Home Latest ഏട്ടന് എന്നെയും മോളെയും ഒന്ന് ചേർത്ത് പിടിക്കാനും ഞങ്ങളോട് വല്ലാതെസ്നേഹം പ്രകടിപ്പിക്കാനും ഒത്തിരി ആഗ്രഹം ഉണ്ട്…

ഏട്ടന് എന്നെയും മോളെയും ഒന്ന് ചേർത്ത് പിടിക്കാനും ഞങ്ങളോട് വല്ലാതെസ്നേഹം പ്രകടിപ്പിക്കാനും ഒത്തിരി ആഗ്രഹം ഉണ്ട്…

0

ആ രാത്രി….

അങ്ങനെ ഒമ്പത് മാസവും,ഒമ്പത് മണിക്കൂറും ഒമ്പത് മിനിട്ടും കഴിഞ്ഞു. ഈശ്വരകൃപയാൽ എൻ്റെ പ്രസവമൊക്കകഴിഞ്ഞൂ…ഞങ്ങൾ ക്ക് ഞങ്ങളുടെ മാളൂസിനെ കിട്ടി. ഏട്ടന് ലീവ് കിട്ടാത്തതിനാൽ എൻെറ പ്രസവ സമയത്ത് നാട്ടിൽ എത്താൻ പറ്റിയില്ല.

എനിക്ക് തോന്നുന്നു. ഏട്ടൻ്റെ ഒരു ചങ്ക് ബ്രോ ഭാര്യയുടെ പ്രസവസമയത്ത് നാട്ടിലെത്തീട്ട് തേരാപാരാ നടന്നു സമയം കളഞ്ഞത് പുള്ളി ഏട്ടനോട് പറഞ്ഞു കാണും അതാവും മനപൂർവ്വം വരാതിരുന്നത്.ഇത് എൻ്റെ ഒരു ഡൗട്ട് മാത്രാണേ….

ഞാൻ എൻ്റെവീട്ടിലാണ്.

‘പെറ്റെഴുന്നേറ്റുവേതിട്ടുകുളിച്ചൊരുപെൺമണിയെപോൽ തെളിഞ്ഞു നിന്നു’

എന്ന് കവിപാടിയപൊലെ ഞാനും തെളിഞ്ഞങ്ങനെ നിൽപാണ്.. പ്രസവരക്ഷയും,മരുന്നും,കുഴമ്പും,നാൽപാമരവെള്ളത്തിൽ എന്നെ ദിവസവും പുഴുങ്ങി എടുക്കാറാണ്. ഹോ ആലോചിക്കാനെ വയ്യ.

തെങ്ങ് കമ്പിയിട്ട് വലിച്ചു കെട്ടുമ്പോലെ വയറ് വരിഞ്ഞുമുറുക്കി കെട്ടും.അല്ലെങ്കിൽ വയറ് ചാടുമത്രേ…സത്യം പറഞ്ഞാൽ ഈ കെട്ട് കാരണം മര്യാദക്ക് വയറ് നിറച്ച് ഭക്ഷണം കഴിക്കാൻ സാധിക്കില്ല.

“അമ്മേ ഈ കെട്ടൊന്ന് ലൂസാക്കട്ടേ…എനിക്ക് ഇത്തിരികൂടെ ചോറുണ്ണണം’

“ഉം പറ്റില്ല.. അൽപം കഴിഞ്ഞു വിശക്കുമ്പോ പറഞ്ഞൊ അമ്മമ്മ പഴമോ,മുട്ടയോ എന്താന്ന് വെച്ചാ തരാം…’ഇതാണ് മറുപടി.

