Home Latest ഇന്ന് ഈ ആദ്യ രാത്രിയിൽ തന്നെ ഇവളിത് ചോദിച്ചു കളഞ്ഞല്ലോ…

ഇന്ന് ഈ ആദ്യ രാത്രിയിൽ തന്നെ ഇവളിത് ചോദിച്ചു കളഞ്ഞല്ലോ…

0

രചന : Varun das M

എനിക്ക് നല്ല വണ്ണമുണ്ടായിട്ടും എന്നെ തന്നെ മതി എന്ന് ചേട്ടൻ പറയാനുള്ള കാരണമെന്താ ?
ആദ്യരാത്രി പാലുമായി കടന്നു വന്ന് എന്റെ അരികിലിരുന്ന നവവധുവിന്റെ ചോദ്യം കേട്ട ഞാൻ ഞെട്ടി.

എന്റെ മനസിലൂടെ കടന്ന് പോയ ചിന്തകൾ മുഖത്ത് വരാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു.
സർക്കാർ ജോലി കിട്ടിക്കഴിഞ്ഞപ്പോൾ ആലോചനകളുടെ പെരുമഴ ആയിരുന്നു.
സമയമായിട്ടില്ല പതിയെ നോക്കാം എന്ന എന്റെ നിലപാട് വീട്ടുകാർ അംഗീകരിച്ചു.1 വർഷം കഴിഞ്ഞപ്പോൾ ഇനി നമുക്ക് കല്യാണം ആവാം എന്ന് ഞാൻ പറഞ്ഞു.
അങ്ങനെ ഏതാനും പെണ്ണുകാഴ്ചകൾ നടത്തി. ഒന്നും അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല എന്നതാണ് സത്യം.

മനസ്സിനിണങ്ങിയ ഒരാളെയെ വിവാഹം കഴിക്കാൻ പാടുള്ളൂ,അല്ലെങ്കിൽ ജീവിതകാലം മുഴുവൻ അഭിനയിക്കേണ്ടി വരും.
ജീവിതത്തിൽ അഭിനയിക്കുന്നത് ആത്മാർഥരഹിതമാണെന്ന പക്ഷക്കാരൻ ആണ് ഞാൻ.

അങ്ങനെയിരിക്കെയാണ് ബന്ധുവായ സുലോചന ആന്റി ദേവിയുടെ ആലോചന കൊണ്ടുവരുന്നത്.
ആദ്യമേ രണ്ട് കാര്യങ്ങൾ പറഞ്ഞു
1.പെണ്ണിന് അല്പം വണ്ണക്കൂടുതൽ ഉണ്ട്,എന്ന് വെച്ച് ഓവർ ഒന്നുമല്ല, വൃത്തികേടും ഇല്ല.
2.നിന്നെ നേരത്തെ അവളും വീട്ടുകാരും കണ്ടിട്ടുണ്ട് അവർക്ക് നിന്നെ ഇഷ്ടമാണ് .

സാധാരണ സ്വപ്നങ്ങൾ മാത്രമുള്ള എന്നെ സംബന്ധിച്ചിടത്തോളം വണ്ണം വലിയ വിഷയമല്ല.എന്തായാലും പോയി കാണാം എന്ന് ഞാൻ തീരുമാനിച്ചു.

അങ്ങനെ ഒരു ഞായറാഴ്ച ഞങ്ങൾ പെണ്ണ് കാഴ്ചയ്ക്കായി പുറപ്പെട്ടു.
ഒരു വലിയ രണ്ടുനില വീടിന്റെ മതിൽക്കെട്ടിനകത് ഞങ്ങളുടെ കാർ നിന്നു.
അവരുടെ സാമ്പത്തിക ശേഷി വിളിച്ചോതുന്നപോലെയുണ്ട് ആ വീടിന്റെ വലിപ്പം.
പെണ്ണിന്റെ വീട്ടുകാർ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.
നല്ല പെരുമാറ്റം,വർഷങ്ങളുടെ അടുപ്പം അരമണിക്കൂർ കൊണ്ട് ഫീൽ ചെയ്തു.

