Home Varun Das M ഒന്നും വിചാരിക്കരുത്,എന്റെ വലിയ ആഗ്രഹമായിരുന്നു ഒരു ലാവിഷ് ലൈഫ് ദൈവം അനുഗ്രഹിച്ച് അതിനൊരു ഭാഗ്യം കിട്ടി....

ഒന്നും വിചാരിക്കരുത്,എന്റെ വലിയ ആഗ്രഹമായിരുന്നു ഒരു ലാവിഷ് ലൈഫ് ദൈവം അനുഗ്രഹിച്ച് അതിനൊരു ഭാഗ്യം കിട്ടി. ദയവ് ചെയ്ത് എന്നെ ശപിക്കരുത്….

0

തേച്ചവളെ മലർത്തിയടിച്ച കഥ

രചന : Varun Das M

മെസ്സേജിന്റെ നോട്ടിഫിക്കേഷൻ വന്നപ്പോൾ ഞാൻ വാട്സ്ആപ്പ് ഓപ്പൺ ചെയ്തു,
ഒരു വിവാഹ ക്ഷണക്കത്തിന്റെ ചിത്രമായിരുന്നു.
ശ്രീകല വെഡ്‌സ് സജീവ് സുവർണ്ണ ലിപികളിൽ എഴുതിയ അവരുടെ പേരുകൾ.

ശ്രീകല,
എന്റെ പഴയ കാമുകി.
അവളുടെ മാതാപിതാക്കൾ പ്രണയ വിവാഹം ആയിരുന്നു. വീട്ടുകാർ എതിർത്ത ആ വിവാഹം നടത്തുന്നതിൽ മുൻപന്തിയിൽ നിന്നത് എന്റെ മാതാപിതാക്കൾ ആയിരുന്നു.അന്ന് എനിക്ക് 3 വയസ്സ്. രണ്ടു കൂട്ടരും വലിയ അടുപ്പമായിരുന്നു.
കുടുംബങ്ങൾ 2 ഉം അത്ര നല്ല ബന്ധം.
1 വർഷം കഴിഞ്ഞപ്പോൾ അവൾ ജനിച്ചു.
അവളും ഞാനും ഒരു പോലെ വളർന്നു.
വീട്ടുകാർ നന്നേ ചെറുപ്പത്തിലേ പറയുമായിരുന്നു,
ഇവർ വളരട്ടെ,
നമുക്ക് ഇവരെ ഒന്നിപ്പിക്കണം എന്ന്.
അങ്ങനെ ഞങ്ങൾ വളർന്നു.
അതിനൊപ്പം ഞങ്ങളുടെ സൗഹൃദം എപ്പോഴോ പ്രണയമായി മാറി.
അവൾ പ്ലസ് ടു കോമേഴ്സ് എടുത്തു.അന്ന് മുതൽ അവളുടെ പഠന കാര്യത്തിൽ ഉള്ള സംശയങ്ങൾ ഞാൻ ദൂരീകരിച്ചു കൊടുത്തിരുന്നു.
അവൾ ബി.കോം ആയിരുന്നു പഠിച്ചത്.
അവൾക്ക് ഞാൻ ഒരു അധ്യാപകനും ആയി മാറി.
പഠിക്കാൻ ഒരു മേശയുടെ ഇരുവശത്തുമാണ് ഇരിക്കുന്നത്. അവൾ പലപ്പോഴും എന്റെ കാലിൽ അവളുടെ കാലുകൾ കൊണ്ട് കുസൃതി കാട്ടുമായിരുന്നു.
ഞങ്ങളുടെ പ്രണയം വിഷയാസക്തി നിറഞ്ഞതായിരുന്നില്ല.
ഇടയ്ക്ക് ഒരു ഉമ്മയോ ആലിംഗനമോ ഒക്കെ ഉണ്ടാകുമായിരുന്നു. പ്രണയം നല്ല രീതിയിൽ മുന്നോട്ട് പോയി.
അതിനിടെ ഞാൻ ഫസ്റ്റ് ക്ലാസോട് കൂടി എം.കോം പാസ്സായി.
ജോലി അന്വേഷിക്കുന്ന സമയത്തും ഞങ്ങളുടെ പ്രണയം നല്ലരീതിയിൽ തന്നെ മുന്നോട്ട് പോയിരുന്നു.
അതിനിടയിൽ എനിക്ക് ബോംബെയിൽ ഒരു ജോലി ശരിയായി. രഹസ്യ സ്വഭാവമുള്ള ജോലി ആയത് കൊണ്ട് ഒരു കമ്പനിയിലാണ് ജോലി എന്നാണ് ഞാൻ നാട്ടിൽ പറഞ്ഞത്.ശ്രീകലയോടും അങ്ങനെ തന്നെയാണ് പറഞ്ഞത്.