പുറത്ത് ഇറങ്ങുമ്പോ അമ്മമ്മ ഒരു പിച്ചാത്തി തരും
“ഇത് മുറുകെ പിടിച്ചോ ഇരുമ്പാണെ പിശാചുക്കളൊന്നും അടുത്ത് വരൂല”
എന്നേയും മോളേയും ആരേലും കാണാൻ വരും. വൈകിട്ട് എന്നേയും,മോളേയും ഉപ്പും, മുളകും ഉഴിഞ്ഞ് അടുപ്പിലിട്ട് വീട്ടിൽ എല്ലാവരും ചുമച്ച് ചുമച്ച് ഒരു പരുവമായാലേ അമ്മക്കും,അമ്മമ്മക്കും ശാന്തി ലഭിക്കൂ…

“ഹാവൂ..പ്രാക്കൊഴിഞ്ഞു..”അമ്മ ആശ്വസിക്കും.

അങ്ങനെ കുളിയും തേവാരവും വിശ്രമവും ഒക്കെ ആയി എൺപത്ദിവസമായി.തെണ്ണൂറ്കഴിഞ്ഞാലേഭർത്താവിൻറ വീട്ടിലേക്ക് പോവൂ..ഏട്ടൻ ദിവസവും വിളിക്കും.

ഞാൻ പറയും
“ഏട്ടാ മോള് നിങ്ങളെ പോലാ ട്ടോ”

“അതേയോ..”

“ഉം…ആ കണ്ണും,മൂക്കും,ചുണ്ടും ഒക്കയാ…വെളുത്തിട്ടാ..”

“അതിന് ഞാൻ വെളുത്തിട്ടല്ലല്ലോ..്‌”

“ആ…സോറി നിറം നിങ്ങളേതല്ലാ…”അതും പറഞ്ഞു ഞങ്ങൾ ചിരിക്കും.

ഒരു ദിവസം ഉച്ചക്ക് ഒരു മുന്നറിയിപ്പും ഇല്ലാതെ തികച്ചും അപൃതീക്ഷിതമായിഏട്ടൻ കയറിവന്നു.

ഒരുമുന്നറിയിപ്പുമില്ലാതെ കയറിവന്നപ്പൊ.വല്ലാതെസന്തോഷം തോന്നി. എൻറവീട്ടിലാണെങ്കിൽ എല്ലാവരും ഉണ്ട്. അമ്മ,അച്ഛൻ,അനിയത്തിമാർ,അമ്മമ്മ..അങ്ങനെ എല്ലാവരും..

അമ്മ വേഗം തൊട്ടിലിൽ ഉറങ്ങുന്ന മോളെഏടുത്ത് ഏട്ടൻറകൈയ്യിൽ വെച്ച് കൊടുത്തു..

കുഞ്ഞിനെഎടുക്കാനൊന്നും അറിയില്ല. കഴുത്ത്നേരെപിടിക്ക് എന്നൊക്കെ അമ്മമ്മ പറഞ്ഞു കൊടുക്കുന്നുണ്ട്.

അമ്മ കുഞ്ഞ് കൈയിൽ നിന്നെങ്ങാൻവീണാലൊ എന്ന് പേടിച്ച് പിടിക്കാനായി രണ്ട് കൈയ്യും നീട്ടീവെച്ച് സന്നദ്ധയായിഅടുത്ത് തന്നെയുണ്ട്..

ഏട്ടൻ കുഞ്ഞിനെഎടുത്തിരിക്കുന്ന ആകാഴ്ച നിറഞ്ഞ മനസൊടെ നിർവൃതിയൊടേഞാൻ നോക്കി നിന്നു.
മോൾ കണ്ണും മിഴിച്ച് ഏട്ടനെ നല്ലപോലെ നോക്കി കിടന്നു.

“അപ്പൊ ഇതാലേ…എൻ്റെ പ്രിയപ്പെട്ട അച്ഛൻ എന്ന് പറയുമ്പോലെ എന്തൊക്കെ യോ ശബ്ദം ഉണ്ടാക്കി.

പൊടുന്നനെ മോളുടെവക ഒരു പുണ്യാഹം തളി..ഏട്ടൻ ദേഹത്ത് മൊത്തം ഉണ്ണിമൂത്രം..

“ആ അച്ഛനോട് നല്ല സ്നേഹമുള്ള മോളാ’അമ്മ ചിരിയൊടെ പറഞ്ഞു.