 

അപ്പോൾ കാര്യത്തിലേക്ക് കടക്കാം പെണ്ണിനെ വിളിക്കൂ എന്ന സുലോചന ആന്റിയുടെ നിർദ്ദേശം കേട്ട ദേവിയുടെ അമ്മ അകത്തേക്ക് പോയി,മടങ്ങി വന്നത് മകളെയും കൊണ്ടാണ്.
അവൾ,ദേവി ഒരു ട്രേയിൽ ചായയുമായി വന്നു.ഞങ്ങൾക്കെല്ലാവർക്കും നൽകി.
ഞാൻ അവളെ നല്ലപോലെ നോക്കി,
സെറ്റ് സാരി ഉടുത്ത് വലിയ ചാന്തും പുട്ടിയും ഒന്നുമിടാതെയാണ് അവൾ വന്നത്. മുടിയിൽ ചൂടിയ തുളസിക്കതിർ അവളുടെ ലാളിത്യത്തെ വിളിച്ചോതുന്നതായിരുന്നു.

അവൾക്ക് അത്യാവശ്യം വണ്ണമുണ്ട്, പക്ഷെ വൃത്തികേടൊന്നും എനിക്ക് തോന്നിയില്ല,അല്ലെങ്കിലും ബിഗ് ഇസ് ബ്യൂട്ടിഫുൾ എന്ന് ആഷ്ലി ഗ്രഹാമിനെയും,താര ലിന്നിനെയും,സോഫി ഡാലിനെയും ഒക്കെ കാണുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട്.

ചെക്കനും പെണ്ണിനും സ്വകാര്യമായി സംസാരിക്കാൻ ഉള്ള അവസരം ലഭിച്ചപ്പോൾ ഞങ്ങൾ അവളുടെ വീടിന്റെ മുറ്റത്തുള്ള പൂന്തോട്ടത്തിലേക്കാണ് പോയത്.
അവിടുത്തെ പുൽത്തകിടിയിൽ ഞങ്ങൾ ഇരുന്നു.
ഞങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ പരസ്പരം തുറന്ന് പറഞ്ഞു.
എന്തോ ഒരു അടുപ്പം അവളോട് തോന്നി.
എനിക്ക് ചേട്ടനെ ഇഷ്ട്ടപ്പെട്ടു, ചേട്ടന്റെ തീരുമാനം എന്തായാലും തുറന്നു പറഞ്ഞോളൂ എന്ന് അവൾ പറഞ്ഞു.

തീരുമാനം അറിയിക്കാം എന്ന് പറഞ്ഞ് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി .

മടക്കയാത്രയിൽ ഇവളെ തന്നെ മതി എന്ന് ഞാൻ പറഞ്ഞു, വീട്ടുകാരും സമ്മതിച്ചു.
അങ്ങനെ വിവാഹം കഴിഞ്ഞു.
നിശ്ചയത്തിനും,വിവാഹത്തിനും ഒക്കെ ചില ബന്ധുക്കളും സുഹൃത്തുക്കളും അനാവശ്യമായ ചില കമന്റുകൾ പറഞ്ഞിരുന്നു.
കാശ് കണ്ടാണ് ഞാൻ കെട്ടുന്നത് എന്നാണ് അതിലൊന്ന്.
ഒരു തടിച്ചിയെ കെട്ടാൻ എന്താ കാരണം എന്നാണ് ചിലരൊക്കെ ചോദിച്ചത്.
സ്വന്തം കണ്ണിലെ കോലെടുത്തിട്ടു വേണം മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാൻ എന്ന് പറയണമെന്നുണ്ടായിരുന്നു വെറുതെ പിണക്കണ്ട എന്ന ആലോചനയിൽ അത് ഒഴിവാക്കി

