Home Brother കഴുത്തിൽ താലി വീണപ്പോൾ ഞാൻ മെല്ലെ അവനെ നോക്കി….

കഴുത്തിൽ താലി വീണപ്പോൾ ഞാൻ മെല്ലെ അവനെ നോക്കി….

0

രചന :  Malu Murali

കഴുത്തിൽ താലി വീണപ്പോൾ ഞാൻ മെല്ലെ അവനെ നോക്കി…. അവന്റെ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു….. !!

അത് കണ്ടു എന്റെ നെഞ്ചൊന്ന്‌ പിടഞ്ഞു…. ഒലിച്ചിറങ്ങിയ കണ്ണുനീർ ഒതുക്കാൻ എനിക്കും ആയില്ല…. കണ്ണുകൾ മുറുകെ അടച്ചു മെല്ലെ തുറന്നു വീണ്ടും അവനെ നോക്കി……

ഇല്ല….. അവനെ കാണുന്നില്ല…. ആൾക്കൂട്ടത്തിനിടയിൽ എന്റെ കണ്ണുകൾ അവനെ തിരഞ്ഞു….. ഇല്ല…. കാണുന്നില്ല……. !!!

രണ്ടു ദിവസമായി അവൻ ആകെ വിഷമത്തിലാണ്….. സ്വസ്ഥമായൊന്നു സംസാരിക്കാമെന്നു വെച്ചപ്പോൾ ആകെ തിക്കും തിരക്കും… ആകെയുള്ള പെണ്ണിന്റെ കല്യാണം അല്ലേ….. എല്ലാരും അതിന്റെ തിരക്കിലാണ്….

ബന്ധുക്കളും കൂട്ടുകാരും എല്ലാരും നേരത്തെ എത്തിയിരുന്നു….. ഇതിനിടയിൽ പുറത്തു ഒരു പുഞ്ചിരിയും ഫിറ്റ്‌ ചെയ്തു അവൻ അതിലെയും ഇതിലെയും നടക്കുന്നത് ഞാൻ കണ്ടിരുന്നു….. എന്നാൽ ആ പുഞ്ചിരി മുഖത്തു മാത്രമേ ഉള്ളു….. മനസ്സിൽ കരയുന്ന ഒരു മുഖം അവനിൽ എനിക്ക് കാണാമായിരുന്നു……

” സമയമായി മോളെ ഇറങ്ങാൻ നോക്ക് ഭർത്താവിന്റെ വീട്ടിൽ ചെന്നു കേറാൻ സമയമൊക്കെ ഉണ്ട്‌…… ” ആരോ പറയുന്ന കേട്ട് ഞാൻ ഞെട്ടി ഉണർന്നു…..

” അമ്മേ…. കണ്ണൻ…… ”

” അവൻ ഇവിടെ എവിടേലും കാണും നീ പോകാൻ നോക്ക്…. ” അമ്മ പറയുമ്പോൾ എന്നെ യാത്ര അയക്കാൻ എല്ലാരും കൂടിയിരുന്നു…..

” കണ്ണൻ എവിടെ….. ??? എന്റെ ചോദ്യം കേട്ടാവും മുഖത്തു വീണ്ടും ഒരു പാൽ പുഞ്ചിരിയുമായി അവൻ കടന്നു വന്നു……

” എന്നെ നോക്കി നിൽക്കാതെ ഇറങ്ങു പെണ്ണെ….. പറഞ്ഞു മുഴുവിക്കുന്നതിനു മുന്നേ അവന്റെ ശബ്ദം ഇടറുന്നത് ഞാൻ അറിഞ്ഞു…. കണ്ണുകൾ നിറഞ്ഞിരിക്കുന്നു……

” “”””ക……. ണ്ണാ………. “””””

വിളിച്ചു തീരും മുന്നേ അവൻ എന്നെ വാരി പുണർന്നു…… എന്നെ ചേർത്തു നിർത്തി കെട്ടി പിടിച്ചു അവൻ കരഞ്ഞു……

അത്രയും നേരം പിടിച്ചു നിന്ന ഞാനും കരഞ്ഞു….

