Home Arun Nair “കൂടുതൽ ഒന്നും പറയാൻ ഇല്ല ……… എനിക്ക് കൂടെ കിടക്കാൻ താല്പര്യം ഒട്ടും തോന്നുന്നില്ല “

“കൂടുതൽ ഒന്നും പറയാൻ ഇല്ല ……… എനിക്ക് കൂടെ കിടക്കാൻ താല്പര്യം ഒട്ടും തോന്നുന്നില്ല “

2

രചന : അരുൺ നായർ

,,,, “എടോ ……
അശ്വതിയെ ഇന്ന് താൻ എൻ്റെ കൂടെ കിടക്കടോ
എത്ര ദിവസം ആയി ഞാൻ ഇങ്ങനെ ഒറ്റയ്ക്ക് കിടക്കുന്നു
ഭയങ്കരം ആയി മടുക്കുന്നു എനിക്ക്
താൻ അടുത്ത് ഇല്ലാഞ്ഞിട്ടു….. ”

രാത്രിയിൽ ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകി കഴിഞ്ഞു കിടക്കാൻ പോകുന്ന പ്രിയതമയുടെ കൈകളിൽ പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു

“അരുണേട്ടാ വിട്……
ഞാൻ പറഞ്ഞു എനിക്ക് കൂടെ കിടക്കാൻ താല്പര്യം ഇല്ലന്ന്….
ഇനിയും ശബ്ദം എടുത്താൽ മോളു കേൾക്കും
വെറുതെ അവളെ കൂടി ഒന്നും അറിയിക്കേണ്ട….”

അവളുടെ കൈകളിൽ നിന്നും എന്റെ
പിടി വിടീച്ചു കൊണ്ട് അശ്വതി കിടക്കാനായിട്ടു നടക്കാൻ തുടങ്ങി

“അശ്വതി……. എൻ്റെ പൊന്നു അച്ചുകുട്ടി അല്ലെ…….. എനിക്ക് ഇപ്പോളും ചെറുപ്പം ആണ്‌…..നല്ല ആരോഗ്യവും….. പിന്നെ നീ എന്തിനാണ് എന്നെ ഒഴിവാക്കുന്നത്…… ”

“കൂടുതൽ ഒന്നും പറയാൻ ഇല്ല ………
എനിക്ക് കൂടെ കിടക്കാൻ താല്പര്യം ഒട്ടും തോന്നുന്നില്ല ”

“വെറുതെ വാശി പിടിക്കരുത് അശ്വതി……………
ആരെ കാണിക്കാൻ ആണ്‌ ഈ വാശി
എന്തെങ്കിലും ഉണ്ടെങ്കിൽ പറ ”

അശ്വതി എന്നോട് കൂടുതൽ ഒന്നും പറയാതെ കിടക്കാൻ ആയിട്ട് പോയി

ഞാൻ അവളോട് പറഞ്ഞു

“നീ എങ്ങോട്ട് എങ്കിലും പോടീ പുല്ലെന്നു”

പറഞ്ഞിട്ട് ബെഡ്റൂമിലേക്ക് കിടക്കാൻ പോയി

കിടന്നു എങ്കിലും എനിക്ക് ഉറക്കം വന്നില്ല

“എന്തായിരിക്കും എൻ്റെ അച്ചുവിന് ഇത്രക്കും വിരോധം……?????

ആരെങ്കിലും എന്നെ കുറിച്ചു വല്ല അപവാദവും ഇനി അവളുടെ ചെവിയിൽ പറഞ്ഞു കൊടുത്തോ….???

ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം ആണ്‌…..

എന്നാൽ അവൾക്കു എന്നോട് അത് തുറന്നു ചോദിച്ചു കൂടെ….???