ഇന്ന് ഈ ആദ്യ രാത്രിയിൽ തന്നെ ഇവളിത് ചോദിച്ചു കളഞ്ഞല്ലോ എന്ന് ഞാൻ ചിന്തിച്ചു
എന്താ ആലോചിക്കുന്നത്? അവളുടെ ചോദ്യം
ഒന്നുമില്ല ഞാൻ ദേവിയുടെ ചോദ്യത്തിനെപ്പറ്റി ചിന്തിക്കുകയായിരുന്നു
എന്നാൽ പറ അവൾ എന്നെ വിടാനുള്ള ഭാവമില്ല.
ശരി പറയാം ഞാൻ സമ്മതിച്ചു.

മോളെ ഈ വണ്ണത്തിലും ശരീരത്തിലും ഒന്നും വലിയ കാര്യമില്ല എന്ന് ഉത്തമ വിശ്വാസമുള്ള ഒരാളാണ് ഞാൻ.
നിന്നെ ആദ്യമായി കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ട്ടപ്പെട്ടു കാരണം നിന്റെ ലാളിത്യം,തുറന്ന പെരുമാറ്റം ഒക്കെത്തന്നെയാണ്.
നിനക്ക് നല്ല വിദ്യാഭ്യാസം ഉണ്ട്,നല്ല കുടുംബമാണ് എന്നത് മറ്റൊരു കാര്യം.
പിന്നെ വണ്ണം അല്പം കൂടിപ്പോയി,പക്ഷെ നീ വളരെ സുന്ദരിയാണ്.

ഇനി വണ്ണം ഉള്ളത് കൊണ്ടുള്ള ഗുണങ്ങൾ പറയാം,

1.നല്ല ഭക്ഷണം പ്രതീക്ഷിക്കാം,
മറ്റ് അസുഖങ്ങൾ ഒന്നുമില്ലാത്ത വണ്ണമുള്ള ആളുകൾ നല്ല ഭക്ഷണ പ്രിയരാകാനുള്ള സാധ്യത വളരെ കൂടുതലാണ്’എനിക്ക് രുചികരമായ ഭക്ഷണങ്ങൾ കിട്ടുമെന്ന് ഉറപ്പുണ്ട്.

2.ചിരി,നർമ്മബോധം
ഞാൻ കണ്ടിട്ടുള്ള മിക്കവാറും എല്ലാ വണ്ണമുള്ള സ്ത്രീകളും വളരെ ഹാപ്പി ആണ്
നല്ല നർമബോധം ഇവർക്കുണ്ട് സംസാരിക്കുമ്പോൾ ചിരിക്കാനും ചിരിപ്പിക്കാനും അവർക്ക് പ്രത്യേക കഴിവാണ്.

3.ആത്മവിശ്വാസം
മിക്കവാറും തടിയുള്ള സ്ത്രീകൾ നല്ല ആത്മവിശ്വാസം ഉള്ളവരാണ്.

4.വണ്ണമുള്ള സ്ത്രീകൾ വളരെ സ്മാർട്ട് ആണ്,അവർക്ക് ജനിക്കുന്ന കുട്ടികളും.ഇവരുടെ ശരീരത്തിൽ ഒമേഗ 3 ഫാറ്റി ആസിഡിന്റെ അളവ് കൂടുതൽ ആണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

5.വീട്ടിൽ പട്ടിണിയാണോ,ദാരിദ്ര്യം ആണോ എന്നൊന്നും ആരും ചോദിക്കില്ല.

6.വണ്ണമുള്ള സ്ത്രീകൾ കൂടുതൽ വിനയം ഉള്ളവരാണെന്നാണ് പൊതുവെ പറയുന്നത്.

7.മറ്റൊരാളെ ഇമ്പ്രെസ് ചെയ്യിക്കാൻ അധികം ശ്രമിക്കാറില്ല,അവരെന്താണോ അതിൽ സംതൃപ്തി കണ്ടെത്താൻ അവർ ശ്രമിക്കുന്നു.

