Home Health ഗര്‍ഭിണിയാണോ, അല്ലയോ? വീട്ടില്‍ വച്ചു തന്നെ അറിയാം ഈ മര്‍ഗങ്ങളിലൂടെ

ഗര്‍ഭിണിയാണോ, അല്ലയോ? വീട്ടില്‍ വച്ചു തന്നെ അറിയാം ഈ മര്‍ഗങ്ങളിലൂടെ

1

ഗര്‍ഭിണിയാണോയെന്ന് അറിയാന്‍ ഇന്ന് പല വിധത്തിലുള്ള പരിശോധന മാര്‍ഗ്ഗങ്ങളും ഉണ്ട്. എങ്കിലും എല്ലാവരും ചെയ്യുന്നത് യൂറിന്‍ പ്രഗ്നന്‍സി ടെസ്റ്റ് ചെയ്താണ് ഗര്‍ഭിണിയാണോ എന്ന് ഉറപ്പിക്കുന്നത്. അതിനായുള്ള പ്രഗ്നന്‍സി കിറ്റുകള്‍ മെഡിക്കല്‍ സ്റ്റോറില്‍ ലഭിക്കുന്നതുമാണ്. ഈ കിറ്റ് ഉപയോഗിച്ച്‌ വീട്ടില്‍ തന്നെ യൂറിന്‍ പരിശോധന നടത്തുവാനും അതുവഴി പ്രഗ്നന്‍സി പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് മനസ്സിലാക്കാനും സാധിക്കും. എന്നാല്‍ ഇതൊന്നുമല്ലാതെ വീട്ടില്‍ തന്നെ ചില എളുപ്പ വഴികളിലൂടെ ഗര്‍ഭിണിയാണോയെന്ന് മനസ്സിലാക്കാന്‍ സാധിക്കും. നാട്ടില്‍ പ്രചാരത്തിലുള്ള ആവ എന്തൊക്കെയാണെന്ന് നോക്കാം…


* പഞ്ചസാര ഉപയോഗിച്ച്‌ – ഒരു പാത്രത്തില്‍ അല്‍പ്പം പഞ്ചസാര എടുക്കുക. ഈ പഞ്ചസാരയില്‍ അല്‍പ്പം മൂത്രം കലര്‍ത്തുക. പഞ്ചസാര പതഞ്ഞു പൊങ്ങുകയാണ് എങ്കില്‍ ഗര്‍ഭിണി ആണ് എന്ന് മനസ്സിലാക്കാം. പകരം പഞ്ചസാര പെട്ടെന്ന് അലിഞ്ഞു പോവുകയാണ് എങ്കില്‍ നിങ്ങള്‍ ഗര്‍ഭിണിയല്ല എന്ന് മനസ്സിലാക്കാം.


* ബ്ലീച്ചിംഗ് പൗഡര്‍ – ഒരു ചെറിയ പാത്രത്തിലോ കപ്പിലോ രാവിലെ ഉണര്‍ന്ന ഉടനെ വരുന്ന മൂത്രം കളക്‌ട് ചെയ്യുക. ഇതിലേക്ക് ഒരു നുള്ള് ബ്ലിച്ചിംഗ് പൗഡര്‍ ചേര്‍ക്കാം. ബ്ലീച്ചിംഗ് പൗഡര്‍ പതഞ്ഞു പൊങ്ങുന്നുവെങ്കില്‍ നിങ്ങള്‍ ഗര്‍ഭിണി ആണെന്ന് മനസ്സിലാക്കാം.


* വിനാഗിരി – ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ അല്‍പം വിനാഗിരി എടുത്ത് അതില്‍ മൂത്രം മിക്സ് ചെയ്യാം. വിനാഗിരിയുടെ നിറം മാറുന്നുവെങ്കില്‍ ഗര്‍ഭസാധ്യത ഉറപ്പിക്കാം.


* ടൂത്ത്പേസ്റ്റ് – ഒരു സ്പൂണില്‍ അല്‍പം ടൂത്ത് പേസ്റ്റ് എടുക്കുക. അതില്‍ അല്‍പ്പം മൂത്രം കലര്‍ത്തുക. ടൂത്ത്പേസ്റ്റിന്റെ നിറം മാറുകയാണ് എങ്കില്‍ നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കാം.


* സോപ്പ് – നിങ്ങള്‍ അല്‍പ്പം സോപ്പ് എടുത്ത് കയ്യില്‍ പിടിക്കാം. അല്‍പം മൂത്രം സോപ്പില്‍ ആക്കിയാല്‍ സോപ്പ് പതഞ്ഞ് വരുന്നെങ്കില്‍ നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കാം.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here