Home Latest “അയ്യെ..ഇതാണൊ വീട്..എന്റെ വീട്ടിലെ പട്ടിക്കൂട് ഇതിനേക്കാൾ വലുതാണല്ലൊ..”

“അയ്യെ..ഇതാണൊ വീട്..എന്റെ വീട്ടിലെ പട്ടിക്കൂട് ഇതിനേക്കാൾ വലുതാണല്ലൊ..”

0

*** ഒരു കട്ട ലോക്കൽ പയ്യൻ ***
( കട്ട ലോക്കൽ എയ്ത്ത് )

രചന : സോളോ-മാൻ

“ഡീ..ആ അർജ്ജുൻ എത്ര കാലമായി നിന്റെ പിറകെ നടക്കുന്നു..നിനക്കവനോടൊന്ന് ഇഷ്ടം പറഞ്ഞാലെന്താ.?..”

“പിറകെ നടന്നൂന്ന് വെച്ച്..എനിക്കൂടെ ഇഷ്ടാവണ്ടെ..”

“ഒഹൊ..അവനെന്താടി ഒരു കുറവ്..സൌന്ദര്യമില്ലെ,പണമില്ലെ..

ഇത്രേം മോഡേണായിട്ടുള്ള സുന്ദരൻ പയ്യൻ ഈ കോളേജിൽ വേറെയുണ്ടൊ..”

“അതില്ലായിരിക്കും..പക്ഷെ പണ്ടു തൊട്ടേ എന്റെ മനസ്സ് കീഴടക്കിയ ഒരുത്തനുണ്ട്..എനിക്കവനെ മതി.”

“ഏത്..എന്നും ബസ് സ്റ്റോപ്പിൽ നിന്നെ നോക്കി ചിരിക്കണ ആ ലോ ക്ലാസ് പയ്യനൊ..”

“അതെ..നിനക്കവൻ ലോക്കൽ പയ്യനായിരിക്കും..പക്ഷെ എനിക്കങ്ങനല്ല..

എനിക്കവൻ എന്റെ മാത്രം കട്ട ലോക്കൽ പയ്യനാ..”

“അയ്യെ..എന്തുവാടി അതിനു മാത്രം..എന്ത് യോഗ്യതയാ അവനുള്ളത്..”

“അതു ഞാനിപ്പൊ പറയണില്ല..പറഞ്ഞാലും നിനക്ക് മനസ്സിലാകില്ല..

ഒരു കാര്യം ചെയ്യാം..നാളെ നമുക്ക് അവന്റെ വീടു വരെ പോകാം..”

“അയ്യെ..ഞാനില്ല..എനിക്കീ ലോ ക്ലാസ് പയ്യന്മാരെ കണ്ടാലെ കലിപ്പാ..”

“അത് നിന്റെ കാഴ്ചയുടെ കുഴപ്പമാ..നാളെ നീയത് തിരുത്തും..ഇല്ലെങ്കിൽ നീ പറയുന്ന പോലെ ഞാൻ അനുസരിച്ചോളാം..ഒകെ..”

“ഉം..ശരി ശരി..”

അന്നത്തെ സംഭാഷണവും കഴിഞ്ഞ് അവർ പിരിഞ്ഞു..

പിറ്റെ ദിവസം രാവിലെ തന്നെ രണ്ടു പേരും അവന്റെ വീട്ടിലേയ്ക്കെത്തി..

“അയ്യെ..ഇതാണൊ വീട്..എന്റെ വീട്ടിലെ പട്ടിക്കൂട് ഇതിനേക്കാൾ വലുതാണല്ലൊ..”

ആ ചെറിയ വീടു കണ്ടതും സാറ പരിഹാസത്തോടെ പറഞ്ഞു..

“നീ ഒന്ന് മിണ്ടാതിരിക്കൊ..”

“ഉം..”

ലക്ഷ്മി പതുക്കെ വാതിലിൽ തട്ടി വിളിച്ചു..

“വിഷ്ണുവേട്ടാ..”

ചെറുതായി കിതച്ചു കൊണ്ട് വിഷ്ണു വാതിൽ തുറന്നു..

“ഹൊ..നീയാണൊ..എന്താ രാവിലെ തന്നെ..ഇതാരാ കൂടെ..”

“അതെന്റെ ഫ്രണ്ടാ..ചുമ്മാ വന്നതാ..അമ്മയെ ഒന്ന് കാണാന്നു കരുതി..”

“ഞാനമ്മയെ കുളിപ്പിക്കുവാരുന്നു..”

അവർ അകത്തു മുറിയിലേയ്ക്ക് കയറി..

അവിടെ ബെഡിൽ അനക്കമില്ലാതെ കിടക്കുന്ന സ്ത്രീ..

“ലക്ഷ്മീ..നിങ്ങളിവിടെ നിക്ക്..ഞാനിപ്പൊ വരാട്ടൊ..”

അതും പറഞ്ഞ് വിഷ്ണു വീടിനു വെളിയിലേയ്ക്ക് പോയി..

ഒന്നും മനസ്സിലാകാതെ നിൽക്കുന്ന സാറയോട് ലക്ഷ്മി പറഞ്ഞു..

“ഇതാ വിഷ്ണൂന്റെ അമ്മ..ഇപ്പൊ ഒരു കൊല്ലമായി ഇതേ കിടപ്പിലാ..