8.ഹഗ്ഗിങ്,സ്പര്ശനങ്ങൾ,സ്വകാര്യ നിമിഷങ്ങൾ
തടി ഉള്ള ഒരാൾ ആണെങ്കിൽ ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ വളരെ മനോഹരമായിരിക്കും,എല്ലുകൾ കൊണ്ട് ദേഹം വേദനിക്കില്ലല്ലോ ഇതും പറഞ്ഞിട്ട് ഞാൻ പൊട്ടിച്ചിരിച്ചു
ശോഭ ചിരിക്കുന്നില്ലേ എന്ന ഭാവത്തിൽ.

ചേട്ടൻ ആള് കൊള്ളാമല്ലോ എന്ന ഭാവത്തിൽ ഇരിക്കുകയാണ് അവൾ.
ഇപ്പോൾ മനസിലായോ ഞാൻ നിന്നെ തന്നെ മതി എന്ന് പറയാൻ ഉള്ള കാരണം ?
അവൾ നാണത്തോടെ പുഞ്ചിരിച്ചു.
അല്ല നീ എന്താ വിവാഹത്തിന് മുൻപ് ഇത് ചോദിക്കാഞ്ഞത്?
ചേട്ടൻ എങ്ങാനും വേണ്ടാത്തതൊക്കെ ചിന്തിച്ചിട്ട് തീരുമാനം മാറ്റിയാലോ എന്ന് കരുതിയാണ് ഞാൻ …
കൊച്ചു കള്ളീ…കൊള്ളാമല്ലോ നീ…

പാല്…
ങേ?
അല്ല പാല് തണുത്തു തുടങ്ങി അവൾ പാൽ ഗ്ളാസ് എനിക്ക് നീട്ടി,
ഞാൻ പകുതി കുടിച്ച ശേഷം ബാക്കി അവൾക്ക് നൽകി.


അപ്പോൾ എങ്ങനാ ഇങ്ങനെ സംസാരിച്ചിരുന്നാൽ മതിയോ?
വയസുകാലത്ത് ചാരുകസേരയിൽ കിടന്ന് അയവിറക്കാൻ എന്തെങ്കിലും മധുരമനോഹരമായ ഓർമകൾ വേണ്ടേ?ഞാൻ അവളെ നോക്കി.
ഞാൻ ലൈറ്റ് ഓഫ്‌ ആക്കാം അവൾ സ്വിച്ച് ഓഫ് ചെയ്തു.
ഞങ്ങൾ ഞങ്ങളുടെ വിവാഹ ജീവിതം ആഘോഷിച്ചു തുടങ്ങുക ആയിരുന്നു.

(ശുഭം).

1.വണ്ണം ഉള്ള ആളുകളെ തടിയൻ തടിച്ചി എന്ന് വിളിക്കുന്ന കളിയാക്കുന്ന ആളുകളെ ഓർത്താണ് ഇതെഴുതിയത്.
2.വണ്ണത്തിൽ ഒന്നും ഒരു കാര്യവുമില്ല.
3.ബോഡി ഷെയ്മിങ് :കുറെ ആളുകൾ അനാവശ്യമായി മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടു പിടിക്കാൻ ഇറങ്ങിയിട്ടുണ്ട് ,വിഡ്ഢികൾ…
4.ഈ കഥയുടെ അവസാനം പറഞ്ഞ കാര്യങ്ങൾ മിക്കതും പല സൈറ്റുകളിൽ നിന്ന് ലഭിച്ചതാണ്,they are good in bed പോലുള്ള കാര്യങ്ങൾ ഞാൻ ഒഴിവാക്കിയതാണ്.
5.കഥയിലെ പോസിറ്റീവ് ആയ കാര്യങ്ങൾ മാത്രം ഉൾക്കൊള്ളുക.

ലൈക് കമന്റ് ഇടാൻ മറക്കല്ലേ .

രചന : Varun das M

LEAVE A REPLY

Please enter your comment!
Please enter your name here