Home Article ഊട്ടിയിലേക്ക് ബൈക്ക് യാത്രയുമായി താര ദമ്പതികള്‍ !!!

ഊട്ടിയിലേക്ക് ബൈക്ക് യാത്രയുമായി താര ദമ്പതികള്‍ !!!

0

ഊട്ടിയിലേക്ക് ബൈക്ക് യാത്രയുമായി താര ദമ്പതികള്‍ !!!

ഇന്ദ്രജിത്തിന്റേയും ഭാര്യ പൂർണിമയുടെയും ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആണ്. യാത്രകളെ സ്നേഹിക്കുകയും ആസ്വദിക്കുകയും ഈ ദമ്പതിമാരുടെ ഊട്ടിയിലോട്ട് ഉള്ള ബൈക്ക് യാത്രയുടെ ചിത്രമാണ് അത്. ഇരുവരും ഒരു ബൈക്കിൽ യാത്ര ചെയുന്ന ചിത്രം ഇന്ദ്രജിത്ത് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലുടെ ആരാധകരോട് പങ്ക് വച്ചത്. ജാക്കറ്റും ഹെൽമെറ്റും ധരിച്ച് ഈ ദമ്പതിമാരുടെ യാത്രയുടെ ചിത്രത്തിന് രസകരമായ കമെന്റുകളും ലഭിച്ചു.

പടയണി എന്ന ചിത്രത്തിൽ ബാലതാരമായി വന്ന് ശേഷം ജയസൂര്യ നായകനായ വിനയൻ ചിത്രം ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യനിൽ വില്ലനായി എത്തിയ താരമാണ് ഇന്ദ്രജിത്ത്. വില്ലൻ വേഷങ്ങളിലൂടെ എത്തിയ ഇന്ദ്രജിത്ത് പതിയെ കാരക്ടർ റോളുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറി. ശേഷം നായകനായും വില്ലനായും, താമശക്കാരനായും 15 വർഷക്കാലമായി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനമുണ്ടാക്കി കുടിരിക്കുന്നു. ഏതു റോളും ഇന്ദ്രജിത്തിന്റെ കൈകളിൽ ഭദ്രമാണെന്ന് ഈ കാലയളവിൽ അദ്ദേഹം തെളിച്ചിട്ടുണ്ട്. പ്രതിഭ ഉണ്ടായിരുന്നിയിട്ടും മറ്റു യുവ താരങ്ങളെ പോലെ ഫാൻസോ ആരാധകഒന്നും തന്നെ ഇദ്ദേഹത്തിന് ഇല്ലെങ്കിലും. ഇന്ദ്രജിത്തിനോട് പ്രേക്ഷകർക്ക് എല്ലാവർക്കും തന്നെ ഒരു പ്രേത്യക ഇഷ്ടമുണ്ട്. മോഹൻലാൽ ആരാധകരുടെ കഥപറയുന്ന സാജിദ് യഹിയ സംവിധാനം ചെയുന്ന മോഹൻലാൽ എന്ന ചിത്രമാണ് ഇന്ദ്രജിത്തിന്റെ അടുത്ത റീലിസിന് എത്താനുള്ള ചിത്രം. മഞ്ജു വാരിയർ ആണ് ചിത്രത്തിലെ നായിക കഥാപാത്രം അവതരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here