6 മാസം കഴിഞ്ഞപ്പോൾ ഞാൻ ലീവിന് വന്നു.
വന്നപ്പോൾ അവൾക്ക് തുണികൾ ഉൾപ്പെടെ കുറെ സമ്മാനങ്ങൾ കൊണ്ടുവന്നിരുന്നു.അതൊക്കെ സന്തോഷത്തോടെ അവൾ വാങ്ങി.

അങ്ങനെ ഒരു ദിവസം അവളുടെ വീട്ടിലേക്ക് ഒരു ആലോചന വന്നു.
ഒരു വിവാഹാലോചന!
പയ്യൻ സജീവ്.
എംബിഎ ബിരുദധാരി.
ബാംഗ്ലൂരിൽ സ്വന്തമായി ബിസിനസ്സ് നടത്തുന്നു.
നാട്ടിൽ വലിയ വീട്.
ഇഷ്ടം പോലെ സ്വത്ത്.
ഇതെല്ലാമുള്ള ഒരു മോസ്റ്റ് എലിജിബിൾ ബാച്ചിലർ.
വിവാഹ മാർക്കറ്റിലെ രീതി നോക്കിയാൽ അവൻ തന്നെ മുന്നിൽ.
അങ്ങനെ അവന്റെ ജോലിയും സ്വത്തും ഒക്കെ കണ്ടപ്പോൾ അവളുടെ വീട്ടുകാർക്ക് ചാഞ്ചാട്ടം ഉണ്ടായി.
ഒടുവിൽ അവർ അതങ്ങ് തീരുമാനിച്ചു.
ഒരാഴ്ച കഴിഞ്ഞപ്പോൾ അവളുടെ അച്ഛൻ സതീശൻ നായർ വീട്ടിൽ വന്നു.

ജയാ ഞങ്ങൾ അതങ്ങ് ഉറപ്പിച്ചു.
ഏത്? എന്താ സതീഷേ?
അച്ഛൻ ചോദിച്ചു.

അല്ല നമ്മുടെ ശ്രീക്കുട്ടിയുടെ കാര്യം.
ശ്രീക്കുട്ടിയുടെ എന്ത് കാര്യമാ?

അത് അവളുടെ വിവാഹക്കാര്യം.
സതീഷേ!നീ എന്താ ഈ പറയുന്നത്?
ജയാ ഒരു നല്ല ആലോചന വന്നു.
പയ്യൻ ബിസിനസ്സ്കാരനാണ്.
ഇട്ട് മൂടാനുള്ള സ്വത്തും.

അപ്പോൾ എല്ലാം ഉറപ്പിച്ചു!അല്ലേ?
എന്റെ ജയാ, ഏതൊരു മാതാപിതാക്കളും സ്വന്തം മക്കളുടെ നല്ല ഭാവി അല്ലേ നോക്കൂ.
ഞാനും അങ്ങനെയേ നോക്കിയുള്ളൂ .
അല്ല ജയാ ഒന്ന് ചിന്തിച്ചു നോക്കിയേ 18000 രൂപയ്ക്ക് കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു എം.കോം കാരനാണോ
അതോ സ്വന്തം ബിസിനസ്സ് ഉള്ള ഒരു കാശുകാരനാണോ വില?
കാര്യം ശരിയാ.ആദി ഒരു സിനിമാനടനെ പോലെ സുന്ദരനാ
പക്ഷെ പണം അല്ലേ സൗന്ദര്യത്തിലും വലുത്?
അവൾക്കും അവനെ മതി.
അല്ലെങ്കിലും ബുദ്ധിയുള്ള പെണ്പിള്ളേര് അങ്ങനല്ലേ പറയൂ.

