Home Latest അലങ്കരിച്ച മണിയറക്കുള്ളിൽ നിന്നും ഓർമ്മകൾ അച്ഛനെ തിരഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണുനീർ പൊടിഞ്ഞിരുന്നു…

അലങ്കരിച്ച മണിയറക്കുള്ളിൽ നിന്നും ഓർമ്മകൾ അച്ഛനെ തിരഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണുനീർ പൊടിഞ്ഞിരുന്നു…

0

ജീവാംശമായ്

ഇഷ്ടമെണെന്ന് അന്നയാൾ മുഖത്തുനോക്കി പറഞ്ഞപ്പോൾ മനസ്സിലേക്ക് ആദ്യം ഓടിവന്ന മുഖം അച്ഛന്റേതായിരുന്നു. അതുകൊണ്ടുതന്നെയാണ് അയാൾക്ക് മറുപടിയൊന്നും നൽകാതെ അന്ന് തിരിഞ്ഞു നടന്നത്,

പിന്നീട് തുടർച്ചയായി എന്നെ പിന്തുടർന്ന അയാളോട് ഇഷ്ടമല്ലെന്ന് തീർത്തുപറഞ്ഞപ്പോഴും അയാളുടെ പുഞ്ചിരിയിൽ ഒരു നേർത്ത മാറ്റം പോലും വരാഞ്ഞത് എന്നെ അത്ഭുദപ്പെടുത്തിയിരുന്നു.

ഒടുക്കം അമ്മക്കൊപ്പം പെണ്ണന്വേഷിച്ചു എന്റെ വീട്ടിലേക്ക് വന്നപ്പോഴും ഞാൻ ആദ്യം നോക്കിയത് എന്റെ അച്ഛന്റെ മുഖത്തേക്കായിരുന്നു, പക്ഷെ
നിങ്ങളെപ്പോലുള്ള വലിയ കുടുംബത്തിലേക്ക് മകളെ അയക്കാനുള്ള യോഗ്യത ഞങ്ങൾക്കില്ലെന്ന് പറഞ്ഞു അച്ഛൻ ശിരസ്സ് താഴ്ത്തിയപ്പോൾ
യോഗ്യത ചോദിച്ചില്ലല്ലോ. നിങ്ങടെ മകളെ എന്റെ മകന് നൽകുമോ എന്നുമാത്രം അറിഞ്ഞാൽ മതിയെന്ന് ഒരു പുഞ്ചിരിയോടെ ആ അമ്മ പറഞ്ഞതുകേട്ട് അച്ഛനൊപ്പം ഞാനും അന്ന് അത്ഭുതപ്പെട്ടിരുന്നു.

അധികം വൈകാതെ ഒരു താലിച്ചരടിൽ ഞാൻ അയാളുടെ ജീവിതത്തിലേക്ക് കടന്നു ചെന്നപ്പോൾ ആ വലിയ വീടും ചുറ്റുപാടും കണ്ട് ഞാൻ ഏതോ മായാലോകത്തെത്തിയപോൽ അമ്പരന്നിരുന്നു,

അലങ്കരിച്ച മണിയറക്കുള്ളിൽ നിന്നും ഓർമ്മകൾ അച്ഛനെ തിരഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണുനീർ പൊടിഞ്ഞിരുന്നു.

അതറിഞ്ഞ അയാൾ ‘വന്നേ നമുക്കൊരിടം വരെ പോകാമെന്നുപറഞ്ഞു എന്റെ സമ്മതത്തിന് കാക്കാതെ അയാളുടെ ബുള്ളറ്റിന്റെ പിറകിലിരുത്തി എന്റെ കൊച്ചുവീടിന്റെ ഉമ്മറത്തുകൊണ്ടിറക്കിയപ്പോൾ ഞാൻ അത്ഭുദത്തോടെ അയാളെ തന്നെ നോക്കിനിന്നിരുന്നു.