അച്ഛൻ മരിച്ചപ്പൊ അമ്മയായിരുന്നു വിഷ്ണുവേട്ടനു എല്ലാം..

ഇവരു ജോലിക്ക് പോയി കഷ്ടപ്പെട്ടാ വിഷ്ണുവേട്ടനെ വളർത്തീതും പഠിപ്പിച്ചതും ഒക്കെ..

ഞങ്ങളൊരുമിച്ചായിരുന്നു പഠിച്ചതൊക്കെ..

എന്തൊ അസുഖം വന്ന് ദേഹം തളർന്നു പോയതാ..

പഠിക്കാൻ മിടുക്കനായിരുന്ന വിഷ്ണുവേട്ടന്റെ പഠിപ്പും സ്വപ്നവും അന്നു തീർന്നു..

ഇപ്പൊ അമ്മയ്ക്കു കാവലായി ഈ മുറിക്കുള്ളിൽ ഒതുങ്ങി..

ഈ അമ്മയെ കുളിപ്പിക്കുന്നതും,വൃത്തിയാക്കുന്നതും,ഭക്ഷണം വാരിക്കൊടുക്കുന്നതുമൊക്കെ പുള്ളിയാ..

അതിനിടയിൽ ജോലിക്കും പോണം..

ശരിക്ക് പറഞ്ഞാ ഒരു നിമിഷം പോലും നിർത്താതെയുള്ള ഓട്ടം..”

ലക്ഷ്മി പറഞ്ഞതൊക്കെ കേട്ട് മിഴിച്ചു നിൽക്കുകയായിരുന്നു സാറ..എന്തൊ ഒരു കുറ്റബോധം അവളെ വീർപ്പു മുട്ടിച്ചു..

അപ്പൊഴേയ്ക്കും കയ്യിൽ കൂൾ ഡ്രിങ്ക്സും പലഹാരങ്ങളുമായി വിഷ്ണു വന്നു..

“പുറത്തൂന്ന് വാങ്ങീതാ..ഇവിടെയൊന്നും ഉണ്ടാക്കിയില്ല ഇതുവരെ..

ഇനി വല്ലതും ഉണ്ടാക്കി,അമ്മയ്ക്കും കൊടുത്തിട്ട് വേണം എനിക്ക് ജോലിക്ക് പോകാൻ..”

സാറ അൽഭുതത്തോടെ അവനെ നോക്കുകയായിരുന്നു..

എത്ര കൂളായിട്ടാണു സംസാരിക്കുന്നത്..ഇത്രയും കഷ്ടപ്പാടിനും സങ്കടത്തിനുമിടയിൽ പതറാതെ മുഖത്ത് പുഞ്ചിരി മായാതെ..

“അപ്പൊ ശരി..ഞങ്ങളിറങ്ങുവാ വിഷ്ണുവേട്ടാ..കാര്യങ്ങൾ നടക്കട്ടെ..ഞങ്ങൾക്ക് ക്ലാസുണ്ട്..”

അവനോട് യാത്ര പറഞ്ഞിറങ്ങുമ്പൊ ലക്ഷ്മി സാറയോട് പറഞ്ഞു..

“ഇതാണു നീ പറഞ്ഞ ലോക്കൽ പയ്യൻ..പക്ഷെ നീ പറഞ്ഞ അർജ്ജുനേക്കാളും,എനിക്ക് വലുത് ഈ ലോക്കൽ പയ്യനാ..

പണവും സൌന്ദര്യവുമൊക്കെ എപ്പൊ വേണേലും നഷ്ടപ്പെടാം..

പക്ഷെ ഏതൊരു പ്രതിസന്ധിയിലും കൂടെ നിൽക്കാനും,നമുക്ക് വേണ്ടി കഷ്ടപ്പെടാനും നീ പറഞ്ഞ ആ മോഡേർൺ പയ്യന്മാർക്ക് സാധിച്ചെന്നു വരില്ല..

ഡീ..ഒരു പെണ്ണിനു പ്രണയത്തിനും ജീവിതത്തിനും വേണ്ടത് ഉറപ്പാണു,നാളെ ഇങ്ങനൊരവസ്ഥയിലും ഇട്ടേച്ചു പോകില്ലാ എന്ന ഉറപ്പ്..”

“നീ പറഞ്ഞത് ശരിയാ..ഇത്രേം പ്രതിസന്ധിയിലും പുഞ്ചിരിച്ചു നിൽക്കുന്ന ആ ചങ്കൂറ്റമുണ്ടല്ലൊ..അതു സമ്മതിക്കാതെ വയ്യ..

നീ ധൈര്യായ്ട്ട് പ്രണയിച്ചൊ..അവൻ നിന്നെ പൊന്നു പോലെ നോക്കും അതുറപ്പാ..

പിന്നേയ്..എനിക്കും വേണം ഇതുപോലൊരുത്തനെ..നല്ല കട്ട ലോക്കൽ പയ്യനെ..”

*അല്ലേലും എന്നെ പോലുള്ള ലോക്കൽ പിള്ളേരു മാസ്സാണു..വെറും മാസ്സല്ല..മരണമാസ്..*

*ശുഭം*

രചന : സോളോ-മാൻ

LEAVE A REPLY

Please enter your comment!
Please enter your name here