സതീഷേ… പണത്തിലും വലുതാണ് ബന്ധങ്ങൾ.
ഈ പറയുന്ന നീ ഇന്ന് ജീവിച്ചിരിക്കുന്നത് ഞാൻ കാരണമാണ്. നിന്റെ ഭാര്യ അനിത നിന്റെ ശ്രീക്കുട്ടിയെ ഗർഭിണി ആയിരിക്കുന്ന സമയത്ത് കണ്ടത്തും വരമ്പിൽ ഇട്ട് നിന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ച നിന്റെ ഭാര്യ വീട്ടുകാരെ ഒറ്റക്ക് തല്ലിത്തോൽപ്പിച്ചത് ഈ ഞാനാ.അന്ന് ഞാന് ഇല്ലായിരുന്നേൽ നിന്റെ മോൾക്ക് നിന്റെ മുഖം പോലും കാണാൻ പറ്റില്ലായിരുന്നു,മറക്കരുത്!

ജയാ പാസ്റ്റ് ഇസ് പാസ്റ്റ്
വി ആർ ലിവിങ് ഇൻ പ്രെസന്റ്. സതീഷ് പറഞ്ഞു.
നാണമുണ്ടോടാ എന്റെ മുഖത്ത് നോക്കി ഇത് പറയാൻ.
നീ ഇത്ര നന്ദി ഇല്ലാത്തവനാണെന്ന് ഞാൻ മനസിലാക്കിയിരുന്നില്ല.

ഹഹഹ ജയാ ഞാനിറങ്ങുന്നു.
വരുന്ന ഞായറാഴ്ച്ച വീട്ടിൽ വെച്ചാണ് നിശ്ചയം
എല്ലാരും വരണം.
3 മാസം കഴിഞ്ഞ് കല്യാണം.
പിന്നെ ആദിയോട് പറയണം കുഴപ്പമുണ്ടാക്കരുത് എന്ന്.
ഇത്രയും പറഞ്ഞ ശേഷം അയാൾ പോയി.

അയാൾ പോയിക്കഴിഞ്ഞപ്പോൾ ഞാൻ ഇറങ്ങി വന്നു.
എല്ലാം കേട്ടല്ലോ…
ഇനി എന്താ നിനക്ക് പറയാനുള്ളത്‌?
ഞാൻ എന്ത് പറയാനാ
അയാൾ പറഞ്ഞത് അയാളുടെ ന്യായം.
നമുക്ക് എന്ത് ചെയ്യാൻ പറ്റും?
നീ വിഷമിക്കണ്ട,അവളേക്കാൾ നല്ല ഒരു പെണ്ണിനെ നിനക്ക് ഞങ്ങൾ കണ്ടു പിടിച്ചു തരാം. ‘അമ്മ പറഞ്ഞു.
ഹഹഹ വിഷമമോ?
പൊന്നിനും പണത്തിനും പ്രാധാന്യം നൽകുന്ന ഒരുവൾ പോയാൽ എനിക്കെന്ത് വിഷമം…

നീ മനസിൽ കുറിച്ചിട്ടൊ.
നീ വലിയ ഉയരങ്ങളിൽ എത്തും.അന്ന് അത് കണ്ട് അവരുടെ കണ്ണ് മഞ്ഞളിക്കും.
ഈ സംഭവം അതിനുള്ള ഇന്ധനമാകട്ടെ…
പപ്പാ പറഞ്ഞു.

അന്ന് വൈകിട്ട് 5 മണിയായപ്പോൾ ശ്രീകല വിളിച്ചു.
നാളെ 4 മണിക്ക് അഴീക്കൽ ബീച്ചിൽ വരാൻ പറഞ്ഞു.
അവളുടെ അമ്മയുടെ വീട് പുതുപ്പള്ളിയിൽ ആണ്.അതിനടുത്താണ് അഴീക്കൽ ബീച്ച്.

പിറ്റേന്ന് ഞാൻ പറഞ്ഞ സമയത്ത്‌ തന്നെ എത്തി.
അവൾ ഒരു കറുത്ത ചുരിദാർ ആയിരുന്നു ധരിച്ചിരുന്നത്.
വരൂ നമുക്ക് നടക്കാം അവൾ പറഞ്ഞു.
ഞങ്ങൾ നടക്കാൻ തുടങ്ങി.
വിവരങ്ങൾ ഒക്കെ അറിഞ്ഞല്ലോ?
അറിഞ്ഞു.
ഒന്നും വിചാരിക്കരുത്,എന്റെ വലിയ ആഗ്രഹമായിരുന്നു ഒരു ലാവിഷ് ലൈഫ് ദൈവം അനുഗ്രഹിച്ച് അതിനൊരു ഭാഗ്യം കിട്ടി.
ദയവ് ചെയ്ത് എന്നെ ശപിക്കരുത്.
എന്നെ മറക്കണം.
ചേട്ടന് എന്നെക്കാൾ നല്ല ഒരു പെണ്കുട്ടിയെ കിട്ടും.
വന്ന് കയറിയ ഭാഗ്യം തട്ടിത്തെറിപ്പിക്കാൻ വയ്യ.

