Home Latest മുഷിഞ്ഞ വേഷവും, എണ്ണതേയ്ക്കാതെ പാറിപ്പറന്ന മുടിയും ,ശോഷിച്ച കണ്ണുകളുമുള്ള കറുത്തു മെലിഞ്ഞ ഒരു യുവതി…

മുഷിഞ്ഞ വേഷവും, എണ്ണതേയ്ക്കാതെ പാറിപ്പറന്ന മുടിയും ,ശോഷിച്ച കണ്ണുകളുമുള്ള കറുത്തു മെലിഞ്ഞ ഒരു യുവതി…

0

1988 ജൂണ് മാസം. ചെന്നൈ മറീന ബീച്ചിലൂടെ ഉന്തുവണ്ടിയില് ചായ വിറ്റുനടന്ന മുഷിഞ്ഞ വേഷവും, എണ്ണതേയ്ക്കാതെ പാറിപ്പറന്ന മുടിയും ,ശോഷിച്ച കണ്ണുകളുമുള്ള കറുത്തു മെലിഞ്ഞ ഒരു യുവതി. ആദ്യദിവസം ലഭിച്ച വരുമാനം കേവലം 50 പൈസ മാത്രമായിരുന്നു.പക്ഷേ അന്ന് അവര് നിരാശയായില്ല.ചായ വില്പ്പന തുടര്ന്നു.ആ മനക്കരുത്താണ് ഇന്ന് ദിവസം കുറഞ്ഞത് രണ്ടു ലക്ഷം രൂപ വരുമാനമുള്ള Prasan Hotels and Hospitalitty Pvt Ltd എന്ന ഹോട്ടല് ശ്രുംഖലയുടെ Founder Chairperson ഉം MD യുമായി വെന്നിക്കൊടി പാറിക്കുന്ന പട്രീഷ്യ നാരായണന്..!!

ഇത് ഒരു ദിവസം കൊണ്ടുണ്ടായതല്ല.പട്രീഷ്യ താണ്ടിയ കനല് വഴികള് ആരുടേയും മനസ്സുലയ്ക്കുന്നതാണ്.

ഒരു ക്രിസ്ത്യന് കുടുംബത്തില് ജനിച്ച് ബ്രാഹ്മണ യുവാവിനെ വിവാഹം കഴിച്ചതോടെ വീട്ടില് നിന്ന് പുറത്താക്കപ്പെട്ടു. ഭര്ത്താവ് മുഴുക്കുടിയന്. ദിവസവും കൊടിയ മര്ദ്ദനങ്ങള് സഹിക്കേണ്ടിവന്നു.നിത്യ ദുരിതവും പട്ടിണിയും.സ്വയം തെരഞ്ഞെടുത്ത വഴിയായതിനാല് വീട്ടുകാര് തിരിഞ്ഞുനോക്കിയില്ല. ഒടുവില് രണ്ടു കുഞ്ഞുങ്ങളെ പോറ്റാന് അവര് സ്വയം വഴി കണ്ടെത്തി.

അച്ഛന് വീട്ടിലില്ലാത്ത നേരത്ത് പിന്വാതില് വഴി വീട്ടിലെത്തി. അമ്മയോട് തന്റെ ദുരിതങ്ങള് വിവരിച്ചു. മനസ്സലിഞ്ഞ അമ്മ അച്ഛനറിയാതെ തന്റെ സ്വകാര്യ സമ്പാദ്യത്തില് നിന്ന് കൊടുത്ത 200 രൂപ ഒരു വന് വ്യവസായ ശ്രുംഖലയുടെ ആദ്യ മൂലധനമായി മാറുമെന്ന് അവരാരും സ്വപനത്തില്പ്പോലും കരുതിയിരിക്കല്ല.!
ആദ്യ ദിവസം നിരാശയായിരുന്നു.50 പൈസയ്ക്ക് ഒരു കാപ്പിയാണന്ന് വിറ്റത് .പക്ഷേ പട്രീഷ്യ നിരാശയായില്ല. കച്ചവടം അവര് തുടര്ന്നു..പിന്നീട് കച്ചവടം വീട്ടില് സ്വയം ഉണ്ടാക്കിയ വട,ബജ്ജി,ജാം,അച്ചാര് മുതലായവയും വില്ക്കാന് തുടങ്ങിയതോടെ വരുമാനം വര്ദ്ധിച്ചു.കുഞ്ഞുങ്ങള്ക്ക് നല്ല ആഹാരവും വസ്ത്രവും നല്കി സ്കൂളിലയച്ചു തുടങ്ങി..!!