ഇത്രയും കാലം അങ്ങനെ ആയിരുന്നല്ലോ പിന്നെ എന്താണ് ഇത്രക്കും പെട്ടെന്ന് സംഭവിച്ചത്

എത്ര സ്നേഹം ആയിരുന്നു എൻ്റെ ഭാര്യക്ക് എന്നോട്…….
ഇപ്പോൾ ഞാൻ ഒന്ന് റൊമാന്റിക് ആയി മിണ്ടുന്നതു പോലും അവൾക്കു ഇഷ്ടം അല്ലാതെ ആയി ”

കോളേജിൽ പഠിക്കുമ്പോൾ മുതൽ ഉള്ള സ്നേഹം ആയിരുന്നു……..
പഠിച്ചു കഴിഞ്ഞു രണ്ടു വീട്ടുകാരും എതിർപ്പും അവൾക്കു വേറെ കല്യാണം ആലോചനയും വന്നതോടെ ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു…….

അന്ന് മുതൽ ഇന്ന് വരെ ഒരു മനസും രണ്ടു ശരീരവും ആയിട്ടാണ് ജീവിച്ചത്…..
എൻ്റെ മുൻകോപം ഒക്കെ അവൾക്കു നന്നായി അറിയാം……. അതെല്ലാം സഹിച്ചു എന്നോട് ഒപ്പം നന്നായി ഇണങ്ങി ജീവിച്ച ഭാര്യക്ക് പെട്ടെന്ന് ഇത് എന്ത് പറ്റി…..???

ഇന്ന് വരെ അവൾ എന്നോട് ഇത് വേണ്ട അല്ലങ്കിൽ ഇപ്പോൾ വേണ്ടെന്നു പറഞ്ഞു ഞാൻ കേട്ടിട്ടില്ല…….
അത് പോലെ എന്നെ സ്നേഹിച്ച ഭാര്യ……
അവളാണ് ഇപ്പോൾ ഇങ്ങനെ…. അവൾക്കു ഇത് എന്ത് പറ്റി….????
ഏകദേശം മൂന്നു മാസത്തോളം ആയി

കാര്യം പതിനേഴു വയസ് ഉള്ള മോൾ ഉണ്ടെങ്കിലും എൻ്റെ അച്ചുവിനെ കണ്ടാൽ ഇപ്പോളും അത്രയും ഒന്നും പറയില്ല……..
അത് എങ്ങനെയാ ഇപ്പോളും 39 വയസ് അല്ലെ ആയിട്ടുള്ളു……..
ഞാനും അത്രയും ചെറുപ്പം തന്നെ ആണ്‌……..
സുഖിച്ചു ജീവിക്കണ്ട കാലഘട്ടം……..

അതോ ഇനി പെണ്ണുങ്ങൾക്ക്‌ നേരത്തെ തന്നെ മോഹങ്ങൾ എല്ലാം തീരുമോ….???? അതോ ഇനി അവൾക്കു ഇനി വല്ലവനും ആയി ബന്ധം ഉണ്ടായോ…..????

ദൈവമേ…..
ഒന്നും പറയാൻ പറ്റാത്ത കാലം ആണ്‌…

എങ്ങനെ ഇതൊന്നു അറിയാൻ പറ്റും……
ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല……
ഇങ്ങനെ പോയാൽ ഞാൻ വേറെ വല്ല പെണ്ണുങ്ങളുടെയും അടുത്തു പോകേണ്ടി വരും…….
അത്രയും തരം താഴുന്നതിനു മുൻപ് എന്തായാലും അവളുടെ പ്രശ്നങ്ങളുടെ യഥാർത്ഥ കാര്യം കണ്ടു പിടിക്കണം…..

അവൾക്കു വേറെ വല്ല ബന്ധവും ഉണ്ടെങ്കിൽ പിന്നെ ഞാൻ എന്തിനാണ് ഇങ്ങനെ അവളെയും സ്വപ്നം കണ്ടു ജീവിക്കുന്നത്………
എന്തായാലും നാളെ ഞായറാഴ്ച അല്ലെ മോൾ ഉണ്ടെന്നും നോക്കി മിണ്ടാതെ ഇരിക്കേണ്ട…… കാര്യം ചോദിക്കാം …. ഇനിയും താമസിച്ചാൽ ശരി ആകില്ല

എൻ്റെ മനസ്സിൽ സംശയങ്ങൾ ഉരുണ്ടു കയറി അതിൽ നീറി നീറി ഞാൻ ഉറക്കത്തിലേക്കു പോയി

നേരം വെളുത്തു സൂര്യൻ ഉദിച്ചു തുടങ്ങിയപ്പോൾ അവളും മോളും എഴുന്നേറ്റു എന്നു അടുക്കളയിലെ ശബ്ദം കേട്ടപ്പോൾ എനിക്ക് മനസിലായി……..