അപ്പോഴേക്കും നടന്ന് ഞങ്ങൾ പാറക്കൂട്ടത്തിനടുത്തെത്തി.
ഞാൻ ഒരു പാറയിൽ ഇരുന്നു.മറ്റൊരു പാറയിൽ അവളും.

എന്താ ഒന്നും മിണ്ടാത്തത്?
അവൾ ചോദിച്ചു…
നീ ആരെ വേണേലും കെട്ടിക്കോ…
എനിക്ക് ഒരു പുല്ലുമില്ല.
നിന്നെ ശപിക്കാൻ ഞാനാരാ?
നിന്നെപ്പോലെ ഒരു അത്യാഗ്രഹി ഒഴിഞ്ഞു പോയതിൽ സന്തോഷിക്കുവല്ലേ വേണ്ടത്.
പിന്നെ നിന്നെക്കാൾ നല്ല പെണ്കുട്ടിയെ കിട്ടും എന്ന് നീ പറയാതെ തന്നെ എനിക്കറിയാം.
ഒരു കാര്യം നീ എന്നെ തേച്ചപോലെ സ്വന്തം ദേഹം ഒന്ന് തേച്ച് കുളിച്ചാൽ നന്ന്.

ഓർക്കുന്നുണ്ടോ നീ എന്നെ കെട്ടിപ്പിടിക്കുന്നത്?
അപ്പോഴൊക്കെ നിനക്ക് ചെമ്പക പൂവിന്റെ മണമാണെന്ന് ഞാൻ പറയുവായിരുന്നു.
എന്നാൽ അതല്ല സത്യം.
ആന പിണ്ടത്തിന്റെ ഗന്ധമാണ് നിനക്ക്.
പിന്നെ നീ നല്ലപോലെ പല്ല് തേക്കുന്നതും ആവശ്യമുള്ള കാര്യമാണ്.
ബുദ്ധിമുട്ടാണെങ്കിൽ ഹാർപ്പിക് ഒഴിച്ച് കുലുക്കുഴിഞ്ഞാലും മതി.
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ മുഖം ഇരുണ്ടു.
വീർത്ത മുഖത്തോടെ അവൾ എന്നെ നോക്കി.

നിന്നോട് “ഫക്ക് ഓഫ്” എന്ന് പറയാൻ അറിയാഞ്ഞിട്ടല്ല.
എന്റെ മാന്യത അനുവദിക്കുന്നില്ല.
സോ ഗുഡ് ബൈ.
ഇത് പറഞ്ഞിട്ട് ഞാൻ എഴുന്നേറ്റു.
ഒരു വിജയിയുടെ ഭാവമാണ് എനിക്ക് അപ്പോൾ ഉണ്ടായിരുന്നത്.

ബൈക്ക് പാർക്ക് ചെയ്തിടത്തേക്ക് നടന്നപ്പോൾ അല്പം മാറി അവളുടെ അച്ഛൻ നിൽക്കുന്നത് കണ്ടു.
അങ്ങനെ നിശ്ചയം നടന്നു.