” മാളു….. പോവല്ലേ….. എനിക്ക് നിന്നെ പിരിയാൻ വയ്യ…. ”

എന്റെ ഹൃദയത്തിലേക്ക് മുള്ള് പോലെ അവന്റെ വാക്കുകൾ കുത്തി കയറി….. ഞങ്ങളുടെ കരച്ചിൽ എല്ലാവരുടെയും കണ്ണിൽ ഈറൻ അണിയിച്ചു……

” മാളു….. അടുത്തുണ്ടായപ്പോൾ നിന്നെ ശരിക്കും സ്നേഹിക്കാൻ എനിക്ക് കഴിഞ്ഞോ എന്നറിയില്ല….. എന്നാൽ നീ ഇന്ന് മുതൽ ആ വീട്ടിൽ ഇല്ലന്നോർക്കുമ്പോൾ….. ഇനി ഞാൻ ഒറ്റയ്ക്ക്…….. നീ ഇല്ലാതെ എനിക് വയ്യടി…. ”
ഒന്നൂടെ മുറുകെ പിടിച്ചു എന്നെ ചേർത്തു നിർത്തുമ്പോൾ എന്റെ മനസ്സിൽ നിറഞ്ഞത്‌ ഒരുപിടി നനുത്ത ഓർമ്മകൾ ആയിരുന്നു ………

ഒരു കൂടപ്പിറപ്പില്ലാത്ത ദുഃഖം എന്ന് മുതലാണ് ഞാൻ അനുഭവിച്ചു തുടങ്ങിയതെന്ന് എനിക്ക് ഓർമയില്ല…. എന്നാൽ കൈ പിടിച്ചു നടത്താൻ ചോറ് വാരി തരാൻ അരികിൽ കിടത്തി ഉറക്കാൻ ഒരു ചേട്ടൻ ഇല്ലാത്തതിന്റെ കുറവ് എന്നും എന്റെ മനസ്സിൽ ഉറങ്ങി കിടന്നിരുന്നു….

സ്കൂളിൽ പോകാൻ മടിച്ചു നിൽക്കുമ്പോൾ കൈ ചേർത്തു പിടിച്ചു റോഡരികിലൂടെ കൊണ്ട് പോകാനും കരയുമ്പോൾ സാന്ത്വനിപ്പിക്കാനും എന്റെ കൂടെ കളിക്കാനും ഞാൻ എന്നും ഒരു ഏട്ടനെ കൊതിച്ചിരുന്നു….

എന്നാൽ ഞാൻ എന്നും ഒറ്റക്കായിരുന്നു… വീട്ടിലും സ്കൂളിലും ഒറ്റയ്ക്ക് നടക്കാനായിരുന്നു എന്റെ വിധി…..

” മാളൂട്ടിക്ക് കൂട്ടായി ഒരു കുഞ്ഞുവാവ വരുന്നുണ്ടല്ലോ…. ” അച്ഛൻ എന്നെ ചേർത്തു പിടിച്ചു പറയുമ്പോൾ കാര്യം ഒന്നും എനിക്ക് മനസ്സിലായിരുന്നില്ല…..

” ആരാ അച്ഛാ അത്… ?? ആശ്ചര്യത്തോടെ ഞാൻ അത് ചോദിക്കുമ്പോൾ എന്റെ കുഞ്ഞു കണ്ണുകളിൽ സന്തോഷം വിട്ടു മാറിയിരുന്നില്ല…. !!

പിന്നെ കാത്തിരിപ്പിന്റെ നാളുകൾ ആയിരുന്നു … അവന്റെ വളർച്ച നോക്കി കണ്ടു അവനായി ഞാൻ കാത്തിരുന്നു…..

അമ്മയുടെ വയറിൽ ചുറ്റി പിടിച്ചു ഞാൻ അവനോടു സംസാരിച്ചു.. അവൻ വളരും തോറും അമ്മയുമായുള്ള എന്റെ അടുപ്പം കുറഞ്ഞു…. അമ്മയുടെ കൂടെ കിടക്കാൻ എന്നെയോ എന്റെ വാശികൾക്കു കൂട്ടു നിൽക്കാൻ അമ്മയെയോ ആരും സമ്മതിച്ചിരുന്നില്ല…..

കാത്തിരിപ്പിനു വിരാമം ഇട്ടു കൊണ്ട് എന്റെ അനിയൻ പിറന്നു….. അവന്റെ കുഞ്ഞു കാലും ചെറിയ കൈകളും കൺപോള പോലും തുറക്കാത്തുള്ള പല്ലില്ലാത്ത ചിരിയും എന്നിൽ കൗതുകം ഉണർത്തി…..

