷിച്ചു കിടന്നു ഉറങ്ങി…….
അമ്മുവിന് മെൻസസ് ഉള്ളപ്പോഴോ അല്ലങ്കിൽ അതോടു അനുബന്ധിച്ചു വേദന ഉള്ളപ്പോഴോ എന്റെ സ്ഥിരം കലാപരിപാടി ഇതൊക്കെ തന്നെയാണ്……. എന്റെ കഥകളിലെ സ്ഥിരം നായികമാരിൽ ഒരാൾ ആണ് ഞാൻ നേരത്തെ പറഞ്ഞയാൾ,,, അമ്പടി കള്ളി സണ്ണി ചേച്ചി…… സണ്ണി ചേച്ചിക്കും മെൻസസ് ഉണ്ടോ ആവോ,,,, ഭർത്താവ് അപ്പോൾ എങ്ങനെ സഹിക്കുന്നോ….. പുള്ളിക്ക് വല്ല അവാർഡും കൊടുക്കണം…..

ജീവിതം ഇങ്ങനെ തള്ളി നീങ്ങികൊണ്ടു ഇരിക്കുമ്പോളാണ് പെട്ടെന്നെനിക്കൊരു ആക്‌സിഡന്റ് ഉണ്ടായത്……
വണ്ടിയുമെടുത്തു പെട്ടെന്ന് ജോലി ആവശ്യത്തിന് പോയതാണ് ഒരു വണ്ടി ഇടിച്ചു മറിഞ്ഞു ആകെ നാശകോശമായി……. വേറെ കുഴപ്പം ഒന്നുമില്ല പക്ഷേ രണ്ടു കാലും കയ്യും ഒടിഞ്ഞു പോയി…… കയ്യിൽ ഇരുപ്പിനു ഇതിലും കൂടുതൽ കിട്ടണ്ടത് ആണ്……
ഇനി അമ്മുവിന്റെ പ്രാക്ക് ആണോ ഈ ആക്‌സിഡന്റ്,,,, അതോ അവളുടെ പ്രാർത്ഥനയുടെ ഫലം ആണോ വലിയ കുഴപ്പം ഒന്നുമില്ലാതെ ജീവനെങ്കിലും തിരിച്ചു കിട്ടിയത്…….എന്തായാലും എനിക്കുള്ളത് കൃത്യമായി കിട്ടി…..

കുറച്ചു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഞാൻ വീട്ടിലേക്കു വന്നു…….പക്ഷേ ഒന്നിനും കൊള്ളാത്ത ഒരു മരത്തടി അതല്ലാതെ എന്റെ ഇപ്പോളത്തെ അവസ്ഥയെ എനിക്കു തന്നെ വർണിക്കാൻ വയ്യ……
അമ്മുവിന്റെ സഹായമില്ലാതെ ഒന്നിനോ രണ്ടിനോ പോലും പോകാൻ വയ്യാത്ത അവസ്ഥ…….ആ അവസ്ഥയിലും അവൾ എന്നെ കുറ്റപ്പെടുത്താതെ വളരെ സ്നേഹത്തോടെ കാര്യങ്ങൾ എല്ലാം ചെയ്തു തന്നു……

എനിക്കൊന്നു കാലും കയ്യും അനക്കാൻ തുടങ്ങാറായപ്പോൾ അമ്മു എന്നോട് പറഞ്ഞു….

“”അരുണേട്ടാ ഇതിപ്പോൾ കുറച്ചു അധികം ദിവസമായല്ലോ ഈ കിടപ്പു……പണ്ട് അരുണേട്ടൻ മോഹം തീർക്കാൻ വിളിച്ചോണ്ട് ഇരുന്നപ്പോൾ എനിക്കു വയ്യാതെ ഇരിക്കുമ്പോൾ ഏട്ടന് ഉണ്ടായിരുന്ന വിഷമം എനിക്കു ഇപ്പോൾ ആണ് മനസ്സിലാകുന്നത്…….
ഒന്നുകിൽ അരുണേട്ടൻ എന്റെ മനസ്സിലെ മോഹം മാറ്റുക അല്ലങ്കിൽ പിന്നെ ഞാൻ വേറെ വല്ല വഴിയും നോക്കേണ്ടി വരും….. “”

