Home Article സെക്കന്റ് ഷോ കഴിഞ്ഞു വീട്ടിലേക്ക് നടക്കുമ്പോഴാണ് ബസ് സ്റ്റോപ്പില്‍ ഒരു പെൺകുട്ടി നില്‍ക്കുന്നത് കണ്ടത്-ഭയന്ന് വിറച്ച...

സെക്കന്റ് ഷോ കഴിഞ്ഞു വീട്ടിലേക്ക് നടക്കുമ്പോഴാണ് ബസ് സ്റ്റോപ്പില്‍ ഒരു പെൺകുട്ടി നില്‍ക്കുന്നത് കണ്ടത്-ഭയന്ന് വിറച്ച മുഖമായിരുന്നു അവള്‍ക്ക് – എല്ലാവരും വായിച്ചിരിക്കണം ഈ കുറിപ്പ്

0

സെക്കന്റ് ഷോ കഴിഞ്ഞു വീട്ടിലേക്ക് നടക്കുമ്പോഴാണ് ബസ് സ്റ്റോപ്പില്‍ ഒരു പെൺകുട്ടി നില്‍ക്കുന്നത് കണ്ടത്. ഭയന്ന് വിറച്ച മുഖമായിരുന്നു അവള്‍ക്ക്. ഒരു ദൂരയാത്ര കഴിഞ്ഞു വന്നത്തിന്‍റെ ലക്ഷണമുണ്ട്. തോളിലും കൈയ്യിലും വലിയ ബാഗുകളുണ്ട്. എന്നെ കണ്ടതും മുഖത്തെ ഭയം ഒന്നൂടെ ഇരട്ടിയായത് പോലെ എനിക്ക് തോന്നി.

ഈ സമയത്ത് ഇതിലെ ബസൊന്നും ഇല്ലല്ലോ. പിന്നെയിവള്‍ എന്തിനാ ഈ അസമയത്ത് ഇവിടെ നില്‍കുന്നത്. ആരെയെങ്കിലും കത്ത് നില്‍ക്കുകയാകുമോ? എന്തെങ്കിലുമാകട്ടെ, വെറുതെ പോല്ലാപ്പോന്നും തലയിലെടുത്ത് വെക്കെണ്ടെന്നു കരുതി ഞാന്‍ നടന്നകന്നു.എങ്കിലും ഈ അസമയത്തൊരു പെണ്‍കുട്ടി, അതും തനിച്ചിങ്ങനെ വഴിയരികില്‍ നിക്കുമ്പോള്‍ കണ്ടിട്ടും കാണാതെ പോകാന്‍ എനിക്കാവുമായിരുന്നില്ല. തിരിച്ച് ഞാന്‍ അവള്‍ക്കു നേരെ നടക്കുമ്പോള്‍ അവളുടെ ഉള്ളിലെ ഭയവും പ്രതീക്ഷയും എനിക്ക് വ്യക്തമായി കാണാമായിരുന്നു.

കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് അറിഞ്ഞത് മൂന്ന് സ്റ്റോപ്പുകള്‍ക്കപ്പുറമാണ് അവള്‍ടെ വീട്. ഇനിയീവഴി ബസുകള്‍ ഒന്നുമില്ല. ഒരോട്ടോറിക്ഷ പോലും കാണുന്നില്ല. അവളെ വിളിച്ച് കൊണ്ട് പോകാന്‍ ആരും വരുകയുമില്ല.’എന്‍റെ കൂടെ അവിടെ വരെ നടക്കുന്നതില്‍ ബുദ്ധിമുട്ടില്ലെങ്കില്‍ ഞാന്‍ വീട്ടില്‍ കൊണ്ടാക്കാം’. അവള്‍ക് വേറെ വഴിയില്ലായിരുന്നു. അപരിചിതനായ എന്‍റെ കൂടെ നടക്കുമ്പോള്‍ അവളുടെ നെഞ്ചിടിപ്പ് ഓരോ നിമിഷവും കൂടിയിരിക്കണം. ഭാരമുള്ള ബാഗുകള്‍ തൂക്കി നടക്കാന്‍ അവള്‍ക്കാകുമായിരുന്നില്ല. ബാഗുകള്‍ ഞാന്‍ പിടിക്കാമെന്ന് പറഞ്ഞപ്പോള്‍ ആദ്യം നിരസിക്കുകയും പിന്നീട് മനസില്ലാ മനസോടെ എന്‍റെ കൈയ്യില്‍ തരുകയും ചെയ്തു.

