Home Latest അവളുടെ പ്രൊഫൈൽ പരിശോധിച്ചപ്പോൾ ചെറുതായി ഒന്നു ഞെട്ടി..!

അവളുടെ പ്രൊഫൈൽ പരിശോധിച്ചപ്പോൾ ചെറുതായി ഒന്നു ഞെട്ടി..!

0

ഒരുകുപ്പി രക്തം ദാനം ചെയ്‌തു പണ്ടു ഞാൻ രക്ഷപ്പെടുത്തിയ ഒരു പെൺകുട്ടിയുണ്ട്…

അന്നവൾ പന്ത്രണ്ടോ പതിമൂന്നോ വയസുള്ള കൊച്ചു കുട്ടി ആയിരുന്നു.അവളും കുടുംബവും സഞ്ചരിച്ചിരുന്ന കാർ എന്റെ വണ്ടിയുടെ മുൻപിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. ..

എറണാകുളത്തെ പ്രശസ്ത മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ജോലിചെയ്തു കൊണ്ടിരുന്ന കാലമായിരുന്നതു കൊണ്ട് ഒന്നും ആലോചിക്കാതെ ഞാൻ ആ കുടുംബത്തെ ആ ആശുപത്രിയിൽ തന്നെ എത്തിച്ചു.

ദൗർഭാഗ്യവശാൽ ആ കുട്ടിയുടെ അച്ഛൻ അപ്പോൾ തന്നെ മരിച്ചിരുന്നു. കുട്ടിയുടെ നിലയും ആശങ്കാകുലമായിരുന്നു.

അമ്മക്കും കുഞ്ഞനിയത്തിക്കും ചെറിയ പരിക്കുകൾ ഉണ്ടായിരുന്നു .

എന്തോ ആ ഒരു സാഹചര്യത്തിൽ എനിക്ക് അവരെ അവിടെ ഉപേക്ഷിച്ചു വീട്ടിൽ പോകാൻ തോന്നിയില്ല .

ബന്ധുക്കൾ വരാൻ കാത്തുനില്ക്കാൻ സമയമില്ലാത്തതുകൊണ്ട് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു..

എന്റെ ബ്ലഡ് ഗ്രൂപ്പും , അവളുടെ ഗ്രൂപ്പും ഒന്നായിരുന്നതു കൊണ്ട് കുറച്ചു രക്തവും കൊടുത്തു ..

ആഴ്ചകൾ കടന്നു പോയി ..

അവൾ ആരോഗ്യം വീണ്ടെടുത്തു.

അച്ഛൻ നഷ്ടപ്പെട്ടു എന്ന യാഥാർഥ്യം മനസുകൊണ്ട് അവൾ അംഗീകരിച്ചു..

കാലം കടന്നു പോയി ..

ഇന്നിപ്പോൾ പതിമൂന്നു വർഷങ്ങൾക്കു ശേഷം ഫേസ്ബുക്കിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു ..

ആദ്യം മനസ്സിൽ ആയില്ലെങ്കിലും കൂടെ വന്ന മെസ്സേജിൽ പഴയ കാര്യങ്ങൾ എല്ലാം സൂചിപ്പിച്ചിരുന്നു ..

പെട്ടന്നു ഓർമ വന്നതു കൊണ്ട് ഞാൻ request accept ചെയ്തു…

അവളുടെ പ്രൊഫൈൽ പരിശോധിച്ചപ്പോൾ ചെറുതായി ഒന്നു ഞെട്ടി ..!

ഒപ്പം ഒരു അഭിമാനവും അഹങ്കാരവും തോന്നി ..

“ശ്രേയ IPS”..

അതെ ശരിക്കുള്ള IPS തന്നെ…!

കഴിഞ്ഞ വർഷത്തെ സിവിൽ സർവീസ് പരീക്ഷ പാസായി training കഴിഞ്ഞു Trainees Officer ആയി കൊച്ചിയിൽ ജോയിൻ ചെയ്തിരിക്കുന്നു ..

നാളത്തെ സിറ്റി പോലീസ് കമ്മീഷണറോ , ഐജിയോ ഒക്കെ ആയി മാറേണ്ട അവൾ എന്നെ ഏട്ടാ എന്നു വിളിച്ചാണ് മെസ്സേജ് അയച്ചത് ..!

സാധാരണ വലിയ നേട്ടങ്ങൾ കൈവരുമ്പോൾ പഴയതൊക്കെ മറക്കലാണ് പലരുടെയും പതിവ് ..പക്ഷെ ഇതിവിടെ വർഷങ്ങൾക്കു മുൻപ്‌ അവൾ കുട്ടിയായിരുന്ന സമയത്തു ഞാൻ ചെയ്ത ചെറിയ ഒരു കാര്യം അവൾ ഓർത്തിരുന്നു ,പ്രൊഫൈൽ തപ്പിപിടിച്ചു എന്നെ കണ്ടുപിടിച്ചു ..!

ലോകത്തു നന്മയുള്ളവർ ഇപ്പോഴും ഉണ്ടെന്നു മനസിലാക്കിയ നിമിഷം.

കുറച്ചു രക്തം കൊണ്ട് എന്നെ ഏട്ടനാക്കി മാറ്റിയ എന്റെ അനിയത്തി കുട്ടീ , നിനക്ക് ഈ ഏട്ടന്റെ ഹൃദയം നിറഞ്ഞ salute.

“ചില ബന്ധങ്ങൾ അങ്ങനെയാണ് ..നമ്മൾ ഓർത്തില്ലെങ്കിലും അവർ നമ്മളെ ഓർക്കും ..ചിലപ്പോൾ മുൻ ജന്മത്തിൽ അവർ നമ്മുടെ ആരെങ്കിലും ആയിരുന്നേക്കാം ”

ലോകം നന്മയുള്ളവരുടെയും കൂടിയാണ് എന്നു മനസിലാവുന്ന അപൂർവ നിമിഷങ്ങൾ….!

രചന : Eby Joseph

LEAVE A REPLY

Please enter your comment!
Please enter your name here