“”വേറെയെന്തു വഴി നോക്കാൻ…. ഒന്നു പോ അമ്മു,, നിനക്ക് വീഡിയോ ഒക്കെ കണ്ടിട്ട് എന്ത് ആകാനാണ്……ചുമ്മാ എന്നെ ഇട്ടു വട്ടു ആകാൻ നോക്കണ്ട…. “”

“”അതിനു ആരു വീഡിയോ കാണുന്നു അരുണേട്ടാ……
നിങ്ങൾക്കു വയ്യെങ്കിൽ നാട്ടിൽ കൊള്ളാവുന്ന ചെറുപ്പക്കാർ ഒരുപാട് ഉണ്ടല്ലോ…… ഞാനൊക്കെ കടയിൽ പോകുമ്പോൾ എത്രയോ അവന്മാർ നോക്കി വെള്ളമിറക്കുന്നത് കണ്ടിട്ടുണ്ട് പക്ഷെ അന്നേരം എനിക്കു അരുണേട്ടൻ ഉണ്ടായിരുന്നു ഇപ്പോൾ അങ്ങനെ അല്ലല്ലോ,,, അരുണേട്ടന് വയ്യല്ലോ,,, അതുകൊണ്ട് അവരുടെ സഹായം തേടാം……എനിക്കു താല്പര്യം ഉള്ളതുകൊണ്ട് അല്ല പക്ഷെ വേറെ വഴിയില്ലല്ലോ….. “”

ഞാൻ എന്റെ സർവശക്തിയുമെടുത്തു അവളെ എന്നിലേക്ക്‌ അമർത്താൻ നോക്കി….. പക്ഷെ മനസ്സിലെ ആഗ്രഹം നടത്താനുള്ള ആരോഗ്യം ശരീരത്തിന് ഇല്ലെന്നു വളരെ വിഷമത്തോടെ എനിക്കു തിരിച്ചറിയേണ്ടി വന്നു…..
എന്റെ കണ്ണുകൾ ഒന്നു നനഞ്ഞു തുടങ്ങിയിരുന്നു….

“”നിനക്ക് ഒട്ടും പിടിച്ചു നിൽക്കാൻ വയ്യെങ്കിൽ നീ പൊക്കോ അമ്മു…. എന്നെകൊണ്ട് ആവില്ല ഇപ്പോൾ ഒന്നിനും…. ഞാൻ വെറും വാഴ പിണ്ടി പോലെയായി….
പറ്റുമെങ്കിൽ നിന്റെ ആഗ്രഹം തീർക്കാൻ പോകും മുൻപ് എന്നെയൊന്നു കൊന്നുകൂടി തരുമോ…. ഇപ്പോൾ ഒരുപാട് ഭാര്യമാർ ഭർത്താക്കന്മാരെ കൊല്ലുന്നില്ലേ അതുപോലെ കൂട്ടണ്ട ഇത് എന്നോടു കാണിക്കുന്ന ഔദാര്യം ആണെന്ന് കൂട്ടിയാൽ മതി…. “”

അത്രയും പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…..
ഒരുപക്ഷെ കുഞ്ഞു ആയിരുന്നപ്പോൾ അച്ഛൻ തല്ലിയപ്പോൾ കരഞ്ഞതിനു ശേഷം ഇപ്പോൾ ആവും ഒരു കരച്ചിൽ……

“”അയ്യോ എന്റെ അരുണേട്ടൻ കരയുന്നോ…..
ഞാൻ ചുമ്മാ പറഞ്ഞതല്ലേ അരുണേട്ടാ…..
ഇത്രയും ഉള്ളോ എന്റെ അരുണേട്ടൻ ! എന്റെ നെഞ്ചിൽ തല വെച്ചിട്ട് അവൾ പറഞ്ഞു ഈ നെഞ്ചിലെ ചൂട് മതി എനിക്കു എന്റെ ശരീരത്തിൽ ജീവനുള്ള കാലം…….
ഇങ്ങനെ ഒരു തൊട്ടാവാടി ആയിരുന്നോ എന്റെ അരുണേട്ടൻ……””

അതും പറഞ്ഞവൾ എന്റെ കണ്ണിൽ നിന്നും വന്ന കണ്ണുനീർ തുടച്ചു നീക്കി…….