അവനെ എടുക്കാൻ എന്റെ കൈ തരിച്ചു…. പക്ഷെ എടുക്കാൻ പോയിട്ട് അവന്റെ അടുത്തേക്ക് പോലും എന്നെ അടുപ്പിച്ചില്ല…..

ഞാൻ അവനെ ഉപദ്രവിച്ചാലോ….. !!! ഹും… അവർക്കു അറിയില്ലല്ലോ അവന് വേണ്ടി ഞാൻ എത്ര കാത്തിരുന്നുവെന്ന്‌….

അവൻ വന്നതോടെ നമ്മൾ പുറത്ത്…. എല്ലാർക്കും അവനെ മതി…. എല്ലാരും അവന് പുത്തൻ ഉടുപ്പുകളും കളിപ്പാട്ടങ്ങളും സമ്മാനിച്ചു…..

എന്റെ അനിയനെ എല്ലാരും വന്നു എടുക്കുന്നതോ ഉമ്മ വെക്കുന്നതോ എനിക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല….

മാത്രമല്ല ഞാൻ അവനെ എടുക്കാൻ ശ്രമിക്കുമ്പോൾ ആരും അതിന് സമ്മതിക്കാറുമില്ല….

പതിയെ പതിയെ അവൻ വളരാൻ തുടങ്ങി…. കുഞ്ഞി കാലു കൊണ്ട് പതിയെ പിച്ച പിച്ച നടന്നു തുടങ്ങി…. അവന്റെ കൈ പിടിച്ചു നടത്തി… പതിയെ എന്റെ കൈകളാൾ ആരും കാണാതെ അവനെ കോരി എടുത്തു…. അവന്റെ വരവ് ഞാൻ ശരിക്കും ആഘോഷിച്ചു….. !!

എല്ലാരും എന്നേക്കാൾ കൂടുതൽ അവനെ സ്നേഹിക്കുന്നതായിരുന്നു എനിക്ക് ഇഷ്ടം….

മാസങ്ങൾ കടന്നു പോയി…. പിച്ച നടന്ന അവൻ ഓടി കളിച്ചു തുടങ്ങി… അവന്റെ കൊലുസിന്റെ കിലുക്കം മാത്രമായിരുന്നു എന്റെ കാതിൽ….

അവനെ കുളിപ്പിക്കുന്നത് നോക്കി കാണാനും കണ്ണെഴുതി പൊട്ട് തൊടാനും കുറുക്ക് കോരി കൊടുക്കാനും ഞാൻ മറന്നില്ല…..

അവൻ എന്റെ ജീവനിൽ അലിഞ്ഞു ചേർന്നിരുന്നു…. അവന്റെ കൂടെ ഓടി നടക്കാനായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം…

അവന്റെ കൈയും കോർത്ത്‌ പിടിച്ചു ഞാൻ അവനെ എന്നും സ്കൂളിൽ കൊണ്ടുപോയി…. അവന് ഇഷ്ടമുള്ളതെല്ലാം അവന് കൊടുത്തു….

എന്നാൽ അവൻ ഒരു വഴക്കാളി ആയിരുന്നു… എന്നെ അടിക്കാനും ഇടിക്കാനും അവൻ ഒരു ദാക്ഷിണ്യവും കാണിച്ചിരുന്നില്ല…..

അവൻ വളരും തോറും വീടിന്റെ അന്തരീക്ഷം ആകെ മാറി തുടങ്ങി .. കിട്ടുന്ന സമയം മുഴുവനും ഞങ്ങൾ വഴക്കിടാൻ തുടങ്ങി…..

അവന്റെ കൈയിൽ നിന്നും തല്ലു വാങ്ങാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല…….

എനിക്ക് വെച്ചിരിക്കുന്നതൊക്കെ എടുത്തു കഴിക്കുക, എന്റെ ബുക്ക്‌ ഒളിപ്പിച്ചു വെക്കുക, എന്റെ കുറ്റങ്ങൾ അമ്മയോട് പറഞ്ഞു കൊടുക്കുക…. ഇതെല്ലാം അവന്റെ സ്ഥിരം കലാ പരിപാടികളായി മാറി….