ഞാൻ ഇന്നലെ ഓരോ ഓർമകളും ആയി കിടന്നത് കൊണ്ട് ഉറങ്ങാൻ താമസിച്ചിരുന്നു അത്കൊണ്ട് പതുക്കെ എഴുന്നേറ്റാൽ മതി എന്നു വച്ചു കുറച്ചു നേരം കൂടി കിടന്നു

രാവിലെ എഴുന്നേറ്റു പ്രഭാതകർമങ്ങൾ എല്ലാം കഴിഞ്ഞു ഇരുന്ന എൻ്റെ അടുത്തേക്ക് ചായ കൊണ്ടു വന്ന അശ്വതിയെ ഞാൻ പിടിച്ചു നിർത്തി

“അച്ചു ഉള്ള കാര്യം എന്താണെങ്കിലും പറഞ്ഞോ….???
ഇനിയും എനിക്ക് ഇങ്ങനെ പൊട്ടൻ ആകാൻ വയ്യ….. ”

എൻ്റെ ശബ്ദം കുറച്ചു കനത്തു പോയിരുന്നു

അവൾ ഒന്നും മിണ്ടിയില്ല

എനിക്ക് അങ്ങു ദേഷ്യം വന്നു
ഞാൻ ചായ തന്ന കപ്പ്‌ താഴെ എറിഞ്ഞു പൊട്ടിച്ചു

“മര്യാദക്ക് നിന്റെ ഒടുക്കത്തെ മൗനം നിർത്തിക്കോ…….
അല്ലങ്കിൽ ഇനി എൻ്റെ തനി സ്വഭാവം വെളിയിൽ എടുക്കും ”

ഞാൻ ദേഷ്യം കൊണ്ട് തുള്ളി നിന്നു എങ്കിലും അവൾ ഇത്രയും പറഞ്ഞുള്ളു

“എനിക്ക് പഴയ പോലെ ആകാൻ താല്പര്യം ഇല്ല”

“നിനക്ക് വല്ല അവിഹിതവും ഉണ്ടെങ്കിൽ പറഞ്ഞോ…….
ഞാനും എൻ്റെ മകളും ഒഴിഞ്ഞു തന്നേക്കാം……
ഇനിയും ഒരു പൊട്ടൻ ആയി ജീവിക്കാൻ എനിക്ക് എന്തായാലും വയ്യ ….. ”

ഞാൻ ഉറഞ്ഞു തുള്ളി കൊണ്ട് പറഞ്ഞു

“അരുണേട്ടൻ ഇത്രയും മോശം ആയി ചിന്തിക്കും എന്നു കരുതി ഇല്ല ഞാൻ ”

അവൾ പുച്ഛത്തോടെ എന്നെ നോക്കി പറഞ്ഞു

എൻ്റെ സർവ്വനിയന്ത്രണവും വിട്ടു പോയി……

“കരണം പൊട്ടും പോലെ ഒറ്റ അടി വച്ചു കൊടുത്തു അവൾക്കിട്ടു
കല്യാണം കഴിഞ്ഞിട്ട് ആദ്യമായി ഞാൻ എൻ്റെ അച്ചുവിനെ തല്ലി ”

അടിയുടെ വേദന കൊണ്ടും എൻ്റെ ശക്തി കൊണ്ടും അവൾ തലകറങ്ങി താഴോട്ട് വീണു…….