“”അത് അമ്മു,,, ഒരു ആണിനും അവന്റെ ശരീരത്തിന്റെ കുറവിനെ പറഞ്ഞാൽ സഹിക്കില്ല……. എനിക്കും അങ്ങനെ തന്നെയാണ്…… ഇപ്പോൾ എനിക്കു വയ്യാത്തപ്പോൾ നീ എന്റെ കൂടെ എനിക്കു ബലം തന്നു ഉണ്ടാവേണ്ടത് അല്ലേ….. അങ്ങനെയുള്ള സംസാരം അല്ലേ ഇപ്പോൾ വേണ്ടതും…..
നല്ല എല്ലാ ഭാര്യമാരും അങ്ങനെ അല്ലേ ചെയ്യുകയുള്ളൂ…. “”

“”അരുണേട്ടനോട് ഞാൻ നമ്മുടെ ജീവിതത്തിൽ ഒരിക്കൽ ഇങ്ങനെ ചോദിച്ചപ്പോൾ അരുണേട്ടന് വിഷമമായി……
അരുണേട്ടന് അറിയുമോ ഞാൻ എല്ലാ മാസത്തിലും ഇതു കേൾക്കുന്നുണ്ട് എനിക്കു മെൻസസ് ആകുമ്പോൾ……. അന്നേരം എനിക്കു എത്രമാത്രം വിഷമം ആകുന്നുണ്ട് അറിയുമോ എന്റെ അരുണേട്ടന്…….
അതും പോരാഞ്ഞിട്ട് എന്നോടുള്ള വഴക്ക് കഴിഞ്ഞു കണ്ട പെണ്ണുങ്ങളുടെ വീഡിയോ കാണും…….ശരിക്കും എനിക്കു വയ്യാത്ത ആ രാത്രികളിൽ ഒരിക്കൽ പോലും കരയാതെ ഞാൻ ഉറങ്ങിയിട്ട് ഇല്ല……
അരുണേട്ടൻ പറഞ്ഞത് ശരിയാണ് യഥാർത്ഥ സ്നേഹം നമുക്ക് തിരിച്ചു അറിയാൻ കഴിയുന്നത് നമുക്കൊരു വീഴ്ച ഉണ്ടാകുമ്പോൾ ആണ്…….പക്ഷെ അങ്ങനെ ഞാൻ ചിന്തിച്ചാൽ എന്റെ വിഷമം കൂടും കാരണം എനിക്കു വയ്യാതെ വരുമ്പോൾ ഒരിക്കൽ പോലും അരുണേട്ടൻ എന്റെ കൂടെ നിന്നിട്ടില്ല…….എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട് അരുണേട്ടന് എന്റെ ശരീരം മാത്രം മതിയെന്ന്…….””

അമ്മു എന്റെ നെഞ്ചത്ത് കിടന്നു എത്രയും പറയുമ്പോൾ എന്റെ ചങ്ക് പൊട്ടി പോകുകയായിരുന്നു…….എന്തൊരു തെറ്റാണു ഞാൻ എന്റെ ഭാര്യയോട് ചെയ്തുകൊണ്ടിരുന്നത്…..
ഇനി ഒരിക്കലും അങ്ങനെയൊരു തെറ്റു എന്റെ ഭാഗത്തു നിന്നും ഉണ്ടാവാൻ പാടില്ല അതുമാത്രമല്ല അവൾക്കൊരു വിഷമം വരുമ്പോൾ എന്റെ നെഞ്ചോടു ചേർത്തു കൂടെ നിർത്തണം ഇനിയുള്ള നാൾ മുഴുവനും…….

“”അമ്മു,,, എന്നോടു പൊറുക്കടോ…..
എല്ലാം എന്റെ തെറ്റാണു…. ഞാൻ കാര്യങ്ങൾ എല്ലാം എന്റെ ഭാഗത്തു നിന്നും മാത്രമേ ചിന്തിച്ചിട്ടുള്ളു…… ഇനി ഒരിക്കലും അങ്ങനെ ഉണ്ടാവില്ല……
ഇനി മുതൽ ഞാനില്ല നമ്മൾ മാത്രമേയുള്ളു….. എനിക്കു മാത്രമായി ഒരു സുഖവും ദുഖവും വേണ്ട…. “”

“”അരുണേട്ടാ… ഒരുകാര്യം കൂടി ചോദിച്ചോട്ടെ…. അരുണേട്ടന് മെൻസസ് എന്നു പറഞ്ഞാൽ അറപ്പോ വെറുപ്പോ വല്ലതും ആണോ….???
ഒരു വിസ്‌പേർ മേടിക്കാൻ ഒക്കെ ഇത്രക്കും നാണം എന്തിനാണ്…..””

