Home Latest ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ്…

ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ്…

0

ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കുഞ്ഞിനു ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് കുടുംബതിനോടു അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ആ സന്തോഷം ദിലീപ് ഫേസ്ബുക്കിൽ പങ്കു വെച്ചത് ഇങ്ങനെ :
പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ
എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും
എന്നും ഞങ്ങൾ
ക്കൊപ്പമുണ്ടാവണം
സ്നേഹത്തോടെ,
കാവ്യ
ദിലീപ്‌

മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യാ മാധവനും 2016 നവംബർ 25 നായിരുന്നു വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

വിവാഹദിവസം രാവിലെ തന്റെ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ‘മകൾ മീനാക്ഷിയുടെ സമ്മതത്തോടെ ഞങ്ങൾ വിവാഹിതരാവുന്നു’ എന്ന വാർത്ത ദിലീപ് ആരാധകരെ അറിയിക്കുന്നത്. വിവാഹശേഷം അഭിനയത്തിൽ നിന്നും പൂർണ്ണമായും വിട്ടു നിൽക്കുകയായിരുന്നു കാവ്യ.

LEAVE A REPLY

Please enter your comment!
Please enter your name here