അടിയുടെ ശബ്ദം കേട്ടു മോളു മുറിയിൽ നിന്നും ഓടി വന്നു

വന്നപ്പോൾ കണ്ടത്
അമ്മ താഴെ കിടക്കുന്നത്

“എന്തിനാ അച്ഛാ അമ്മയെ തല്ലിയത്…??? ”

“അതൊക്കെ പിന്നെ പറയാം…..
മോളു പോയി കുറച്ചു വെള്ളം എടുത്തു കൊണ്ട് വാ…. ”

മോൾ ഓടി അടുക്കളയിലേക്കു പോയി വെള്ളവും എടുത്തു കൊണ്ട് വന്നു

ഞാൻ അശ്വതിയുടെ മുഖത്തേക്ക് വെള്ളം തളിച്ചു……

പതുക്കെ പതുക്കെ അച്ചുവിന് ബോധം വന്നു

ഞാൻ അച്ചുവിനെ പൊക്കി എടുത്തു കൊണ്ടു പോയി കട്ടിലിൽ കിടത്തി……

“എന്തിനാ അച്ചു എന്നോട് ഇങ്ങനെ ഒക്കെ…..????
എനിക്ക് അങ്ങു ദേഷ്യം വന്നു പോയി അതാണ് അറിയാതെ അടിച്ചു പോയത് ”

“ഒന്നും ഇല്ല അരുണേട്ടാ……
ഞാൻ ഒന്ന് കിടക്കട്ടെ
മോളു പോയിരുന്നു പഠിച്ചോ ”

അത്രയും പറഞ്ഞു അച്ചു ഉറങ്ങാൻ കിടക്കും പോലെ കിടന്നു

മോൾ പഠിക്കാൻ പോയി കഴിഞ്ഞപ്പോൾ അച്ചു എൻ്റെ കൈകളിൽ പിടിച്ചു

“അരുണേട്ടാ ഞാൻ പറയുന്ന കാര്യം കേട്ടു അരുണേട്ടൻ ദേഷ്യപ്പെടരുത്
വകതിരിവ് ഇല്ലാതെ എടുത്തു ചാടുകയും ചെയ്യരുത് ”

“ഇല്ല അച്ചു……
നീ എന്നോട് എന്ത് ആണെങ്കിലും പറഞ്ഞോ…….
എനിക്കു കാര്യം അറിയാതെ ഭ്രാന്ത് പിടിക്കുക ആണ്‌ ”

“അത് അരുണേട്ടാ…..
മോൾക്ക് ഒരാളും ആയി ബന്ധം ഉണ്ട്

അവളുടെ മൊബൈലിൽ ഞാൻ കണ്ടു
ഒരു ചെറുക്കന്റെ ഫോട്ടോ പിന്നെ കുറെ മെസ്സേജുകളും….. ”

എനിക്ക് ദേഹം വിറഞ്ഞു കയറി

“ഞാൻ ഇന്ന് അവളെ കൊല്ലും….
അവളെ പൊന്നു പോലെ നെഞ്ചത്ത് വച്ചു കൊണ്ടു നടന്നിട്ട് അവൾ നമ്മളോട് ഇങ്ങനെ ചെയ്തല്ലോ….????
നമ്മുടെ ആഗ്രഹത്തിന് എതിര് നിന്നാൽ ഒന്നേ ഉള്ളു എന്നൊന്നും ഞാൻ നോക്കില്ല….. ”

അതും പറഞ്ഞു ഞാൻ മോളുടെ മുറിയിലേക്ക് പോകാൻ തുടങ്ങി

” അരുണേട്ടാ……..
ദേഷ്യം വന്നിട്ട് യാതൊരു കാര്യവും ഇല്ല….

അവൾ നമ്മളെ പോലെ തന്നെ വേറെ ഒരു വക്തി ആണ്‌……
അവൾക്കും നമ്മളെ പോലെ സ്വാതന്ത്ര്യം ഉണ്ട് എല്ലാ കാര്യത്തിനും…..
ഒരു വർഷം കൂടി കഴിഞ്ഞാൽ പ്രായപൂർത്തിയും ആകും അവൾക്കു……
നമ്മൾ വിവേകത്തോടെ ചിന്തിച്ചു വേണം ഓരോ കാര്യങ്ങളും ചെയ്യാൻ ”