3ആം മാസത്തിൽ ആദ്യത്തെ തിങ്കളാഴ്ച, കല്യാണദിവസം…
മിഖാസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് കല്യാണം.
മുഹൂർത്തം 11:30 നും 12 നും ഇടയിൽ ആയിരുന്നു.
പെണ്ണും ചെക്കനും ഇരിക്കുന്ന വേദി
താളമേളങ്ങളുടെ അകമ്പടിയോടെ കല്യാണം നടന്നു.
ആളുകൾ സമ്മാനങ്ങൾ നൽകുന്ന സമയം.ഞാൻ കല്യാണ സ്ഥലത്തെത്തി.പതിയെ ആളുകൾക്ക് നടുവിലൂടെ നടന്ന് ആ സ്റ്റേജിൽ കയറി.
എന്നെ കണ്ടതും അവളുടെ മുഖം വിളറി. ഞാൻ ശാന്തമായി അവളുടെ അടുത്തെത്തി ഒരു വർണ്ണക്കടലാസിൽ പൊതിഞ്ഞ കവർ അവൾക്ക് നൽകി.
പേടിയോടെ അവൾ അത് വാങ്ങി.
അവളെയും ചെക്കനെയും അഭിനന്ദിച്ചിട്ട് ഞാൻ ഇറങ്ങിനടന്നു.
തലയുയർത്തിപ്പിടിച്ചു തന്നെ.
ഞങ്ങളുടെ ബന്ധം അറിയാവുന്ന ആളുകൾ അത്ഭുതത്തോടെ എന്നെ നോക്കി.

ഞായറാഴ്ച,
വിരുന്നുവിളിയുടെ ദിവസം
സ്ഥലം വരന്റെ വീട്
സമയം 12 മണി.

വരന്റെ വീട്ടിലെത്തിയ ശ്രീകലയുടെ വീട്ടുകാരും ബന്ധുക്കളും അവന്റെ വീടും സൗകര്യങ്ങളും ഒക്കെ അത്ഭുതത്തോടെ കാണുകയാണ്
പലർക്കും പരസ്പരം പരിചയപ്പെടാൻ ഉള്ള അവസരം ഇന്നാണ് ഒത്തുവന്നത്.

പെണ്ണിന്റെ ബന്ധുക്കൾ പെണ്ണിന് കിട്ടിയ സൗഭാഗ്യത്തെ പുകഴ്ത്തുന്നു, ചിലർ…അല്ല മിക്കവരും അസൂയപ്പെടുന്നു.

ഏത് നിമിഷവും ഭക്ഷണം വിളമ്പാൻ തയ്യാറായ കാറ്ററിംഗ് സ്ഥാപനത്തിന്റെ ആളുകൾ.

അവിടേക്ക് ഒരു ഇന്നോവ കാറിൽ ഞാൻ ചെന്നു.

കുരിശ് കണ്ട ചെകുത്താനെ പോലെ ആയി പെണ്ണിന്റെയും അവളുടെ വീട്ടുകാരുടെയും മുഖം.

ഓ താനോ…താനെന്താ ഇവിടെ ?
സജീവ് എന്ന നവവരൻ ചോദിച്ചു.
ഞാൻ ഞെട്ടലോടെ അവനെ നോക്കി.
ഞെട്ടണ്ട എന്റെ ഭാര്യ എന്നോട് എല്ലാം പറഞ്ഞു. തനിക്ക് നാണമുണ്ടോ …ആരേലും പഴയ കാമുകിയുടെ കല്യാണത്തിനും വിരുന്നുവിളിക്കും പോകുമോടോ?
എന്തായാലും താൻ വന്നത് നല്ല സമയത്താ ബിരിയാണിയും ഐസ്ക്രീമും ഒക്കെ അടിച്ചിട്ട് പോയാൽ മതി.
അവന്റെ പറച്ചിൽ കേട്ട് എല്ലാവരും പരിഹസിച്ചു ചിരിച്ചു.

ഞാൻ ശാന്തനായി ഒന്നും മിണ്ടാതെ നിന്നു.
ചിരി അടങ്ങിയപ്പോൾ ഞാൻ സംസാരിക്കാൻ തുടങ്ങി.

മോനെ സജീവേ,ഞാൻ വന്നത് നിന്റെ ബിരിയാണി തിന്നാൻ അല്ല.
നിനക്ക് ശിഷ്ടകാലം നിനക്ക് ഫ്രീ ആയി തിന്നാനും കുടിക്കാനും ഉള്ള വഴിയുമായിട്ടാണ്.

ആഹാ നിനക്ക് പ്രാന്ത് പിടിച്ചോടാ ശ്രീകലയുടെ അച്ഛൻ പരിഹസിച്ചു.

ഹഹഹ പ്രാന്ത് പിടിക്കും അല്പസമയത്തിനുള്ളിൽ ആർക്കാ എന്ന് കണ്ടറിയാം ഞാൻ പറഞ്ഞു.

ഞാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു, ചെവിയോട് ചേർത്തു.
എല്ലാവരും വന്നോളൂ എന്ന് പറഞ്ഞു.

