Home Latest അയ്യേ ഇതെന്തു കാമുകൻ… സ്വന്തം പ്രണയം പോലും തുറന്നു പറയാൻ ധൈര്യം ഇല്ലാത്ത കാമുകൻ…

അയ്യേ ഇതെന്തു കാമുകൻ… സ്വന്തം പ്രണയം പോലും തുറന്നു പറയാൻ ധൈര്യം ഇല്ലാത്ത കാമുകൻ…

0

“” ശൂ ശൂ ശൂ… “”

“” സുമി ഡി തിരിഞ്ഞു നോക്കണ്ടട്ടൊ…
അത് ആ പ്ലസ്റ്റു ല്ലെ അലവലാതി ശിഹാബ് ആണെന്ന് തോന്നുന്നു…””

നസീറ സുമയ്യയുടെ ചെവിയിൽ പതിയെ പറഞ്ഞു..

“” ആരായാലും വേണ്ടില്ല ഇന്നത്തോടെ അവന്റെ ഈ ശൂ ശൂ വിളി നിറുത്തണം… “”
അതും പറഞ്ഞു സുമയ്യ തിരിഞ്ഞു നിന്നപ്പോൾ…
ടിന്റു മോന്റെ ചിരിയും പാസ്സാക്കി ഒരു നരുന്ത് പയ്യൻ പിറകിൽ..

“” ങ്ങേ ഡാ നിയണോ ഈ ശൂ ശൂന്ന് വിളിച്ചത്… “”

“” ആ ഞാൻ തന്നെ താത്തനെ വിളിച്ചത്.. “”

“” ന്താഡാ നിനക്ക് വേണ്ടത്… എന്തിനാ വിളിച്ച്… നീ എത്രയില പഠിക്കുന്നത്… ഇവിടെ ഒന്നും കറങ്ങി നടക്കാതെ ക്ലാസ്സിൽ പോയിരുന്നേ… അല്ലൽ ഞാൻ പ്രിൻസിപ്പൽ നോട് പറയും… “”

“” ഹൌ ന്റെ താത്ത ഒന്ന് നിർത്ത്… ഞാൻ എന്തിനാ വിളിച്ചത് എന്ന് പോലും ചോദിക്കാതെ ഇങ്ങനെ കിടന്നു ഡയലോഗ് അടിക്കല്ലേ… “”
ന്റെ പൊന്നെ ഇതിനെയൊക്കെ എങ്ങനെ സഹിക്കുന്നവോ വീട്ടുകാർ… അവൻ പിറുപിറുത്തു…

“” ഡാ ചെറുക്കാ നീ പറഞ്ഞത് ഞാൻ കേട്ടു.. അധികം എളക്കല്ലെ… മുട്ടേന്നു വിരിഞ്ഞില്ല അതിനു മുന്പേ എന്താ അവന്റെ ചെല …. “”

“” ദേ പെണ്ണെ … ന്നെ താത്തന്ന് വിളിച്ച നാവു കൊണ്ട് വേറെ വല്ലതും വിളിപ്പിക്കരുത്… “”

ന്റെ പടച്ചോനെ ഇതൊക്കെ എന്ത്‌ ജന്മം… സുമി മനസ്സിൽ കരുതി…

“” താത്ത പ്ലീസ് ഞാൻ പറയുന്നതൊന്നു കേൾക്… “”

“” ഹും എന്താണെങ്കിലും പറയ് … “”

“” മ്മ്മ് ന്റെ പേര് അജ്നാസ്… ഞാൻ നാലാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്… “”

“” നല്ല കാര്യം ഇത് പറയാനാണോ മോൻ വിളിച്ച്… “””

“” അല്ല താത്ത… അത് പിന്നെ എനിക്ക്.. താത്ത ആരോടും പറയരുത്… “”

അതും പറഞ്ഞു അവൻ തലതാഴ്ത്തി…

“” ഇല്ലെടാ… നീ പറയ്… എന്തോ ഒരു കള്ളത്തരം ഉണ്ടല്ലോഡാ നിനക്ക്….””