അവനിട്ട് പണി കൊടുക്കാൻ പറ്റിയ ഒരവസരവും ഞാനും പാഴാക്കിയില്ല…. എന്നാൽ ഞങ്ങളുടെ വഴക്കും കുറുമ്പുകളുമെല്ലാം അധികം നീട്ടി കൊണ്ട് പോകാൻ ഞങ്ങൾക്ക് ആയില്ല…. ഒരു ദിവസം പോലും പിണങ്ങി ഇരിക്കാൻ ഞങ്ങൾക്ക് ആയില്ല…..

വളരും തോറും അവന്റെ സ്വഭാവത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായ പോലെ എനിക്ക് തോന്നി……

എന്റെ എല്ലാ കാര്യത്തിലും അവന്റെ അതീവ ശ്രദ്ധ ഉണ്ടായിരുന്നു….. ” മാളു…. ജീൻസ് ഇടണ്ട, അവിടെ പോവണ്ട ഇവിടെ പോവണ്ട…. ഹോ സ്വാതന്ത്ര്യം തരാതെ എന്നെ പൂട്ടി ഇടാൻ അവൻ എന്നും മിടുക്ക് കാട്ടിയിരുന്നു…..

വളരും തോറും ഞങ്ങൾ നല്ല സുഹൃത്തുക്കളെ പോലെ ആവാൻ തുടങ്ങിയിരുന്നു….. എന്തും തുറന്നു പറയാൻ, എന്തിനും കൂടെ കൂട്ടാൻ നല്ലൊരു കൂട്ടുകാരനെ പോലെ അവൻ ഉണ്ടായിരുന്നു…..

ഒരു അനിയനപ്പുറം എന്നെ ഒരുപാട് സ്നേഹിക്കാൻ ഒരമ്മയായും, തെറ്റ് കണ്ടാൽ ശ്വാസിക്കുന്ന അച്ഛനായും, ഏത് ആഗ്രഹവും സാധിച്ചു തരുന്ന ചേട്ടനായും, കുട്ടി കുറുമ്പുകൾ കാണിക്കുന്ന എന്റെ മകനായും അവൻ ഉണ്ടായിരുന്നു…… !!

അവന്റെ കൈയിൽ കോർത്ത്‌ നടക്കാനും ബൈക്കിൽ ചുറ്റാൻ പോകാനും, പുതിയ സിനിമകൾ കാണാൻ പോകാനും വഴി അരികിലെ ചൂട് കട്ടനും തട്ട് ദോശയും കഴിക്കാനും രാവിലെ അവനെ പൊക്കി എഴുന്നേൽപ്പിച്ചു അമ്പലത്തിൽ കൊണ്ടുപോകാനും ദിവസം മുഴുവനും അവന്റെ കൂടെ ഇരിക്കാനുമായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം…… !!

എന്നാൽ പെണ്ണായി പിറന്നിട്ടുണ്ടെങ്കിൽ ഇതെല്ലാം ഉപേഷിച്ച് മറ്റൊരു ജീവിതത്തിലേക്ക് പറിച്ചു നടാതിരിക്കാൻ കഴിയോ….. ??? ഓർമകളിൽ നിന്നും പുറത്തു വരുമ്പോൾ എന്നെ പിരിയാൻ പറ്റാതെ കണ്ണൻ അലറി കരയുന്നുണ്ടായിരുന്നു…..

ഒന്നും മിണ്ടാതെ യാത്ര പോലും പറയാതെ ഞാൻ ഇറങ്ങുമ്പോൾ ഞാൻ ഓർത്തു…… സ്ത്രീ ആയി പിറന്നിട്ടുണ്ടെങ്കിൽ എല്ലാം സഹിച്ചേ കഴിയു……!!!!!!!!

വേദനകൾ കടിച്ചമർത്തി ഞാനും പുതിയൊരു ലോകത്തേക്ക് കാലെടുത്തു വെച്ചു….. !! എന്റെ കണ്ണനെ മനസ്സ് കൊണ്ട് പിരിയാതെ……… !!!!

( സമർപ്പണ്ണം : എന്റെ പ്രണനായ എന്റെ പിറന്നാള്ളുകാരന്….. 😍😘 )

ജന്മദിനാശംസകൾ കണ്ണാ…… Rohith M Panicker !!!!

രചന :  Malu Murali

LEAVE A REPLY

Please enter your comment!
Please enter your name here