പേടിക്കണ്ട നീ പോയി നിന്റെ അച്ഛനെ കൊതിതീരെ കണ്ടിട്ടുവന്നാൽ മതി ഞാൻ ഇവിടെ ഉണ്ടാവുമെന്നയാൾ പറയുമ്പോഴേക്കും അപ്രതീക്ഷിത വിരുന്നുകാര് തേടി അച്ഛൻ വാതിൽപടിക്കലെത്തിയിരുന്നു.

അച്ഛനെ കണ്ടമാത്രയിൽ നിയന്ത്രണം വിട്ട് അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞ എന്നെ പുറത്തു ഒരു ചെറുചിരിയോടെ നോക്കി നിൽക്കുന്ന അയാളെന്നെ അപ്പോഴും അത്ഭുദപ്പെടുത്തിയിരുന്നു.

കിടക്കാൻ ഇടമില്ലാത്ത എന്റെ ഒറ്റമുറി വീട്ടിലേക്ക് ഇടയ്ക്കിടെ അച്ഛനൊരു കൂട്ട് ഡ്രെസ്സും വാങ്ങി വിരുന്ന് വന്ന് അയാൾ എനിക്കൊപ്പം എന്റെ അച്ഛനെയും അത്ഭുതപ്പെടുത്തിയിരുന്നു,

ആഗ്രഹിച്ച ജോലിക്ക് പോകാൻ മടിച്ചു മടിച്ചു അനുവാദം ചോദിച്ചപ്പോൾ
നിനക്ക് ഇഷ്ടമാണെങ്കിൽ പൊയ്ക്കോ എന്ന് ചിരിച്ചോണ്ടുപറഞ്ഞു എന്റെ കവിളിൽ നുള്ളി പോകുന്ന അയാളെ ഞാൻ ഇമവെട്ടാതെ നോക്കി നിന്നിരുന്നു,

ആദ്യശമ്പളം നിറഞ്ഞ മനസ്സോടെ അയാൾക്ക് നീട്ടിയപ്പോൾ അത് വാങ്ങി വീണ്ടും എന്നെ ബുള്ളറ്റിലിരുത്തി എന്റെ വീട്ടിൽ കൊണ്ടിറക്കിയ അയാളെ ഞാൻ ഒരു അമ്പരപ്പോടെ നോക്കിയിരുന്നു,

ഞാൻ കൊടുത്ത പണമത്രയും എന്റെ അച്ഛന്റെ മുന്നിലേക്ക് നീട്ടുന്ന അയാളെ തെല്ലഭിമാനത്തോടെ ഞാൻ നോക്കി നിന്നിരുന്നു,

അച്ഛന്റെ മോളെ ആദ്യ ശമ്പളമാണ് ഇത്, ഇത് വാങ്ങാൻ ഏറ്റവും യോഗ്യൻ അച്ഛൻ തന്നെയാണെന്ന് പറഞ്ഞു അച്ഛന്റെ കയ്യിലേക്കത് വെച്ചുകൊടുക്കുമ്പോൾ അച്ഛന്റെ നിറഞ്ഞ കണ്ണുകൾ എന്റെ കണ്ണിനെയും നിറച്ചിരുന്നു.

ഒടുക്കം ജന്മം നൽകിയ എന്റെ അച്ഛൻ ഈ ലോകം വെടിഞ്ഞപ്പോൾ അച്ഛനുപകരമായി അയാളെന്റെ ആത്മാവിന് കൂട്ടിരുന്നിരുന്നു.

കാത്തിരുന്ന് പിറന്ന കൺമണിയെ എന്നിലേറെ സ്നേഹിച്ചു അയാൾ എന്റെ മാതൃത്തത്തെയും അയാൾ അത്ഭുദപ്പെടുത്തി..

ഒടുവിൽ എന്റെ മാറിൽ കിടന്നു എനിക്കൊപ്പം അവസാന ശ്വാസം പങ്കിട്ടെടുത്തു മരണത്തിന് പോലും കൂടെ വന്നെന്നെ അയാൾ എന്നെന്നേക്കുമായി അത്ഭുദപ്പെടുത്തിയിരുന്നു..

രചന : ഉനൈസ്

LEAVE A REPLY

Please enter your comment!
Please enter your name here