“നമ്മൾ ഇനി എന്ത് ചെയ്യണം….???
നല്ല അടി കൊടുക്കുകയാണ് ചെയ്യണ്ടത്….
ഒന്നേ ഉള്ളു പറഞ്ഞു കൊഞ്ചിച്ചതിനു കിട്ടിയ ശിക്ഷ
ഒന്ന് തല്ലിയിട്ടു പോലും ഇല്ല ഞാൻ അവളെ ”

എനിക്ക് സങ്കടം കൊണ്ടു കണ്ണുകൾ നിറഞ്ഞു

“അരുണേട്ടാ……
അവളുടെ മൊബൈലിൽ ഞാൻ കണ്ട കാര്യങ്ങൾ കുറച്ചു കൂടി കടുത്തത് ആണ്‌…. അത്കൊണ്ടാണ് ഞാൻ രാത്രിയിൽ അവളുടെ മുറിയിൽ കിടന്നത്….. ”

“എന്താണ് അച്ചുവേ കണ്ടത്….
എനിക്ക് ദേഷ്യം കൊണ്ട് ഇരിക്കാൻ വയ്യാതെ ആയി…..
നീ അവന്റെ നമ്പർ ഇങ്ങു എടുത്തു താ
അവന്റെ പണി ഞാൻ തീർത്തിട്ട് വരാം…. ”

“അതൊന്നും അത്രക്കും എളുപ്പം അല്ല….. പോരാത്തതിന് ഇപ്പോളത്തെ പിള്ളേരും ആണ്‌…..
നമ്മുടെ ഇരട്ടി കാണും വാശി ”

“നീ എന്തൊക്കെ കണ്ടു അവളുടെ മൊബൈലിൽ….???
ഞാൻ ഇന്ന് അത് പൊട്ടിച്ചു കളയും ”

“അരുണേട്ടാ……
അവളും അവനും ആയിട്ടു സെക്സ് ചാറ്റ് ചെയ്തേക്കുന്നു…..

ഇതൊക്കെ അറിയുമോ നിനക്ക് എന്നുള്ള അവന്റെ ചോദ്യത്തിന് നമ്മുടെ മോളുടെ മറുപടി കണ്ടു എൻ്റെ നെഞ്ച് പൊട്ടി പോയി….”

അത്രയും പറഞ്ഞു അച്ചു കരഞ്ഞു

“അച്ചു കരയാതെ കാര്യം പറ ”

ഞാൻ അക്ഷമൻ ആയിരുന്നു

അച്ചു കരഞ്ഞു കൊണ്ട് തുടർന്നു

“ഇതൊക്കെ അച്ഛനും അമ്മയും നേരവും കാലവും നോക്കാതെ ചെയ്യുന്നത് അല്ലെ……….
എനിക്ക് എല്ലാം അറിയാം എന്നു…..

അത്കൊണ്ട് ആണ്‌ അരുണേട്ടാ ഞാൻ അകലം പാലിച്ചത് ”

“എല്ലാം നമ്മുടെ തെറ്റാണു അച്ചുവേ….
മോളുടെ വളർച്ച അറിഞ്ഞു നമ്മൾ പെരുമാറേണ്ടി ഇരുന്നു…..
അവളെ ഈ ബന്ധത്തിൽ നിന്നും എങ്ങനെ എങ്കിലും ഒഴിവാക്കാണല്ലോ അച്ചുവേ…. ”

അച്ചുവിന്റെ സംസാരം കേട്ടു എൻ്റെ മനസ് തളർന്നു കഴിഞ്ഞിരുന്നു

“അരുണേട്ടൻ അതൊന്നും ഓർത്തു പേടിക്കണ്ട…..
അവളുടെ മൊബൈൽ ഇപ്പോൾ സ്കൂളിൽ കൊടുത്തു വിടാറില്ല ഞാൻ……
ആകെ വീട്ടിൽ വരുമ്പോൾ മാത്രമേ എടുക്കാറുള്ളു……
അന്നേരം ഫുൾ ടൈം ഞാൻ ഉണ്ട്…..