ഏട്ടൻ മൊളെ എൻറനേരെ നീട്ടി… കുഞ്ഞിനെതരുമ്പോൾ ഞങ്ങളുടെ കൈകൾ തമ്മിൽ ചേർന്നുരസി..എന്തോ ഒരു തരംഗം ഞങ്ങൾക്കിടയിലൂടെ കടന്നു പോയി .ആ തരംഗം എൻ്റെ വയറ്റിൽ ഒരു തീപൊരി പാറിച്ചു.അഞ്ചാറ് മാസങ്ങൾക്ക് ശേഷമുള്ള ടെച്ചിങ്ങാണ്’അതോണ്ടാവും…

ഏട്ടന് എന്നെയും മോളെയും ഒന്ന് ചേർത്ത് പിടിക്കാനും ഞങ്ങളോട് വല്ലാതെസ്നേഹം പ്രകടിപ്പിക്കാനും ഒത്തിരി ആഗ്രഹം ഉണ്ടെന്ന് എനിക്ക് ആനോട്ടത്തിൽനിന്നും,ഭാവത്തിൽ നിന്നും മനസിലാവുന്നുണ്ട്..എല്ലാവരും ഉള്ളതിനാൽ ഒന്നിനും സാധിക്കുന്നുമില്ല,

അതിൻറ കൂടെ വിരുന്നുകാരും…എല്ലാം കൊണ്ടും ഞങ്ങൾക്കൊന്ന് ശരിക്ക് സംസാരിക്കാൻകൂടി പറ്റിയില്ല..

രാത്രിയായി ഭക്ഷണമൊക്കെ കഴിഞ്ഞു. മൂന്ന് റൂം ഉള്ളതിൽ ഒന്നിൽ അച്ഛൻ കിടക്കുന്നു, ഒന്നിൽ അനിയത്തിമാർ,ഒന്നിൽഞാനും മോളും.അമ്മ സാധാരണ ഞങ്ങളുടെ കൂടെയാണ് കിടക്കാറ്.

“മോനേ നീ അച്ഛൻ്റെ കൂടെ കിടന്നോ”അമ്മ ഏട്ടനോട് പറഞ്ഞു.

“ഞാൻ ഇവിടെ കിടന്നോളാം ഇവിടൊരുപായ വിരിച്ചാമതി’ഞങ്ങൾ കിടക്കുന്ന റൂമിനുനേരെ വിരൽചൂണ്ടി.ഏട്ടൻ പറഞ്ഞു.

അത് കേട്ടതും അമ്മമ്മയുടെ മുഖം ചുളിഞ്ഞു അമ്മ വേഗം പായും തലയിണയും വിരിക്കാൻ ഒരുങ്ങി.

‘തൊണ്ണൂറ് കഴിഞ്ഞില്ല’അമ്മമ്മ അകത്തേക്ക് വന്ന് അമ്മയോട് സ്വകാര്യം പറഞ്ഞു.

‘അതിനെന്താമ്മേ അവൻ ഇവിടെ കിടന്നോട്ടേ ഞാൻ പുറത്ത് ഈവാതിലിനടുത്ത് കെടന്നോളാം വാതിലടക്കാഞ്ഞാൽ പോരെ’എന്ന് അമ്മ.മന്ത്രിച്ചു.

എനിക്ക് ഇതൊക്കെ കേട്ടു ആകെചൊറിഞ്ഞുവന്നു.പകലാണെങ്കിൽ ഒന്ന് ശരിക്കും മിണ്ടാനായിട്ടില്ല.

“എന്നാ ഞാനും കൂടെ നിൻ്റൂടെ കെടക്കാം’അമ്മയോടായി അമ്മമ്മയുടെ വക അടുത്ത ഡയലോഗ്…

“ഭേഷായി’ഞാൻ മനസിൽ കരുതി….