ഹഹഹ ആര് വരാനാണ് അവൻ വീണ്ടും പരിഹസിച്ചു.

പെട്ടെന്ന് ആ ചിരി അടങ്ങും മുൻപേ മൂന്ന് വണ്ടികൾ ആ വീടിന്റെ മതിൽ കെട്ടിനകത്തേക്ക് ഇരച്ചു കയറി.
ഒരു കാറും രണ്ട് പോലീസ് വാഹനങ്ങളും.

എല്ലാവരും അതിശയത്തോടെ നിൽക്കുമ്പോൾ ഞാൻ പോക്കറ്റിൽ നിന്ന് ഒരു ഐഡന്റിറ്റി കാർഡ് എടുത്തു.

മൈ നെയിം ഇസ് ഋഷി
ആൻഡ്
വീ ആർ ഫ്രം ദി എൻ.ഐ.എ ഞാൻ കൂടെ ഉള്ളവരെ ചൂണ്ടി പറഞ്ഞു.

ഡെയ് സിനിമാ സ്റ്റൈൽ ഡയലോഗ് ഒന്നും വേണ്ട കാറിൽ നിന്ന് വന്ന എന്റെ മേലുദ്യോഗസ്ഥൻ നമ്പ്യാർ സാർ പറഞ്ഞു.

മിസ്റ്റർ സജീവ് യൂ ആർ അണ്ടർ അറസ്റ്റ്.
എന്തിന് വിളറിയ മുഖത്തോടെ അവൻ ചോദിച്ചു.

കഴിഞ്ഞ 6 മാസമായി നിന്നെ ഞങ്ങൾ നിരീക്ഷിക്കുക ആയിരുന്നു.
ഞങ്ങളുടെ ഏറ്റവും മികച്ച യുവ ഓഫീസർ ആയ ഋഷി ആണ് നിന്റെ പുറകിന് ഉണ്ടായിരുന്നത്.
ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ തീവ്രവാദി ആക്രമണങ്ങളിൽ നിന്റെ പങ്ക് പൂർണ്ണമായി തെളിഞ്ഞു കഴിഞ്ഞു.
വിവിധ സ്ഥലങ്ങളിൽ നടത്താനുള്ള ഓപ്പറേഷൻസ് ന്റെ വിവരങ്ങൾ ഞങ്ങൾക്ക് കിട്ടി.

കൂടുതൽ ഒന്നും പറയാനില്ല
ഋഷി അറസ്റ്റ് ഹിം.
നമ്പ്യാർ സാർ വിലങ് എന്റെ കയ്യിലേക്ക് തന്നു.ഞാൻ പുഞ്ചിരിയോടെ അത് സജീവിന്റെ കൈകളിൽ ഇട്ടു.
അവനെ കാറിലേക്ക് കേറ്റി.

ആ കാർ പിന്നോട്ടെടുത്തപ്പോൾ ശ്രീകല താഴേക്ക് കുഴഞ്ഞു വീണു.
ഞാൻ അവളുടെ അടുത്തെത്തി

കല്യാണദിവസം തന്നെ മണ്ഡപത്തിൽ നിന്ന് അവനെ അറസ്റ്റ് ചെയ്യാൻ ആയിരുന്നു പ്ലാൻ,പക്ഷെ നീ ഒരു ദിവസം എങ്കിലും അവന്റെ ഭാര്യയായി കഴിയണം എന്ന ചിന്തയാണ് ഇന്ന് അറസ്റ്റ് ചെയ്യാൻ കാരണം.
ആ പിന്നെ അവന്റെ എല്ലാ സ്വത്തുക്കളും വൈകാതെ കണ്ടുകെട്ടും
നിന്നെ അറസ്റ്റ് ചെയ്യാത്തത് ഒരു ദയയായി കണ്ടോളൂ
എന്റെ വാക്കുകൾ കേട്ട അവൾ പൊട്ടിക്കരഞ്ഞു.

ഞാൻ കാർ മതിലിനു വെളിയിലേക്ക് എടുത്തപ്പോൾ കുഴഞ്ഞു വീണ അവളെ താങ്ങിയെടുക്കുന്ന പിതാവിനെ ആണ് കണ്ടത് .

(ശുഭം).

രചന : Varun Das M

LEAVE A REPLY

Please enter your comment!
Please enter your name here