പിന്നെ അവളോട് ഞാൻ ചോദിച്ചിരുന്നു കാര്യങ്ങൾ എല്ലാം

അപ്പോൾ അവൾ പറഞ്ഞത് ഓൺലൈൻ കൂടി മാത്രമേ അറിയൂ…..
ഇപ്പോൾ അമ്മ അടുത്തു ഉള്ളത്കൊണ്ട് അവൾ മിണ്ടാറില്ല എന്നാണ് പറഞ്ഞത്…..
ഇനി എൻ്റെ മോളുടെ അടുത്തു നിന്നും മാറില്ല ഏട്ടാ ഞാൻ….

ഇപ്പോൾ ഒരുപാട് ചതി ഉള്ള കാലം ആണ്‌ അത്കൊണ്ട് തിരഞ്ഞു എടുക്കുമ്പോൾ സൂക്ഷിക്കണം അത് ഞാൻ മോളെ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്……
അവൾ എന്തെങ്കിലും തെറ്റിലേക്ക്‌ പോയാൽ പിന്നെ നമ്മൾ ജീവിച്ചു ഇരുന്നിട്ട് കാര്യം ഉണ്ടോ ഏട്ടാ….. ”

അതും പറഞ്ഞു അവൾ എന്റെ ചുമലിലേക്ക് വീണു

“നിനക്ക് എന്നാൽ എന്നോട് ഇതൊക്കെ പറഞ്ഞു കൂടാരുന്നോ….????
ഇത് ഇപ്പോൾ ഞാൻ വെറുതെ സംശയിച്ചു…….. നിന്നേ തല്ലി ഇല്ലേ….. ”

“അവളെ പൂർണമായും എല്ലാം പറഞ്ഞു മനസിലാക്കിയിട്ടു പറയാം വച്ചാണ് ഞാൻ ഒളിച്ചു വച്ചത് അല്ലങ്കിൽ ഏട്ടൻ അവളെ വല്ലതും ചെയ്യുമോ പേടിച്ചു ഞാൻ ”

ഇതും പറഞ്ഞു ഒറ്റ ഓട്ടം ആയിരുന്നു അവൾ എന്തോ ഓർത്തത് പോലെ

പെട്ടന്ന് തന്നെ ഉത്തരവാദിത്തം ഓർമ്മ വന്നു മോളുടെ മുറിയിലേക്ക് ഓടിയത് ആണ്‌

അവളുടെ ഓട്ടം കണ്ടപ്പോൾ ഞാൻ അവളിൽ പ്രണയിനിയിൽ നിന്നു ഭാര്യയിലേക്കും…. ഭാര്യയിൽ നിന്നു അമ്മയിലേക്കും ….. അമ്മയിൽ നിന്നു എല്ലാം തികഞ്ഞ കുടുംബിനിയിലേക്കും ഉള്ള മാറ്റം കണ്ടു

പെണ്ണുങ്ങൾ എന്നു പറഞ്ഞാൽ കുടുംബത്തിന്റെ സന്തോഷത്തിനു വേണ്ടി ഒരുപാട് രഹസ്യങ്ങൾ സൂക്ഷിക്കുന്ന കലവറ ആണെന്ന് എനിക്ക് തോന്നി

ഞാൻ അവളുടെ പുറകെ മകളുടെ മുറിയിലേക്ക് ചെന്നു
ഞാൻ കണ്ടു അവൾ മകളുടെ അടുത്തു ഇരിക്കുന്നത്

ഞാൻ സിബിഐ ഡയറി കുറിപ്പിൽ മമ്മൂട്ടി നടക്കും പോലെ മോളുടെ മുറിയുടെ വെളിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഇടയ്ക്കു ഇടയ്ക്കു മുറിയിലെക്കു ഒളിഞ്ഞു നോക്കിയും കൊണ്ട് ഉലാത്തി കൂടെ ഇടയ്ക്ക് സിഗരറ്റ്ഉം

അച്ചുവിന്റെ കാവൽ ഇരിപ്പും എൻ്റെ സിഗരറ്റും കത്തിച്ചുള്ള നടത്തവും കണ്ട മോൾ എഴുന്നേറ്റു വന്നു
അവളുടെ മൊബൈൽ എൻ്റെ കയ്യിൽ തന്നു

“എനിക്ക് ഇത് വേണ്ട അച്ഛാ…..