നഗരം പാതിയുറക്കം കഴിഞ്ഞിരിക്കുന്നു. ദൂരെ നിന്നും അവള്‍ തന്‍റെ വീട് എനിക്ക് ചൂണ്ടി കാണിച്ചു തന്നു. ആ തെരുവില്‍ ആ വീട്ടില്‍ മാത്രമാണ് ഈ രാത്രിയില്‍ വെളിച്ചമുള്ളത്. അവളുടെ അമ്മ മാത്രമാണ് അവള്‍ക്കുള്ളത്. എട്ട് മണിക്ക് വീട്ടില്‍ എത്തേണ്ട തന്‍റെ മകള്‍ ഇത് വരെ എത്താതതിന്‍റെ ആവലാതിയിലാണ് ആ അമ്മ. അരണ്ട വെളിച്ചത്തില്‍ ഗെയിറ്റ് തുറന്നവള്‍ അകത്തേക്ക് കേറി. ഗെയിറ്റ് തുറക്കുന്നതിന്റെ ശബ്ദം കേട്ടിട്ടാവണം ആ അമ്മ ഓടി വന്നു വാതില്‍ തുറന്ന് അവളെ കെട്ടിപ്പിടിച്ചു. അവളുടെ മുഖത്ത് ഞാന്‍ അപ്പോള്‍ കണ്ടത് അമ്മയുടെ കൈവലയത്തിനുള്ളിലെ അവളുടെ സുരക്ഷയും സന്തോഷവുമായിരുന്നു. ഞാന്‍ ഭാരമുള്ള ആ ബാഗ് താഴെ വച്ചു. ബസ് സ്റ്റോപ്പില്‍ തനിച്ചു നിന്ന തന്നെ സുരക്ഷിതമായി ഇവിടെ വരെ എത്തിച്ചത് ഞാനാണെന്ന കാര്യം അവള്‍ അമ്മയെ അറിയിച്ചപ്പോള്‍ ആ അമ്മയുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. ഇടറുന്ന ശബ്ദത്തോടെ ആ അമ്മ പറഞ്ഞത് എനിക്ക് മനസിലായില്ലെങ്കിലും അവരുടെ കണ്ണുകള്‍ എല്ലാം എനിക്ക് പറഞ്ഞു തന്നു.

തൊഴുകൈയോടെ നിന്ന ആ പെണ്‍കുട്ടിയെ കണ്ട് അവിടെ നിന്നും നടന്നകലുമ്പോള്‍ ഒന്നെനിക്ക് മനസിലായിരുന്നു. ഒരു പെണ്‍കുട്ടിയെ അവളുടെ വീട്ടില്‍ സുരക്ഷിതമായി കൊണ്ടാക്കുന്നത് ഞാന്‍ വിചാരിച്ചത് പോലെ ഒരു ചെറിയ കാര്യം ആയിരുന്നില്ല. നാളെ ഒരുപക്ഷെ എന്‍റെ സഹോദരി ഇതുപോലൊരു അവസ്ഥയില്‍ നിന്നാല്‍ അവളെ ആരെങ്കിലും ഇത് പോലെ സുരക്ഷിതമായി വീട്ടിലെത്തിക്കുമായിരിക്കും. തെരുവിന്‍റെ ഒരറ്റത്തെത്തിയപോള്‍ ഞാനൊന്ന് തിരിഞ്ഞു നോക്കി. അപ്പോഴേക്കും ആ വീട്ടിലെ പ്രകാശം അണഞ്ഞിരുന്നു.

“അസമയത്തു ഒരു സ്ത്രീ ബസ് സ്റ്റോപ്പിൽ വണ്ടി കാത്തു നിൽക്കുന്നത് കാണുന്ന ഒരു പുരുഷന് രണ്ടു രീതിയിൽ ആ അവസരം ഉപയോഗപ്പെടുത്താം.മനഃസാക്ഷിയുള്ള ഒരു പുരുഷൻ ആണെങ്കിൽ ആ അവസരത്തെ അവന്റെ ഉത്തരവാദിത്വം ആയി അവൻ കണക്കാക്കുന്നു .മറിച്ചു ഒരു ഞരമ്പ് രോഗി ആണ് അവൻ എങ്കിൽ അതൊരു അവസരം ആയിട്ട് ഉപയോഗിക്കുക ആണ് ചെയ്യുക .അസമയത്തു ബസ് കിട്ടാതെ ഒരു മാർഗ്ഗവുമില്ലാതെ റോഡിൽ നിൽക്കേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ മനസ്സ് പീടികൾ കൊണ്ട് നിറഞ്ഞിരിക്കും.ഇന്നത്തെ കാലത്തു അത്തരം വാർത്തകൾ ആണ് നാം കേൾക്കുന്നത് .അത് കൊണ്ട് സുരക്ഷിതമായി വീട്ടിൽ എത്തുമോ എന്ന സംശയം അവളെ വല്ലാതെ അലട്ടുന്നു .ഒരു ചുവടു പോലും മുന്നോട്ടു വെക്കാൻ അവൾ ഭയക്കുന്നു.ഏതു വഴിയിലൂടെ ആണ് ആക്രമണം വരുന്നത് എന്ന ഭയത്തിൽ ആയിരിക്കും ആ പെൺകുട്ടി .ആ അവസ്ഥയിൽ ഒരു പുരുഷൻ സഹായ ഹസ്തങ്ങൾ നൽകിയാലും അയാളെ സംശയ രീതിയിൽ നോക്കി കാണാനേ അവൾക്കാവു .അത്രയേറെ ആണ് സമൂഹത്തിൽ ഉണ്ടാവുന്ന ഓരോ വാർത്തകൾ .സ്വന്തം അമ്മയുടെയും പെങ്ങളുടെയും സുരക്ഷിതത്വം മാത്രം അല്ല പുരുഷന്റെ ഉത്തരവാദിത്വം .ഏതൊരു സ്ത്രീയെയും അപകടങ്ങൾ ഒന്നും ഉണ്ടാവാതെ സുരക്ഷിതർ ആയി സഹായിക്കേണ്ടത് മാന്യന്മാരായ പുരുഷന്മാരുടെ കടമ ആണ് .”

LEAVE A REPLY

Please enter your comment!
Please enter your name here