“”അതെ അമ്മു,,, എനിക്കു നിന്നേ തൊടാൻ വയ്യല്ലോ അന്നേരം അതുകൊണ്ട് തന്നെ ഞാൻ ആ ദിവസങ്ങളെ വെറുക്കുന്നു…. പിന്നെ വിസ്‌പേർ ഒന്നും മേടിച്ചു തരാത്തത് എന്നെ എല്ലാവരും ബഹുമാനിച്ചു നോക്കുന്നത് അല്ലേ,,,, ഇതൊക്കെ മേടിക്കുന്നത് കണ്ടാൽ ഉള്ള നാണക്കേട് ഓർത്തിട്ടാണ്……””

“”അരുണേട്ടാ,,, ഒരിക്കലും മെൻസസ് വെറുക്കരുത് അതു ഞങ്ങൾ സ്ത്രീകൾക്ക് ഉള്ളതുകൊണ്ട് ആണ് ഈ ലോകം തന്നെ നിലനിൽക്കുന്നത്……. അതിൽ അറപ്പോ വെറുപ്പോ ഒന്നും തോന്നണ്ട കേട്ടോ……. അമ്പലത്തിൽ പോലും ആ സമയത്ത് സ്ത്രീകൾ കയറാത്തത് ആ സമയത്ത് ഈശ്വരനിലും മുകളിൽ ആണ് സ്ത്രീ എന്നുള്ളതുകൊണ്ട് അല്ലേ…… അങ്ങനെയുള്ള സമയത്ത് ഒരിക്കലും അറപ്പും കാണിക്കരുത് ……..അതു മാത്രമല്ല ആ സമയത്ത് ഞാൻ അരുണേട്ടന്റെ സ്നേഹം കൂടുതൽ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്……..
പിന്നെ വിസ്‌പേർ ഒക്കെ മേടിച്ചുകൊണ്ടേ തരുമ്പോൾ ഒരിക്കലും അരുണേട്ടന്റെ വില ആൾക്കാരുടെ മുൻപിൽ പോകില്ല മറിച്ചു എല്ലാവർക്കും കൂടുതൽ ബഹുമാനം തോന്നും….. ഇപ്പോൾ ഉള്ള കള്ള ബഹുമാനത്തിലും കൂടുതൽ,,,,, കാരണം അപ്പോൾ അരുണേട്ടൻ സ്നേഹിക്കുന്നവരെ മനസ്സിലാക്കിയാണ് സ്നേഹിക്കുന്നതെന്നു കാണുന്നവർക്കു മനസ്സിലാകും……
ഇതിപ്പോൾ മെറ്റീരിയലിസ്റ്റിക് ആയുള്ള ബഹുമാനമാണ് ആൾകാർ കാണിക്കുന്നത്……. “”

ഞാൻ അമ്മു പറഞ്ഞു തന്ന കാര്യങ്ങൾ മുഴുവനും ഒരു കൊച്ചു കുട്ടി പുതിയ പാഠങ്ങൾ പഠിക്കും പോലെ ശ്രദ്ധിച്ചു കേട്ടു ഇരുന്നു……. ഇനി ഒരിക്കലും ജീവിതത്തിൽ ഇങ്ങനെയുള്ള തെറ്റുകൾ സംഭവിക്കില്ല എന്നു മനസ്സിൽ ഉറപ്പിച്ചു……. പുതിയ ഒരു അരുണിനെ അമ്മുവിന് കൊടുക്കും എന്നു ദൃഢപ്രതിജ്ഞ ഞാൻ എന്റെയുള്ളിൽ കൈകൊണ്ടു കഴിഞ്ഞിരുന്നു……..

A story by #അരുൺ_നായർ

അഭിപ്രായം പ്രതീക്ഷിക്കുന്നു സൗഹൃദങ്ങളെ…… ഇഷ്ടപ്പെട്ടാലും ഇല്ലങ്കിലും എനിക്കായി ഒരു കമന്റ്‌ പ്രതീക്ഷിക്കുന്നു…. സ്നേഹത്തോടെ…..

LEAVE A REPLY

Please enter your comment!
Please enter your name here