സുമി കുനിഞ്ഞു നിന്നു അവന്റെ താടി പിടിച്ചു പതിയെ പൊന്തിച്ചു പറഞ്ഞു…

“” അതു പിന്നെ ഇക്ക്.. ആ കാണുന്ന ക്ലാസ്സിലെ അമാനാ നസ്രിനെ ഇഷ്ട്ടാ… “”

“” അത് ശെരി അതാണല്ലോ നീ ഞാൻ സംസാരിക്കുന്നതിനിടക്ക് അങ്ങോട്ട്‌ ഇങ്ങനെ നോക്കുന്നത് ..എടാ കള്ളാ.. ഏതിലെ ആ രണ്ടാം ക്ലാസ്സിത്തേ കുട്ടിനെ ആണോ നീ പറയുന്നത് …
നിനക്ക് നിന്റെ ക്ലാസ്സിലെ ഏതേലും പെണ്ണിനെ നോക്കിയ പോരെ… “”

“” പോരാ… അവളെ ഇപ്പൊ നോക്കിയാലെ ഒരു നാലാം ക്ലാസ്സിൽ എത്തുമ്പോഴേക്കും അത് വളയൊള്ളു… “”

“” നിനക്ക് കാഞ്ഞ ബുദ്ധിയാണല്ലോ ഡാ … അതിരിക്കട്ടെ ഇതൊക്കെ നീ എന്തിനാ എന്നോട് പറയുന്നത്.. “”

“” അത് താത്ത വേണം അത് ചെന്നിട്ടു അവളോട്‌ പറയാൻ… എനിക്ക് പേടിയാ.. “”

“” അയ്യേ ഇതെന്തു കാമുകൻ… സ്വന്തം പ്രണയം പോലും തുറന്നു പറയാൻ ധൈര്യം ഇല്ലാത്ത കാമുകൻ… “”
അതും പറഞ്ഞ്
സുമിയും നസീറും പരസ്പ്പരം നോക്കി ചിരിച്ചു…

“” നിങ്ങക്ക് ഗേൾസിന് പിന്നെ എന്തും പറയാലൊ… ഇവിടെ എന്നെ പോലുള്ള ബോയ്സ്കള് ഇഷ്ടം പറയാൻ വേണ്ടി കഷ്ടപെടുന്ന പെടാപാട്… ‘”

മുതിർന്ന ഒരു ആൺകുട്ടിയെ പോലെയുള്ള അവന്റെ സംസാരം കേട്ട് സുമിയും നസീറയും മുഖത്തോട് മുഖം നോക്കി…

“” പ്ലീസ് താത്ത ഒന്ന് ചെന്ന് പറയ്… ഇന്റർവെൽ കഴിയറായി.. “”

‘” അപ്പൊ നിനക്ക് മാമപണി ചെയ്യാനാല്ലേ എന്നെ വിളിച്ചത് …. ഹും നോക്കട്ടെ ഒത്ത ചിലവ് വേണം… “”

“” അതും പറഞ്ഞു അവർ രണ്ടുപേരും അവളുടെ ക്ലാസ്സിലേക്ക് വച്ചു പിടിച്ചു…
അവളെയും കണ്ടു പിടിച്ചു ക്ലാസിനു പുറത്തിറങ്ങി… അവനെ ചൂണ്ടി ക്കാട്ടി അവളോട്‌ ചോദിച്ചു…
അമാനാ നിന്നെ ദേ ആ ക്കാണുന്ന കാക്കൂന് ഇഷ്ടാത്രേ… നിനക്ക് ഇഷ്ട്ടാണോ… “”

അവര് ക്കൈയ് ചൂണ്ടിയ ഇടത്തേക്ക് അവളൊന്നു … എന്നിട്ട് പറഞ്ഞു…

കുറെ നാളായി അവൻ എന്നെ വളക്കാൻ വേണ്ടി നോക്കുന്നു…. അവൻക്ക് ഇപ്പോ എന്താ വേണ്ടാത് ഞാൻ വളഞ്ഞോന്ന് അറിയണം അത്രല്ലേ ഒള്ളു …അതും പറഞ്ഞ് അവൾ ഒന്ന് വളഞ്ഞ് നിന്നിട്ട് പറയാണ്
അവനോട് പറഞ്ഞാള ഞാൻ വളഞ്ഞുക്കുണു എന്ന് … പത്താം ക്ലാസ്സിലെത്തീട്ടും നാണമില്ലെ താത്താരെ ഇങ്ങനെ മാമാപണി ചെയ്യാൻ.. “”
എന്നൊരു ഡയലോഗും കാച്ചി … അവൾ ക്ലാസ്സിലേക്ക് കയറി പോയി…

മറുത്തൊന്നും പറയാതെ അവർ രണ്ട് പേരും പരസ്പ്പരം നോക്കി ക്ലാസ്സിലേക്ക് നടന്നു… “”

രചന …. ഐശ റാഫി (ഫമൽ )

(അല്ലെലും ഇപ്പോഴൊത്തെ പിള്ളേരൊക്കെ വേറെ ലെവലാ……. )

Aisha Famal

LEAVE A REPLY

Please enter your comment!
Please enter your name here