എൻ്റെ കൂടെ എൻ്റെ അമ്മയും അച്ഛനും ഉണ്ടായാൽ മതി സന്തോഷത്തോടെ……
ഞാൻ ഒരു തെറ്റിലും അകപ്പെടാതെ ശ്രദ്ധിച്ചോളാം….

ഞാൻ കേട്ടിരുന്നു നിങ്ങളുടെ സംസാരം
അറിവ് ഇല്ലാത്ത പ്രായത്തിൽ അറിയാതെ പറ്റിയത് ആണ്‌ ഇത്രയും തെറ്റു……
അച്ഛൻ എന്നോട് പൊറുക്കണം…. ”

അത്രയും പറഞ്ഞു അവൾ എന്നെ നെഞ്ചത്ത് കിടന്നു……. പശ്ചാത്താപം ഉള്ളത് കൊണ്ട് കുറച്ചു കരഞ്ഞു കൊണ്ട്

ഞാൻ കൈകൊണ്ടു അച്ചുവിനെയും വിളിച്ചു…..
എൻ്റെ വിളി കാണാൻ കാത്തു നിന്നത് പോലെ
അവളും ഓടി വന്നു കിടന്നു എൻ്റെ നെഞ്ചിൽ….

“രണ്ടാളും കൂടി എൻ്റെ നെഞ്ചിന്റെ ചൂട് പങ്കു വച്ചു എടുത്തപ്പോൾ ഞാൻ ഈ ലോകത്തെ ഏറ്റവും ഭാഗ്യം ചെയ്ത അച്ഛനും ഭർത്താവും ആകുക ആയിരുന്നു പഴയ പോലെ….. ”

(Copyright protect)

A story from അരുൺ നായർ

ഇതിൽ വലിയ സംഭവം ഉള്ള കഥ ഒന്നും അല്ല…..
എങ്കിലും പല കാര്യങ്ങളിലും ചിലപ്പോൾ ഭാര്യമാരെ നന്നായി മനസിലാക്കാൻ കഴിഞ്ഞാൽ ഒരു അടി കൊടുക്കൽ നമുക്കു ഒഴിവാക്കാൻ പറ്റും….
പിന്നെ പിള്ളേരുടെ മുൻപിൽ വച്ചു അനാവശ്യ സ്നേഹ പ്രകടനങ്ങൾ ഒഴിവാക്കുന്നത് നല്ലത് ആയിരിക്കും

ഞാനും പറയാറുണ്ട് ഭാര്യയോട് നിന്നേ കൊണ്ട് ഒന്നിനും കൊള്ളില്ല കുഞ്ഞിനെ നോട്ടം പോരാ എന്നൊക്കെ…….
മനസ്സിൽ അറിഞ്ഞു കൊണ്ട് തന്നെ അവൾ ഇല്ലാതെ ഞാൻ പൂർണം ആകുന്നില്ല എന്ന സത്യം ഉൾക്കൊണ്ട്‌ കൊണ്ട്

അരുൺ നായർ

2 COMMENTS

  1. ഇന്നത്തെ കാലത്ത് നടക്കുന്ന ഒരൂ സംഭവമാണ് കള്ളം പറഞ്ഞു വിവാഹം നടത്തുന്നത്.വയസ്സുകുറച്ചു പറഞ്ഞും വിദ്യാഭ്യാസ ം കൂട്ടി പറഞ്ഞു മറ്റും .പാവപ്പെട്ടപെൺകുട്ടി കളെ കബളിപ്പിച്ച് വിവാഹം കഴിക്കുന്നു പിന്നീട് ആണ് അവർ സതൃങ്ങൾ അറിയുന്നത് നിങ്ങൾ അങ്ങനെ ഉള്ള പെൺകുട്ടികളുടെ കഥയും എഴുതണം

LEAVE A REPLY

Please enter your comment!
Please enter your name here