പിന്നീടങ്ങോട്ട് പട്രീഷ്യയുടെ വളര്ച്ച അസൂയാവ ഹമായിരുന്നു. മറീന ബീച്ചില് ഉന്തുവണ്ടിക്കച്ചവടം ഒരു വര്ഷം താണ്ടിയപ്പോള് ഒരു സര്ക്കാര് ഓഫീസിലെ ചെറുകാന്റീന് നടത്താനുള്ള ഓഫര് കിട്ടിയത് ജീവിതത്തിലെ ടേണിംഗ് പോയിന്റ് ആയി മാറി.അത് അവര് നന്നായി നടത്തിക്കൊണ്ടിരിക്കവേ 1991 ല് National Institute Of Port Management ന്റെ വലിയ കാന്റീന് നടത്താനുള്ള കരാര് കിട്ടിയതോടെ പാട്രീഷ്യയുടെ ജീവിതം തന്നെ ഗതിമാറി. 1998 ല് ഹോട്ടല് ശ്രുംഖലയായ ‘സംഗീത’ റെസ്റ്റോറണ്ടു കളുടെ പാര്ട്ണര്ഷിപ് കരസ്ഥമാക്കി.

2004 ല് മകളുടെയും മരുമകന്റെയും അപകടമരണം അവരെ സ്വന്തമായി ഹോട്ടല് തുടങ്ങാന് നിര്ബന്ധിതയാക്കി.മകളുടെ പേരായ Sandheepa എന്ന പേരില് ആദ്യ ഹോട്ടല് ചെന്നൈ യില് ആരംഭിച്ചു. ഇന്ന് ഈ ശ്രുംഖലയില് 14 ഔട്ട്ലെറ്റ്കള് പ്രവര്ത്തിക്കുന്നു. നൂറോളം ജോലിക്കാരും. സഹായത്തിനായി അമ്മയ്ക്കൊപ്പം മകന് പ്രവീണ് കൂടെയുണ്ട്..!! മകളുടെയും മരുമകന്റെയും അപകടമരണം നടന്ന സ്ഥലത്തുതന്നെ അവര് സൌജന്യ ആംബുലന്സ് ഫ്രീ സര്വീസ് തുടങ്ങി..!!

2010 ല് Federation of Indian Chamber of Commerce and Industry (FICCI) പട്രീഷ്യയെ തന്റെ സാഹസികവും ,കഠിനാദ്ധ്വാനവും മൂലം നേടിയ വിജയത്തിന് ‘FICCI Woman Entrepreneur of the Year’ അവാര്ഡ് നല്കി ആദരിക്കുകയുണ്ടായി.

അവാര്ഡ് സ്വീകരിച്ചു കൊണ്ട് അന്ന് പട്രീഷ്യ നാരായണന് പറഞ്ഞ വാക്കുകള് നോക്കുക :
” ഞാനും ബിസ്സിനസ്സില് MBA പാസ്സായതാണ്. ഏതാണ് ഞാന് പഠിച്ച ബിസിനസ്സ് കോളേജ് എന്നറിയേണ്ടേ ..?
മറീന ബീച്ച്. അവിടെനിന്നാണ് ഞാന് ബിസ്സിനസിന്റെ ആദ്യപാഠം പഠിച്ചിറങ്ങിയത്.”..!

LEAVE A REPLY

Please enter your comment!
Please enter your name here