Home Pavithra Shashidharan “ഇരട്ടപ്പഴം കഴിച്ചാൽ ഇരട്ടക്കുട്ടികളുണ്ടാകുമോ ദേവേട്ടാ….”

“ഇരട്ടപ്പഴം കഴിച്ചാൽ ഇരട്ടക്കുട്ടികളുണ്ടാകുമോ ദേവേട്ടാ….”

0

ഇരട്ടക്കുട്ടികൾ

“ഇരട്ടപ്പഴം കഴിച്ചാൽ ഇരട്ടക്കുട്ടികളുണ്ടാകുമോ ദേവേട്ടാ….

” നീ കഴിച്ചു നോക്കടീ..ചിലപ്പോൾ ഉണ്ടായാലൊ….

“എന്റെ ദേവീ എനിക്ക് ഇരട്ടക്കുട്ടികളുണ്ടായാൽ ഏട്ടനെ ഞാൻ ശയനപ്രദക്ഷിണം ചെയ്യിച്ചേക്കാവെ….

” എടി ഭയങ്കരീ നീയാളു കൊള്ളാവല്ലൊ….

“എനിക്ക് ദേവേട്ടനല്ലാതെ മറ്റാരാ ഉള്ളത്….

അനുവിന്റെ കണ്ണുകൾ നിറഞ്ഞതെനിക്ക് സഹിക്കാനായില്ല..അവളെ ചേർത്തു പിടിച്ചു നിർത്തി ചുണ്ടിൽ തന്നെയൊരു ഉമ്മ കൊടുത്തു..

പെണ്ണൊന്ന് ചിണുങ്ങിക്കൊണ്ടു എന്നോട് കൂടുതൽ ചേർന്നു നിന്നു…

അനാഥാലയത്തിലെ ഒരു പ്രോഗ്രാമിനാണു ഞാൻ അനുവിനെ കണ്ടുമുട്ടുന്നത്..ആദ്യകാഴ്ചയിൽ തന്നെയൊരിഷ്ടം അനുവിനോടെനിക്കു തോന്നി..മറ്റൊരു പെൺകുട്ടിയിൽ ഇല്ലാത്തൊരു പ്രേത്യകത ഞാനവളിൽ കണ്ടു…

അവളെ കുറിച്ച് കൂടുതൽ തിരക്കിയപ്പോഴാണു അനാഥയാണെന്ന് അറിഞ്ഞത്..ആദ്യത്തെ ഇഷ്ടം പിന്നീട് സഹതാപമായി മാറിയെങ്കിലും ഇവളാണു എന്റെ പെണ്ണെന്ന് മനസ്സും പറഞ്ഞു….

പരിചയപ്പെടാൻ ആഗ്രഹിച്ചു ചെന്നപ്പോൾ അവളൊഴിഞ്ഞു മാറിയെങ്കിലും പിന്നീട് ഞങ്ങൾ കൂടുതൽ അടുത്തു..വിവാഹം കഴിക്കണമെന്ന് ആഗ്രഹം അറിയിച്ചപ്പോൾ അനു ഒഴിഞ്ഞുമാറി…

” അർഹിക്കാത്തതൊന്നും എനിക്കു വേണ്ട ദേവേട്ടാ നമ്മൾ നല്ല ഫ്രണ്ട്സായി തുടരാം…

അവൾ പറഞ്ഞത് ഞാൻ സമ്മതിച്ചില്ല…

“ജീവിക്കുന്നെങ്കിൽ നിന്റെ കൂടെ മതിയെന്ന് ഞാൻ കട്ടായം പറഞ്ഞതോടെ അനു വഴങ്ങി…..

വീട്ടിൽ അനുവിന്റെ കാര്യം പറഞ്ഞതോടെ വലിയ പൊട്ടിത്തെറി നടന്നു.അച്ഛൻ പടിയടച്ചെന്നെ പിണ്ഡം വെച്ചെങ്കിലും അമ്മയെനിക്ക് ഫുൾ സപ്പോർട്ട് നൽകി…

” ഇഷ്ടമുള്ള പെണ്ണിന്റെ കൂടെ ജീവിക്കാൻ സ്നേഹിക്കുന്ന ഏതൊരു പുരുഷനും കൊതിക്കും.നീയവളെ ഉപേക്ഷിക്കരുത്….

അമ്മ പറഞ്ഞതോടെയെനിക്ക് കൂടുതൽ ആത്മവിശ്വാസമായി.രജിസ്റ്റർ വിവാഹം കഴിച്ചു അനുവിനെ ഞാൻ സ്വന്തമായി…

എപ്പോഴും ഏട്ടാന്നു പറഞ്ഞു പിന്നാലെയാണു.ഞാൻ കഴിച്ചില്ലെങ്കിൽ എന്റെ മുഖമൊന്ന് വാടിയാൽ അനു കാരണം തിരക്കും..എന്നെ വാരിക്കഴിപ്പിച്ചിട്ടെ അവൾ കഴിക്കൂ….

“എന്താ ദേവേട്ടൻ ഓർക്കുന്നതെന്ന് എനിക്കറിയാം….അവളെന്റെ മനസ്സ് അറിഞ്ഞു….

” നമുക്ക് ഇരട്ടക്കുട്ടികൾ ജനിക്കുമ്പോൾ പിണക്കമെല്ലാം മാറ്റി അച്ഛൻ വരും നോക്കിക്കൊ നമ്മളെ കൊണ്ട് പോകാൻ… അവൾക്ക് ശുഭ പ്രതീക്ഷയായിരുന്നു…

എനിക്കല്ലെ എന്റെ അച്ഛനെ അറിയൂ..വാശിയാണെങ്കിൽ കടുത്തതാണു…എടുത്ത തീരുമാനം മാറ്റില്ല….

ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു..പെട്ടന്നൊരു ദിവസം അനുക്കുട്ടി കുഴഞ്ഞു വീണു..

ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവൾ പ്രഗ്നന്റ് ആണെന്ന് അറിഞ്ഞു.ഞങ്ങൾ വളരെയധികം സന്തോഷിച്ചു.വിവരം അമ്മയെ മാത്രം അറിയിച്ചു അച്ഛൻ കാണാതെ അമ്മ ഇടക്കിടെ ഞങ്ങളെ കാണാൻ വരുമായിരുന്നു…

ഇരട്ടക്കുട്ടികളെ കിട്ടാൻ അനുക്കുട്ടി ദിവസവും ഇരട്ടപ്പഴം കഴിച്ചു.ഒടുവിൽ അവളുടെ പ്രാർത്ഥന പോലെ ഇരട്ടക്കുട്ടികളാണെന്ന് ചെക്കപ്പിൽ തെളിഞ്ഞു….

പിന്നീടോരോ ദിവസവുമെണ്ണി ഞങ്ങൾ കാത്തിരുന്നു..പുതിയ അതിഥികൾ എത്താനായിട്ട്…

അനുവിനെ ശ്രദ്ധിക്കാൻ അവസാന ടൈമിൽ അമ്മയെത്തി അച്ഛന്റെ എതിർപ്പുകൾ മറികടന്ന്…..

ഒരുദിവസം ഓഫീസിൽ ഞാൻ വർക്കു ചെയ്യുമ്പോൾ അമ്മയുടെ കാൾ എത്തി…

“അനുക്കുട്ടിക്ക് പ്രസവവേദന തുടങ്ങി.. നീ ഹോസ്പിറ്റലിലേക്ക് വാ….

ഞാൻ ധൃതിയിൽ അവിടെ ചെല്ലുമ്പോൾ അമ്മ ഓപ്പറേഷൻ തിയേറ്ററിനു മുമ്പിലുണ്ട്…

കുറച്ചു കഴിഞ്ഞു ഒരു മലാഖ വന്ന് ഇരട്ടകളെ കാണിച്ചു തന്നു.അനുക്കുട്ടി സുഖമായി ഇരിക്കുന്നുവെന്നും പറഞ്ഞു…

അനുക്കുട്ടി ഹോസ്പിറ്റലിൽ കിടന്ന ഏഴുദിവസവും അച്ഛൻ വരാഞ്ഞതെന്നെ വേദനിപ്പിച്ചു…ഡിസ്ചാർജ് ചെയ്യുന്ന ദിവസം അമ്മ പറഞ്ഞു നമുക്ക് വീട്ടിലേക്ക് പോകാമെന്ന്.അച്ഛനോടുള്ള വാശിയിൽ ഞാനത് സമ്മതിച്ചില്ല….

” നീയെന്താടാ അച്ഛനെ കുറിച്ച് കരുതിയത്.അച്ഛൻ പറഞ്ഞിട്ടാണു ഞാൻ നിങ്ങളെ കാണാൻ വന്നതും ഇവൾക്ക് കൂട്ടു നിന്നതു.അനുക്കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുവന്നതും സിസേറിയൻ ഫോമിൽ ഒപ്പിട്ടതും അച്ഛനാണു….”

അമ്മ പറഞ്ഞതിനു അതേയെന്ന് അനുക്കുട്ടി തലയാട്ടിയ്പ്പോൾ അച്ഛനെ തെറ്റിദ്ധരിച്ചതിലെന്റെ കണ്ണു നിറഞ്ഞു….

അമ്മ കുറച്ചു മാറി നിൽക്കുന്ന അച്ഛനെ കൈ ചൂണ്ടി കാണിച്ചതും ഞാനോടിച്ചെന്ന് ആ കാൽപ്പാദത്തിൽ വീണു..

അച്ഛനെന്നെ പിടിച്ചെഴുന്നേൽപ്പിച്ചു കെട്ടിപ്പിടിച്ചു…

“മക്കൾ നന്നായി കാണണമെന്നാണു ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹം.. നീ നല്ലതായി ജീവിച്ചു കാണണം എന്നോടുള്ള വാശിപ്പുറത്തെങ്കിലും .അതിനാണു അച്ഛനിങ്ങനെയൊക്കെ ചെയ്തത് വെറുപ്പുണ്ടായിട്ടല്ല..ഇനി നമുക്കെല്ലാവർക്കും നമ്മുടെ വീട്ടിൽ കഴിഞ്ഞാ മതി…..

എല്ലാവരുടേയും കണ്ണുകപ്പ് നിറയുമ്പോൾ രണ്ടു കുസൃതികളും അമ്മയുടെ പാൽ കുടിക്കാൻ മൽസരിച്ച് കരയുകയായിരുന്നു…

” രണ്ടിനെയും കൊണ്ട് ഞാൻ കുറച്ചു പാടുപെടും….

അനുക്കുട്ടിയത് പറയുമ്പോൾ എല്ലാവരിലും പുഞ്ചിരി വിടരുകയായിരുന്നു അപ്പോഴേക്കും….

രചന : പവിത്രാ ശശിധരൻ

LEAVE A REPLY

Please enter your comment!
Please enter your name here