ഞാൻ ഉറക്കം വരാതെ കിടക്കുകയാണ് വാതിൽ ചാരിയിട്ടേയുള്ളൂ..ആ വിടവിലൂടെ എനിക്ക് അമ്മയേയും അമ്മമ്മയേയും കാണാം. അമ്മമ്മ എന്തൊക്കെയോ കഥകളും പറഞ്ഞു കിടക്കുന്നു.. മുറിയിൽ സീറോബൾബിൻറ നേരിയ വെളിച്ചമുണ്ട്.

ഞാൻ ഏട്ടനെനോക്കി ഏട്ടൻ എന്നേയും.

പാവംയാത്ര ക്ഷീണം കൊണ്ടാവണം നോക്കി, നോക്കി കക്ഷി ഉറങ്ങിയെന്ന് തോന്നുന്നു.. നേരംകടന്നുപോയി…..

ഞാൻ ചെവിയോർത്തു.പുറത്ത് നിന്ന് രണ്ടാളുടേയും ശബ്ദം കേൾക്കുന്നില്ല..അമ്മമ്മയാണെന്ന് തോന്നുന്നു കൂർക്കംവലിക്കുന്നുണ്ട്.

ഏട്ടൻറ അടുത്ത് പോയി കിടന്നാലോ..എൻറ ഉള്ളിൽ സ്നേഹം നിറഞ്ഞു,, ഞാൻ മോളെനോക്കി ഈ കിടക്കുന്ന കുഞ്ഞിൻ്റെ അച്ഛനാണ്.എൻ്റെ കഴുത്തിൽ താലികെട്ടിയവൻ .ഞാൻ ആ കുഞ്ഞു ചെവിയോട് ചുണ്ടുകൾ ചേർത്തു.
“മോളൂ അമ്മ ഇപ്പൊ വരാട്ടോ..”

“അമ്മപോയി കിടന്നോ എനിക്ക് നോ പ്രോബ്ളം എന്ന രീതിയിൽ എതിർവശം ചരിഞ്ഞ് കിടന്നു പുള്ളി കാരി ഒറ്റ
ഉറക്കം…മകൾ പച്ച കൊടി തന്നു.

ഞാൻ പതിയെ നീങ്ങി.. കാലിൽ നിന്നും പാദസരം ശബ്ദ മുണ്ടാക്കിയപ്പോ വളരെ ശ്രദ്ധയൊടെ ഇറങ്ങി എഴുന്നേറ്റു.

എന്നിട്ട് പെട്ടെന്ന് ഏട്ടനെചുറ്റിപിടിച്ച് ഒറ്റ കിടത്തം..

പെട്ടെന്ന് ഏട്ടൻ ചാടി എഴുന്നേറ്റിരുന്ന്

‘അയ്യോ..ആരാ..എന്താ’എന്ന് ഒറ്റ അലർച്ച.

ഞാൻ പെട്ടെന്ന് ആ വായപൊത്തി..”ശ്ശോ മിണ്ടല്ലേ ഇത്ഞാനാ ഇത്തിരിനേരം ഇവിടെകിടന്നോട്ടേ”ഞാൻ അടക്കംപറഞ്ഞതും .പുറത്ത് നിന്നും ഒരു ശബ്ദം

‘മോളേ….കുഞ്ഞിൻറ തുണിമാറ്റാനായോന്ന് നോക്ക് അല്ലേൽവേണ്ട അമ്മമ്മ അങ്ങോട്ട് വരാ’പുറത്ത് നിന്ന് അമ്മമ്മയുടെ ശബ്ദം….. ശ്ശോ ഈ അമ്മമ്മ.

ഞാൻ എങ്ങനെയോചാടിപിടഞ്ഞെണീറ്റ് ബഡിൽ കയറി അനങ്ങാതെ കിടന്നു…..

ആ അരണ്ടവെളിച്ചത്തിലും ഞാൻ വ്യക്തമായും കണ്ടു.. കണ്ണും മിഴിച്ചിരിക്കുന്ന ഏട്ടനെയും,എനിക്ക് നെരെ തിരിഞ്ഞ്കിടന്നു പുഞ്ചിരിക്കുന്ന മൊളെയും……….

രചന : ലീബ ബിജു.

LEAVE A REPLY

Please enter your comment!
Please enter your name here